“മ്മ്…സമ്മതിച്ചില്ലെങ്കി “
മഞ്ജു ചിരിയോടെ തിരക്കി..
“നമുക്കിത് പോലെ വേറെ എങ്ങോട്ടേലും ലോങ്ങ് ഡ്രൈവ് പോകാന്നെ . തിരിച്ചു വരാത്ത ഒരിടത്തേക്ക് “
ഞാൻ പതിയെ പറഞ്ഞപ്പോൾ മഞ്ജു ചിരിച്ചു .
“ഹ ഹ ..നീ ആള് മിടുക്കൻ ആണല്ലോ …അതൊന്നും വേണ്ടി വരില്ലെടാ ..എല്ലാം ശരി ആവും…ഉടനെ ഒന്നും പറയണ്ട ..നീ കുറച്ചൂടെ മെച്വർ ആവട്ടെ “
മഞ്ജു എന്റെ മൂക്കിൽ പിടിച്ചു ചിണുങ്ങിക്കൊണ്ട് പറഞ്ഞു..
“മ്മ്….”
ഞാൻ മൂളി..
“എന്ന പോകുവല്ലേ….എങ്ങോട്ടാ പോവാ ?”
മഞ്ജു എന്റെ തോളിൽ അവളുടെ ചുമലുകൊണ്ട് പതിയെ തട്ടി തിരക്കി .
“ആഹ്..മഞ്ജുസ് തന്നെ പറ ..ഞാൻ അമ്മയോട് പറഞ്ഞത് കോയമ്പത്തൂർ പോകുവാണെന്ന “
ഞാൻ പതിയെ പറഞ്ഞു..
“മ്മ്…എന്ന ശരി ആ വഴിക്കു തന്നെ പോയേക്കാം “
മഞ്ജു ചിരിയോടെ പറഞ്ഞു കൊണ്ട് പുറത്തേക്കിറങ്ങി. മൊബൈൽ ചാർജർ എടുത്തു ബാഗിൽ ഇട്ടു തന്നു .പിന്നാലെ ആ ബാഗും പിടിച്ചു ഞാൻ ഇറങ്ങി .വീട് പൂട്ടിക്കൊണ്ട് ഞങ്ങൾ പുറത്തേക്ക് ഇറങ്ങാൻ നേരത്താണ് മഞ്ജുസിന്റെ അയൽവാസി ആയ പരദൂഷണകാരി പരട്ട തള്ള കയറി വന്നത്.
“അല്ല…അനിയൻ കുട്ടൻ പിന്നേം വന്നോ?”
അവർ തിരക്കിക്കൊണ്ട് ഞങ്ങളുടെ അടുത്തേക്ക് വന്നു . എന്റെ കയ്യിലുള്ള ബാഗിലേക്കു അവരുടെ നോട്ടം പാഞ്ഞു.
ഞാൻ അവരെ നോക്കി ചിരിച്ചു കൊണ്ട് ബാഗ് കാറിന്റെ പുറകിലെ സീറ്റിലേക്ക് വെച്ചു!
“അല്ല..ഇതെങ്ങോട്ടാ ബാഗും ഒക്കെ ആയിട്ട് ..ഇവിടന്നു പോവാണോ?”
അവർ മഞ്ജുവിനോട് തിരക്കി..
“അല്ല ചേച്ചി…ഞാൻ നാട്ടിലൊന്നു പോകുവാ ..അവിടെ തറവാട്ടമ്പലത്തിൽ നാളെ പൂജയാ..ഇവനും ഉണ്ട് തുണക്ക് “
മഞ്ജു എന്നെ നോക്കി കണ്ണിറുക്കി കാണിച്ചുകൊണ്ട് വായിൽ വന്ന ഒരു നുണ തട്ടി വിട്ടു.
“മ്മ്..അത് നന്നായി…തറവാട്ടിലെ കാര്യം ആകുമ്പോ എല്ലാരും വേണം ന്ന പറയാ “
അവർ ഗൗരവത്തിൽ പറഞ്ഞു ഞങ്ങളെ ഒന്ന് മാറി മാറി നോക്കികൊണ്ട് തിരികെ പോയി .ഞങ്ങൾ ഇങ്ങോട്ട് വരുന്നത് കണ്ടു കാണും . അതാണ് ഈ പെട്ടെന്ന് വന്നുള്ള ചോദ്യവും പറച്ചിലും ഒക്കെ
“ഹോ..നാശം “
മഞ്ജു ഒന്ന് ശ്വാസം വിട്ടുകൊണ്ട് എന്നെ നോക്കി ചിരിച്ചു.പിന്നെ കാറിന്റെ ഡ്രൈവിംഗ് സീറ്റിലേക്ക് കയറി ഇരുന്നു ..സീറ്റിലേക്ക് ചാരി ഇരുന്നുകൊണ്ട് മഞ്ജുസ് എന്നെ നോക്കികൊണ്ട് സീറ്റ് ബെൽറ്റ് ഇട്ടു !
“പോയാലോ സാറേ ?”
മഞ്ജു എന്നെ നോക്കികൊണ്ട് വണ്ടി സ്റ്റാർട്ടിൽ ഇട്ടു .
“ആയിക്കോട്ടെ “
ഞാനും പറഞ്ഞു..
മഞ്ജു ഒരു നിറഞ്ഞ ചിരിയോടെ വണ്ടി മുന്നോട്ടെടുത്തു . ഞാൻ മുന്നോട്ടു നീങ്ങു എഫ് .എം പ്ലെ ചെയ്തു .
“സുന്ദരി കണ്ണാൽ ഒരു സെയ്തി
സൊല്ലടി ഇന്നാൾ നല്ല തേതി..
എന്നയെ തന്തേൻ ഉനക്കാകെ
ജന്മമേ കൊണ്ടെൻ അതുക്കാകെ “
ഞങ്ങളുടെ അപ്പോഴത്തെ മൂടിനും മനസിനും അനുസരിച്ചുള്ള പാട്ടു കൃത്യമായി സമ്മാനിച്ചപ്പോൾ ഞാനും മഞ്ജുസും മുഖത്തോടു മുഖം നോക്കി പൊട്ടിച്ചിരിച്ചു ..
റേഡിയോ മംഗോ ക്കു നന്ദി …
“ഇതെങ്ങനെ ടൈമിംഗ് ഒത്തു കിട്ടുന്നു “
മഞ്ജു ചിരിയോടെ പറഞ്ഞു .
ഞാനും അതോർത്ത് ചിരിച്ചു .
“അല്ല…എവിടെക്കാ പോണെന്നു പറഞ്ഞില്ല…”
ഞാൻ പെട്ടെന്ന് ഓർത്തെടുത്തുകൊണ്ട് പറഞ്ഞു . കാര് അപ്പോഴേക്കും പ്രധാന ഹൈവയിലേക്ക് കയറിയിരുന്നു . സാമാന്യം വേഗത്തിൽ ആണ് മഞ്ജു വണ്ടി വിടുന്നത് .
“നീ കോയമ്പത്തൂർ എന്നല്ലേ വീട്ടിൽ പറഞ്ഞത്..അവിടേക്ക് തന്നെ പോകാം…”
മഞ്ജു പതിയെ പറഞ്ഞു..
“അവിടെ എന്ത് പിണ്ണാക്ക ഉള്ളത് “
ഞാൻ നിരാശയോടെ ചോദിച്ചു..
“അവിടെ ഒന്നുമില്ലെങ്കിലും ഞാനില്ലേ നിന്റെ കൂടെ ..അത് പോരെ “
മഞ്ജു വളരെ റൊമാന്റിക് ആയി പറഞ്ഞപ്പോൾ എനിക്ക് എന്തോ വല്ലാത്തൊരു അനുഭൂതി ..അതെ..ഇനി വരണ്ടുണങ്ങിയ മരുഭൂമിയിലേക്കാണ് പോകുന്നതെങ്കിലും മഞ്ജുസ് കൂടെ ഉണ്ടെങ്കിൽ അവിടെയും ജലബാഷ്പം തെളിയും !
“ഉവ്വ …”
ഞാൻ പതിയെ പറഞ്ഞു..
“ഊട്ടി പിടിച്ചാലോ ..അവിടന്ന് അധികം ദൂരമില്ലെന്ന എന്റെ ഒരു ഓര്മ ..”
മഞ്ജുസ് പെട്ടെന്ന് ഓർത്തെന്നോണം പറഞ്ഞു,,
“ആഹ്…അത് നല്ല ഐഡിയ ആണ് ..അവിടെ ആകുമ്പോ നല്ല തണുപ്പാ “
