രാത്രിയിലെ അതിഥി 2

അവൾ കതക് അൽപ്പം കൂടി തുറന്നു.

“താങ്ക്യൂ ….”

അയാൾ ആശ്വാസത്തോടെ പറഞ്ഞു.

“താങ്ക്യൂ വെരി മച്ച്!”

അയാൾ അവളുടെ പിന്നാലെ അകത്തേക്ക് കയറി.

“ഒരുപാട് നന്ദി …റിയലി ഒരുപാട് നന്ദി…”

അകത്തേക്ക് കയറവെ അയാൾ തുടരെ പറഞ്ഞകൊണ്ടിരുന്നു.
അയാൾക്ക് പക്ഷെ അകത്ത് വല്ലാത്ത അപരിചിതത്വം അനുഭവപ്പെട്ടു.

അതിമനോഹാരിയായ ഒരു ചെറുപ്പക്കാരി താമസിക്കുന്നയിടമാണ്.

പക്ഷേ വളരെ ഭീതിജനിപ്പിക്കുന്ന മുറികൾ.
ചുവരുകൾ.
ഇരിപ്പിടങ്ങൾ.
മങ്ങിയ, പ്രാചീനത മണക്കുന്ന ചിത്രങ്ങളാണ് ചുവരിൽ.
മങ്ങിയ പ്രകാശം മാത്രമേയുള്ളൂ ചുറ്റും.

അയാൾ അസാസ്ഥ്യത പ്രകടിപ്പിച്ചുകൊണ്ട് ചുറ്റും കണ്ണോടിച്ചു.

“ഫോൺ!”

അവൾ മുറിയുടെ മൂലയിലേക്ക് വിരൽ ചൂണ്ടി.

മൂലയിലെ ഒരു വട്ടമേശയ്ക്ക് പുറത്തിരിക്കുന്ന ലാൻഡ് ഫോൺ അയാൾ കണ്ടു.

“താങ്ക് യൂ!”

അതിലേക്ക് നോക്കി അയാൾ വീണ്ടും പറഞ്ഞു.

അയാൾ മൂലയിലേക്ക് നടന്നു.

“എക്സ്യൂസ് മീ..”

അയാളുടെ പിമ്പിൽ നിന്ന് അവൾ പറഞ്ഞു.

അയാൾ തിരിഞ്ഞു നോക്കി.

“രാത്രി വളരെ വൈകി,,,”

അവൾ പറഞ്ഞു.

“ഇപ്പോൾ എങ്ങനെയാണ് ഒരു മെക്കാനിക്ക്? ഇത്രയും രാത്രിയായ സ്ഥിതിക്ക് എവിടെ നിന്നാണ് ഒരു മെക്കാനിക്കിനെ…?’

അയാൾ ആലോചനാമഗ്നനായി.

“ഒന്ന് ശ്രമിച്ചു നോക്കാം …”

“ഇനി കിട്ടിയില്ലെങ്കിൽ?”

അവൾ ചോദിച്ചു.

“കിട്ടിയില്ലെങ്കിൽ…!”

അയാൾ ചിരിച്ചു.

“ഇല്ലെങ്കിൽ..സാരമില്ല …രാത്രി മുഴുവൻ ..പുറത്ത് വഴിയരികിൽ കഴിച്ചുകൂട്ടേണ്ടി വരും…”

അവളും ചിരിച്ചു.

“ചായയോ കാപ്പിയോ എന്തെങ്കിലും എടുക്കട്ടേ?”

അവൾ ചോദിച്ചു.
“ഷ്വർ…”

അയാൾ ആശ്വാസത്തോടെ ചിരിച്ചു.

“താങ്ക് യൂ വെരി മച്ച്…”

അവൾ അയാളെ നോക്കി വീണ്ടും പുഞ്ചരിച്ചു.

പിന്നെ തിരിഞ്ഞു നടന്നു.

അയാൾ ഒരു നിമിഷം അവളുടെ പോക്ക് നോക്കി നിന്നു.

പെട്ടെന്ന് അവൾ തിരിഞ്ഞു നിന്നു.

അയാൾ ചോദ്യരൂപത്തിൽ അവളെ നോക്കി.

അവൾ ഒരു പ്രത്യേകഭാവത്തിൽ അയാളെ നോക്കി.

അവൾ എന്താണ് പറയാൻ പോകുന്നതെന്നറിയാം അയാൾ കാത്തു.

“മുകളിൽ…”

അവൾ പറഞ്ഞു.

“അപ്‌സ്റ്റെയറിൽ ഒരു എക്സ്ട്രാ ബെഡ് റൂമുണ്ട്…”

അവൾ പറഞ്ഞു.

അത് പറയുമ്പോൾ അവൾ അധരം പതിയെ കടിച്ചത് പോലെ അയാൾക്ക് തോന്നി.

പ്രകാശത്തിൽ മുലകൾ അൽപ്പം കൂടി നഗ്നമായത് പോലെയും.

മനസ്സിനെ തകിടം മറിയ്ക്കുന്ന അതിവശ്യമായ പുഞ്ചിരിയോടെ അവൾ അയാളുടെ കണ്ണുകളിലേക്ക് നോക്കി നിന്നു.

പിന്നെ അവൾ വീണ്ടും മുമ്പോട്ട് തിരിഞ്ഞു.

അടുക്കളയുടെ ഭാഗത്തേക്ക് നടന്നു പോയി.

നടന്നുപോകുന്നതിനിടയിൽ പക്ഷെ പലതവണ അവൾ തിരിഞ്ഞ് തന്നെ നോക്കുന്നത് ജനൽ വിരികളുടെ നിഴലുകൾക്കും ജനലിലൂടെ അരിച്ചെത്തുന്ന പ്രകാശങ്ങൾക്കുമിടയിൽ അയാൾ കണ്ടു.
അയാൾ ഫോണിന്റെ നേരെ തിരിഞ്ഞു.
അയാൾ ചുറ്റും നോക്കി.
വലിയ, ആഡംബരങ്ങൾ തിങ്ങിയ ചുറ്റുപാടുകൾ.
രാത്രിയുടെ ഇരുട്ടിന് മറച്ചുവെക്കാനാവുമായിരുന്നില്ല വീട്ടിലെ പണക്കൊഴുപ്പിന്റെ തിളക്കം.
നിഴലും വെളിച്ചവും ഇടകലർന്ന ചുറ്റുപാടുകളാണ് മുമ്പിലെങ്കിലും.

പെട്ടെന്ന് അയാളുടെ കണ്ണുകൾ മേശപ്പുറത്തിരുന്ന ഫ്രെയിം ചെയ്ത ഒരു ഫോട്ടോയിൽ പതിഞ്ഞു.

മുമ്പ് കണ്ട സുന്ദരിയും അവളുടെ മുഖത്തിന്റെ വശത്തോട് മുഖമമർത്തി നിൽക്കുന്ന ഒരു മധ്യവയസ്‌ക്കന്റെയും ഫോട്ടോ.
ഭാര്യയും ഭർത്താവുമാണ് അവരെന്ന് ആരും ഒറ്റനോട്ടത്തിൽ പറയും.
പക്ഷെ അതി സുന്ദരിയായ ആ യുവതിയ്ക്ക് ഒരു തരത്തിലും ചേർച്ചയുള്ള ആളായിരുന്നില്ല അയാൾ.
നീണ്ട തലമുടി.
വായിലേക്ക് വീണു കിടക്കുന്ന മീശ.
നിരതെറ്റിയ പല്ലുകൾ.
എന്തെങ്കിലുമാകട്ടെ!
തനിക്കെന്ത്?

അയാൾ വീണ്ടും ഫോണിന് നേരെ തിരിഞ്ഞു.

പെട്ടെന്ന് പിമ്പിൽ അയാൾ ആരുടെയോ സാന്നിധ്യം മണത്തു.

തിരിഞ്ഞു നോക്കി.

ഒന്ന് നടുങ്ങിപ്പോയി.

ആ സുന്ദരിയായ യുവതി കോഫി കപ്പുമായി മുമ്പിൽ നിൽക്കുന്നു.

“ഇതാ കോഫി,”

അവൾ കപ്പ് അയാളുടെ നേരെ നീട്ടി.

“”താങ്ക്യൂ…”

കൈനീട്ടി കപ്പ് വാങ്ങിക്കൊണ്ട് അയാൾ പറഞ്ഞു.

അവളുടെ ദേഹത്ത് നിന്ന് ഉണങ്ങിയ ജമന്തിപ്പൂക്കളുടെ ഗന്ധം അയാളിലേക്ക് ഒഴുകി.

Leave a Reply

Your email address will not be published. Required fields are marked *