വില്ലൻ- 6 3

“ഞാൻ ആണുങ്ങളെ ഡ്രസ്സ് ഒന്നും ഇടില്ല…”..ഷാഹി ഷർട്ടും പാന്റുമൊക്കെ കണ്ടപ്പോൾ ചിണുങ്ങിക്കൊണ്ട് പറഞ്ഞു…സമർ അവളുടെ തലയിൽ ഒന്ന് കിഴുക്കിയിട്ട്

“ഇത് ആണുങ്ങളുടെ സെക്ഷൻ ആണ് പൊത്തേ..”..എന്ന് പറഞ്ഞു…

“ഓ…”…അവൾ മുഖം കോട്ടിക്കൊണ്ട് സമറിനോട് പറഞ്ഞു…സമറിന് അവളുടെ കാട്ടിക്കൂട്ടൽ കണ്ടു ചിരി വന്നു…

“വാ എനിക്ക് ഒരു ഷർട്ട് എടുക്കണം..”..സമർ അവളോട് പറഞ്ഞു…അവൾ അവനോടൊപ്പം ചെന്നു…
സമർ അവിടെ ഉള്ള സെയിൽസ് ബോയ് നോട് ഷർട്ട് എടുക്കാൻ പറഞ്ഞു..അവൻ ഓരോന്നായി കാണിക്കാൻ തുടങ്ങി…

“ഒന്ന് സെലക്ട് ചെയ്തു താ…”..ഞാൻ ഷാഹിയോട് പറഞ്ഞു…അവൾ ഓരോന്നും നോക്കാൻ തുടങ്ങി…ചിലത് എടുത്ത് എന്റെ നെഞ്ചിൽ വെച്ചുനോക്കും ഇഷ്ടപ്പെട്ടില്ല എന്നുണ്ടെൽ വേറെ ഷർട്ട് നോക്കും…ആ സെക്ഷനിൽ ഭാര്യയുമായി ഷർട്ട് എടുക്കാൻ വന്ന ഓരോരുത്തന്മാരും അവളുടെ പ്രവൃത്തി കണ്ടു കൊതിയോടെ എന്നെ നോക്കാൻ തുടങ്ങി…എനിക്ക് അത് കണ്ടപ്പോൾ ഭയങ്കര അഭിമാനം തോന്നി..സുരാജിന്റെ ഡയലോഗ് ആണ് പെട്ടെന്ന് എനിക്ക് ഓർമ വന്നത്…

“ഇതിനെയൊക്കെ കാണുമ്പോളാണ് നമ്മളുടേതിനെ ഒക്കെ എടുത്ത് കിണറ്റിൽ ഇടാൻ തോന്നുന്നേ…”
ഞാൻ അത് ഓർത്തൊന്നു ചിരിച്ചു…ഞാൻ ചിരിക്കുന്നത് കണ്ട് എന്തെ എന്ന് ഷാഹി എന്നോട് ചോദിച്ചു…ഞാൻ ഒന്നുമില്ല കണ്ണടച്ചുകാണിച്ചു…അവൾ എന്നെ നോക്കി വട്ടാണോ എന്ന് ആംഗ്യത്തിലൂടെ ചോദിച്ചു..ഞാൻ അവളോട് ചെറുതായി ദേഷ്യം അഭിനയിച്ചു ഷർട്ട് സെലക്ട് ചെയ്യാൻ പറഞ്ഞു…അവസാനം അവൾ ഒന്ന് സെലക്ട് ചെയ്തു…ഞാൻ അതും എടുത്ത് ഡ്രസിങ് റൂമിൽ കയറി…

ഞാൻ ഷർട്ട് ഇട്ടുനോക്കുന്ന ഗ്യാപ്പിൽ ഒരു മൊയന്തൻ വന്ന് ഷാഹിയെ വെറുപ്പിക്കാൻ തുടങ്ങി…അവൻ അവളുടെ ക്ലോസ് ആയി വന്ന് നിക്കാനും അവളോട് കണ്ണടച്ച് കാണിക്കാനും തുടങ്ങി…സഹികെട്ടപ്പോൾ അവൾ ഞാൻ കയറിയ റൂമിന്റെ വാതിലിൽ മുട്ടി…ഞാനപ്പോൾ ഷർട്ടിന്റെ ബട്ടൺ ഇട്ടിട്ടില്ലായിരുന്നു… ഞാൻ തുറന്നിട്ട് അവളോട് എന്തെ എന്ന് ചോദിച്ചു…
അവൾ അവനെ കാണിച്ചു തന്നു..ഞാൻ അവനോട് ദേഷ്യത്തോടെ എന്താടോ എന്ന് ആംഗ്യത്തിലൂടെ ചോദിച്ചു..അത് കണ്ടതും അവൻ സ്കൂട്ട് ആയി…ഞാൻ വാതിൽ അടച്ചു..പിന്നെ എനിക്ക് തോന്നി അവളെ ഒറ്റയ്ക്ക് പുറത്ത് നിർത്തണ്ട എന്ന്… ഞാൻ വാതിൽ തുറന്ന് അവളെ ഉള്ളിലേക്ക് കയറ്റി…എന്നിട്ട് ബട്ടൺ ഇടാൻ തുടങ്ങി…അവൾ കണ്ണുപൊത്തി… എനിക്ക് അതുകണ്ട് ചിരി വന്നു…
ബട്ടൺ മുഴുവനും ഇട്ടിട്ട് ഞാൻ അവളോട് എങ്ങനെയുണ്ടെന്ന് ചോദിച്ചു…
“ബട്ടണിട്ടോ…”..അവൾ കണ്ണുംപൊത്തി ചോദിച്ചു…

“ആ ടീ…”..ഞാൻ പറഞ്ഞു..
അവൾ പതിയെ കണ്ണുതുറന്ന് നോക്കി…

“എങ്ങനുണ്ട്…”..ഞാൻ അവളോട് ചോദിച്ചു..അവളെന്നെയൊന്ന് നോക്കിയിട്ട്..

“എന്റെ സെലക്ഷൻ അല്ലെ…സൂപ്പർ ആകാതെ എങ്ങോട്ട് പോവാൻ..”..അവൾ ഗമായോടെ പറഞ്ഞു…
ഞാൻ അവളെ കണ്ണുരുട്ടിയൊന്ന് നോക്കി..അവൾ അതിന് ഒരു വളിച്ച ചിരി മറുപടി തന്നു..ഞാൻ അത് കണ്ടു ചിരിച്ചു…ഞാൻ അവളെ നോക്കി…അവൾ ആകെ മാറിയിരുന്നു..ഇതിനുമുൻപ് കണ്ട ഷാഹി അല്ലായിരുന്നു അവൾ..അവൾ മാറി തുടങ്ങി..അവളുടെ കുറുമ്പുകളും കുസൃതികളും ഒക്കെ തിരികെ വന്നുതുടങ്ങി..നിഷ്കളങ്കമായ ചിരി അവളിൽ വന്നുതുടങ്ങി..അവൾ എന്റെ കുഞ്ചുണ്ണൂലിയായി മാറി തുടങ്ങി…കുസൃതിയും കുറുമ്പും കൈമുതലായ എന്റെ സ്വന്തം കുഞ്ചുണ്ണൂലി…

ഞങ്ങൾ സാധനങ്ങൾ വാങ്ങി ഇറങ്ങി..എല്ലാം കാറിന്റെ പിൻസീറ്റിൽ ഇട്ടു…എന്നിട്ട് കാറിൽ കയറി…

“എനിക്ക് ഗ്യാപ്പിൽ ഒരു പണി തന്നു അല്ലെ…”..ഷാഹി എന്നോട് പറഞ്ഞു…
ഞാൻ ചോദ്യഭാവത്തിൽ അവളെ നോക്കി…അവൾ ചുണ്ടിൽ ഒന്ന് തടവി കാണിച്ചു..എനിക്ക് കാര്യം പിടികിട്ടി..ഞാൻ ഒന്ന് ചിരിച്ചു അതിന്…അവൾ എന്റെ കാലിൽ നുള്ളി…ഞാൻ പിന്നെയും ചിരിച്ചു…

“പോവല്ലേ…”…ഞാൻ അവളോട് ചോദിച്ചു…അവൾ ചിരിച്ചുകൊണ്ട് തലയാട്ടി…മനു അവന്റെ കുഞ്ചുണ്ണൂലിയുമായി യാത്ര തുടർന്നു…

★★★★★★★★★★★★★★

സൂര്യൻ അസ്തമിക്കാനായി തുടങ്ങി…ആകാശം ചുവപ്പ് പരന്നു… കിളികൾ അവരുടെ വാസസ്ഥലത്തേക്ക് കൂട്ടമായി തിരിച്ചു പറന്നു…സൂര്യനെ മലനിരകൾ ഏറ്റുവാങ്ങാനായി കാത്തുനിന്നു..
അന്തരീക്ഷമാകെ ചുവന്നു തുടുത്തു…സൂര്യന്റെ അവസാനത്തെ രശ്മികളെ മരങ്ങൾ തടഞ്ഞു…അവർക്ക് തടയാൻ പറ്റാത്തത് മനുഷ്യൻ ഏറ്റുവാങ്ങി…
ആദിവാസി ഗോത്രക്കാരുടെ ഇടം…അവരും അവരുടെ ജനങ്ങളും പ്രകൃതിയുമായി ലയിച്ചുപോകുന്ന അവരുടെ വാസസ്ഥലം…ദൂരെ…ഒരു ആൽമരം…അവിടെ അവരെ കാക്കുന്ന പരദേവത കുടികൊള്ളുന്നു…അതിനടുത്തായി ഒരു വലിയ നീണ്ട മൺകുടം…വലിയ ഭരണി പോലെ…

Leave a Reply

Your email address will not be published. Required fields are marked *