വെള്ളിയാം കല്ല് – 4 8അടിപൊളി 

നോക്കട്ടെ നോക്കട്ടെ….. ഇത്…. ത്…… താമറ്റളവല്ലേ…. ഇവൾടെ ഫോട്ടോ എങ്ങനെയാ ഇവിടെ……””””””………

അതെന്നാ എൻ്റെയും സംശയം….. കോളജിൽ വച്ച് വൻ അലമ്പായിരുന്നല്ലോ രണ്ടും… മ്ഹും…മലപ്പുറം കത്തി… കെജിഎഫിലെ ബോംബ്…. കുട്ടൂസൻ്റെ കുന്തം….. മണ്ണാങ്കട്ട…. അപ്പൊ ഞങ്ങളെ രണ്ടാളെയും മോണ്ണകളാക്കായിരുന്നില്ലേ…..….”””…. വിഷ്ണു എൻ്റെ കയ്യിൽ നിന്നും ഫ്രെയിം വാങ്ങി വാശിയിൽ രാഗിൻ്റെ നേർക്ക് എറിഞ്ഞു…….അവിടുന്ന് ണീക്കാൻ ഒരുമ്പട്ടത്തും…. രാഗേഷ് അവൻ്റെ കയ്യിൽ കേറി പിടിച്ചിരുത്തി

അവനെ കലിപ്പിച്ച് നോക്കണ ഞങ്ങളെ രണ്ടാളെയും.. നോക്കി ഒന്ന് ചിരിച്ചു…….. എന്നിട്ട് ആ ഫോട്ടോ അവന്ടെ കയ്യിൽ എടുത്തു…

നീയൊക്കെ ഇതാരാ കാര്യാടാ ഈ പറയുന്നത്…. തിന്ന് തിന്ന് നിൻ്റെയൊക്കെ കണ്ണ് അടിച്ച് പോയി….. ഇതെൻ്റെ പെങ്ങളൂട്ടിയാടാ……””” ഒരു നീർത്തിളക്കം വന്ന കണ്ണുകളോടെ രാഗ് ഫ്രമിലെ ഫോട്ടോയിലേക്ക് നോക്കി…… അതെടുത്ത് അവൻ്റെ കൈയ്യിൽ മുറുകെ കൂട്ടി പിടിച്ചു….

നിങ്ങൾക്ക് വിശ്വാസം വരാൻ ഞാനൊരു സാധനം കൂടി കാണിക്കാം…… അതും പറഞ്ഞു അവൻ ഒരു പഴയ ആൽബം ഞങ്ങള്ക്ക് മുന്നിലേക്ക് വച്ചു…..

ദേ നോക്ക്….. ഇതെൻ്റെ അമ്മയാ.. ഇത് ഞാൻ ഇതെൻ്റെ അച്ഛൻ…ഇതെൻ്റെ അപ്പൂപ്പൻ അമ്മൂമ്മ..etc……. “”””…. ആൽബത്തിലെ ഓരോരോ മുഖങ്ങളും ചൂണ്ടി കാണിച്ചു ഒരു ഉത്സാഹത്തോടെ അവൻ പറഞ്ഞു……

അതിലെ ഓരോ പേജ് കഴിയുമ്പോഴും… ആളുകളുടെ എണ്ണം കുറഞ്ഞു വന്നു…..

ആദ്യം അവൻ്റെ അമ്മയെ.. കാണാതായി അത് കഴിഞ്ഞ് അവനെയും…. പിന്നങ്ങോട്ട് അവൻ്റെ മുത്തച്ഛനും അനിയത്തിയു മറ്റു ചിലരും മാത്രമായിരുന്നു…… അവൻ്റെ പെങ്ങളുടെ ഓരോ വളർച്ചയും അതിലുണ്ടായിരുന്നു…….

അന്ന് സ്റ്റേഷനിൽ വച്ച് സി ഐ അവൻ്റെ പെങ്ങളുടെ കാര്യം പറഞ്ഞതും ഓർമ്മ വന്നപ്പോ… വിഷ്ണു കാണിച്ച ഫോട്ടോ അവന്ടെ പെങ്ങളുടേതാണെന്നു എനിക്കുറപ്പായി….. എന്നാലും ആ മാളവികയും ഇവൻ്റെ പെങ്ങൾക്കും എങ്ങനെയാ ഓരോ രൂപ സാദൃഷം വേരാ..???????…..

ഇപ്പൊ വിശ്വാസമായോ….. രണ്ടിനും….”””””

ആൽബം മടക്കി വെക്കുന്നിടെ അവൻ പറഞ്ഞു…….

ടാ ന്നാലും…. ഇത് അവളെപ്പോലെ തന്നെ ഉണ്ടല്ലോ…… ??….. വിഷ്ണു അവൻ്റെ സംശയം തീരാതെ അവനെ നോക്കി….

അതൊക്കെ നിൻ്റെ തോന്നലാ…. നീ വേണേ ഇവൻ്റെ കണ്ണും എൻ്റെ പെങ്ങളെ കണ്ണും നോക്കിയെ… രണ്ടും ഒരേ പോലെ അല്ലെ….. “”””””… വിഷ്ണുവിനെ നോക്കി പറയുന്നതിനോടപ്പം രാഗേഷ് എൻ്റെ കണ്ണിൽ ചൂണ്ടി കാണിച്ചു…..

വിഷ്ണുവിന് അതൂടി ആയതും ആകെ കൺഫ്യൂഷൻ ആയി……

അതേടാ… ഇവൻ്റതും നിൻ്റെ പെങ്ങളുടേയും കണ്ണ് സൈമാണല്ലോ… ഇതെന്താ ഇങ്ങനെ….. ?????””…..

അതെന്നാ… ഞാനും പറയുന്നത്…. ഇതൊക്കെ കോമൺ കാര്യമാണ്… ഒരേപോലെ കാണാൻ സാദൃശ്യം ഉള്ളൊര് ലോകത്ത് എത്രയുണ്ടന്നോ….??????…..രാഗ് ഓരോ കാര്യങ്ങളും വിഷ്ണുവിനെ പറഞ്ഞു കേൾപ്പിച്ചു….

അന്നേരം ഞാൻ ചിന്തിച്ചത് മറ്റൊന്നാണ്….

ബ്ലഡി തന്ത രാസക്കർ ഇനി ഞാൻ അറിയാതെ അയാൾക്ക് വേറെ വല്ല സെറ്റ് അപ്പ് ഉണ്ടോ….. ഇതിനാവോ അയാള എല്ലാ മാസവും പോണത്….. “”” എൻ്റെ മസ്സിലപ്പോൾ എൻ്റെ ഡയറക്ടർ സാറിൻ്റെ നിഗൂഢതയുടെ ചുരുൾ അഴിക്കാനിരുന്നു….. അയാളെ പൂട്ടണം ഉമ്മാക്ക് നല്ല വക്കീലിനെ ഏർപാടാക്കണം…. സ്വത്ത് മുഴുവൻ എഴുതി വാങ്ങണം……

എന്നിട്ട് നിൻ്റെ പെങ്ങളെവിടെ… ?????… …””””…….. രാഗ് പറഞ്ഞു അവസാനച്ചതും വിഷ്ണു അവനോടു ചോദിച്ചു…

അവള്…..അവ…… അവളും എൻ്റെ അമ്മയും എന്നെ വിട്ട് നേരത്തെ പോയടാ…. “”””…. ഒരു ചിലബിച്ച സ്വരത്തിൽ രാഗ് മറുപടി പറഞ്ഞു l……. അവൻ്റെയുള്ളില്ലേ എല്ലാ നൊമ്പരവും ആ വാക്കിൽ ഉണ്ടായിരിന്നു……

എടാ സോറി…. ഞങ്ങൾക്ക് ഇതൊന്നും അറിയില്ലായിരുന്നു…… “”””” അവനെ സമാധാനിപ്പിക്കാൻ വിഷ്ണുവും ഞാനും ശ്രമിച്ചു…..

ഏയ്…. കുഴപ്പമില്ലടാ ഞാൻ ഒക്കെയാണ്……”””””……. ഒരു ചിരിയോടെ രാഗ് ഞങ്ങൾക്ക് മറുപടി തന്നു………

അതൊക്കെ പോട്ടെ…. നിനക്കിനി ഞങ്ങളില്ലേ നമുക്ക് പൊളിക്കാടാ…. തൽക്കാലം എൻ്റെ വിഷമം മാറ്റാൻ വച്ചത് ഇപ്പൊ നിനക്കാ ഇപ്പൊ കൂടുതല് വേണ്ടത് ആദ്യം നിൻ്റെ വിഷമം തന്നെ മാറട്ടെ…. ഇന്നാ നീ ഇത് അടി…….””””””. വിഷ്ണു അവനെ തട്ടി ആശ്വസിപ്പിച്ച് കുപ്പി തപ്പിയതും…

Leave a Reply

Your email address will not be published. Required fields are marked *