ഷാഹി അവരെല്ലാം പോയപാടെ അമ്മയെ വിളിച്ചു…റൂം എല്ലാം ശെരിയായി എന്ന് അവൾ അമ്മയോട് പറഞ്ഞു…അവൾ ഹോസ്റ്റൽ റൂം ശേരിയാകാത്തതും സമറിന്റെ വീട്ടിൽ ആണ് താമസിക്കുന്നത് എന്നതും അവൾ അമ്മയിൽ നിന്ന് മറച്ചു…എന്തോ അപ്പോൾ അങ്ങനെ പറയാനാ അവൾക്ക് തോന്നിയത്..നാട്ടിന്പുറത്തുകാരിയായ അമ്മയ്ക്ക് ചിലപ്പോ ഇതൊക്കെ ഉൾക്കൊള്ളാൻ സാധിച്ചില്ലെങ്കിലോ എന്ന് അവൾ ഭയന്നു… അമ്മയോട് മറ്റു വിശേഷങ്ങൾ ഒക്കെ ചോദിച്ചു..അനിയനോടും കുറച്ചു നേരം സംസാരിച്ചതിനുശേഷം അവൾ ഫോൺ കട്ടാക്കി അടുക്കളയിൽ പോയി രാത്രിയിലേക്കുള്ള ഭക്ഷണം ഉണ്ടാക്കി…അതിനുശേഷം അവൾ അടുക്കളയുടെ കുറച്ചു അടുത്തായുള്ള റൂം എടുത്ത് അവിടെ തന്റെ ബാഗിൽ ഉള്ള വസ്ത്രങ്ങളും പുസ്തകങ്ങളുമെല്ലാം അടുക്കി വെച്ചു… കിടക്ക ഒന്ന് തട്ടിത്തുടച്ചിട്ട് വിരി വിരിച്ചു…റൂം എല്ലാം ശേരിയാക്കി..അവൾ അറ്റാച്ച്ഡ് കുളിമുറിയിൽ കയറി നല്ല ഒരു കുളി പാസ്സാക്കി…
കുളി കഴിഞ്ഞു ഡ്രസ്സ് ഇട്ടപ്പോളുണ്ട് ഫോൺ ബെല്ലടിക്കുന്നു..എടുത്തുനോക്കിയപ്പോ അറിയാത്ത ഒരു നമ്പർ…ഷാഹി കാൾ അറ്റൻഡ് ചെയ്തു.
ഷഹനാ….അതേ ഗംഭീര്യമുള്ള ശബ്ദം ഞാൻ വീണ്ടും കേട്ടു…ആ വിളിക്ക് ശേഷം ഒരു നിശബ്ദത പടർന്നു ഞങ്ങളുടെ ഇടയിൽ…ഫോണിൽ കൂടി മനോഹരമായ സൂഫിസംഗീതം ഒഴുകി വരുന്നുണ്ടായിരുന്നു..
രംഗ് രേസാ…
രംഗ് രേസാ…
രംഗ് രേസാ…
ഹോ…രംഗ് രേസാ…
ഓ മുജ്‌പേ കരം സർക്കാർ തെരാ….
ആരസ് തുജെ,കർദെ മുജെ,മുജ്സെ ഹി രിഹാ…
അബ് മുജ്‌കോ ബി ഹോ,ദീദാർ മേരാ..
കർഥേ മുജെ,മുജ്സെ ഹി രിഹാ…
മുജ്സേ ഹി രിഹാ………..
കുൻ ഫയകുൻ..
കുൻ ഫയകുൻ…
ഫയകുൻ….
ഫയകുൻ ഫയകുൻ ഫയകുൻ….
കുൻ ഫയകുൻ…
സ്വദഖല്ലാഹുൽ അലിയുൽ അസീം…
സ്വദഖ റസൂലു-ഹുൻ നബി-യുൻ-കരീം
മനോഹരമായ ആ സൂഫി സംഗീതത്തിൽ ഞാൻ ലയിച്ചുപോയി…എന്റെ ഉള്ളിൽ എന്തൊക്കെയോ പൊട്ടിമുളച്ചപോലെ…പ്രണയം എന്റെ ഉള്ളിൽ നിറയുന്നപോലെ…സ്നേഹത്തിനായി എന്റെ ഹൃദയം വെമ്പുന്നത് പോലെ…ഒരു പുരുഷന്റെ സ്നേഹത്തിനായി എന്റെ മനസ്സ് കൊതിക്കുന്നപോലെ…ഒരു പുരുഷന്റെ കൈകളിൽ കിടന്ന് അവന്റെ സംരക്ഷണം അനുഭവിക്കാൻ കൊതിയാകുന്നതുപോലെ…എന്റെ ഉള്ളിലെ മാറ്റം എന്റെ ബുദ്ധിക്ക് മനസ്സിലാകുന്നുണ്ടായിരുന്നെങ്കിലും ഹൃദയം എന്നോട് അത് ആസ്വദിക്കാൻ മന്ത്രിക്കുന്നത് പോലെ…എന്റെ ഉള്ളിലെ മാറ്റത്തിന്റെ കാരണം എന്താണെന്ന് അറിയാൻ എന്റെ ബുദ്ധി ശ്രമിക്കുന്നുണ്ടായിരുന്നു..ആ സൂഫി സംഗീതമോ അതോ ഷഹനാ എന്നുള്ള ആ വിളിയോ..എന്റെ ബുദ്ധിക്ക് ഒരു ഉത്തരം കിട്ടുന്നില്ലായിരുന്നു…എന്നെ കോൾമയിർകൊള്ളിച്ചുകൊണ്ട് ആ വിളി ഞാൻ വീണ്ടും കേട്ടു…
ഷഹനാ… സമർ ഫോണിലൂടെ വിളിച്ചു.
ആ..ഞാൻ വിക്കിക്കൊണ്ട് പറഞ്ഞു
താൻ എവിടെ ആണ്… ഇവിടെ ഒന്നുമല്ലേ… സമർ ചോദിച്ചു…ഞാൻ അതിന് മറുപടി കൊടുത്തില്ല…
താമസം ഒക്കെ ഓക്കേ അല്ലെ…സമർ ചോദിച്ചു..
ഓകെയാണ്…ഞാൻ മറുപടി നൽകി…
പിന്നെ ഷഹനാ…ഞാൻ എന്നാ വരുക എന്ന് പറയാൻ പറ്റില്ല…അതുകൊണ്ട് അത് വരെ പൂന്തോട്ടത്തിലെ ചെടികൾക്കോ വെള്ളമൊഴിക്കാമോ…സമർ ചോദിച്ചു…
ഞാൻ നോക്കിക്കോളാം… ഞാൻ പറഞ്ഞു…
പിന്നെ വീടിന്റെ പിന്നിൽ രണ്ട് നായ്ക്കളെ കെട്ടി ഇട്ടിട്ടുണ്ട്.. അവര്ക്ക് കൂടെ ഭക്ഷണം കൊടുക്കണേ…
ഞാൻ കൊടുത്തോളാം…
അവരെ കെട്ടഴിച്ചു വിടരുത്…നിന്നെ പരിചയം ഇല്ലാത്തതുകൊണ്ട് ചിലപ്പോ അവർ നിന്നെ ആക്രമിച്ചേക്കും…സമർ പറഞ്ഞു…
ഞാൻ സൂക്ഷിച്ചോളാം…ഞാൻ പറഞ്ഞു…
പിന്നെ ഒരു പ്രധാനപ്പെട്ട കാര്യം…സമർ പറഞ്ഞു
എന്താ..ഞാൻ ആകാംഷയോടെ ചോദിച്ചു…
രണ്ടാം നിലയിലുള്ള റൂമുകളിൽ ഞാൻ വരുന്നതുവരെ നീ കയറണ്ടാ…സമർ പറഞ്ഞു
ഓക്കേ…ഞാൻ മറുപടി നൽകി…
ഇതാണ് എന്റെ നമ്പർ..സേവ് ഇറ്റ് ആൻഡ് കാൾ മി…കാര്യപ്പെട്ട് വല്ലതും നടക്കുകയാണെങ്കിൽ…സമർ പറഞ്ഞു..
ഞാൻ ശെരി എന്ന് മറുപടി പറഞ്ഞതും ഫോൺ കട്ടായി… സമർ ഫോൺ വെച്ചിട്ടും ഞാൻ കുറച്ചു നേരം ഫോൺ ചെവിയിൽ പിടിച്ചു അങ്ങനെ തന്നെ നിന്നു… അവനിൽ നിന്ന് ഞാൻ വീണ്ടും വാക്കുകൾ കേൾക്കാൻ കൊതിച്ചു…
കുറച്ചു കഴിഞ്ഞു ഞാൻ ബെഡിൽ ഇരുന്നു…എനിക്ക് എന്താ സംഭവിക്കുന്നത് എന്ന് എനിക്ക് മനസ്സിലാക്കാനായില്ല…സ്‌കൂൾ പഠനകാലത്തു കുറേപേർ തന്റെ അടുക്കൽ ഇഷ്ടമാണെന്ന് പറയുകയും ലവ് ലെറ്റർ തരുകയും ചെയ്തിട്ടുണ്ട്…എന്നാൽ തനിക്ക് ഒരിക്കലും ഒരാളോടും ആ ഒരു ഇഷ്ടം തിരികെ തോന്നിയിട്ടില്ല…എന്നാൽ ഇന്ന്…താൻ ഇതുവരെ കണ്ടിട്ടുപോലും ഇല്ലാത്ത ഒരാൾ…അയാൾക്ക് വേണ്ടി എന്റെ മനം പിടയ്ക്കുന്നു…അയാളെ കാണാനും സ്നേഹിക്കാനും എന്റെ ഉള്ളം തുടിക്കുന്നു… എന്താ താനിങ്ങനെ… അവന്റെ സ്വരം പോലും എന്നെ കീഴ്പ്പെടുത്തുന്നു… അവൻ ഒരു വാക്കുപോലും കാര്യമല്ലാത്ത കാര്യം സംസാരിച്ചിട്ടില്ല…എന്നിട്ടും വീണ്ടും അവൻ ഓരോന്ന് ചോദിക്കുന്നത് കേൾക്കാൻ കാൾ കട്ട് ചെയ്തിട്ടും ചെവിയിൽ ഫോൺ പിടിച്ചിരുന്നു…ഷാഹി ആകെ കൺഫ്യൂഷനിലായി…അവൾ കുറച്ചുനേരം കണ്ണ് തുറന്നു കിടന്നു…ഫാൻ കറങ്ങുന്നതുംനോക്കി…
