രതി ശലഭങ്ങൾ – 31 10അടിപൊളി 

പിന്നെ പല തരം പോസിൽ ഉള്ളത് .കാലുയർത്തി നിൽക്കുന്നത്..മുഷ്ടി ചുരുട്ടി നില്കുന്നത് ,സമ്മാനങ്ങൾ വാങ്ങി നില്കുന്ന ഫോട്ടോകൾ , ബെൽറ്റുകൾ സമ്മാനിക്കുന്ന ചടങ്ങുകൾ…അങ്ങനെ അങ്ങനെ കുറെയുണ്ട് എല്ലാം മാറി മാറി നോക്കി ഞാൻ മഞ്ജുവിനെ അതിശയത്തോടെ നോക്കി.

“എന്താ …?”

അവൾ എന്റെ നോട്ടം കണ്ടു ചിരിച്ചു .

“ശരിക്കും ?”

ഞാൻ വിശ്വാസം വരാതെ ചോദിച്ചു .

“അതേടോ…”

മഞ്ജു പറഞ്ഞു ചിരിച്ചു .

“എന്നിട്ട് കണ്ട തോന്നില്ലല്ലോ “

ഞാൻ സംശയത്തോടെ പറഞ്ഞു.

“ഞാൻ നിന്റെ മൂക്കിനിട്ട് ഒരു കുത്ത് വെച്ചു തരം അപ്പൊ തോന്നിക്കോളും..ബ്ലാക്ക് ബെൽറ്റ് ആണെടോ മാഷെ “

അവൾ ചിരിയോടെ പറഞ്ഞു..

ഞാൻ അവൾ രാവിലെ തല്ലിയ ഇൻസിഡന്റ് ഒന്നോർത്തു നോക്കി. വെറുതെ അല്ല ..എന്നെ പിടിച്ചു വലിച്ചപ്പോൾ തന്നെ അവൾക്കു നല്ല ശക്തിയുള്ള പോലെ എനിക്ക് തോന്നിയിരുന്നു .അടിക്കും നല്ല വെയ്റ്റ് ആയിരുന്നു …

“അപ്പൊ അന്ന് ഹസ്ബൻഡ് വന്നു തല്ലിയപ്പോ ഒന്ന് കുത്തികൂടാരുന്നോ “

ഞാൻ ചോദിച്ചപ്പോൾ മഞ്ജു ചിരിച്ചു .

“അതെങ്ങനെയാടാ അവനെന്റെ കെട്ട്യോൻ ആയി പോയില്ലേ ..മോശം അല്ലെ ഞാനവനെ അടിച്ചുപോയാ..പേരിനൊരു ഭർത്താവു ആണല്ലോ അവൻ “

മഞ്ജു ചിരിയോടെ പറഞ്ഞു..

“അപ്പൊ എന്നെ തല്ലിയതോ?”

ഞാൻ കവിളിൽ തടവിക്കൊണ്ട് ചോദിച്ചു .

“അതെനിക്കു ശരിക്കും ദേഷ്യം വന്നിട്ടല്ലേ..അവന്റെ ഒരു ..എന്നെകൊണ്ട് ഒന്നും പറയിപ്പിക്കണ്ട …പിന്നെ നീ എന്റെ കെട്ട്യോൻ ഉം ആയിട്ടില്ലലോ “

മഞ്ജു നാണത്തോടെ പറഞ്ഞു.

“അപ്പൊ ആയി കഴിഞ്ഞ പേടിക്കണ്ട അല്ലെ “

ഞാൻ തമാശ പോലെ പാഞ്ഞു..

“നിന്റെ കാര്യത്തില് എനിക്കത്ര ഉറപ്പില്ല ..മര്യാദക്ക് നിന്നില്ലെങ്കി ഇടിച്ചു ഷേപ് മാറ്റും”

മഞ്ജു എന്നെ ചെരിഞ്ഞു നോക്കി കളിയായി പറഞ്ഞു ..

ഞാനും ചിരിച്ചു . വണ്ടി വളവുകൾ തിരിഞ്ഞും മറിഞ്ഞും ചുരം കയറി കൊണ്ടിരുന്നു . കാറിനുള്ളിൽ നേർത്ത ശബ്ദത്തിൽ സംഗീതം പൊഴിയുന്നുണ്ട് . അതാസ്വദിച്ചു താളം പിടിച്ചുകൊണ്ട് മഞ്ജു വണ്ടി മുന്നോട്ടെടുത്തു …തണുപ്പും കുളിരും കൂടി വന്നതോടെ മഞ്ഞു വിൻഡോ ഉയർത്തിവെച്ചു ..കോടമഞ്ഞു വഴിയിൽ തടസമായി ഇടക്കിടെ ഉരുണ്ടു കൂടി തുടങ്ങി..മൊത്തത്തിൽ നല്ല രസമുള്ള അന്തരീക്ഷം പാതയോരങ്ങളിലെ വിളക്കുകൾ കൂടി തെളിഞ്ഞതോടെ ചക്രവാളം ചുവന്നു തുടങ്ങി….

ഏഴുമണി ഒക്കെ ആയപ്പോഴാണ് ഞങ്ങൾ ഊട്ടിയിൽ എത്തുന്നത് . അപ്പോഴേക്കും കോട മഞ്ഞു അന്തരീക്ഷത്തെ പ്രണയിച്ചു തുടങ്ങിയിരുന്നു …മൂടൽ മഞ്ഞിന്റെ തണുപ്പിലേക്ക് ഞാനും മഞ്ജുസും ചെന്നിറങ്ങി..ഇരുട്ട് വീണു തുടങ്ങിയിരുന്നു..ഊട്ടി താഴ്വാരമാകെ വിളക്കുകളുടെ പ്രകാശ വലയത്തിൽ തിളങ്ങി നിൽപ്പുണ്ട്…തിരക്ക് ഒഴിഞ്ഞു തുടങ്ങിയിരുന്നു അപ്പോഴേക്കും …

ഞങ്ങൾ ബൊട്ടാണിക്കൽ ഗാര്ഡന് അടുത്തുള്ള ടിബറ്റൻ സൊസൈറ്റിയുടെ കടകൾക്കു മുൻപിലെ റോഡിൽ വണ്ടി നിർത്തി…

“ഹ ഹ ഹാഹ് ….എന്തൊരു മുടിഞ്ഞ തണുപ്പ് “

ഞാൻ വിറച്ചുകൊണ്ട് വണ്ടി നിർത്തിയ മഞ്ജുവിനെ നോക്കി.

അവളും ചെറുതായി വിറക്കുന്നുണ്ട്.

“മ്മ്…എവിടെയാ ഒന്ന് റൂം എടുക്ക ?”

അവൾ കൈകൾ കൂട്ടി തിരുമ്മിക്കൊണ്ട് എന്നെ നോക്കി..

“ഹാഹ് ..ആ ഹീറ്റർ ഒന്ന് ഓണാക്കി വെക്ക് മഞ്ജുസേ”

ഞാൻ തണുപ്പ് കൂടി വരുന്നത് കണ്ട് പറഞ്ഞു.

മഞ്ഞു ഹീറ്റർ ഓണാക്കിയതോടെ കാറിനുള്ളിൽ സ്വല്പം ചൂട് പരന്നു.

“ലെക് സൈഡ് വല്ല റൂമും കിട്ടുമോ എന്ന് നോക്കിയാലോട ?”

മഞ്ഞു എന്നെ നോക്കികൊണ്ട് ചോദിച്ചു.

“എവിടെ ആയാലും വേണ്ടില്ല…പെട്ടെന്ന് വേണം “

ഞാൻ ഒറ്റ ശ്വാസത്തിൽ പറഞ്ഞു..

അപ്പോഴേക്കും അവിടത്തുകാരനായ ഒരു തമിഴൻ ഞങ്ങളുടെ കാറിനടുത്തു വന്നു നിന്നു, കോട്ടും മങ്കി ക്യാപ്പും അണിഞ്ഞു കറുത്ത് തടിച്ച ഒരാൾ , നല്ല കറുത്ത കട്ടിമീശ ഉണ്ട് അയാൾക്ക് . ഗ്ലാസിൽ മുട്ടിയപ്പോൾ മഞ്ജുസ് ഗ്ലാസ് താഴ്ത്തി .

അയാൾ എന്നെയും മഞ്ജുവിനെയും ഒന്ന് നോക്കി..കണ്ടാൽ വല്യ വ്യത്യാസം പറയില്ല എന്നതാണ് ഞങ്ങൾക്കുള്ള ഒരാശ്വാസം ! കാഴ്ചക്ക് ഏറെക്കുറെ ഒരേ പ്രായക്കാരെ പോലെ ആണ് . മഞ്ജുവിന് നന്ദി പറയണം..അത്ര സുന്ദരിയും ബോഡി കോൺഷ്യസും ആയി നടക്കുന്നതിനു …

Leave a Reply

Your email address will not be published. Required fields are marked *