” ചെച്ചിയമ്മക്കും പിള്ളേര്‍ക്കും വേണ്ടി ഞാന്‍ പെണ്ണ് കേട്ടാതിരിക്കും …പെണ്ണ്‍ കെട്ടിയാലെ എല്ലാം തികയൂള്ളോ? ”
‘അച്ചൂ ..നീയിങ്ങു വന്നെ … വാ … എടാ ജോജി … നാളെ തന്നെ നീ ഇവളെ രെജിസ്റര്‍ ചെയ്യണം … അത് വേറെ കാര്യത്തിനാ … പിന്നെ നീ അവളെ നോക്കുവോ നോക്കതിരിക്കുവോ അതൊക്കെ നിങ്ങടെ കാര്യം … നീയും ഇവളും ഒക്കെ ഞാങ്ങക്കൊരുപോലാ .” ജെസ്സി വന്നു അച്ചുവിന്‍റെ കൈ പിടിച്ചു
” നില്‍ക്ക് …നാളെ രെജിസ്ടര്‍ … അത് സമ്മതമാണേല്‍ മതി അകത്തേക്ക് ‘ ആലീസ് വീണ്ടും ചൂടില്‍ തന്നെ
” എന്‍റെ അലീസമ്മച്ചി…. അതല്ലെങ്കിലും രജിസറര്‍ ചെയ്യേണ്ടേ …എന്നാലല്ലേ ഭാര്യ എന്ന ലേബലില്‍ ജോക്കുട്ടന്റെ കൂടെ ഇവളെ അമേരിക്കക്ക് കൊണ്ട് പോകാന്‍ പറ്റൂ …അച്ചു ..നീയിങ്ങു വന്നെ ‘
നിര്‍ണായക സമയത്ത് ജെസിക്ക് ബുദ്ധി തെളിഞ്ഞു … ബീനയും കൂടി അച്ചുവിനെ കൂട്ടി അകത്തേക്ക് നടന്നു … അത് ജെസി പറഞ്ഞത് കേട്ട് അലീസിന്റെ മുഖത്തൊരു ചിരി തെളിഞ്ഞു …തനിക്കീ ബുദ്ധി വന്നില്ലല്ലോ എന്നോര്‍ത്ത് അവര്‍ മുഖം കുനിച്ചു
കുറച്ചു സമയം കഴിഞ്ഞു ജെസി പുറത്തേക്കിറങ്ങി വന്നു … എല്ലാവരും ഇരുന്ന സ്ഥലത്ത് തന്നെ എന്താകും എന്ന ഉത്ഖണ്ടയില്‍ ഇരിപ്പാണ് ……..തുടരും ……….
