വീണ്ടും വസന്തകാലം – 1 1

” ഞാനെല്ലാം ഏര്‍പ്പാടാക്കിയിട്ടാ വന്നെ … അവളൊന്നു ശാന്തമാകട്ടെ ..നീ വിളിച്ചാ പിന്നേം … അവന്‍റെ ആണ്ടിനാകട്ടെടാ… നമ്മക്ക് അവളേം പിള്ളേരേം കൂടി ഇങ്ങോട്ട് കൊണ്ട് വരാം … നിന്നെ അങ്ങോട്ട്‌ വിട്ടാലും ശെരിയാകത്തില്ല…ഞാനും മാത്തച്ചനും കൂടി ആലോചിച്ചു … ഫിലിപ്പും ജെസ്സീം അത് തന്നാ പറയുന്നേ …അല്ലെങ്കിലും ഇനി അവിടുത്തെ ബിസിനെസ് വേണോന്നില്ലടാ … പണിക്കാരുണ്ടല്ലോ… ഓടുന്നിടത്തോളം ഓടട്ടെ ..നീ വിഷമിക്കണ്ട ”

തന്നെ നിന്നോളാം എന്ന് പറഞ്ഞെങ്കിലും ജോര്‍ജുട്ടിയെ അവിടെ നിര്‍ത്തിയിട്ടാണു അവര്‍ പോയത് . വൈകിട്ട് ഓരോന്നടിച്ചു , സംസാരിച്ചു ജോര്‍ജുട്ടി ജോജിയുടെ മനസ് ശാന്തമാക്കാന്‍ നോക്കി … അത് വേണ്ടി വന്നില്ല … മനസിന്‌ അത്രയും ആഖാതം വരുമ്പോള്‍ ഒരുനിസ്സംഗത ഉണ്ടല്ലോ …..അതാണ്‌ ജോജിക്കും ഉണ്ടായത് .

രണ്ടു മൂന്നാഴ്ച കൊണ്ട് ജോജി കമ്പനി കാര്യങ്ങളൊക്കെ പഠിച്ചു . എല്ലാത്തിനും ഒപ്പം മേരിയാന്റി കൂടെയുള്ളത് സഹായമായി . ഒരു മാസം കഴിഞ്ഞപ്പോള്‍ അടുത്ത പ്രഹരം . കമ്പനിയുടെ പുതിയ ബ്രാഞ്ചിന്റെ ചുമതല ജോജിക്ക് . കണക്കും കാര്യങ്ങളും ഒക്കെ അവന്‍ തന്നെ നോക്കണം . ലാഭവും പങ്കു വെക്കേണ്ട ആവശ്യമില്ല . എല്ലാം തനിയെ . ഒരു കണ്ണ് അലീസമ്മച്ചിയുടെ ഒപ്പം ഉണ്ടാവും … അതിലും ആശ്വാസം ആയത് മേരിയാന്റിയാണ് . അവരെ ഇങ്ങോട്ട് വിട്ടു തന്നു അലീസമ്മച്ചി.
പുതിയ ബിസിനെസ് തിരക്കുകളും ആയപ്പോള്‍ ജോജി പെട്ടന്ന് മനസിലെ വിഷമങ്ങള്‍ എല്ലാം മാറ്റി വെച്ചു. അതിനു വേണ്ടി ആണ് അവര്‍ എത്രയും പെട്ടന്ന് പുതിയ ബ്രാഞ്ചും ഒക്കെ തുടങ്ങിയത് എന്ന് പറയാം . ജോഷിയെയും അച്ചുവിനെയും കൂടുതല്‍ സ്നേഹിചിരുന്നതും അവനായിരുന്നല്ലോ

ജോജി ലൈസന്‍സ് എടുത്തു . അന്ന് തന്നെ ആലീസിന്റെ വക ഒരു കാറും കിട്ടി .മൂന്നാല് മാസങ്ങള്‍ പെട്ടന്ന് കഴിഞ്ഞു

അടുത്ത ദിവസം ആലീസ് അവന്‍റെ വീട്ടില്‍ വന്നു, കൂടെ മാത്തച്ചനും

‘ എടാ … ഞങ്ങളു നാട്ടിലേക്കൊന്നു പോകുവാ .. അവരും വരുന്നുണ്ട് ..ഫിലിപ്പും ജെസ്സിയും ഒക്കെ …. നീ വരുന്നുണ്ടേല്‍ വാ .. ” ബോട്ടില്‍ തുറന്നു മൂന്നു ഗ്ലാസില്‍ നിറച്ചു ആലീസ് പറഞ്ഞു

ജോജിക്കിതില്‍ പരം സന്തോഷമില്ല . നാട്ടില്‍ ഒന്ന് പോകണം ..പക്ഷെ , ചെച്ചിയമ്മയെ എങ്ങനെ ഫെസ് ചെയ്യും ? വന്നിട്ടിത് വരെ ഒന്ന് വിളിച്ചു കൂടിയില്ല … മനപൂര്‍വ്വം ആണ് … ആ കരച്ചിലും ഒക്കെ കേട്ടാല്‍ അടുത്ത നിമിഷം തന്നെ നാട് പിടിച്ചേക്കും

മൂന്നാം നാള്‍ ജോജി അവരുടെ കൂടെ നാട്ടിലേക്ക് പോയി , ജോര്‍ജുട്ടിയും സെലീനയും ഒക്കെ ഉണ്ടായിരുന്നു കൂടെ .അടുത്ത ദിവസം വൈകിട്ട് അവര്‍ നാട്ടിലെത്തി . എയര്‍പോര്‍ട്ടില്‍ നിന്ന് ടാക്സി എടുത്ത് വീട്ടില്‍ എത്തിയപ്പോള്‍ പതിനൊന്നു മണി കഴിഞ്ഞിരുന്നു . അളിയന്‍ വന്നിട്ടില്ല , ജെസ്സിയും പിള്ളേരും പിന്നെ കുഞ്ഞെട്ടനും ഫാമിലിയും .

വാതില്‍ തുറന്നകത്തു കയറിയതെ തിരഞ്ഞത് ചെച്ചിയമ്മയെ ആണ് …. കണ്ടു … അവരുടെ മുറിയില്‍ തനിച്ചു കട്ടിലില്‍ ചാരി ഇരിക്കുന്നു .. പഴയ ചേച്ചിയമ്മയുടെ പ്രേതം എന്ന് പറയാം … ആ ചുറുചുറുക്കും ചിരിയും ഒന്നുമില്ല . പിള്ളേര് അപ്പുറത്തെ മുറിയിലാണ് എന്ന് തോന്നുന്നു

” ചേച്ചിയമ്മേ ..” കട്ടിലിന്‍റെ സൈഡില്‍ ഇരുന്നാ കയ്യില്‍ തൊട്ടപ്പോള്‍ ഷോക്കടിച്ച പോലെ ഒരു വിറയല്‍ ..പിന്നെ ഏങ്ങലടിച്ചു കൊണ്ട് അപ്പുറത്തേക്ക് തല ചായ്ച്ചു കരയാന്‍ തുടങ്ങിയപ്പോള്‍ ജോജിയാകെ പതറി …അത്ര നാളും സ്വരുക്കൂട്ടി വെച്ചിരുന്ന ധൈര്യം എല്ലാം ഒലിച്ചു പോയി , അവന്‍ ചേച്ചിയമ്മയുടെ കാലില്‍ അമര്‍ത്തി പിടിച്ചു പൊട്ടികരയാന്‍ തുടങ്ങി ..അത് കേട്ടതോടെ ആലീസും ജെസ്സിയും കിടന്നിരുന്ന ബീനയും ഒക്കെ അകത്തേക്ക് കയറി വന്നു
” ങാ …ഇതാ നിന്നെ ഫോണ്‍ പോലും ചെയ്യാന്‍ അനുവദിക്കാത്തെ… നീയിങ്ങനെ തുടങ്ങിയാല്‍ ..ദേ ..വന്നെ … ” ആലീസ് പറഞ്ഞതും ജെസി അവനെ അപ്പുറത്തേക്ക് കൂട്ടി കൊണ്ട് പോയി .

Leave a Reply

Your email address will not be published. Required fields are marked *