ആശുപത്രിയിൽ നിന്നും വീട്ടിലേക്ക് വരും വഴി ശ്യാമയുടെ അച്ഛനെ കണ്ട ഏട്ടന് ദേഷ്യം വന്നു. അയാളുടെ കരണത്തു ഏട്ടൻ അടിച്ചപ്പോൾ ആ നാട്ടുപ്രമാണിയുടെ അഭിമാനം ചോർന്നു.! അയാൾ പകരം വീട്ടാൻ രാത്രി തോക്കുമായി വീട്ടിലേക്ക് വന്നു. ഞാൻ വായനശാലയിൽ നിന്നും വരികയായിരുന്നു ആ സമയം. ചാരുകസേരയിൽ കിടക്കുന്ന ഏട്ടന്റെ നെഞ്ചിൽ തോക്കു ചൂണ്ടുന്നത് കണ്ടപ്പോൾ ഞാൻ ഉമ്മറത്തെ വെള്ളം നിറച്ചു വെച്ച കിണ്ടി എടുത്തു അയാളുടെ തലയിൽ അടിച്ചു! ശ്യാമയുടെ അച്ഛൻ തൽക്ഷണം തലപൊട്ടി ചോര വാർന്നു അവിടെ മരിച്ചു!”
“ഏട്ടനെ രക്ഷിക്കാൻ വേണ്ടി ചെയ്തതാണ്, പക്ഷെ..പറ്റിപ്പോയി”
സാക്ഷികൾ, ആരുമില്ലാത്തനാലും സംശയത്തിന്റെ ആനുകൂല്യം ഉള്ളതുകൊണ്ടും ജീവപര്യന്തം കിട്ടുമായിരുന്ന ശിക്ഷ 4 വർഷം കൊണ്ട് തീർന്നു.” രാധിക ആകാംഷയോടെ എല്ലാം കേട്ടിരുന്നു. അവളുടെ നെഞ്ച് പതിന്മടങ്ങായി മിടിക്കുന്നുണ്ടായിരുന്നു.
“നീയെന്നെ …വെറുക്കുമോ രാധികേ?” എല്ലാം പറഞ്ഞു കഴിഞ്ഞപ്പോൾ അജയൻ രാധികയെ നെഞ്ചോടു ചേർത്ത് പിടിച്ചു.
“ഇല്ല ഏട്ടാ ….ഒരിക്കലുമില്ല. നമ്മുടെ വിശ്വേട്ടന് വേണ്ടിയല്ലേ..
ഏട്ടന്റെ സ്‌ഥാനത്…ഞാനയാലും ഇത് തന്നെയാകും ചെയ്യുക!”
“ഏട്ടന് …രാത്രി കിടക്കും മുൻപ് പാൽ കുടിക്കുന്ന ശീലമുണ്ട്, നീ അടുക്കളയിൽ നിന്നും ഒരു ഗ്ലാസ് പാൽ ചൂടാക്കാമോ…”
“ഉം…” രാധിക അജയന്റെ നെഞ്ചിൽ നിന്നും അടർന്നു മാറി, അടുക്കളയിലേക്ക് നടന്നു. അവളുടെ മനസിൽ വിശ്വേട്ടനെ കുറിച്ച് മാത്രമായിരുന്നു ചിന്ത. രാധിക പാലുമായി വിശ്വേട്ടന്റെ മുറിയിലെത്തിയപ്പോൾ..
“ഏട്ടന് പാല് കുടിക്കുന്ന ശീലമുണ്ടെന്നു പറഞ്ഞു…”
“ആ ശീലമൊക്കെ മാറിയില്ലേ..മോളെ.”
“ഞാനകത്തേക്ക് വന്നോട്ടെ..”
“വാ മോളെ എന്തിനാ ചോദിക്കുന്നെ..”
രാധിക വിശ്വന്റെ അടുത്തിരുന്നു. പാൽ ഗ്ലാസ്സ് വിശ്വന്റെ കൊടുക്കുമ്പോ അവളുടെ വിരലുകൾ വിറച്ചു…
“എന്തെ… നോക്കുന്നെ മോളെ…”
“ഹേയ് ഒന്നൂല്യ…”
“ശ്യാമേച്ചിയെ ഇപ്പോഴും ഓർക്കാറുണ്ടോ…”
വിശ്വൻ അന്നേരം ഒന്നും സംസാരിച്ചില്ല…
“അയ്യോ, വിഷമം ആയോ… സോറി..”
“സാരമില്ല..മോളെ..”
“ഞാൻ പോട്ടെ….”
“ശെരി മോളെ….”
രാധികയ്ക്ക് വല്ലാത്ത കുറ്റബോധം തോന്നി, അവളത് ചോദിക്കാതെയിരിക്കാമായിരുന്നു. അവളുടെ മനസ്സിൽ അതുമാത്രമായിരുന്നു, അതിനാലാണ് അപ്രകാരം ചോദിച്ചത് . തിരികെ മുറിയിലെത്തിയപ്പോൾ, അജയൻ ഉറങ്ങിയിരുന്നു…
അവൾ കുറച്ചു നേരം ലൈറ്റ് ഓഫാക്കി കിടന്നെങ്കിലും ഉറങ്ങാൻ കഴിഞ്ഞില്ല. വാതിലിന്റെ ഇടയിൽ നിന്നും വിശ്വേട്ടന്റെ മുറിയിൽ നിന്നും വെളിച്ചം വരുന്നുണ്ടായിരുന്നു. ചെന്നു നോക്കണോ എന്നവൾക്ക് തോന്നി. അവളുടെ മനസ് പറയുന്നപോലെ അവൾ എണീറ്റ് നേരെ നടന്നു. കിടക്കയിൽ കണ്ണീരുമായി എന്തോ ഓർത്തു കിടക്കുന്ന വിശ്വനെ കണ്ടപ്പോൾ രാധികയുടെ മനസിടറി. അവൾ വേഗം അടുത്തിരുന്നുകൊണ്ട് സാരിത്തുമ്പു കൊണ്ട് കണ്ണ് തുടച്ചപ്പോൾ….
“ശോ… എന്താ ഏട്ടാ ഇത്…കുട്ടികളെ പോലെ….”
അജയൻ ഉറങ്ങുന്നുണ്ട് എന്ന ധൈര്യത്തിൽ രാധിക മറ്റൊന്നുമാലോചിക്കാതെ ഇരുകൈകൊണ്ടും വിശ്വന്റെ മുഖം നെഞ്ചിൽ ചേർത്തുകൊണ്ട് പറഞ്ഞു..
“ഞാൻ ചോദിച്ചത് കൊണ്ടാണ്..ലെ..”
രാധികയും വിതുമ്പലിന്റെ വക്കിലെത്തി..
“അല്ല മോളെ.. എനിക്കെന്തോ പെട്ടന്ന്…”
“സാരമില്ല.. ഞാനുണ്ടല്ലോ കൂടെ..
ഇനികരഞ്ഞാൽ നല്ല അടി വെച്ച് തരും ഞാൻ….”
രാധികയുടെ കുസൃതി നിറഞ്ഞ കണ്ണിലേക്ക് നോക്കുമ്പോ പ്രേമം തൂവി
തുളുമ്പുന്നത് കണ്ടില്ലെന്നു നടിക്കാൻ വിശ്വനായില്ല. എങ്കിലും അനിയന്റെ ഭാര്യ എന്ന ചിന്ത വിശ്വനെ ഉണർത്തി.
“ശെരി… മോള് പോയി കിടന്നോ…”
“ഉഹും.. ഇച്ചിരിനേരം കഴിയട്ടെ…”
രാധിക അദ്ദേഹത്തിന്റെ മുഖം കുഞ്ഞിനെപ്പോലെ കോരിയെടുത്തുകൊണ്ട് മടിയിൽ വെച്ചു.
“നാട്ടിലെന്തൊക്ക്യാ വിശ്വേട്ടനെ പറ്റി പറയുന്നേ…
കൊച്ചു കുട്ടീടെ മനസാണ് ന്നെ എനിക്ക് മാത്രേ അറിയൂ…”
അത് പറഞ്ഞപ്പോൾ വിശ്വന്റെ മുഖത്തു ചിരി വന്നു..
“ഹാവൂ.. ഒന്ന് ചിരിച്ചല്ലൊ.. വന്നപ്പോ മുതൽ ഞാനീ ചിരി കാണാൻ കാത്തിരിക്കുകയായിരുന്നു…”
