ഞാൻ പെട്ടെന്ന് ഒന്ന് മൂഡായി കൊണ്ട് പറഞ്ഞു.
“അതുകൊണ്ട് ?”
മഞ്ജു ഒന്നുമറിയാത്ത പോലെ എന്നെ നോക്കി..
“അതാവുമ്പോ നല്ല സുഖം അല്ലെ..മഞ്ജുസിനെ കെട്ടിപിടിച്ചു നടക്കാലോ”
ഞാൻ സ്വല്പം നാണത്തോടെ പറഞ്ഞു..
“അയ്യടാ …തണുപ്പടിച്ചാൽ നിന്റെ മറ്റേ അസുഖം കൂടും അങ്ങനെ പറ “
മഞ്ജു എന്നെ കളിയാക്കികൊണ്ട് വണ്ടി വിട്ടു . അതിവേഗം നിരത്തിലൂടെ അത് ഒഴുകി …
ഉച്ചയോടെ ഞങ്ങൾ പാലക്കാട് ഭാഗത്തു എത്തി . പോകും വഴി ഒറ്റപ്പാലം എത്തിയപ്പോൾ മഞ്ജു സ്വന്തം നാടിനെ കുറിച്ചും അച്ഛനെ കുറിച്ചുമൊക്കെ വാചാല ആയി . ഉച്ചക്ക് പാലക്കാടു ടൗണിൽ നിന്നും ഭക്ഷണം കഴിച്ചുകൊണ്ട് ഞങ്ങൾ മുന്നോട്ടു നീങ്ങി .പോകും വഴി മഞ്ജുവും ഞാനും കലപില സംസാരിച്ചുകൊണ്ട് ഇരുന്നു ..പരസ്പരം കളിയാക്കിയും വഴക്കിട്ടും വണ്ടി നീങ്ങി…
കോയമ്പത്തൂർ- മേട്ടുപ്പാളയം -കൂനൂർ വഴി ഊട്ടി ആയിരുന്നു ഞങ്ങളുടെ പ്ലാൻ ! ഒന്നര മണിക്കൂറിനകം ഞങ്ങൾ പാലക്കാട്ടു നിന്നും കോയമ്പത്തൂർ എത്തി . കോയമ്പത്തൂർ എത്തിയപ്പോൾ മഞ്ജു കാർ നിർത്തി .
കയ്യും കാലുമൊക്കെ കഴച്ച പോലെ എന്നെ നോക്കി !
“എന്താ മഞ്ജുസേ?”
ടൗണിലെ തിരക്ക് കഴിഞ്ഞു ഒരു സൈഡിലോട്ടായി റോഡിനു ഓരം ചേർന്ന് വണ്ടി നിർത്തിയ അവളെ നോക്കി ഞാൻ ചോദിച്ചു .
“നീ വണ്ടി എടുക്കോ?”
അവളെന്നെ നോക്കികൊണ്ട് പ്രതീക്ഷയോടെ ചോദിച്ചു .
“എനിക്കത്ര പരിചയം ഇല്ല ..പിന്നേ ലൈസൻസ് വീട്ടിലാ “
ഞാൻ പതിയെ പറഞ്ഞു.
“ശോ..”
അവൾ സ്റ്റിയറിങ്ങിൽ പതിയെ കൈകൊണ്ട് ഇടിച്ചു .
“മ്മ്..ഓക്കേ ഓക്കേ ..അതുപോട്ടെ നീ ഡ്രസ്സ് ഒന്നും എടുത്തിട്ടില്ലല്ലോ ..?”
പെട്ടെന്ന് എന്തോ ഓർത്തെന്ന പോലെ അവളെന്നോട് ചോദിച്ചു .
“ഇല്ല “
ഞാൻ അപ്പോഴാണ് ആ കാര്യം ഓർക്കുന്നത് .
“മ്മ്…എന്ന ഇറങ്ങു..ഇവിടെ എവിടന്നേലും വാങ്ങാം “
മഞ്ജു അതും പറഞ്ഞുകൊണ്ട് വണ്ടിയിൽ നിന്നിറങ്ങി . അവളുടെ ചുരിദാറിന്റെ പുറം ഭാഗം സീറ്റിൽ ചാരി ഇരുന്നു ചുളിഞ്ഞു തുടങ്ങിയിട്ടുണ്ട്.! ഷാൾ നേരെയിട്ടു കൊണ്ട് മഞ്ജു പുറത്തിറങ്ങി .
ഞാൻ മഞ്ജുസിനു പിന്നാലെ ഇറങ്ങി . അവൾ ഒരു .ഏ.ടി.എം .കൗണ്ടറിനു മുൻപിൽ ആണ് കാർ നിർത്തിയിരുന്നത് . വണ്ടിയുടെ ഡാഷ് ബോർഡിനുള്ളിൽ നിന്നു പേഴ്സും എടുത്താണ് മഞ്ജു ഇറങ്ങിയത് . അതുമായി അവൾ കൗണ്ടറിനു ഉള്ളിലേക്ക് കയറി . ക്യാഷ് പിൻവലിച്ചു അത് പേഴ്സിൽ തന്നെ ഇട്ടുകൊണ്ട് തിരിച്ചു വന്നു .
അത്രയും നേരം പുറത്തെ വെയിലും കൊണ്ട് കാറിൽ ചാരി നിൽക്കുന്ന എന്റെ അടുത്തായി അവൾ വന്നു . സമയം മൂന്നു മണി ആകാൻ പോകുന്നതേ ഉള്ളു .
“അല്ല മോനെ..നിന്റെ റിലേറ്റീവ്സ് ഒന്നും ഈ ഭാഗത്തു ഇല്ലല്ലോ അല്ലെ “
അവളെന്റെ അടുത്ത് വന്നു രഹസ്യമായി തിരക്കി..
“ഇല്ല എന്തെ ?”
ഞാൻ അത്ഭുതത്തോടെ തിരക്കി..
“അല്ല..കഷ്ടകാലത്തിനു നമ്മളെ രണ്ടിനേം കൂടി ആരെങ്കിലും കണ്ടിട്ട് പൊല്ലാപ്പാകുമോ എന്ന് വിചാരിച്ചിട്ട് ചോദിച്ചതാ..എന്റെ ഫ്രണ്ടിന് ഇങ്ങനെ ഒരു അബദ്ധം പറ്റിയിട്ടുണ്ട് “
മഞ്ജു ചിരിയോടെ പറഞ്ഞു..
“ഏയ് അങ്ങനെ ആരുമില്ല “
ഞാൻ ചിരിയോടെ പറഞ്ഞു.
“എന്ന ബാ “
മഞ്ജു അധികാരത്തോടെ എന്റെ വലതു കയ്യിൽ അവളുടെ ഇടം കൈ ചേർത്ത് പിടിച്ചു എന്നെ നോക്കി ..
എന്റെ കൈവിരലുകൾക്കിടയിലൂടെ അവളുടെ മിനുസമാർന്ന കൈവിരലുകൾ കോർത്തുകൊണ്ട് അവൾ എന്റെ തോളിൽ ഉരുമ്മി ..ഒരു കാമുകിയെ പോലെ !
ഞങ്ങൾ ആ നാട്ടിൽ അപരിചിതർ ആയതുകൊണ്ട് ശങ്കിക്കാൻ ഒന്നുമില്ല. ഞങ്ങൾ കൈ കോർത്ത് പിടിച്ചു അടുത്ത് കണ്ട സാമാന്യം വലിയ ഒരു ടെക്സ്റ്റയിൽ ഷോപ്പിലേക്ക് കയറി . പാറാവുകാരനെ പോലുള്ള സെകുരിറ്റി ഞങ്ങൾക്കായി ചില്ലു വാതിൽ മലർക്കെ തുറന്നിട്ടു …അതിലൂടെ ഞാനും മഞ്ജുവും അകത്തേക്ക് കയറി..പുറത്തെ ചൂട് ഭസ്മം ആക്കുന്ന തരത്തിൽ ശീതികരിച്ച കെട്ടിടം …ആ തണുപ്പിലൂടെ ഞാനും മഞ്ജുവും നടന്നു മെൻസ് വെയർ സെക്ഷനിൽ എത്തി …
മഞ്ജുവിന്റെ ഇഷ്ട പ്രകാരം ആണ് ഞാൻ എനിക്കുള്ള ഷർട്ടും പാന്റും ഒകെ തിരഞ്ഞെടുത്തത് . ഞാൻ കാണിച്ചു കൊടുക്കുന്ന ടൈപ്പ് ഒന്നും അവൾക്കു പിടിക്കില്ല . ഒരു ദിവസത്തേക്ക് മാത്രം ആയിട്ടാണ് എടുക്കുന്നത് എന്നോർക്കണം ! ഓരോ ഷർട്ട് എടുത്തു എന്റെ കയ്യിൽ തന്നിട്ട് ഇട്ടു വരാൻ പറയും..ഞാൻ പോയി ഡ്രസ്സ് ചേഞ്ചിങ് റൂമിൽ പോയി അതിട്ടു വരും ..മഞ്ജുസ് ഇരുന്നു മാർക്കിടും ! സെയില്സില് നിക്കുന്ന ജീവനക്കാർ ഞങ്ങളെ ശ്രദ്ധിക്കുന്ന പോലെ തോന്നിയപ്പോൾ ഒടുക്കം എനിക്ക് ദേഷ്യം വരാൻ തുടങ്ങി..ഞാൻ മഞ്ജുസിനെ ചെഞ്ചിങ് റൂമിനടുത്തേക്ക് കൈകൊണ്ട് ആംഗ്യം കാണിച്ചു വിളിപ്പിച്ചു .മഞ്ജു വേഗത്തിൽ നടന്നു എന്റെ അടുത്തേക്ക് വന്നു..നടത്തയിൽ അവളുടെ മുടിയിഴകൾ പാറി പറക്കുന്നുണ്ട്!
