രാത്രിയിലെ അതിഥി

അവിടെ സാമാന്യം നല്ല പ്രകാശമുണ്ടായിരുന്നെങ്കിലും ചിലയിടമൊക്കെ നിഴലുകളിൽ മറഞ്ഞിരുന്നു.

സുമേഷ് ഇരുന്നതിന്റെ മുമ്പിൽ ഒരു ടീപ്പോയുടെ മേൽ കാരം ബോഡുപോലെ സമചതുരാകൃതിയിൽ ഒരു പലക ഇരുന്നു.

അതിന്മേൽ പല നിറത്തിൽ വരകളും വൃത്തങ്ങളും എഴുത്തുകളും അയാൾ കണ്ടു.

“ഇത്?”

അതിലേക്ക് നോക്കി ആകാശ് ചോദിച്ചു.

“ഓജോ ബോഡ്…”

വർഷ പറഞ്ഞു.

“എന്താ ഇത് കണ്ട് നിങ്ങൾ പേടിച്ചിരിക്കുന്നെ?”
സുമേഷ് ചോദിച്ചു.

“അല്ല …വെറുതെ ..പേടി അല്ല ..ഞാൻ!”

ഓജോ ബോഡിൽ നിന്ന് നോട്ടം മാറ്റാതെ ആകാശ് പറഞ്ഞു.

“ഇത് സുമേഷിന്റെ ഹോബിയാണ്…”

സുമേഷിനോടൊപ്പം, അയാളോട് ചേർന്നിരുന്ന് വർഷ പറഞ്ഞു.

“ആകാശ് വരുന്നതിന് മുമ്പ് സുമേഷ് ആത്മാക്കളെ വിളിക്കാൻ ശ്രമിക്കുവാരുന്നു…”

“ശ്രമമോ!”

സുമേഷ് ഭാര്യയെ നോക്കി.

പിന്നെ ആകാശിനെയും.

“ശരിക്കും കോൺസെൻട്രേറ്റ് ചെയ്ത് …അക്യൂട്ട് ആയി കോൺസെൻട്രേറ്റ്ചെയ്ത് വിളിച്ചാൽ …തീർച്ചയായും ആത്മാക്കൾ വരും! തീർച്ച!”

ആകാശ് അദ്‌ഭുതത്തോടെ അവരെ നോക്കി.

“പക്ഷെ…”

പ്രകാശത്തിൽ നിന്നും നിഴലുകളിൽ നിന്നും ആകാശ് വീണ്ടും സുമേഷിന്റെ ശബ്ദം കേട്ടു.

“ആത്മാവിനെ വിളിച്ചു വരുത്താൻ എളുപ്പമാണ്…പക്ഷെ….”

അയാൾ ആകാശിന്റെ കണ്ണുകളിലേക്ക് തീവ്രമായി നോക്കി.

“…പക്ഷെ …വിളിച്ചു വരുത്തിയ ആത്മാവിനെ മടക്കി അയക്കാനാണ് പാട്!”
എന്നിട്ട് അയാൾ വർഷയുടെ നേരെ നോക്കി.

വർഷ ചിരിച്ചു.

എന്നിട്ട് അവൾ ചകിതമായ ഭാവത്തോടെ തങ്ങളെ നോക്കുന്ന ആകാശിനെ നോക്കി.

“അങ്ങനെയൊന്നുമില്ല! സുമേഷ് പറയുന്നതൊന്നും വിശ്വസിക്കേണ്ട! കഴിഞ്ഞ രണ്ടുമണിക്കൂറായി സുമേഷ് ആത്മാവിനെ വിളിച്ചുവരുത്താൻ ശ്രമിക്കുന്നു!”

അവൾ പുഞ്ചിരിയോടെ ഭർത്താവിനെ നോക്കി.

അയാൾ അവളോട് എന്തോ മന്ത്രിക്കുന്നത് പോലെ ആകാശിന് തോന്നി.

“ആകാശ്!”

സുമേഷ് വിളിച്ചു.

“നിങ്ങൾക്ക് ഭൂതത്തിലും പ്രേതത്തിലും ആത്മാവിലും ഒക്കെ വിശ്വാസം ഉണ്ടോ?”

“ഇല്ല!”

ആകാശ് പെട്ടെന്ന് പറഞ്ഞു.

“ഞാൻ അതിലൊന്നും വിശ്വസിക്കുന്നില്ല!”

“അതെന്താ?”
“അതിൽ …അവയിൽ ഒക്കെ വിശ്വസിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല,”

“വിശ്വസിക്കാൻ ആഗ്രഹക്കുന്നില്ലന്നോ?”

വർഷ ചോദിച്ചു.

“എന്നുവെച്ചാൽ….എന്ന് വെച്ചാൽ …വിശ്വസിക്കുന്നവർക്ക് അതൊക്കെ സത്യമായിരിക്കാം; അല്ലേ?”

“ആയിരിക്കാം!”

ആകാശ് പറഞ്ഞു.

“ആഹാ!”

സുമേഷ് പറഞ്ഞു.

“എന്നതിനർത്ഥം …നമ്മൾ വിളിച്ചാൽ നമ്മുടെ അടുത്തേക്ക് എത്തുന്നയാൾ തന്നെയാണ് ആത്മാവ്; അല്ലേ? എന്നും നിങ്ങൾ വിശ്വസിക്കുന്നുണ്ട്; അല്ലേ? ഒരു നാണയം ഓജോ ബോഡിലൂടെ ചലിപ്പിച്ച് വിളിച്ചാൽ”

“എന്ന് ഞാൻ പറഞ്ഞില്ല,”

ആകാശ് പറഞ്ഞു.

“ഇതൊന്നും എന്റെ ലൈഫിൽ സംഭവിച്ചിട്ടില്ല..പിന്നെ .പിന്നെ ഞാൻ എങ്ങനെ വിശ്വസിക്കും?’

“അപ്പോൾ എന്തെങ്കിലും സംഭവിച്ചാൽ നിങ്ങൾ വിശ്വസിക്കും അല്ലെ?”

വർഷ അയാളുടെ കണ്ണുകളിലേക്ക് നോക്കി പുഞ്ചിരിയോടെ ചോദിച്ചു.

“ആഹ്!

ആകാശ് എഴുന്നേറ്റു.

മേശപ്പുറത്ത് വെച്ചിരുന്ന മദ്യം എടുത്ത് വാതിൽക്കലേക്ക് നോക്കി.

“എന്റെ അടുത്തേക്ക് ഒരു പ്രേതം വന്നാൽ..നിങ്ങൾ വിളിച്ചു വരുത്തിയാൽ ..അല്ലെങ്കിൽ വിളിച്ചു വരുത്തിയ പ്രേതം അപ്രത്യക്ഷ്യമായാൽ …അപ്പോൾ ..അപ്പോൾ ഞാൻ വിശ്വസി ….”

സുമേഷും വർഷവും ഇരുന്നിടത്തേക്ക് നോക്കിയ ആകാശ് ഞെട്ടിപ്പോയി.
വർഷ അവിടെ ഉണ്ടായിരുന്നില്ല.

സുമേഷ് തിളങ്ങുന്ന കണ്ണുകളോടെ ആകാശിനെ നോക്കി.

ആകാശ് തിരിച്ചും.

“ഞാൻ ..ഞാൻ പറഞ്ഞില്ലായിരുന്നോ …”

സുമേഷ് ചോദിച്ചു.

“….ഞാൻ പറഞ്ഞില്ലായിരുന്നോ ആകാശ്, എന്റെ ഭാര്യ രണ്ടു വർഷങ്ങൾക്ക് മുമ്പ് മരിച്ചു പോയി എന്ന്?”

അത് കേട്ട് ആകാശ് പരിഹാസത്തോടെ പുഞ്ചിരിച്ചു.

“ഞാൻ പിന്നെയും ഭയന്ന് പോകും എന്നാണോ കരുതുന്നെ നിങ്ങൾ?”

ആകാശ് അയാളോട് ചോദിച്ചു.

പിന്നെ വീണ്ടും മദ്യം ഒരിറക്ക് കുടിച്ചു.

പിന്നെ അയാളുടെ നേരെ നടന്ന് ഇരുപ്പിടത്തെ സമീപിച്ചു.

“തമാശ വല്ലാതെ പഴകി സുമേഷ്!”
“തമാശയോ?”

അയാൾ ക്രുദ്ധനായി.

“എന്റെ ഭാര്യുയുടെ മരണത്തെ പറ്റിയാണ് ഞാൻ പറഞ്ഞത്. അത് എനിക്ക് തമാശ അല്ല!”

“പ്ലീസ്!”

പരിഹാസപുഞ്ചിരി നിലനിർത്തി ആകാശ് പറഞ്ഞു.

“വെറുതെ തമാശ വേണ്ട!”

പെട്ടെന്ന് ചുവന്ന യവനികയുടെ അകത്ത് നിന്ന് രണ്ടു കൈകൾ ആകാശിന്റെ കഴുത്തിലേക്ക് നീണ്ട് വന്ന് ഞെരിച്ചു.

തുടർന്ന് പൊട്ടിച്ചിരിയും.

സ്ത്രീശബ്ദത്തിൽ.

കർട്ടനു വെളിയിൽ നിന്നും വർഷ കടന്നുവന്നു.

അപ്പോൾ അവളുടെ തടിച്ചു തുറിച്ച മാറിടം തന്റെ പുറത്ത് ഞെങ്ങി അമർന്നത് അയാളറിഞ്ഞു.

മാറിടത്തിന്റെ ചൂട് അയാളെ സ്പർശിച്ചു.

മുലക്കണ്ണുകൾ പുറത്ത് കൊള്ളുന്നതിന്റെയും.

“ഇതുകണ്ടോ! ഇത് കണ്ടോ!!”

ചിരിയ്ക്കിടയിൽ വർഷ പറഞ്ഞു.

“പാവം പിന്നെയും പേടിച്ചുപോയി…!”

“ഡിസ്ഗസ്റ്റിങ്!”

അടക്കാനാവാത്ത ദേഷ്യത്തോടെ ആകാശ് പിറുപിറുത്തു.

മദ്യഗ്ലാസ്സ് മേശപ്പുറത്ത് വെച്ച് അയാൾ വാതിൽക്കലേക്ക് നടന്നു.

“ഹേയ് ഹേയ്!! ഹാൻസം!!”

സുമേഷ് എഴുന്നേറ്റു.

തിരിഞ്ഞു നോക്കാതെ ആകാശ് വാതിലിന്റെ നേർക്ക് നടന്നു.

സുമേഷ് വേഗത്തിൽ ആകാശിന്റെ ഒപ്പമെത്തി അയാളുടെ തോളിൽ പിടിച്ചു.

പിന്നാലെ വർഷയുമെത്തി.

“എങ്ങോട്ട് പോകുന്നു,”

അയാളെ തോളിൽ പിടിച്ചു നിർത്തി സുമേഷ് ചോദിച്ചു.

“എങ്ങനെ പോകും? നിങ്ങളുടെ കാർ കേടായി എന്നല്ലേ പറഞ്ഞെ? വാ! ഞാൻ മെക്കാനിക്കിനെ വിളിച്ചു തരാം!”

“വേണ്ട! ”

ആകാശ് അയാളുടെ പിടി വിടുവിക്കാൻ ശ്രമിച്ചു.
“സോറി സോറി!!”

സുമേഷ് ചിരിച്ചു.

“ഇനി ഒരു ഗെയിമും ഇല്ല..വർഷാ..ആ കോഡ്‌ലെസ്സ് എടുത്തോണ്ട് വാ!”

“ആഹ്!”

വർഷ പെട്ടെന്ന് പിന്തിരിഞ്ഞ് മേശപ്പുറത്ത് നിന്ന് ഒരു കോഡ്‌ലെസ്സ് ഫോണെടുത്തുകൊണ്ട് വന്നു.

“ആ … റെനിലിനെ വിളിക്ക്…എന്ത് ബിസിയാണേലും ..ഒറക്കമാണേലും എമർജൻസിയാണേലും വരാൻ പറ!”

“ഓക്കേ!”

വർഷ പറഞ്ഞു.
റെനിലിന്റെ പേര് കേട്ടപ്പോൾ തന്റെ മുഖത്ത് വിരിഞ്ഞ നാണം സുമേഷ് കാണാതെ മറയ്ക്കാൻ വർഷ തിരിഞ്ഞു നിന്നു.

ദേഹമാകെ കുളിരുകോരുന്നു!

അല്ലെങ്കിലും റെനിലിനെപ്പറ്റി ചിന്തിച്ചാൽ മതി!

ദേഹം ചുട്ടുപഴുക്കാൻ തുടങ്ങും.

തന്നെ പൂർണ്ണമായും ഉണർത്തുന്ന, തന്നിലെ സ്ത്രീയുടെ സകല നിഗൂഢതയേയും മനസ്സിലാക്കിയ കരുത്തനായ ചെറുപ്പക്കാരൻ!

സുമേഷ് വീട്ടിലില്ലാത്തപ്പോൾ, താൻ എപ്പോൾ വിളിച്ചാലും ഓടിവരുന്ന തന്റെ കാമുകൻ!

“ഓഹ് …!”

സുഖ ലഹരിയിൽ അവളിലിൽ നിന്ന് ഒരു സീൽക്കാരം പുറത്ത് കടന്നു.

“വർഷ!”

സുമേഷിന്റെ വിളിയൊച്ച കേട്ട് അവൾ ഞെട്ടിട്ടുണർന്നു.

“ആങ്ഹ്!…വിളിക്കുന്നു!”

പിന്നെ അവൾ ഡയൽ ചെയ്തു.

വർഷ നിരാശയോടെ അവരെ നോക്കി.

“ട്രൈ എഗൈൻ!”

സുമേഷ് പറഞ്ഞു.

നാലഞ്ച് തവണ വർഷ ഡയൽ ചെയ്തു.

“നോ രക്ഷ സുമേഷ്!!”

“ലാസ്റ്റ് ..അവസാനമായി ഒന്നുകൂടി!!”

സുമേഷ് വീണ്ടും പറഞ്ഞു.

വർഷ വീണ്ടും ഡയൽ ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *