സമർ ടീനയുടെ ഗ്യാങിന് നേരെ തിരിഞ്ഞുനിന്നിട്ട് ഷാഹിയെ എണീൽപ്പിച്ചു..അവരാരും അവളുടെ ശരീരം കാണാതിരിക്കാൻ വേണ്ടിയാണ് അവൻ അവരുടെ നേരെ തിരിഞ്ഞുനിന്നത്…തന്റെ കുഞ്ചുണ്ണൂലിയുടെ ശരീരം താൻ മാത്രം കണ്ടാൽ മതിയെന്ന് അവന് ദൃഢനിശ്ചയം ഉണ്ടായിരുന്നു…അവൾ കരഞ്ഞുകൊണ്ട് അവനെ നോക്കി..അവൻ പെട്ടെന്ന് തന്റെ ജാക്കറ്റ് ഊരി അവളെ ഉടുപ്പിച്ചു… അവൾ അവന്റെ മുഖത്തേക്ക് നോക്കി…അവൻ അവളുടെ കവിളിൽ പിടിച്ചിട്ട് പേടിക്കണ്ടാ ട്ടോ എന്ന് പറഞ്ഞു…അടുത്ത നിമിഷം ഷാഹി സമറിന്റെ മേലേക്ക് വീണു..അവൾ അവനെ കെട്ടിപ്പിടിച്ചു കരഞ്ഞു…അവൾ വല്ലാണ്ട് പേടിച്ചിരുന്നു..അത് അവന് മനസ്സിലായി..
“താങ്ക്സ്…”..ഷാഹി അവനോട് പറഞ്ഞു..സമർ അവളെ പതിയെ തലോടി…അവൾ അവന്റെ നെഞ്ചിൽ പറ്റിച്ചേർന്ന് നിന്നു…
“ഡാ…”..ടീനയുടെ ഗ്യാങിൽ ഒരുത്തൻ ആക്രോശിച്ചുകൊണ്ട് സമറിന്റെ അടുത്തേക്ക് വന്നു…അപ്പോഴേക്കും അവർ ടീനയുടെ കൈ ഒടിഞ്ഞത് അറിഞ്ഞിരുന്നു..അവർ അത് കണ്ട് വല്ലാതെ ഭയന്നു…
കാരണം അവൻ അവളെ എന്തെങ്കിലും കാര്യപ്പെട്ട് ചെയ്തതായി അവർ കണ്ടിട്ടില്ല..അവൻ അവളെ നോക്കി ചിരിക്കുന്നതെ അവർ കണ്ടുള്ളൂ…ഒരു പൂ പറിക്കുന്ന ലാഘവത്തോടെയാണ് സമർ ടീനയുടെ കൈ ഒടിച്ചത്.. അത് ഒരു ഒന്നൊന്നര ഒടിക്കൽ… അവളുടെ കയ്യിന്റെ അവസ്ഥ കണ്ട് മറിയ ബോധം കെട്ട് വീണു..
സമർ തിരിഞ്ഞുനോക്കി..അവൻ സമറിന്റെ അടുത്തേക്ക് പാഞ്ഞടുത്തു..സമർ ഷാഹിയെ വിടുവിച്ചിട്ട് പിന്നിലേക്ക് മാറ്റി നിർത്തി…എന്നിട്ട് അവന്റെ അടുത്തേക്ക് ചെന്നു..കാര്യം അവന്റെ മുഖം കണ്ടാലാണ് ദേഷ്യം കൂടുതൽ ഉണ്ട് എന്ന് തോന്നുക പക്ഷെ സമറിന്റെ രക്തം തിളച്ചിട്ട് ബോയ്‌ലിംഗ് പോയിന്റും കഴിഞ്ഞു പോയിരുന്നു…സമറിന്റെ മുഖത്ത് കോപമില്ല എന്നെ ഒള്ളൂ പക്ഷെ അവന്റെ ഉള്ളിൽ ഒരു അഗ്നിപർവതം തന്നെ പൊട്ടി പുറപ്പെട്ടിരുന്നു…അവൻ അടുത്തെത്തിയതും സമർ ഉയർന്നുചാടി അവന്റെ മുഖം നോക്കി കുത്തി..അവന്റെ 32 പല്ലിൽ ഒരു 12 എണ്ണമെങ്കിലും തെറിച്ചുപോയിട്ടുണ്ടാവും…അവൻ നിലത്തേക്ക് വീണു..സമർ അവനെ നിലത്തിട്ടും മുഖത്ത് കുത്തി…ബാക്കി 20 പല്ലിന്റെ കാര്യവും തീരുമാനമായി…പക്ഷെ സമറിന്റെ ദേഷ്യം അടങ്ങിയില്ല..ഇത് കണ്ട ടീനയും കൂട്ടരും ആർത്തുകരഞ്ഞു…അത് കേട്ട് അനുവും ഗായത്രിയും അവിടേക്ക് വന്നു..അവർക്ക് അവിടെ എന്താ നടക്കുന്നത് എന്ന് മനസ്സിലായില്ല..അവർ ഷാഹിയുടെ അടുത്തേക്ക് ചെന്നു..അവൾ അവരുടെ മേലേക്ക് വീണ് പൊട്ടിക്കരഞ്ഞു കാര്യം പറഞ്ഞു…അവർ അവളെ സമാധാനിപ്പിച്ചു…സമർ അപ്പോഴും കോപത്തിന്റെ ഉച്ചസ്ഥായിയിൽ ആയിരുന്നു…വീണ് കിടക്കുന്ന അവനെ സമറിൽ കഴുത്തിൽ പിടിച്ചു വലിച്ചിട്ട് ഉദ്യാനത്തിന്റെ കമ്പിവേലികൾക്കിടയിലേക്ക് എറിഞ്ഞു…സമർ തിരിച്ചു ഷാഹിയുടെ അടുത്തെത്തി..ടീനയുടെ കൂട്ടുകാർ അവനെ എറിഞ്ഞ അവിടേക്ക് പാഞ്ഞു…സമർ ഷാഹിയുടെ കയ്യിൽ പിടിച്ചു വാ എന്ന് പറഞ്ഞു…അവൾ അവനെ അനുഗമിച്ചു…
സമർ ഷാഹിയെയും കൊണ്ട് അവന്റെ ബുള്ളെറ്റിന്റെ അടുത്തെത്തി…സമർ വണ്ടിയിൽ കയറി ബുള്ളറ്റ് സ്റ്റാർട്ടാക്കി… അവളോട് കയറാൻ പറഞ്ഞു…അവൾ അവനെ നോക്കി…അവളുടെ വലിയ ഒരു ആഗ്രഹമായിരുന്നു അവനോടൊപ്പം ആ ബുള്ളറ്റിൽ കയറുക എന്നത്…അവൾക്ക് വിശ്വസിക്കാൻ തന്നെ കഴിഞ്ഞില്ല..ഇത് സത്യമാണോ മിഥ്യയാണോ എന്നറിയാതെ അവൾ കുഴങ്ങി…സമർ അവളെ നോക്കി…അവനെ എന്തെ എന്ന് പുരികമുയർത്തി ചോദിച്ചു..അവൾ ഒന്നുമില്ല എന്ന് പറഞ്ഞു…
“എന്നാ കയറ്…”…സമർ ഷാഹിയോട് പറഞ്ഞു…
അവൾ അവന്റെ തോളിൽ പിടിച്ചിട്ട് പതിയെ ബുള്ളെറ്റിന്മേൽ കയറി ഇരുന്നു…
“പോവല്ലേ…”..സമർ അവളോട് ചോദിച്ചു…അവൾ തലയാട്ടി…സമർ വണ്ടി മുന്നോട്ട് എടുത്തു…ഷാഹി പിന്നോട്ട് നോക്കി അനുവിനും ഗായത്രിക്കും ടാറ്റാ കൊടുത്തു..വണ്ടി മുന്നോട്ട് നീങ്ങി..സത്യം പറഞ്ഞാൽ ഷാഹിക്ക് അവൻ തന്നെ എങ്ങോട്ടാണ് കൊണ്ടുപോവുന്നത് എന്ന് അറിയില്ലായിരുന്നു..പക്ഷെ അവൾക്ക് ഈ യാത്ര ഭയങ്കര ഇഷ്ടപ്പെട്ടു…സമറിന്റെ ദേഷ്യം പോയിട്ടില്ലായിരുന്നു…അവൻ ഭയങ്കര സ്പീഡിൽ ആയിരുന്നു വണ്ടി ഓടിച്ചത്.. ഷാഹിക്ക് ചെറുതായി പേടി ആയി തുടങ്ങി…അവൾ അവന്റെ അടുത്തേക്ക് നീങ്ങി ഇരുന്നു..
