രതി ശലഭങ്ങൾ – 31 10അടിപൊളി 

“ആഹ്…ഇങ്കെ താൻ….പക്കത്തിലെ താൻ “

അയാൾ പറഞ്ഞുകൊണ്ട് വണ്ടി മുന്നോട്ടെടുക്കാൻ ആവശ്യപ്പെട്ടു.

“ഇത് കുറെ ആയല്ലോ “

മഞ്ജു എന്നെ നോക്കി.

“കിട്ടിക്കോളും…”

ഞാൻ അവളെ സമാധാനിപ്പിച്ചു .

ലൈക്കും പിന്നീട് കാർ നീങ്ങി. ലേക്കിനടുത്തു അപ്പോഴും കുറച്ചു കടകളും വഴിയോര കച്ചവടക്കാരും അവശേഷിച്ചിട്ടുണ്ട്. സ്വല്പം സഞ്ചാരികളും ലോക്കൽസുമെല്ലാം അങ്ങിങ്ങായി ഉണ്ട്..വഴിയോരത്തും റോഡിലൂടെയും കുതിര വണ്ടിയും കുതിരകളും നടന്നു നീങ്ങുന്നുണ്ട്..

ലേക്ക് കഴിഞ്ഞു വലത്തോട്ട് ഒരു ഡീവിയേഷൻ എടുത്തു തിരിഞ്ഞു സ്വല്പം മുന്നോട്ടു പോയ ഞങ്ങളോട് അയാൾ വണ്ടി നിർത്താൻ പറഞ്ഞു . മഞ്ജു കാർ നിർത്തി. ഞങ്ങൾ സൈഡിലോട്ടു നോക്കി..

ഒരു കൊച്ചു വീട് പോലത്തെ റെസിഡൻസി ആണ് . ഒന്നിലേറെ റൂംസ് ഉണ്ട്. സിംഗിൾ ആയി വേറിട്ട് നിൽക്കുന്ന കോട്ടേജും ഉണ്ട്.

“തമ്പി വെളിയേ വാ.ഇത് തൻ ഇടം “

അയാൾ ഞങ്ങളോട് പുറത്തിറങ്ങാൻ ആവശ്യപ്പെട്ടു .

കാണാൻ മോശമല്ലാത്ത റെസിഡൻസി ആണ് .ലൈറ്റുകൾ എല്ലാം തെളിച്ചിട്ടുണ്ട്. അതിന്റ മുറ്റത് പരവതാനി വിരിച്ച പോലെ പുല്തകിടി ഉണ്ട്.ചെറിയൊരു ഗാർഡൻ, അതിൽ കുറച്ചു പൂക്കൾ..വെട്ടിയൊതുക്കിയ പുൽത്തകിടി…ആ പുല്തകിടിയിലേക്കു എടുത്തുവെച്ച ഒരു ടേബിൾ..അതിനു ചുറ്റും കസേരകൾ..തണുപ്പും ആസ്വദിച്ചു അവിടെ ഇരുന്നു നമുക്ക് ചായയോ ആഹാരമോ കഴിക്കാം..അതിനോടൊപ്പം തീ കായാനുള്ള സംവിധാനവും ഒരുക്കി വെച്ചിട്ടുണ്ട്.

ആ കോട്ടേജിനു മുൻപിൽ നിന്ന് നോക്കിയാൽ പരന്നു കിടക്കുന്ന ഊട്ടി ലേക്കും പരിസരവും കാണാം. ഊട്ടി ബോട്ട് ഹൌസ് എന്നെഴുതിയ കമാനം ഞാൻ അവിടെ നിന്ന് നോക്കിയപ്പോൾ തന്നെ കണ്ടിരുന്നു .

ഞാനും മഞ്ജുവും പുറത്തിറങ്ങി..മുടിഞ്ഞ തണുപ്പ് ആണ് ! താടിയെല്ല് കൂട്ടി ഇടിക്കുന്ന പോലെ എനിക്ക് തോന്നി. വെറും ഷർട്ടും പാന്റും മാത്രം ആണ് വേഷം .

“ഹോ ഹോ ..മഞ്ജുസേ ബാഗ് എടുത്തോ “

ഞാൻ അവളോടായി പറഞ്ഞു.

അവളെന്നെ ഒന്ന് തറപ്പിച്ചു നോക്കി .

“അങ്ങനെ ഒറ്റയ്ക്ക് ഉണ്ടാക്കേണ്ട ..നീയും വാ “

അവളെന്നെ പിടിച്ചു വലിച്ചു കാറിനടുത്തേക്ക് കൊണ്ടുപോയി. ഞങ്ങടെ അവിടേക്കു കൊണ്ട് വന്ന തമിഴൻ ആ കോട്ടേജിന്റെ മാനേജരുമായി സംസാരിക്കാൻ ആയി അകത്തേക്ക് കടന്നിരിക്കുക ആണ് .

മഞ്ജു പിൻസീറ്റിൽ വെച്ച ബാഗും കവറുകളും എടുത്തു ഒന്ന് രണ്ടെണ്ണം എന്റെ കയ്യിലും പിടിപ്പിച്ചു .

“നടക്ക് നടക്ക്”

അവൾ എന്നെ ഉന്തി തള്ളിക്കൊണ്ട് പറഞ്ഞു.

ഞങ്ങൾ നടന്നുകൊണ്ട് റിസപ്‌ഷനടുത്തേക്കു നടന്നു.ഞങ്ങളെ കൊണ്ട് പോയ തമിഴൻ അപ്പോഴേക്കും ഞങ്ങളുടെ അടുത്തേക്ക് വന്നു .

“തമ്പി..സിംഗിൾ കോട്ടജ് ക്കു നാലായിരം കട്ടണം”

അയാൾ എന്നോടായി പറഞ്ഞു..

ഞാൻ മഞ്ജുവിനെ നോക്കി..

അവൾക്കു ഓക്കേ ആണ് ..

“ഓക്കേ…റെഡി ആണ്..”

ഞാൻ പേശാൻ ഒന്നും നിന്നില്ല..മഞ്ജുസിന്റെല് കാശ് ഇഷ്ടം പോലെ ഉണ്ടെന്നു എനിക്കറിയാം !

അയാൾക്ക്‌ സന്തോഷമായി. അതില് പുള്ളിടെ കമ്മീഷനും കാണും എന്ന് എനിക്കറിയാം. അങ്ങനെ പുറത്തു ഒറ്റയ്ക്ക് നിൽക്കുന്ന ഒരു കെട്ടിടം ഞങ്ങൾക്കായി ആ റെസിഡെൻസിയുടെ മാങ്ങേര് തുറന്നു തന്നു.

പണം നൽകി ഞങ്ങൾ രസീത് വാങ്ങി . ഞങ്ങളെ അവിടേക്കു കൊണ്ട് വന്ന തമിഴന് ടിപ്പ് ആയി ഒരു നൂറു രൂപയും കൊടുത്തു . അയാൾ ഹാപ്പി ആയി സലാം പറഞ്ഞു ചിരിച്ചു മാനേജരുടെ അടുത്തേക്ക് തിരികെ പോയി.

മഞ്ജുസ്‌ ബാഗും കവറുമൊക്കെ നിലത്തേക്കിട്ടുകൊണ്ട് വാതിൽ തുറന്നു. ഓട് പാകിയ കെട്ടിടം ആണ്..വാർപ്പിനു മീതെ ആണ് ഓട് ഇട്ടേക്കുന്നത്. വാതിൽ എല്ലാം വുഡ് ഉം ഗ്ലാസ്സും മിക്സഡ് ആണ്..മരത്തിന്റെ ക്രോസ്സ് ആയിട്ടുള്ള പാളികൾ ഉള്ള വാതിലിൽ ചില്ലു ഗ്ലാസ്സുകൾ പതിച്ച നിലയിൽ ആണ് . കർട്ടൻ നീക്കിയിട്ടാൽ അകത്തും പുറത്തും നടക്കുന്നത് കാണാൻ ഒക്കില്ല..അല്ലെങ്കിൽ കാഴ്ചകൽ അത്രയും കാണാം .

മഞ്ജു വാതിൽ തള്ളി തുറന്നു കത്ത് കയറി..ഒരു ഹാൾ പോലത്തെ സ്ഥലത്തേക്കാണ് കയറി ചെല്ലുന്നത്. അവിടെ ഒരു സോഫ സെറ്റിയും കസേരയും കിടപ്പുണ്ട്..മരത്തിന്റെ ഫര്ണിച്ചറിൽ മെറൂൺ നിറമുള്ള കുഷ്യൻ ആണ് രണ്ടിനും . ഹാളിന്റെ ഒരു മൂലയിൽ ആണ് ഞങ്ങളുടെ റൂമിന്റെ വാതിൽ .

Leave a Reply

Your email address will not be published. Required fields are marked *