രാധികോന്മാദം

അജയൻ കുളി കഴിഞ്ഞു പ്രാതൽ കഴിച്ച ശേഷം, ഓഫീസിലേക്ക് ചെന്നു. സാധാരണ പോലെ ജോലിഭാരം ഒട്ടുമില്ലാത്ത ഒരു ദിവസം. വിശ്വൻ തഞ്ചാവൂരിൽ ഫാക്ടറിയൊക്കെ കണ്ടു. നല്ല തുണി തരങ്ങൾ തന്നെ. ചുവന്ന നിറത്തിലൊരു പട്ടു സാരിയും അജയന് പച്ച നിറത്തിൽ ഉള്ള കൈയുളള ഷർട്ടും വാങ്ങിച്ചു.

തിരിച്ചു പോകാൻ നേരം ചാക്കോ മുതലാളി, വിശ്വനോട് ചോദിച്ചു. “വിശ്വന് തമിഴ് അറിയാമോ..”

“ഇല്ല മുതലാളി..”

“തനിക്കറിയാമോ വിശ്വാ, എന്റെ അപ്പച്ചന്റെ കൂടെ ഞാൻ 16ആം വയസിൽ ഇങ്ങോട്ടേക്ക് വരാൻ തുടങ്ങിയപ്പോ മുതലുള്ള പരിചയമാണ്… ഈ നാടിനോടും ഭാഷയോടും, ഇപ്പൊ നന്നായിട്ട് തമിഴ് പറയും. പിന്നെ വിശ്വൻ മുൻപ് ചോദിച്ചില്ലേ, ചിലരെ കുറിച്ച്, അവരെ ഒതുക്കാൻ കൂടെയാണ് വിശ്വനോട് ഞാൻ ഇത്തവണ തന്നെ എന്റെകൂടെ വരാൻ പറഞ്ഞെ…”

“എന്താ മുതലാളി…അത്….ആരാണവരൊക്കെ …”

“പറയാം…”

“ഇവിടെ ഒരു ചെട്ടിയാരുണ്ട്. കാളിമുത്തു, അയാൾ വല്ലാത്തൊരു ഇടങ്ങേടാണ്. തൊഴിലാളികളെ വിട്ടു നൽകാതെയും, കൂലി കൂടുതൽ ചോദിപ്പിച്ചും അയാൾ ഫാക്ടറിയിൽ സ്‌ഥിരം പ്രശനം ഉണ്ടാക്കുന്നുണ്ട്, ഞാൻ ഒരിക്കൽ അവനോടു പറഞ്ഞതാണ്, പക്ഷെ അവൻ ചെറ്റയാണ്, കാശുവാങ്ങിച്ചിട്ടും കഴുത്തറുക്കുന്ന സ്വഭാവം കാണിക്കുന്ന ചെറ്റ. നമുക്കൊന്ന് സംസാരിച്ചു നോക്കേണ്ടി വരും വിശ്വാ, ചിലപ്പോ കയ്യും കാലുമൊക്കെ ഒന്ന് അനക്കേണ്ടിയും വരും കേട്ടല്ലോ…”

“ശെരി മുതലാളി…” റിയർ വ്യൂ മിരറിൽ നോക്കി ചിരിച്ചുകൊണ്ട്
വിശ്വനും സമ്മതിച്ചു.

കാറിൽ കയറിയിട്ട് അധിക ദൂരം സഞ്ചരിക്കേണ്ടി വന്നില്ല, ഇരുവശത്തും ചുണ്ണാമ്പ് അടിച്ച വീടുകൾ, ഒരുവശത്തു കാഞ്ചി കാവേരി പുഴ, ചെറിയ കുറ്റിച്ചെടികൾ. അതവസാനിക്കുന്നത് ചെട്ടിയാരുടെ വീടിന്റെ മുറ്റത്. ചാക്കോ മുതലാളി മുന്നിൽ നടക്കുമ്പോ പിറകിൽ വിശ്വനും അയാളോടപ്പം നടന്നു. വീടിന്റെ മുന്നിൽ കറുത്ത തടിച്ച രണ്ടു മല്ലന്മാർ മുതലാളിയെ കണ്ടതും പമ്മി. അവരെ തോളിലൊന്ന് തൊട്ടുകൊണ്ട് ചോദിച്ചു. “ഉൻകൊയ്യാ ഉള്ളെ ഇറുക്കാ..” മറുപടി പറയാതെ ഭയത്തോടെ ചാക്കോ മുതലാളിയെ നോക്കുമ്പോ അയാൾ ചിരിക്ക മാത്രം ചെയ്തു.

“ഹാ യാരിത്, ചാക്കോ അവർകളോ, വാങ്ക വാങ്ക… ” ചെട്ടിയാർ മേൽമടിയിൽ നിന്നും വെള്ള മുണ്ടും രാംരാജിന്റെ കയ്യില്ലാത്ത വെള്ള ബനിയനും ഇട്ടുകൊണ്ട് ചോദിച്ചു, അയാൾക്കൊപ്പം രണ്ടു വെള്ളയും വെള്ളയുമിട്ട രാഷ്ട്രീയകാരുമുണ്ടായിരുന്നു.

“ചെട്ടിയായാരെ, എന്നോട കമ്പനിയിൽ ഇനിമേ പ്രചനൈ ഏതുവും വറകൂടാത്, നീ എന്ന കേട്ടാലും നാ താറെൻ!” വിശ്വനു മുതലാളി ഒരടവിട്ടതാനണെന്നു മനസിലായി. അവൻ എല്ലാരെയുമൊന്നു നോക്കി ചിരിച്ചിട്ട് മുതലാളി പറഞ്ഞത് കേട്ട് നിന്നു. പക്ഷെ ചെട്ടിയാർ അത് കേട്ട് കൊലച്ചിരിയും ചിരിച്ചു

തമിഴിലെന്തോ മറുപടിയും പറഞ്ഞു, അത് പക്ഷെ വിശ്വന് അത് കേട്ടിട്ട് മനസിലായതുമില്ല. ചെട്ടിയാർ മുതലാളിയെ കൈ ചൂണ്ടി സംസാരിച്ചതും വിശ്വൻ മുന്നിൽ കേറി നിന്നിട്ട് ആ ചെറ്റയുടെ മുഖത്തേക്ക് നോക്കി സംസാരിച്ചു തുടങ്ങി.

“ഡാ നായിന്റെ മോനെ, നീ ഇനി വാലുപൊക്കിയാൽ ഇവിടെയുള്ള എല്ലാത്തിനെയും വായ്ക്കരിയിട്ടേ ഞാൻ പോകു….”

“യാറുടാ നീ ?” ചെട്ടിയാർ ചാക്കോമുതലാളിയെയും വിശ്വനെയും മാറിമാറി നോക്കി. വിശ്വൻ ഒരു നിമിഷം കൊണ്ട് ചെട്ടിയായരുടെ അരയിലെ പിച്ചാത്തി പിടിച്ചു വലിച്ചു കൊണ്ട് അയാളുടെ കഴുത്തിലേക്ക് തന്നെ വെച്ചുരച്ചു. ചെറുതായി ചോര പൊടിഞ്ഞപ്പോൾ, അയാളുടെ ചുറ്റും സില്ബന്ധികളെ പോലെ നിന്ന ഗുണ്ടകൾ ഒന്ന് പതറികൊണ്ട് മുന്നോട്ടാഞ്ഞു.

“ഞാൻ ആരാണെന്നു നിനക്കറിയണം അല്ലെ..”
ചെട്ടിയാരുടെ കണ്ണിൽ ഭീതി കണ്ടപ്പോൾ ചാക്കോ മുതലാളി പറഞ്ഞു. “വിശ്വാ, ഇവനെ അങ്ങ് തീർത്താലോ… ”

പെട്ടന്ന് പിന്നിൽ നിന്നും ഒരുത്തൻ കത്തിയുമായി വിശ്വന്റെ കയ്യിലേക്ക് നോക്കി വീശി. വിശ്വൻ അത് കണക്ക് കൂട്ടി പെട്ടന്ന് ചെരിഞ്ഞൊന്നു മാറിയെങ്കിലും അവന്റെ കയ്യിൽ കത്തി ചെറുതായൊന്നു കൊണ്ടപ്പോൾ ചോര പൊടിഞ്ഞു. അടുത്ത നിമിഷം തന്റെ കയ്യിലെ കത്തി ചാക്കോ മുതലാളിക്ക് കൈമാറികൊണ്ട് വിശ്വൻ തന്റെ നേരെ കത്തി വീശിയ തടിയന്റെ വലം കൈ പിടിച്ചു പിറകിലേക്ക് അമർത്തി പിടിച്ചു. ഒപ്പമവന്റെ കാരണം നോക്കിയൊന്നു പുകച്ചു, അവൻ ചുരുണ്ടു നിലത്തു വീണു. മറ്റുള്ള ഗുണ്ടകളും ആ നീക്കത്തിൽ ഒന്ന് പേടിച്ചുകൊണ്ട് പിന്നോട്ടാഞ്ഞു. ആ സമയം ചെട്ടിയാരുടെ കഴുത്തിൽ കത്തിയമർത്തികൊണ്ട് ചാക്കോ മുതലാളി പറഞ്ഞു.

“ഇന്നും കൊഞ്ചം നെഞ്ചിലെ ദിൽ ഇരുക്കരവങ്കളെ നീ കൂടെ സെർത്തു നിൽ….ഇവളോ നാളും ഉന്നെ ഏതുവും പണ്ണാമേ ഇരുന്തത് ഉങ്കപ്പ അന്ത പെരിയ മനുഷ്യനെ നിനച്ചു താൻ, ഇനി മേ നീ ഉന്നോടാ വിളയാട്ട് എങ്കിട്ട വെച്ചുകിട്ടാ, അവ്‌ലോധാ…”
കത്തി ചെട്ടിയാരുടെ കയ്യിലേക്ക് തന്നെ കൊടുത്തുകൊണ്ട് ചാക്കോ മുതലാളി നടന്നു. ചെട്ടിയായുടെ ഭാര്യ എല്ലാം കണ്ടു കാണ്ണീരോടെ ഇരുവരെയും കൈകൂപ്പിക്കൊണ്ട് നിന്നു.

“വിശ്വാ വാ പോകാം…”

തിരികെ കാറിലേക്ക് കയറുമ്പോൾ, വിശ്വൻ ഷർട്ടൂരി കയ്യിലെ ചോര ചോര തുടച്ചു.

“കാര്യമായിട്ടുണ്ടോടാ വിശ്വാ…”

“ഇല്ല മുതലാളി, മുറിവൊന്നും കാര്യമില്ല ! പിന്നെ വെള്ള ഷർട്ടല്ലേ എളുപ്പം ചോര അറിയും, വീട്ടിൽ ചെന്നാൽ അനിയനും രാധികയും ഇത് കണ്ടാ വല്ലാതാകും, ഒരു ഷർട്ട് മാത്രം വാങ്ങണം…”

“ടൗണീന്നു വാങ്ങാം, നീ തല്ക്കാലം ഇതിട്.”

ഇരുവരും നാട്ടിലേക്ക് തന്നെ തിരിച്ചു. ചെട്ടിയാരുടെ ശല്യം തല്കാലത്തേക്കിനി ഉണ്ടാകില്ലെന്ന് നിനച്ചു കൊണ്ട് ചാക്കോ മുതലാളി ആശ്വസിച്ചു കാറിലേക്ക് കയറി, വിശ്വനും കൂടെയുള്ളതുകൊണ്ടാണ് കാര്യങ്ങൾ എളുപ്പമായത്,

ഇല്ലെങ്കിൽ 55 കടന്ന തനിക്ക് ഒറ്റയ്ക്ക് അവനോടു എതിർത്ത് നില്ക്കാൻ കഴിയില്ലായിരിക്കും. ഇരുൾ മൂടുന്ന വഴികളിലൂടെ അംബാസിഡർ കാർഡ് പാലക്കാടൻ ചുരം കയറി. ഒരു വലിയ 8 കെട്ട് ഇല്ലത്തേക്ക് വണ്ടി കയറ്റിനിർത്തി. കാറിൽ മയങ്ങുന്ന ചെട്ടിയാരെ പതിയെ വിളിച്ചുണർത്തികൊണ്ട് വിശ്വൻ പറഞ്ഞു.

“മുതലാളി വീടെത്തി..”

“ആഹ്…” പതിയെ കണ്ണ് തുറന്നുകൊണ്ട് ചാക്കോ മുതലാളി കാറിൽ നിന്നുമിറങ്ങി.

“വൈകി അല്ലെ …..ഇന്നാ 1000 രൂപയുണ്ട്, പിന്നെ കാറു നീ കൊണ്ട് പോയ്കോ, ഒന്ന് കഴുകിയിട്ട് മറ്റെന്നാൾ രാവിലെ വന്നാ മതി.” വിശ്വനോട് കാശും കൊടുത്തുകൊണ്ട് ചാക്കോ മുതലാളി വീടിന്റെ അകത്തേക്ക് കയറിപ്പോയി. അദ്ദേഹത്തിന്റെ ഭാര്യ ഉമ്മറപ്പടിയിൽ നിന്നും വിശ്വനെ നോക്കിയൊന്നു ചിരിച്ചു.

ആദ്യത്തെ ശമ്പളവുമായി കാറിൽ വിശ്വൻ വീട്ടിലേക്ക് തിരിച്ചു.
സമയം ഏതാണ്ട് അർദ്ധരാത്രിയവരായിരുന്നു. മുൻ വാതിലിൽ രണ്ടു തവണ മുട്ടിയശേഷം വിശ്വൻ വിളിച്ചു.

Leave a Reply

Your email address will not be published. Required fields are marked *