വില്ലൻ- 2 Like

“നീ പട്രു വെയ്ത്ത നെരുപ്പ് ഒൺട്ര….

പട്രി എരിയ ഉനയ് കേൾക്കും…

നീ വിതയ്ത്ത വിനയെല്ലാം……

ഉന്നൈ അറുക്ക കാത്തിരിക്കും…….”

അയാൾ ഉറക്കത്തിൽ നിന്ന് ഞെട്ടി ഉണർന്നു…

**************************

ഈ സമയം ഡിജിപിയുടെ ഗസ്റ്റ് ഹൌസിൽ വിളിച്ചുചേർത്ത അടിയന്തിരമീറ്റിംഗിൽ ആയിരുന്നു സംസ്ഥാനത്തെ പ്രധാനപ്പെട്ട പോലീസ് ഓഫീസേയ്‌സ്‌….. അവരെല്ലാം അവിടെ ഒത്തുകൂടിയതിനുപിന്നിൽ ഒരു വലിയ ഉദ്ദേശം ഉണ്ടായിരുന്നു…എല്ലാ ഓഫിസർമാരും ഒരു നീണ്ട മേശയ്ക്കു ചുറ്റും സന്നിഹിതരായി..എല്ലാവരുടെയും മുഖം വലിഞ്ഞുമുറുകിയിരുന്നു…നടക്കാൻ പോകുന്ന ചർച്ചയുടെ പ്രാധാന്യം അവരുടെ മുഖങ്ങൾ വിളിച്ചോതി..ഡിജിപി യശ്വന്ത് സിൻഹ സംസാരിച്ചു തുടങ്ങി…

ഇവിടെ എല്ലാവരെയും വിളിച്ചുകൂട്ടിയതിന്റെ കാരണം എല്ലാവര്ക്കും അറിയാമല്ലോ…നമ്മൾ ഇത്രയുംനാൾ കാത്തിരുന്ന അവസരം വന്നുചേരാൻ പോവുകയാണ്…അത് നമുക്ക് വേണമെങ്കിൽ ഉപയോഗിക്കാതിരിക്കാം..നമ്മൾ എന്നെത്തേയും പോലെ ജീവിച്ചു പോകും…
ആ അവസരം ഫലവത്തായി നമ്മൾ ഉപയോഗിച്ചാൽ വളരെ വലിയ മാറ്റങ്ങൾ തന്നെ നമുക്ക് കൊണ്ടുവരാൻ സാധിക്കും…പക്ഷെ അവസരം നമ്മൾക്ക് മുതലാക്കാൻ സാധിച്ചില്ലെങ്കിൽ….. ഡിജിപി മുഴുവൻ പറയാതെ നിർത്തി…

ഇനി നിങ്ങളുടെ അഭിപ്രായങ്ങൾ പറയുക…അത് നമ്മുടെ ചെയ്യാൻ പോകുന്ന ചെയ്തിയെ നിർണയിക്കും… ഡിജിപി വാക്കുകൾ മുഴുവനാക്കി…

നമ്മൾ അവരെ ഭയക്കുന്നത് ആണ് അവരുടെ ധൈര്യം…നമ്മൾ എന്തിനാണ് അവരെ ഭയക്കുന്നത്…ഈ അവസരം നമ്മൾ ഉപയോഗിക്കണം…ഓരോന്നിനെയും ഇഞ്ചിഞ്ചായി….ഐജി ദാമോദർ പല്ലിറുമ്മികൊണ്ട് പറഞ്ഞു…

അതെ അത് തന്നെയാണ് ചെയ്യേണ്ടത്…യുവ എസ്‌പി കിരൺ ദാമോദറിനെ അനുകൂലിച്ചു..

എസ്പി ബാലഗോപാലിന് എന്താ പറയാനുള്ളത്…നിങ്ങൾക്കണല്ലോ ഇതിൽ കൂടുതൽ പറയാൻ സാധിക്കുക…ഡിജിപി എസ്പി ബാലഗോപാലിനോട് ചോദിച്ചു…വളരെ എക്സ്പീരിയൻസ് ഉള്ള ഓഫീസർ ആയിരുന്നു എസ്പി ബാലഗോപാൽ…

ആ അവസരം ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്…ബാലഗോപാൽ പറഞ്ഞു…

എന്ത് പൊട്ടത്തരം ആണ് നിങ്ങൾ പറയുന്നത്…വെറും മനുഷ്യരായ അവരെ നിങ്ങൾ എന്തിനാ പേടിക്കുന്നത്…ദാമോദർ ബാലഗോപാലിനോട് ദേഷ്യത്തോടെ ചോദിച്ചു

വെറും മനുഷ്യർ…ചെകുത്താന്മാർ ആണ് അവർ…ബാലഗോപാൽ പറഞ്ഞു…

ചെകുത്താന്മാരോ അസുരന്മാരോ എന്തും ആയിക്കൊള്ളട്ടെ…അവരെ പരസ്പരം പോരടിപ്പിക്കാൻ വിട്ട് നമ്മൾ ഈ അവസരം മുതലെടുക്കണം…ഐജി പറഞ്ഞു…

മുട്ടനാടിന്റെ ഇടയിൽ പെട്ട കുറുക്കന്റെ സ്ഥിതി എല്ലാവര്ക്കും അറിയാം എന്ന് ഞാൻ കരുതുന്നു…ബാലഗോപാൽ പുച്ഛിച്ചുകൊണ്ട് പറഞ്ഞു

നിങ്ങൾക്ക് ഭയമാണ്…നിങ്ങൾക്കീ യൂണിഫോം ധരിക്കാൻ അർഹതയില്ല…കിരൺ ബാലഗോപാലിനോട് പറഞ്ഞു

ഭയം…വളരെ മനോഹരമായ വികാരം ആണ് അത്…ഭയം വേണം..അവരുടെ അടുത്താകുമ്പോ ഉറപ്പായും വേണം…ബാലഗോപാൽ കിരണിനോട് പറഞ്ഞു…

ഭയം…മണ്ണാങ്കട്ടയാണ്…ഈ തോക്ക് എടുത്ത് ഓരോന്നിനും ഓരോന്ന് പൊട്ടിക്കുമ്പോ ഈ നെഞ്ചിൽ ഉള്ള ഭയം അവിടെയും വരും…ഓരോന്നും ഭിത്തിയിൽ കയറുകയും ചെയ്യും…കിരൺ തൊക്കെടുത്തുകൊണ്ട് പറഞ്ഞു…

ഇതേപോലെ ഒരിക്കൽ ഒരു തോക്ക് അവരിൽ ഒരാളുടെ നേരെ ശബ്‌ദിച്ചിരുന്നു… അയാൾ പടമായി ഭിത്തിയിൽ കയറുകയും ചെയ്തു….പക്ഷെ അന്ന് ശരിക്കും ഭിത്തിയിൽ കയറിയത് ആ പൊലീസുകാരനടക്കം അവിടെ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പതിനഞ്ചു പൊലീസുകാരിൽ പതിനാല് പോലീസുകാരാണ്… ബോണസായി ആ പോലീസ് സ്റ്റേഷനും നീ പറഞ്ഞ ഭിത്തിയിൽ അവർ കയറ്റി…ബാലഗോപാൽ കിരണിനോട് പറഞ്ഞു..
ഒരാൾക്ക് മാത്രം എന്തുപറ്റി എന്നാകും അല്ലെ നീ ചിന്തിക്കുന്നത്…അവന്റെ കയ്യും കാലും വെട്ടിയെടുത്തിട്ട് അവർ അവനെ വെറുതെ വിട്ടു…നടന്നത് എന്താണെന്ന് എല്ലാവരോടും പറയാൻ…ബാലഗോപാൽ തുടർന്നു… കിരൺ തൊണ്ടയിലെ വെള്ളം വറ്റി നിന്നു…

അന്നത്തെ ചീത്തപ്പേര് മാറ്റാൻ അവിടെ അങ്ങനെ ഒരു പോലീസ് സ്റ്റേഷൻ ഇല്ലാന്ന് നമുക്ക് വരുത്തിത്തീർക്കേണ്ടിവന്നു… നമ്മുടെ എല്ലാ റെക്കോർഡ്സിൽ നിന്നും ആ സ്റ്റെഷനെക്കുറിച്ചുള്ള രേഖകൾ കീറി കത്തിച്ചു കളയേണ്ടി വന്നു നമുക്ക്…നാണക്കേട്…ബാലഗോപാൽ പുച്ഛിച്ചുകൊണ്ട് പറഞ്ഞു…

Leave a Reply

Your email address will not be published. Required fields are marked *