“മെല്ലെ പോവാം..പേടിയാകുന്നു…”..ഷാഹി പതിയെ സമറിനോട് പറഞ്ഞു..അപ്പോളാണ് ഷാഹി പിന്നിൽ ഉണ്ട് എന്ന കാര്യം അവൻ ബോധവാനായത്… സമർ വണ്ടിയുടെ സ്പീഡ് കുറച്ചു…മെല്ലെ ഓടിക്കാൻ തുടങ്ങി…
“സോറി…”..സമർ പറഞ്ഞു..
“താങ്ക്സ്…”…ഷാഹി തിരിച്ചു മറുപടി നൽകി…
“എന്തിന്…”..സമർ ചോദിച്ചു…
“എന്റെ മാനം കാത്തതിന്…”..ഷാഹി മറുപടി നൽകി…സമർ അതിന് ഒന്നും പറഞ്ഞില്ല…
ഷാഹിയും പിന്നെ ഒന്നും മിണ്ടിയില്ല…അവൾ ശരിക്കും ആ യാത്ര ആസ്വദിക്കുക ആയിരുന്നു…സമറിന്റെ മുടിയിഴകൾ കാറ്റത്ത് പാറികളിക്കുന്നത് അവൾ ആസ്വധിച്ചുകണ്ടു…വണ്ടിയിൽ പോകുന്നവരും നടന്നുപോകുന്നവരുമൊക്കെ ഞങ്ങൾ രണ്ടുപേരെയും അസൂയയോടെ നോക്കുന്നത് കണ്ടു ഞാൻ പുളകം കൊണ്ടു.. ഞാൻ വളരെ സന്തോഷത്തിൽ ആയി…എല്ലാറ്റിനുമുപരി സമർ തന്നെ രക്ഷിച്ച ഓരോ നിമിഷവും അവളിൽ കൂടി കടന്നുപോയി..അവളിൽ അവനോട് അളവറ്റാത്ത അത്ര സ്നേഹം തോന്നി..തന്നെ ഉപദ്രവിച്ചവരെ അവൻ ശിക്ഷിക്കുന്നത് കണ്ടപ്പോൾ അവൾക്കും ചോദിക്കാൻ ആളുണ്ട് എന്ന് തോന്നിത്തുടങ്ങി…അതിനേക്കാൾ ഉപരി തന്നെയൊന്ന് വേദനിപ്പിച്ചപ്പോഴേക്കും സമറിൽ വന്ന ദേഷ്യം അവനിൽ വന്ന കോപം അത് അവളെ വളരെയധികം സന്തോഷിപ്പിച്ചു…അവൾ സ്വയം മനസ്സിൽ ചിരിച്ചുകൊണ്ടേയിരുന്നു…
സമർ അവളെ കൊണ്ടുപോയത് വീട്ടിലേക്ക് ആയിരുന്നു…സമർ പോർച്ചിൽ വണ്ടി നിർത്തി…ഷാഹിയും സമറും വണ്ടിയിൽ നിന്നിറങ്ങി…
“പോയി വേറെ ഏതെങ്കിലും ഡ്രസ്സ് ഉടുത്തിട്ട് പെട്ടെന്ന് വാ..നമുക്കൊരു സ്ഥലം വരെ പോകാനുണ്ട്…”..സമർ ഷാഹിയോട് പറഞ്ഞു…
ഷാഹി ഉള്ളിലേക്ക് പോയി…എങ്ങോട്ടാ ഇനി പോകുന്നെ…അവൾക്ക് ഒരു ഐഡിയയും കിട്ടിയില്ല…അവൾ ജാക്കറ്റ് അഴിച്ചു…അവൾ സമറിന്റെ ജാക്കറ്റ് ഒന്ന് എടുത്ത് നോക്കി…എന്നിട്ട് ഒന്ന് മണത്തു…സമറിന്റെ മണം അവൾക്ക് അതിൽ നിന്ന് കിട്ടി…അവൾ ജാക്കറ്റ് കുറച്ചുനേരം കെട്ടിപ്പിടിച്ചു…അവൾക്ക് പെട്ടെന്ന് സമർ പറഞ്ഞത് ഓര്മ വന്നു..അവൾ പെട്ടെന്ന് വേറെ നല്ല ഒരു ഡ്രസ്സ് ധരിച്ചു പുറത്തേക്കിറങ്ങി..പോർച്ചിൽ പക്ഷെ സമറോ ബൈക്കോ ഉണ്ടായിരുന്നില്ല…പെട്ടെന്ന് അവൾ ഒരു ഹോണടി ശബ്ദം കേട്ടു.. ഷാഹി ഗേറ്റ് ന്റെ അവിടേക്ക് നോക്കി…ഒരു കാർ അവിടേക്ക് കയറി വന്നു..കാർ എന്നുപറഞ്ഞാൽ ഒരൊന്നൊന്നര കാർ…ഷാഹി അതിലേക്ക് അന്തം വിട്ട് നോക്കി നിന്നു…സമർ അതിൽനിന്നും ഇറങ്ങി…ഒരു വിന്റേജ് സ്റ്റൈൽ കാറായിരുന്നു അത്..ഷാഹി അന്തം വിട്ട് അതിലേക്ക് നോക്കുന്നത് സമർ കണ്ടു…
“Mustang Boss 429.. അതാണിവന്റെ പേര്..ഫോർഡിന്റെ വണ്ടിയാണ്…1969 മോഡൽ…”..സമർ ഷാഹിയോട് പറഞ്ഞു…അവൾക്കൊന്നും മനസ്സിലായില്ലെങ്കിലും കണ്ട ആപ്പകൂപ്പ വണ്ടിയല്ല അതെന്ന് അവൾക്ക് മനസ്സിലായി…
“വാ കയറ്…”..ഷാഹിയോട് സമർ പറഞ്ഞു…
“എവിടേക്കാ പോകുന്നെ…”..അവൾ സമറിനോട് ചോദിച്ചു…
“അതൊക്കെയുണ്ട്.. നീ വാ…”..സമർ പറഞ്ഞു…ഷാഹി വണ്ടിയിൽ കയറി…സമറും കയറി..ഡോർ അടച്ചു..സമർ വണ്ടി സ്റ്റാർട്ടാക്കി…
..ബൂം ബൂം..വണ്ടി ചീറി…അവൾ അവന്റെ മുഖത്തേക്ക് നോക്കി…സമർ കണ്ണടച്ച് കാണിച്ചു…സമർ വണ്ടി മുന്നോട്ടെടുത്തു…എവിടേക്കാണ് പോകുന്നത് എന്ന് ഒരു പിടിയും ഇല്ലാതെ ഷാഹി ഇരുന്നു…
സമർ വണ്ടി നഗരത്തിലെ പ്രധാന ടെക്സ്റ്റൈൽ ഷോപ്പിൽ കയറ്റി…അവളോട് ഇറങ്ങാൻ പറഞ്ഞു…ആ വണ്ടി കണ്ട് അവിടെ നിന്നവരൊക്കെ അന്തം വിട്ടിരുന്നു..സമർ കീ എംപ്ലോയീക്ക് കൊടുത്തു…സമർ ഷാഹിയെയും കൊണ്ട് ഉള്ളിലേക്ക് കയറി…
“ലേഡീസ് സെക്ഷൻ എവിടെയാ..”..സമർ അവിടെ വർക്ക് ചെയ്യുന്ന ഒരാളോട് ചോദിച്ചു…
“തേർഡ് ഫ്ലോർ…”..അയാൾ മറുപടി കൊടുത്തു..
സമർ ഷാഹിയെയും കൊണ്ട് ലിഫ്റ്റിൽ കയറി…
“എനിക്ക് ഡ്രസ്സ് വേണ്ട..”…ഷാഹി അവനോട് പറഞ്ഞു…
“അതിന് നിനക്കാണ് ഡ്രസ്സ് എടുക്കുന്നത് എന്ന് ആരാ പറഞ്ഞെ…”..സമർ ചോദിച്ചു…ഷാഹിയുടെ മുഖം താണു…
“പിന്നെയാർക്കാ ഡ്രസ്സ് എടുക്കുന്നെ…”…ഷാഹി ചോദിച്ചു…
“എന്റെ ഒരു ഫ്രണ്ട് ന്…”..സമർ പറഞ്ഞു…അതുകേട്ടപ്പോൾ ഷാഹിയുടെ മുഖം ഇരുണ്ടു..അത് കണ്ടിട്ട് സമർ പറഞ്ഞു…
