രാത്രിയിലെ അതിഥി

അവളുടെ ദേഹത്ത് നിന്ന് ഉണങ്ങിയ ജമന്തിപ്പൂക്കളുടെ ഗന്ധം അയാളിലേക്ക് ഒഴുകി.

“പേര്?”

കാപ്പി കുടിക്കുന്നതിനിടയിൽ അയാൾ ചോദിച്ചു.

“വർഷ,”

കാപ്പി കുടിക്കുന്നതിനിടയിൽ, എത്ര ശ്രമിച്ചിട്ടും ടോപ്പിനുള്ളിൽ ശ്വാസം മുട്ടിക്കിടക്കുന്ന തടിച്ച മുലകളുടെ മാദകത്വത്തിലേക്ക് നോക്കാതിരിക്കാൻ അയാൾക്കായില്ല.

തന്റെ തുറന്നു കിടക്കുന്ന മാറിടത്തിലേക്ക് നോക്കുന്ന അതീവ സൗന്ദര്യമുള്ള ചെറുപ്പക്കാരനെനോക്കി അവൾ വശ്യമായി പുഞ്ചിരിച്ചുകൊണ്ടിരുന്നു.

പകുതി കുടിച്ചതിന് ശേഷം അയാൾ കോഫി കപ്പ് മേമേൽ വെച്ച് അവിടെയിരുന്ന ഡയറക്റ്ററി എടുത്തു.
പേജുകൾ മറിയ്ക്കുന്നതിനിടയിലാണ് അയാൾ ശ്രദ്ധിക്കുന്നത്, മുമ്പിലെ വലിയ കണ്ണാടിയിൽ വർഷയുടെ പ്രതിബിംബം!
തന്റെ ഓരോ ചലനവും മനോഹരമായ എന്നാൽ നിഗൂഢമായ പുഞ്ചിരിയോടെ, പ്രകാശതിലും നിഴലിലും നിന്ന് അവൾ വീക്ഷിക്കുന്നു!

“ഇവിടെ ..ഇവിടെ നിങ്ങൾ തനിയെ ആണോ താമസിക്കുന്നത്?”

ഡയറക്റ്ററിയുടെ പേജുകൾ മറിയ്ക്കവേ അയാൾ ചോദിച്ചു.

“ആഹ്..അതെ!”

അവൾ നിഗൂഢമായ പുഞ്ചിരി മായ്ക്കാത്ത പറഞ്ഞു.

“അപ്പോൾ ഇതോ?”

മേശമേലിരുന്ന ഫോട്ടോയെടുത്തത് അയാൾ ചോദിച്ചു.

“അത് സുമേഷ്…”
വർഷ സാവധാനം പറഞ്ഞു.

” എന്റെ ഭർത്താവ്…”

ശാന്തമായ സ്വരത്തിൽ അവൾ പറഞ്ഞു.

അയാൾ അവളുടെ നേരെ തിരിഞ്ഞു.

“മരിച്ചു പോയി…”

അയാളുടെ കണ്ണുകളിലേക്ക് നോക്കി അവൾ പറഞ്ഞു.

അവളുടെ സ്വരത്തിൽ ആവശ്യതിലേറെ തണുപ്പ് അനുഭവപ്പെടുന്നുണ്ട് എന്നയാൾക്ക് തോന്നി.

“രണ്ടു വർഷങ്ങൾക്ക് മുമ്പ്…”

തണുത്ത കാറ്റിന്റെ സ്പർശം പോലെ അവളുടെ വാക്കുകൾ അയാൾ കേട്ടു.

അയാൾ അവളെ ഉറ്റുനോക്കി.

“ഓഹ് ..സോറി ..കേട്ടതിൽ വിഷമമുണ്ട്!”

അയാൾ പറഞ്ഞു.

“പക്ഷെ എനിക്ക് വിഷമമില്ല!”

അവൾ പെട്ടെന്ന് പറഞ്ഞു.

പുഞ്ചിരിയോടെ അവൾ അയാളുടെ കണ്ണുകളിലേക്ക് നോക്കി.

അയാൾ അവളുടെ കണ്ണുകളിലേക്ക് ഉറ്റുനോക്കി.

നീണ്ടു ഭംഗിയുള്ള മിഴികളിൽ വല്ലാത്ത ഒരു ദാഹമുറഞ്ഞുകൂടുന്നത് അയാൾ കണ്ടു.

പിന്നെ അയാൾ ഡയറക്റ്ററി എടുത്തു.
പേജുകൾ മറിച്ചു.

പെട്ടെന്ന് മുമ്പിലെ നീണ്ട കണ്ണാടിയിൽ, തന്റെ പിമ്പിൽ നിൽക്കുന്ന വർഷയുടെ സൗന്ദര്യ ലാവണ്യം അയാൾ കണ്ടു.
കത്തുന്ന മിഴികളോടെ അവൾ പുഞ്ചിരിക്കുകയാണ്.
കറുത്ത സ്ലീവ് ലെസ്സ് ടോപ്പിന്റെ ക്ളീവേജിലൂടെ തടിച്ച മുലകൾ ഒന്നുലയുന്നത് അയാൾ കണ്ടു.
ഒതുങ്ങിയ അരക്കെട്ട്.

വിടർന്ന ഭംഗിയുള്ള നിതംബം…

തുടകളുടെ തടിപ്പിൽ നിന്നും കൊഴുപ്പിൽ നിന്നും മാദകത്വത്തിൽ നിന്നും കണ്ണുകൾ പറിയ്ക്കാൻ തോന്നുന്നില്ല.

അയാൾ ഡയറക്റ്ററിയിലേക്ക് ശ്രദ്ധ മാറ്റി.

മെക്കാനിക്കിന്റെ നമ്പർ…

അയാളുടെ കണ്ണുകൾ വിടർന്നു.

അതിലേക്ക് നോക്കി അയാൾ റിസീവർ എടുത്തു.

ഡയൽ ചെയ്യുന്നതിനിടയിൽ അയാൾ അവളുടെ രൂപം ഒന്നുകൂടി കാണാൻ
മുമ്പിലെ കണ്ണാടിയിൽ നോക്കി.
അയാൾ ഭയന്ന് വിറച്ചുപോയി!

ഭയം കൊണ്ട് അയാളുടെ മിഴികളും വായും വൃത്താകാരം പൂണ്ടു.

പിമ്പിൽ ഒരാൾ നിൽക്കുന്നു!

ഒരു പുരുഷൻ!

മുമ്പിലെ കണ്ണാടിയിൽ വർഷയോടൊപ്പം ഫോട്ടോയിൽ കണ്ടയാൾ!

വർഷയുടെ ഭർത്താവ്!

സുമേഷ്!

രണ്ടു വർഷങ്ങൾക്ക് മുമ്പ് മരിച്ചുപോയി എന്ന് വർഷ പറഞ്ഞയാൾ!

അയാൾ ഞെട്ടിതിരിഞ്ഞ് പിമ്പിലേക്ക് നോക്കി.

“ആരാ നീ?”

തണുത്തുറഞ്ഞ ശബ്ദത്തിൽ സുമേഷ് ചോദിച്ചു.

സുമേഷിന്റെ ശ്വാസത്തിൽ മഞ്ഞിന്റെ മരവിപ്പ് അയാൾക്ക് അനുഭവപ്പെട്ടു.

“അത് എന്റെ ഭർത്താവ് ..മരിച്ചുപോയി ..രണ്ടുവർഷങ്ങൾക്ക് മുമ്പ് …”

വർഷയുടെ വാക്കുകൾ അയാളോർത്തു .

“നീ എങ്ങനെ അകത്ത് കയറി?”

മുമ്പോട്ടെടുത്തുകൊണ്ട് വർഷയുടെ ഭർത്താവ് ചോദിച്ചു.

അയാൾ പിമ്പോട്ടേക്ക് നീങ്ങി.

“എന്റെ വീടിനകത്ത് എങ്ങനെ കടന്ന് വന്നു നീ?”

അയാൾക്ക് നേരെ അടുത്തുകൊണ്ട് സുമേഷ് ചോദിച്ചു.

“ചോദിച്ചത് കേട്ടില്ലേ?”

“അത്..”

വീണ്ടും പിമ്പോട്ട് നീങ്ങിക്കൊണ്ട് അയാൾ പറഞ്ഞു.
പക്ഷെ വീണ്ടും പിമ്പോട്ട് നീങ്ങുവാൻ അയാൾക്കായില്ല.
ചുവരിൽ തട്ടി അയാൾ നിന്നു.

“എന്റെ കാർ…!”

വിറയാർന്ന ശബ്ദത്തിൽ അയാൾ പറഞ്ഞു.

“ഏത് കാർ?”

“ബി എം ഡബ്ലിയു…”

“അതുകൊണ്ട്?”

അയാൾ ചുറ്റും നോക്കി.
വർഷ എവിടെ?

“ഒരു പെണ്ണ് ..എന്നെ …”

“പെണ്ണോ? ഏത് പെണ്ണ്?”
സുമേഷ് അവന്റെ കണ്ണുകളിലേക്ക് രൂക്ഷമായി നോക്കി.

“വർഷ…”

“വർഷ?

ആ പേര് കേട്ടതും അയാളുടെ രൂപവും ഭാവവും വല്ലാതെ മാറി.

“അതെ വർഷ…”

അയാൾ തുടർന്നു.

“വർഷയാണ് എനിക്ക് ഡോർ തുറന്നു തന്നത്…”

അത് കേട്ടപ്പോൾ സുമേഷിന്റെ ഭാവം പെട്ടെന്ന് മാറി.
അയാളുടെ മുഖം ദയനീയമായി.
കണ്ണുകളിൽ പെട്ടെന്ന് നീർ പൊടിഞ്ഞു.

“തമാശ പറയുകയാണോ നീ?”

വീണ്ടും തണുത്തുറഞ്ഞ ശബ്ദം അയാളുടെ കാതുകളിൽ പതിച്ചു.

“അതും ഇത്രയും ക്രൂരമായ തമാശ?”

അയാൾക്കൊന്നും മനസ്സിലായില്ല.

താൻ പറഞ്ഞ തമാശ എന്താണ്?

“തമാശയോ?”

ആകാശ് ചോദിച്ചു.

“ആം ..അതെ തമാശ..”

അയാൾ അൽപ്പം കൂടി അയാളുടെ നേരെ അടുത്തു.

“വർഷ…എന്റെ ഭാര്യ …രണ്ടുവർഷം മുമ്പ് എന്നെ വിട്ടുപോയ എന്റെ ..എന്റെ വർഷ…!”

പെട്ടെന്ന് അയാളുടെ ഭാവം മാറി.
നോട്ടത്തിൽ തീവ്രമായ വെറുപ്പ് നിറഞ്ഞു.

“ആ വർഷ എങ്ങനെയാണ് നിനക്ക് ഈ വീടിന്റെ കതക് തുറന്ന് തരുന്നത്?”

ആ ചോദ്യം ആകാശിനെ അദ്‌ഭുതസ്തബ്ധനാക്കി.
അയാൾ ഭയം കൊണ്ട് വിറച്ചു.
വെളിച്ചവും നിഴലുകളും ഇടകലർന്ന ഹാളിന്റെ മൂലയിലേക്കും ജനാലയിലൂടെ പുറത്തെക്കും നോക്കി.

പെട്ടെന്ന് അയാൾ ഗോവണികളിലേക്ക് നോക്കി.

മുകളിലേക്ക് കണ്ണുകളോടിച്ച ആകാശ് ഒരു നിമിഷം മരണം മുമ്പിൽ കണ്ടയാളെപ്പോലെ പകച്ചു നിന്നു.

മുകളിലത്തെ നിലയിൽ സ്റ്റെയർ അവസാനിച്ചയിടത്ത്, നിഴലുകൾക്കും ഭാഗികമായ വെളിച്ചത്തിനും മദ്ധ്യേ വർഷ ഇരിക്കുന്നു.

അവളുടെ മുഖത്ത് ഇപ്പോൾ ആ വിമോഹനമായ പുഞ്ചിരിയില്ല.

പകരം മറ്റൊരു ഭാവമാണ്.
ആരെയോ കാത്തിരിക്കുന്നത് പോലെ!
“നീയെന്താ അവിടെയും ഇവിടെയും ഒക്കെ നോക്കുന്നെ?”

അയാൾ ചോദിച്ചു.

ആകാശിന്റെ കണ്ണുകളും വായും പൂർണ്ണ വൃത്താകാരമായി.
അയാൾക്ക് തന്റെ രക്തമുറയുന്നത് പോലെ തോന്നി.

ഏകാന്തമായ ഈ സ്ഥലത്തുള്ള വീട്.

പ്രകാശം കുറഞ്ഞ ചുറ്റുപാടുകൾ.

ഇരുട്ടാണ് കൂടുതൽ.

അങ്ങനെയുള്ള ഈ വീട് ഒരു പ്രേതഗൃഹമാണോ?

“നിന്നോടാ ചോദിച്ചേ..നീയെവിടെ എന്ത് കാണുകയാ?”

സുമേഷ് വീണ്ടും ചോദിച്ചു.

“അത്…!”

ഭയന്ന് വിറച്ച് ആകാശ് സ്റ്റെയറിന്റെ മുകളിലേക്ക് വിരൽ ചൂണ്ടി.

“അതോ? എന്ത് ‘അത്’?”

വർഷ നിഴലുകളിൽ നിന്നും എഴുന്നേൽക്കുന്നത് ആകാശ് കണ്ടു.

“നിന്നോടാ ഞാൻ ചോദിച്ചേ! അവിടെ നോക്കി നീയിങ്ങനെ വാ പൊളിക്കുന്നത് എന്തിനാ?”

നിഴലുകളും വെളിച്ചവും ഇഴപിരിഞ്ഞ സ്റ്റെയർ കേസിലൂടെ വർഷ ഇറങ്ങിവരുന്നത് ശ്വാസമടക്കിപ്പിടിച്ച് ആകാശ് നോക്കി.

അനുനിമിഷം ഭയംകൊണ്ട് കൂടുതൽ കൂടുതൽ വിറയ്ക്കാൻ തുടങ്ങി അയാൾ.

“എന്റെ വീടിന്റെ അകത്ത് എന്തിനാ കയറിവന്നത് എന്ന്?”

Leave a Reply

Your email address will not be published. Required fields are marked *