അതുകൊണ്ട് രാഗിൻ്റെ ഓരോ പ്രവർത്തിയും എനിക്ക് കൗതുകമായിരുന്നു……
എന്തൊക്കയോ മാസാല കൂട്ടുകളും പച്ച മുളക് നെറുകെ കീറിയതും കൂടെ ഒരു മാഗി ക്യൂബും അവൻ അതിലിട്ടു…..
അപ്പോഴേക്കും വിഷ്ണു ചിക്കൻ സാറിനെ സുന്ദരകുട്ടപ്പനാക്കി കൊണ്ട് വന്നിരുന്നു…..
തിളച്ച കൂട്ടിലേക്ക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് കൂടി ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുകയായിരുന്നു രാഗിൻെറ അടുത്ത പണി… അത് ഒന്ന് മണം മാറിയതും അതിലേക്ക് കുറെ വെള്ളം കമയ്ത്തുവായിരുന്നു…….
തീ ലോ ഫ്ലൈമിൽ നിർത്തി അവൻ വിഷ്ണുവിൻ്റെ കയ്യിൽ നിന്നും ചിക്കൻ വാങ്ങി നേരത്തേ അരച്ച് വച്ച മസാലയിൽ മസ്സാജ് ചെയ്യുവാണ് പിന്നങോട്ട്…. എന്നിട്ടത് കുറച്ച് നേരം റെസ്റ്റിന് വച്ചു….
വെള്ളം പതച്ചതും കഴുകി വച്ച ബസുമതി റൈസ് പതിയെ കോരിയിട്ടു… അവനെ സഹായിക്കാൻ മുതിർന്ന വിഷ്ണുവിനെ അവൻ അപ്പൊ തടയുവാണ് ചെയ്തത്…..
വീണ്ടും അവന് എന്തൊക്കെയോ ചെയ്തു… എൻ്റെ കയ്യിൽ നിന്നും സവാള മേടിച്ച് ഒരു പാനിൽ എണ്ണയൊഴിച്ച് അതിലേക്ക് ഇടുവായിരുന്നു……. അതെന്തോ ആകട്ടെ ഞാൻ നോക്കാൻ നിന്നില്ല…..
ടയ് ആ പറമ്പിൽ പോയി നല്ലൊരു തിരുളില നോക്കി വെട്ടികൊണ്ടവന്നെ രണ്ടും….””””” അവനെ വായിനോക്കി നിന്ന ഞങ്ങൾക്ക് നേരെ ഒര് കത്തി നീട്ടിക്കൊണ്ട് രാഗേഷ് പറഞ്ഞു… എന്നിട്ടവൻ്റെ ജോലിയിൽ മാത്രമ്മവൻ മുഴവി…..
അങ്കവെട്ടിനായി ഞാനും വിഷ്ണുവും യുദ്ധ ഭൂമിയിൽ തേങ്ങുകൾക്കിടയിൽ ഭീരുവായി ഒളിച്ചിരിക്കുന്ന വാഴയെ തപ്പിയിറങ്ങി….
ഡേണ്ട നിക്കണു നിൻ്റെ തന്തേട അരുന്ധസന്തതി… വെട്ടടാ അവനെ”””” ആ അവസ്ഥയിലും വാഴയെ ചൂണ്ടി.. ഞാൻ വിഷ്ണുവിനെ വെട്ടുവായിരുന്നു…
അതിനവൻ എൻ്റെ കയ്യിലെ പിച്ചാത്തി പിടിച്ച് വാങ്ങി.. ഒരു മലര് ചിരിയും ചിരിച്ച്…. വാഴ സാറിൻ്റെ കൂമ്പ് നോക്കി ചാമ്പുവായിരുന്നു …. സ്വന്തം ചോരയോട് കാണിക്കുന്ന അലമ്പെ..… നോക്കിയെ നിങ്ങള്”””” എൻ്റെ അമ്മയായിരുന്നു വനജ…. എൻ്റെ പെങ്ങളായിരുന്നു വനജ……. എൻ്റെ ഫാര്യയായിരുന്നു വനജ “”””””
എന്നൊക്കെ പറഞ്ഞാണ് കോപ്പൻ്റെ കത്തി പയറ്റ്…. ല്ല…. പറയുമ്പോലെ… ഈ വനജ യാരാ… അതേത് വനജയെന്നു എനിക്കറിയാൻപാടില്ലാട്ടോ…..
ഇനിവൻ കിട്ടിയ ഊക്ക് തോനെ ഈ മിണ്ടാ പ്രാണിയുടെ മേലിൽ തീർക്കുവാണോ…..
എടാ പ്രാന്താ നിർത്തടാ….. നമ്മളോടവൻ പറഞ്ഞത് ഇല വെട്ടാനാ… അല്ലാണ്ട്. കശാപ്പ് നടത്താനല്ല…. നീയെന്താടാവിടെ കാണിക്കുന്നെ…. “””” ഇനിയും വൈകിയാൽ ഇവിടെ അരും കൊല നടക്കാൻ സാധ്യത ഉള്ളതിനാലും… അവന് ലേശം കിർക്ക് ഉള്ളതിനാലും ഞാൻ അവനെ വലിച്ച് മാറ്റി കത്തി കൈക്കലാക്കിയിട്ടാണ് ചോദിച്ചത്….
ന്നിട്ട്. … അവനെ നോക്കി കൊണ്ട് തന്നെ ഞാൻ ഒരു ഇലയും വെട്ടി തിരികെ ചെന്നു…..
അവൻ അപ്പോഴും എന്നെ നോക്കി ചിരിച്ചതെയുള്ളൂ…ന്നിട്ട് എൻ്റെ പുറകെ കൂടി..mm . ഞാപ്പിന്നെ ഒന്നും മിണ്ടാനും പോയില്ല ……. ആയുധം വച്ചുള്ള കളിയാ… ഒന്നിങ്ങോട്ടോ ഒന്നങ്ങോട്ടോ മാറിയാ.; പിന്നെ ൻ്റെമേലിൽ ഒരു റീത്തെന്നെ.. വെക്കാം…..
ഹ്മ്….. ഇലതെന്നാണോ നീയൊക്കെ പറിക്കാൻ പോയത്…””” ഞങ്ങളെ രണ്ടാളേയും രൂക്ഷമായി നോക്കിക്കൊണ്ട് രാഗ് അടുക്കള വാതിലിൽ തന്നെ നിൽപ്പുണ്ടായിരുന്നു…..
അല്ല ഇനി ഞാൻ വെട്ടിയത് മാറിയോ എന്ന സംശയത്തിൽ ഇല ഒന്നൂടി ഉയർത്തി നോക്കി….
ഏയ് നിക്ക് മാറിയിട്ടില്ലെന്നെ… ഇതസ്സൽ വാഴയില തന്നെ…. പിന്നെന്താവൻ പറീണത്…
അയിൻ്റെ ലിംഗ നിർണ്ണയം നടത്താണ്ട്… കഴുക്കി വെക്ക്‌ടാ ത്…… “”” എന്നും ചീറിയിട്ട് ഒരെറ്റ പോക്കായിരുന്നവൻ….
അവന് പിന്നാലെ ചെന്ന് ഇലയും കഴുകി…. അവൻ തന്ന ചൂലും മൊപ്പും കൊണ്ട് ഡൈനിങ് ഹാൾ വൃത്തിയാക്കുമ്പേയെക്കും.. ഞാനും വിഷ്ണുവും ഒരു പരുവമായിട്ടുണ്ടായിരുന്നു…
ഇതിലും ഭേദം വീട്ടി ഇരിക്കായിരുന്നെന്ന് എനിയ്ക്ക് തോന്നാതിരുന്നില്ല…..
ഒന്ന് ഊര നീരി നിവർത്തി സോഫയുടെ സോപാനത്തിൽ അലിഞ്ഞ് ചേർന്നപ്പോഴേക്കും രാഗേഷ് ചൂടുള്ള വട്ടയുമായി അവിടേക്ക് വന്നു….
