വെള്ളിയാം കല്ല് – 4 8അടിപൊളി 

എനിക്ക് എൻ്റെ പെങ്ങളോട് പറയാൻ പറ്റുന്ന കാര്യാണോ സംഭവിച്ചത്…. ഏയ് ചുമ്മാ പറഞ്ഞൊടുത്ത് ഇവൾടെ കൂടി അടിവാങ്ങണ്ട…..

സുഹറ ഇപ്പൊ ബികോം ഫൈനൽ ഇയർ ആണ്…. ഞാൻ പ്ലസ് ടൂ പൊട്ടി ത്രീജിയായി നാട് ചുറ്റുമ്പോ ഇവള് പഠിച്ച് കേറുവായിരുന്നു…… അതിൻെറാരു ഹുങ്ക് പെണ്ണിനിപ്പോഴും എന്നോടുണ്ട്….

ഹോ… നമ്മളൊക്കെ ലോക്കൽ കോളേജിൽ… ഒക്കെ സാധാ പോലെ തന്നെ… അവിടെയൊക്കെ എന്ത് നടക്കാനാ…”***…..

ഏയ് അങ്ങനെ പറയാതെ… ഇക്കാക്ക ഒന്നും കാണാണ്ട് കോളേജിൽ ചെരൂലാണെനിക്കറിഞ്ഞൂടെ…. “””” ഒരു ചിണുങ്ങലോടെ സുഹ്റ തണുത്ത് കാറ്റിൽ എന്നോട് ഒട്ടി നിന്നു….

ഓ അതാണോ നീ ഉദേശിച്ചെ…. ഞാൻ ഇതുവരെ യിത് വേറാരോടും പറഞ്ഞിട്ടില്ല … നീയായോണ്ട് മാത്രം പറയാ…. നമ്മളെ ഹസ്സനിക്കഇല്ലേ… നിൻ്റെ ആയിഷൻ്റെ ഉപ്പ…””” അവളോട് ഒരു രഹസ്യം പോലെ ഞാൻ അൽപം ശബ്ദം താഴ്ത്തി പറഞ്ഞൂ തുടങ്ങി…

ആ മൂപ്പര്….””””. ഒരു കാര്യഭാവത്തോടെ അവൾ എൻ്റെ വായിൽ നിന്ന് വരുന്നത് നോക്കി നിന്നതും..

ഹേയ്… ഞാനൊന്ന് പറയട്ടഡി ശവമെ…. “”” അപ്പോത്തന്നെ അവൾടെ കൈകിട്ട് ഒരു നുള്ളും കൊടുത്തു……

ഹസ്സനിക്ക എനിക്കൊരു വിസ ഒപ്പിച്ചേരൂണ് പറഞ്ഞിക്ക്…. അതിന് മൂപ്പർ പറഞ്ഞ കണ്ടീഷനാണീ ഡിഗ്രി…. ഇത് കഴിഞ്ഞിട്ട് വേണം ഈ നരകത്തിന് നിക്കെന്ന് രക്ഷപ്പെടാൻ…. “”””

അപ്പൊ എൻ്റെ കാര്യോ… ഇക്ക എന്നെക്കുറിച്ച് ഓർത്തോ…””””

എടി പൊട്ടാസെ ഞാൻ ഇന്ന് തന്നെ പോവാണ കാര്യല്ല പറഞ്ഞേ…. മൂന്ന് വർഷം കഴിഞ്ഞുള്ള കാര്യാ….. അപ്പോഴേക്കും എൻ്റെ മോള് ആശിൻ്റെ വീട്ടില് ഓൻ്റെ കൂടെ ഉണ്ടാവും അപ്പോളോ????.… “””

എന്നാലും ഇക്കാ ഗൾഫിൽ പൊണ്ട…. ഞാനും ആശിക്കാനെ വിടൂല… നമ്മുക്ക് ഇവിടേ തന്നെ എന്തെങ്കിലും ജോലി ചെയ്ത് കൂടാലോ…. പ്ലീസ്….ഇക്കാ…. “””” ഒരു കൊഞ്ചലോടെ അവള് എൻ്റെ ഷർട്ടിൽ കൂട്ടി പിടിച്ചതും….

സമയം ഒരുപാടായി ഇയ് പോയി കിടന്നെ…. “””” ഞാൻ വിഷയം മറ്റാണെന്നോണം അവളെ അകറ്റി…..

ശ്ശ്…. ഒന്നും പറയരുത്…ബാക്കിയുള്ളെരേ പറയാനും സമ്മയ്ക്കരുത് മുഹും…””” മുഖവും വീർപ്പിച്ച് പെണ്ണ് കുലുക്കി തുളളി മുകളിലത്തെ അവളുടെ മുറിയിൻ്റെ പടിക്കൽ ബരെ എത്തി…..

എടീ പെണ്ണെ ഓനെ മ്പിളിച്ച് സൊള്ളാണ്ട് നേരത്തേ യങ്ങ് ഉറങ്ങിക്കോണം കെട്ടോടി ശിങ്കിളി…”””* സുഹറയെ ഞാൻ കളിയാക്കി വിളിക്കുന്ന പേരാണ് ശിങ്കിളി….

അതിന് എന്നിക്കൊരു കൊഞ്ഞനം കുത്തി കാണിച്ച് തന്നു സാധനം…. ഞാൻ പിറകെ ഓടിയതും പെണ്ണ് കതക് അടച്ചു കഴിഞ്ഞിരുന്നു…..

നിന്നെൻ്റെ കയ്യിൽ കിട്ടൂടി പൊട്ടി… അപ്പൊ കാണിച്ചെരാം…. “””

അവളൂടെ റൂമിൻ്റെ മുന്നിൽ നിന്നും അവൾക്കൊരു വെല്ലുവിളി മുഴക്കി ഞാൻ എൻ്റെ മുറിയിൽ പ്രവേശിച്ചു ……

പേരിന് മാത്രമേ എൻ്റെന്നു ഉള്ളൂട്ടോ… സത്യത്തിലീമുറിൻ്റെ അവകാശി എന്നത് ൻറെ ചെറിയുമ്മയൻ്റാണ്… ചെറിയുമ്മ പോയതിനു ശേഷം കാരണവര് പൂട്ടിയ കെട്ടിയ ഈ മുറി എൻ്റെ വാശിക്കും കരചിലുമാണ് അവസാനം uഎനിക്ക് വിട്ട് ത്തന്നെന്നെ…. ഇതിൻറെ തൊട്ട് അപ്പുറതെന്നാണ് പണ്ട് എൻ്റെ ഉമ്മയും ഉപ്പയും ഉപയോഗിച്ച മുറി…

പക്ഷെ അവിടെ ഞാൻ കിടക്കില്ലാ…. അവിടെ കിടന്നാൽ അയാളുടെ കുത്ത് വാക്കും അവഗണനയും എന്നെ വന്ന് മൂടും…. അതുകൊണ്ട് ഈ മുറി എനിക്ക് മാത്രമുള്ളതായി ഞാൻ മാറ്റി…. പിന്നെ പറഞ്ഞു വരുമ്പോ ഞാനും ചെറിയുമ്മയും ഒരേ ലീഗാവും… ഏത് മൂഡ് അന്യ ജാതി കാതൽ മൂഡ്……

ഈ മുറി എനിക്ക് നൽകുന്ന ആശ്വാസം അത്ര ചെറുതല്ല….. എനിക്ക് ഏറ്റവും പ്രിയപ്പെട്ടെരാൾ എപ്പോഴും അടുത്തുള്ളത് പോലെ.. കിടന്നാൽ ആരോ വന്നെൻ്റെ തലയിൽ തലോടുന്ന ഫീലിൽ…. അതൊണ്ട് തന്നെ എന്നും ഞാൻ പെട്ടെന്ന് ഉറങ്ങി പോകും… അത് എന്താണെന്ന് എനിക്കിപ്പോഴും മനസിലായിട്ടില്ലാട്ടോ…. ഇവിടെ എനിക്ക് ഒരു തരം സമാധാനവും സംരക്ഷണവും ആരോ തരുന്നത് പോലെ….

പിറ്റേന്ന് രാവിലെ എണീറ്റ് കാര്യ കലാ പരിപാടികൾ തീർണതിന് ശേഷം ഉറങ്ങി കിടന്ന ചെറിയിക്കാൻ്റെ വായിൽ നിന്ന് ഐശ്വര്യയമായി രണ്ട് തെറിയും കേട്ട് ഞാൻ വിഷ്ണു വിൻ്റെ വീട്ടിൽ കയറി ചെന്നു

Leave a Reply

Your email address will not be published. Required fields are marked *