രാധികോന്മാദം

ആരാധിക്കപ്പെടേണ്ട പുരുഷന്റെ ശെരിക്കുള്ള രൂപം, ഏതോ ഓർമ്മയിൽ നിന്നും പൊഴിയുന്ന ഇല കണക്കെ ഒരു നിമിഷം വിശ്വനെ തന്നെ മതി മറന്നു നോക്കിനിന്നവൾ! വിശ്വൻ തന്നെ അകത്തേക്ക് വിളിക്കാത്തതെന്തേ എന്നമാന്തിച്ചു നിൽക്കുമ്പോ.

“ഏട്ടാ അകത്തേക്ക് വരൂ…അജയേട്ടൻ..
ഇപ്പൊ ഊണിനു വരും”

“പേരെന്താ മോൾടെ…” ഘനമുള്ള ശബ്ദത്തിൽ തന്നെ മോളെന്നു വിളിച്ചപ്പോൾ…രാധികയുടെ മനസ്സിൽ വാത്സല്യം അലതല്ലി. അച്ഛനില്ലതിരുന്ന രാധികയ്ക്ക് ഒരാണിൽ നിന്നുമാവിളി പുതുമയുണർത്തി. അതുപോലെയൊരു വിളി അജയനിലുമവൾ കേട്ടിട്ടില്ല! അവൻ രാധികേ എന്ന് തന്നെയാണ് വിളിച്ചിട്ടുള്ളത്…..

“രാധിക!!” നാണത്തോടെ രാധിക അവളുടെ മുല്ലപ്പൂ പല്ലുകൾ കാട്ടിയൊരു ചിരിയവന് സമ്മാനിച്ചു.

വിശ്വനെ അകത്തേക്ക് വിളിച്ചിട്ട് കസേരയിൽ ഇരിക്കാനവൾ പറഞ്ഞു. ചുവരിൽ ചാരി നിന്നുകൊണ്ട് ഒരു അവൾ സാരികൊണ്ട് കയ്യിൽ ചുറ്റിപിടിച്ചു. “ചായ ഇപ്പൊ വേണ്ടല്ലോ….ഊണ് പോരെ….” ചിരിച്ചു കൊണ്ടുള്ള അവളുടെ ചോദ്യത്തിൽ വിശ്വൻ ഒന്നമ്പരന്നു. അനിയന്റെ ഭാര്യയെ ആദ്യമായി കണ്ടപ്പോൾ തന്നെ ആ സ്ത്രീ സൗന്ദര്യത്തിൽ തന്റെ മനമിളകുന്നതവനറിഞ്ഞു. പിൻ തിരിഞ്ഞു നടക്കുന്ന രാധികയെ ഒരു നോക്ക് കണ്ടതും വിശ്വന്റെ കണ്ണുകൾ ഒന്നുടെ വിടർന്നു. അവന്റെ നെഞ്ചിൽ ആയിരുന്നു അവളുടെ സ്വർണ്ണ നിറമുള്ള നിതംബങ്ങൾ നൃത്തമാടിയത്.
യാദൃശ്ചികമായി തിരിഞ്ഞൊന്നു നോക്കിയാ രാധിക തന്റെ സൗന്ദര്യം കണ്ടു മതിമറന്നു നിൽക്കുകയാണ് വിശ്വനെന്നു അറിഞ്ഞപ്പോൾ അവളുടെ മനസ്സിൽ ഒരു കള്ളി ചിരിച്ചിരിച്ചു.
അതിസുന്ദരിയായൊരു യുവതി. എല്ലാം തികഞ്ഞൊരു പെണ്ണ്! സംസാരിക്കുന്നതിനിടയിൽ വിശ്വന്റെ കണ്ണുകൾ രാധികയുടെ ശരീരത്തിലൂടെ ഇഴയുകയായിരുന്നു. രാധികയും ഊണിനു വാഴയില എത്തി മുറിക്കുമ്പോൾ അതെ കുറിച്ചോർത്തു.

നാട്ടിലെ ഒരു പെണ്ണും തന്നോടിങ്ങനെ പെരുമാറിയിട്ടില്ല! എല്ലാർക്കും കാണുമ്പോഴേ തന്നെ പേടിയാണ്. അതിനു മൂക്കത്തല്ലേ ശുണ്ഠി!, പക്ഷെ ന്യായമല്ലാത്ത ഒരു കാര്യത്തിനും ഈ വിശ്വൻ ഇടപെട്ടിട്ടുമില്യ. കണ്മണിയെന്ന 23 കാരിയെ പ്രേമിച്ചു മദ്രാസിൽ കൂട്ടികൊണ്ടു പിഴപ്പിച്ച അവളുടെ കാമുകനെയും കൂട്ടുകാരെയും ആൽത്തറയിൽ ഇട്ടു തല്ലിയതും എല്ലാം നാട്ടിൽ പാട്ടായിരുന്നല്ലോ, അവളുടെ അച്ഛന്റെ വിഷമം കാരണം അവളെ സ്വീകരിച്ചാലോ എന്നാലോചിച്ചതാണ്, പക്ഷെ അവൾക്ക് തന്നെ പേടിയാണെന്ന് എന്നറിഞ്ഞപ്പോൾ അതും വേണ്ടാന്ന് വെച്ചു. ഊരുതെണ്ടി, താന്തോന്നി, പെണ്ണുപിടിയൻ എന്നൊക്കെയാണ് കാലങ്ങളായി തന്റെ നാട്ടിലുള്ള വിളിപ്പേര്, പക്ഷെ ഇതുവരെ ഒരുപെണ്ണിനോടും ആ മോശമെന്ന് നാട്ടാര് കരുതുന്നപോലെയൊരു ബന്ധം തനിക്കുണ്ടായിട്ടില്ല. അതുപോലെ കണ്മണിയോടും പ്രണയം ഒന്നുമല്ല, അവളുടെ ജീവിതം നാശമാകാതെ ഇരിക്കാനാണ് അപ്രകാരം ചോദിച്ചതും. ശേഷം ഒരേ ഒരിക്കലൊന്നു പ്രേമിച്ചതാണ് അത് നടക്കാത്തതിൽ പിന്നെ കല്ല്യാണം കഴിക്കണമെന്ന മോഹവുമുണ്ടായിരുന്നില്ല. ജയിലിൽ ആയിരുന്നത്കൊണ്ട് ഒരു വര്ഷം മുൻപ് നടന്ന അജയന്റെ വേളിയ്ക്ക് തനിക്കൊട്ടു എത്തിപെടാനും കഴിഞ്ഞില്ല.

കസേരയിൽ ഇരുന്നുകൊണ്ട് പഴയ ഓർമ്മകൾ വിശ്വൻ ഓർത്തെടുത്തു.

അജയൻ ഊണ് കഴിക്കാൻ വേണ്ടി, വരമ്പത്തൂടെ ഉമ്മറത്തേക്ക് നടന്നു. കവലയിൽ വെച്ച് തന്നെ അവനറിഞ്ഞിരുന്നു തണ്ട് ഏട്ടൻ തിരിച്ചെത്തിയ കാര്യം. അജയൻ വിശ്വേട്ടനെ കണ്ടതും കൺകോണിൽ നനവോടെ ഏട്ടന്റെ കാല് തൊട്ടു വന്ദിച്ചു, ഏട്ടനെ അവനു അത്രക്ക് ബഹുമാനവും ജീവനുമാനാണ്.

“ഏട്ടാ …..” അകത്തളത്തിലേക്ക് വരുമ്പോ ഇരുവരും കെട്ടിപിടിച്ചതു കണ്ടു രാധിക ചിരിച്ചു.

“സുഖമല്ലെടാ നിനക്ക് …..” മനോഹരമായി ചിരിച്ചുകൊണ്ട് വിശ്വൻ അജയനോട് ചോദിച്ചു. ചിരിച്ചുകൊണ്ട് അജയനും നടന്നു വരുന്ന രാധികയെ നോക്കി.

“ഊണ് കഴിക്കാം അല്ലെ ഏട്ടാ …..”

അജയനും, വിശ്വനും തീൻ മേശയിലിരുന്നു. രാധിക ഉച്ചയൂണ് വിളമ്പുകയായിരുന്നു. ഒരു പച്ച കരയുള്ള സെറ്റ് സാരിയും, പച്ച ബ്ലൌസുമാണ് അവളുടെ വേഷം. ഭക്ഷണം വിളമ്പുന്നതിനിടയിലാണ് വിശ്വൻ ആ കാഴ്ച കാണുന്നത്. രാധികയുടെ സാരിയുടെ ഇടയിലൂടെയുള്ള ആ കാഴ്ച. അവളുടെ വെളുത്തു ഒതുങ്ങിയ വയറും, പൊക്കിൾ ചുഴിയും ശരിക്ക് കാണുന്നുണ്ട്. വിശ്വൻ അതുകണ്ടു നെറ്റി വിയർത്തു.

രാധികയുടെത് നല്ല വലിയ പൊക്കിൾ ചുഴിയായിരുന്നു. ആരു കണ്ടാലും മതിമറന്നു നോക്കിപ്പോകും. അവൾ പൊക്കിൾ ചുഴിക്ക് താഴെയാണ് സാരി ഉടുക്കാറ്, പക്ഷേ പിന്നു കുത്തി വയർ എപ്പോഴും മറച്ചിരിക്കും. ഇന്ന് പിന്നു കുത്തിയത് വിട്ടുപോയത് അവൾ ശ്രദ്ധിച്ചിരുന്നില്ല. പക്ഷെ വിളമ്പുന്നതിനിടയിലാണ്
അവൾ വിശ്വേട്ടന്റെ നോട്ടം ശ്രദ്ധിക്കുന്നത് പെട്ടെന്ന് തന്നെ സാരികൊണ്ട് അവൾ വയറു മറച്ചു.

രാധിക പതുക്കെ വിശ്വേട്ടനെ ശ്രദ്ധിക്കാൻ തുടങ്ങി. തന്റെ ഭർത്താവിന്റെ പോലെയല്ല. ആരോഗ്യമുള്ള ശരീരം ഷർട്ടിടാതെ തുറന്നു കാട്ടികൊണ്ട് കഴുത്തിലൊരു രുദ്രാക്ഷമാലയും കിടപ്പുണ്ട് നെഞ്ചിൽ നിറയെ കാടു പോലെ രോമം. ഊണ് കഴിഞ്ഞു മുറുക്കികൊണ്ട് വിശ്വൻ ഉമ്മറത്തെ ചാരുകസേരയിൽ ഇരിക്കുമ്പോ വാതിലിൽ ചാരി നിന്നുകൊണ്ട് രാധിക ചോദിച്ചു..

“ഉറങ്ങുന്നില്ലേ…
ഞാൻ പായ വിരിച്ചു തരാം…”

“ഇല്ല മോളെ.. ഞാനിവിടെ ഇരുന്നു
മയങ്ങിക്കോളാം…”

“രാധികാ ന്നാ എന്റെ പേര്!”

“മോളെ…ന്നു വിളിച്ചാൽ പോരെ ഞാൻ.” വിശ്വൻ ചിരിച്ചപ്പോൾ രാധിക അതിൽ മയങ്ങി.

“ഏട്ടൻ ഇനി അടിപിടിക്കൊന്നും പോണ്ട ട്ടോ…”

“ഇപ്പൊ എല്ലാം വിട്ടു….അജയനെവിടെ…”

“ഏട്ടൻ ഉറങ്ങുവാ…ചോദിക്കണോണ്ട് ഒന്നും തോന്നില്യാലോ….
ഏട്ടൻ എന്തിനാ ജയിലിൽ…”

“അജയൻ ഒന്നും പറഞ്ഞില്ലേ…മോളോട്….”

“ഉഹും….”

“ഞാനെല്ലാം മറക്കാൻ ശ്രമിക്കുവാ…കഴിഞ്ഞതെല്ലാം…”

“ഏട്ടൻ മയങ്ങിക്കോളൂ… എന്തേലും വേണംച്ച മോളെന്നു വിളിച്ചാ മതി…” അത് പറയുമ്പോ രാധികയുടെ ഉള്ളിൽ തട്ടിയുള്ള കാമുകി ഭാവം കണ്ടപ്പോൾ വിശ്വന് ചെറിയ പേടി തോന്നി.

അവൾ അജയന്റെയൊപ്പം മുറിയുടെ അകത്തു കയറി തിരിഞ്ഞു കിടക്കുന്ന അജയനെ നോക്കി. നല്ല ഉറക്കമാണ്. രാധികയുടെ മനസ് അചഞ്ചലമായി… അവൾ വിശ്വേട്ടനെ കുറിച്ച് ആലോചിച്ചു. എന്നാലും ഇത്രേം നാളും ജയിലിൽ കിടന്നത് എന്തിനായിരിക്കും!! ഒരാളെ കൊന്നു എന്നൊക്ക പറയുമ്പോ. പക്ഷെ ആളെ കണ്ടാൽ അങ്ങനെ പറയില്ല! കണ്ണൊന്നും അങ്ങനെയേ അല്ല! നനവാർന്ന കണ്ണുകളും…
തടിച്ച ചുണ്ടും ആ കറുത്ത കട്ടി മീശയും… മനസിലെ ആരാധിക്കുന്ന പുരുഷരൂപം ആണെന്ന് തോന്നുന്നുണ്ട്.
വേണ്ട മോളെ രാധികേ…വേണ്ടാത്തത് ചിന്തിക്കല്ലേ…
എന്ന് ബുദ്ധി പറയുന്നുമുണ്ട്…

വൈകീട്ട് നാണിയമ്മ പാലുമായി വന്നപ്പോൾ രാധിക മയക്കത്തിൽ നിന്നുമെണീറ്റു, കുളി കഴിഞ്ഞിട്ട് അജയൻ അമ്പലത്തിലേക്ക് തൊഴാനായി പുറപ്പെട്ടു. രാധിക പാല് വാങ്ങി പാത്രത്തിൽ ഒഴിച്ച് വെച്ചുകൊണ്ട് മുറ്റമടിക്കാൻ വേണ്ടി ഉമ്മറത്തേക്ക് വന്നപ്പോൾ… വിശ്വൻ മുഖമൊക്കെ കഴുകി വൃത്തിയായി, ഉടുത്ത മുണ്ടും മാറ്റി ചുവന്ന ഷർട്ടുമിട്ടു പുറത്തേക്ക് പോകാൻ ഒരുങ്ങുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *