രാധികോന്മാദം

“ഏട്ടാ ചായ കുടിക്കാൻ ആയോ…ഇപ്പൊ ഇടണോ…”

“ഞാൻ പുറത്തു പോവാണ്…രാധികേ..” മോളെന്നുള്ള വിളി പെട്ടന്ന് രാധികേ എന്നായപ്പോൾ രാധിക അപ്പോഴും അവനെ നോക്കി ചിരിച്ചു.

“മോളെന്നു.. വിളിച്ചൂടെ…”

“ശെരി മോളെ..” രാധികയുടെ മനം ലജ്ജയുടെ പൂക്കൾ ഉതിർന്നു വീണു.

വിശ്വന്റെ മനസിലും രാധിക ഉണർന്നു തുടങ്ങിരുന്നു. അവൻ കയ്യും മടക്കി നടന്നു വീടിന്റെ താഴേക്ക് ഉള്ള പടികൾ ഇറങ്ങി പോകുന്നതവൾ നോക്കി നിന്നു. കാറ് വരാനുള്ള വഴി മറ്റൊരെണ്ണം ഉണ്ടെങ്കിലും നടക്കാൻ സുഖമീ വഴിയാണ്. വരമ്പത്തൂടെ വിശ്വൻ കാഴ്ച്ചകൾ ഒക്കെ കണ്ടു ഓരോന്നോർത്തുകൊണ്ട് നടന്നു.

അന്ന് രാത്രി അടുക്കളയിലെ പണിയെല്ലാം തീർത്തുകൊണ്ട് കുളി കഴിഞ്ഞു നനവുണങ്ങാത്ത അവളുടെ നിതംബം മൂടും മുടിയും പിന്നിലേക്കിട്ടുകൊണ്ട് രാധിക ബെഡ്റൂമിലേക്ക് കയറി. അജയൻ കുഞ്ഞി മേശയുടെ അരികിൽ കസേരയിൽ ഇരുന്നു ഒരു ഭക്തി ഗാന പുസ്തകം മനസിലുരുവിട്ടു വായിക്കുകയായിരുന്നു.

“രാധികേ..”

“എന്തായേട്ടാ …”

“ഏട്ടനെ, നല്ലപോലെ നോക്കണം കേട്ടോ, ഒരു കുറവും വരുത്തരുത്.”

“ഞാൻ നോക്കാം ഏട്ടാ…”

“എനിക്ക് വേണ്ടിയാണു, ഏട്ടൻ ജയിലിൽ പോയത്…” അജയൻ കസേരയിൽ ചാരിയിരുന്നുകൊണ്ട് രാധികയുടെ മുഖം നോക്കാതെ പറഞ്ഞു. അതുപറയുമ്പോൾ അവന്റെ മനസ് വിങ്ങുന്നുണ്ടായിരുന്നു.

“അതെന്തേ ഏട്ടാ എന്നോട് ഇതുവരെ പറയാഞ്ഞേ …” രാധിക ഞെട്ടലോടെ അജയന്റെ അടുത്തിരുന്നു…

“അത് …നീയറിഞ്ഞാൽ എന്നെ വെറുക്കുമോ എന്ന പേടിയെനിക്കുണ്ടാരുന്നു….”

“എങ്കിൽ പറയണ്ട ഏട്ടാ…എനിക്കേന്റെട്ടനാണ് വലുത്!”

“അല്ല രാധികേ …നീയറിയണമെല്ലാം…”

“ഇതെല്ലാം 4 വർഷം മുൻപുള്ള കഥയാണ് ….
ഏട്ടന് അന്നൊരു പെൺകുട്ടിയെ വലിയ ഇഷ്ടമായിരുന്നു.
ശ്യാമ, നല്ല ഐശ്വര്യമാണ്, അവളോട് സംസാരിക്കാൻ വേണ്ടി ആൽത്തറയിലൊക്കെ ഏട്ടൻ എപ്പോഴുമിരിക്കും, ഇവിടത്തെ വലിയ നായർ തറവാട്ടിലെ കുട്ടിയായിരുന്നു അവൾ. പരസ്പരം കണ്ണുകൾ കൊണ്ട് തന്നെ പ്രണയം അറിഞ്ഞ അവർ, അമ്പലത്തിൽ വെച്ച് മാത്രമായിരുന്നു തമ്മിൽ കണ്ടിരുന്നത്. ഏട്ടൻ അവളോടുള്ള ഇഷ്ടം തുറന്നു പറഞ്ഞപ്പോൾ, അവളുടെ വീട്ടുകാരുടെ എതിർപ്പിനെ അവഗണിച്ചുകൊണ്ട് അവൾക്ക് വീട്ടിൽ നിന്നും ഇറങ്ങിവരാനായില്ല! അങ്ങനെ ഇക്കാര്യമറിഞ്ഞ ശ്യാമയുടെ വീട്ടുകാർ അവളുടെ കല്യാണം ഉറപ്പിച്ചപ്പോൾ, ആ കുട്ടിയുടെ കല്യാണത്തിന് തലേന്ന് ഏട്ടനവളെ അവളുടെ വീട്ടിൽ നിന്നും വിളിച്ചറക്കി വന്നു. പക്ഷെ വീടെത്തും മുൻപ് ഒരു 20 ഓളം ഗുണ്ടകൾ ചേർന്ന് ഏട്ടനെ വെട്ടാൻ വേണ്ടി ജീപ്പിലൊക്കെ കവലയിലേക്ക് വന്നു. ഏട്ടൻ അവരോടു ഏറ്റുമുട്ടി പരമാവധി പിടിച്ചു നിന്നു. പക്ഷെ അപ്രതീക്ഷിതമായി നെഞ്ചിൽ ഒരു വെട്ടേറ്റപ്പോൾ ഏട്ടനൊന്നു പിടഞ്ഞു . ആ സമയം ശ്യാമയെ അവർ കൂട്ടികൊണ്ടു പോയി. ഞാനും നാട്ടാരും ചേർന്ന് ഏട്ടനെ ഞാൻ ആശുപത്രിയെലെത്തിച്ചു. പക്ഷെ അപ്പോഴേക്കും ശ്യാമയുടെ കല്യാണം നടക്കുകയും ചെയ്തു. കുറച്ചൂസം കഴിഞ്ഞപ്പോൾ ആ ദുരന്ത വാർത്ത ഈ നാട് മുഴുവൻ പടർന്നു. ശ്യാമ തൂങ്ങി മരിച്ചെന്നു കേറ്റട്ടനിമിഷം ഏട്ടനാകെ തകർന്നു.

ആശുപത്രിയിൽ നിന്നും വീട്ടിലേക്ക് വരും വഴി ശ്യാമയുടെ അച്ഛനെ കണ്ട ഏട്ടന് ദേഷ്യം വന്നു. അയാളുടെ കരണത്തു ഏട്ടൻ അടിച്ചപ്പോൾ ആ നാട്ടുപ്രമാണിയുടെ അഭിമാനം ചോർന്നു.! അയാൾ പകരം വീട്ടാൻ രാത്രി തോക്കുമായി വീട്ടിലേക്ക് വന്നു. ഞാൻ വായനശാലയിൽ നിന്നും വരികയായിരുന്നു ആ സമയം. ചാരുകസേരയിൽ കിടക്കുന്ന ഏട്ടന്റെ നെഞ്ചിൽ തോക്കു ചൂണ്ടുന്നത് കണ്ടപ്പോൾ ഞാൻ ഉമ്മറത്തെ വെള്ളം നിറച്ചു വെച്ച കിണ്ടി എടുത്തു അയാളുടെ തലയിൽ അടിച്ചു! ശ്യാമയുടെ അച്ഛൻ തൽക്ഷണം തലപൊട്ടി ചോര വാർന്നു അവിടെ മരിച്ചു!”

“ഏട്ടനെ രക്ഷിക്കാൻ വേണ്ടി ചെയ്തതാണ്, പക്ഷെ..പറ്റിപ്പോയി”
സാക്ഷികൾ, ആരുമില്ലാത്തനാലും സംശയത്തിന്റെ ആനുകൂല്യം ഉള്ളതുകൊണ്ടും ജീവപര്യന്തം കിട്ടുമായിരുന്ന ശിക്ഷ 4 വർഷം കൊണ്ട് തീർന്നു.” രാധിക ആകാംഷയോടെ എല്ലാം കേട്ടിരുന്നു. അവളുടെ നെഞ്ച് പതിന്മടങ്ങായി മിടിക്കുന്നുണ്ടായിരുന്നു.

“നീയെന്നെ …വെറുക്കുമോ രാധികേ?” എല്ലാം പറഞ്ഞു കഴിഞ്ഞപ്പോൾ അജയൻ രാധികയെ നെഞ്ചോടു ചേർത്ത് പിടിച്ചു.

“ഇല്ല ഏട്ടാ ….ഒരിക്കലുമില്ല. നമ്മുടെ വിശ്വേട്ടന് വേണ്ടിയല്ലേ..
ഏട്ടന്റെ സ്‌ഥാനത്…ഞാനയാലും ഇത് തന്നെയാകും ചെയ്യുക!”

“ഏട്ടന് …രാത്രി കിടക്കും മുൻപ് പാൽ കുടിക്കുന്ന ശീലമുണ്ട്, നീ അടുക്കളയിൽ നിന്നും ഒരു ഗ്ലാസ് പാൽ ചൂടാക്കാമോ…”

“ഉം…” രാധിക അജയന്റെ നെഞ്ചിൽ നിന്നും അടർന്നു മാറി, അടുക്കളയിലേക്ക് നടന്നു. അവളുടെ മനസിൽ വിശ്വേട്ടനെ കുറിച്ച് മാത്രമായിരുന്നു ചിന്ത. രാധിക പാലുമായി വിശ്വേട്ടന്റെ മുറിയിലെത്തിയപ്പോൾ..

“ഏട്ടന് പാല് കുടിക്കുന്ന ശീലമുണ്ടെന്നു പറഞ്ഞു…”

“ആ ശീലമൊക്കെ മാറിയില്ലേ..മോളെ.”

“ഞാനകത്തേക്ക് വന്നോട്ടെ..”

“വാ മോളെ എന്തിനാ ചോദിക്കുന്നെ..”

രാധിക വിശ്വന്റെ അടുത്തിരുന്നു. പാൽ ഗ്ലാസ്സ് വിശ്വന്റെ കൊടുക്കുമ്പോ അവളുടെ വിരലുകൾ വിറച്ചു…

“എന്തെ… നോക്കുന്നെ മോളെ…”

“ഹേയ് ഒന്നൂല്യ…”

“ശ്യാമേച്ചിയെ ഇപ്പോഴും ഓർക്കാറുണ്ടോ…”

വിശ്വൻ അന്നേരം ഒന്നും സംസാരിച്ചില്ല…

“അയ്യോ, വിഷമം ആയോ… സോറി..”

“സാരമില്ല..മോളെ..”

“ഞാൻ പോട്ടെ….”

“ശെരി മോളെ….”

രാധികയ്ക്ക് വല്ലാത്ത കുറ്റബോധം തോന്നി, അവളത് ചോദിക്കാതെയിരിക്കാമായിരുന്നു. അവളുടെ മനസ്സിൽ അതുമാത്രമായിരുന്നു, അതിനാലാണ് അപ്രകാരം ചോദിച്ചത് . തിരികെ മുറിയിലെത്തിയപ്പോൾ, അജയൻ ഉറങ്ങിയിരുന്നു…
അവൾ കുറച്ചു നേരം ലൈറ്റ് ഓഫാക്കി കിടന്നെങ്കിലും ഉറങ്ങാൻ കഴിഞ്ഞില്ല. വാതിലിന്റെ ഇടയിൽ നിന്നും വിശ്വേട്ടന്റെ മുറിയിൽ നിന്നും വെളിച്ചം വരുന്നുണ്ടായിരുന്നു. ചെന്നു നോക്കണോ എന്നവൾക്ക് തോന്നി. അവളുടെ മനസ് പറയുന്നപോലെ അവൾ എണീറ്റ് നേരെ നടന്നു. കിടക്കയിൽ കണ്ണീരുമായി എന്തോ ഓർത്തു കിടക്കുന്ന വിശ്വനെ കണ്ടപ്പോൾ രാധികയുടെ മനസിടറി. അവൾ വേഗം അടുത്തിരുന്നുകൊണ്ട് സാരിത്തുമ്പു കൊണ്ട് കണ്ണ് തുടച്ചപ്പോൾ….

“ശോ… എന്താ ഏട്ടാ ഇത്…കുട്ടികളെ പോലെ….”

അജയൻ ഉറങ്ങുന്നുണ്ട് എന്ന ധൈര്യത്തിൽ രാധിക മറ്റൊന്നുമാലോചിക്കാതെ ഇരുകൈകൊണ്ടും വിശ്വന്റെ മുഖം നെഞ്ചിൽ ചേർത്തുകൊണ്ട് പറഞ്ഞു..

“ഞാൻ ചോദിച്ചത് കൊണ്ടാണ്..ലെ..”
രാധികയും വിതുമ്പലിന്റെ വക്കിലെത്തി..

“അല്ല മോളെ.. എനിക്കെന്തോ പെട്ടന്ന്…”

“സാരമില്ല.. ഞാനുണ്ടല്ലോ കൂടെ..
ഇനികരഞ്ഞാൽ നല്ല അടി വെച്ച് തരും ഞാൻ….”

രാധികയുടെ കുസൃതി നിറഞ്ഞ കണ്ണിലേക്ക് നോക്കുമ്പോ പ്രേമം തൂവി
തുളുമ്പുന്നത് കണ്ടില്ലെന്നു നടിക്കാൻ വിശ്വനായില്ല. എങ്കിലും അനിയന്റെ ഭാര്യ എന്ന ചിന്ത വിശ്വനെ ഉണർത്തി.

Leave a Reply

Your email address will not be published. Required fields are marked *