വെള്ളിയാം കല്ല് – 4 8അടിപൊളി 

തിരിച്ച് പണി കൊടുക്കുമെന്ന് രാഗ് പറഞ്ഞ ഉറപ്പിൽ വിഷ്ണു പിന്നങ്ങട് ഹാപ്പിയായിരുന്നു…. പിന്നെ ഞാനായിട്ടെന്തിന് വെളിക്കിരിക്കണം ഞാനും അവരോടൊപ്പം കൂടി….

💚💚💚💚

അന്ന് പിന്നെ അഭികുട്ടിടെ പൊടിപോലും എൻ്റെ കൺവെട്ടത്ത് കണ്ടില്ലതാനും…. അതുകൊണ്ട് തന്നെ എന്തോ ഒരു ഉൾവലിവ് മനസ്സിന് തോന്നി… ഉച്ചക്ക് അറ്റൻഡൻസ് എടുക്കാൻവന്ന നമിതയും വല്യ മൈൻഡ് തന്നില്ല…. ഞങ്ങളും അവരെ നോക്കാൻ പോയില്ലാ… അതാണ് സത്യം…

അന്നത്തെ ദിനം അതോടെ പുരസ്ഥാപകനം കൊണ്ടു… വൈകിട്ട് അവിടെയുമിവിടെയെക്കെ കറങ്ങി തെണ്ടി തിരിഞ്ഞ് വീട്ടില് എത്തിയപ്പോ മണി 8 കഴിഞ്ഞിരുന്നു…. അതിനെൻ്റെ ഡയറക്ടറുടെ വക അര മുക്കാ മണിക്കൂർ കുറേ ചീത്ത കേട്ടു..…. എനിക്ക് തിരിച്ച് പറയാഞ്ഞിട്ട് കൈ തെരിച്ചെങ്കിലും കേട്ടു നിന്നു എന്നല്ലാതെ മറുത്തു ഒന്നും പറഞ്ഞില്ലേ…. ഏത് മറ്റെ രാഗ് പറഞ്ഞ സംഭവം… പട്ടിയുടെ കുരയെന്നെ….. ഇക്കാ രാവിലെത്തന്നെ ജോലിക്ക് പോയിരുന്നു അതോണ്ട് ഒരു വീതം മൂന്ന് നേരം വെച്ചുള്ള മൂപ്പരുടെ ഉപദേശം ഇന്നെന്നും ഉണ്ടായില്ല…

ഈ പെൺകുട്ടികൾക്കൊരു വിജാരമുണ്ട് ആൺകുട്ടികൾക്ക് ഒടുക്കത്തെ ഫ്രീഡമാണ്, അവർക്ക് ഇതാക്കാം അതാകാം മല മറിക്കാം, അവൾടെ അപ്പൂപ്പൻ്റെ കിണ്ടി … അതിന് ഒക്കെ മറുപടിയായി ജീവിച്ചിരിക്കുന്ന അനേകം ഡ്രാക്കുളയിൽ പെട്ട ഒരു രക്തസാക്ഷിയാണ് എന്നെ എന്നും വഴക്ക് പറയണ മഹാ മനസ്സക്കനായ എൻ്റെ ഡയറക്ടർ സർ….

വീട്ടിൽ ഞാനും ഉപ്പയും ഒക്കൂല്ലാണ് ശരിക്കറിയാവുന്നത് കൊണ്ടും റഫറിയായി ഇക്ക ഇല്ലാത്തതു കൊണ്ടും പോരാളി ഇന്ന് സൈലൻ്റ് മൂഡിലായിരുന്നു…… ഞാൻ പിന്നെന്നും അവിടെ നിന്നില്ല ഡയറക്ടറെ മറികടന്ന് നേരെ പോരാളിയുടെ പ്രൊഡക്ഷൻ ഹൗസിലേക്ക് വിട്ടു…. അതിൻ്റെ അടുതെന്നാ വിഷ്ണുവിൻ്റെയും വീടുള്ളത്… രാവിലത്തെ പോക്ക് അപ്പൊ അവിടുന്നാവാണ് ഞാനും കരുതി….

ആഹാ… അല്ലതാരിത്…. എൻ്റെ തലതെറിച്ച അനന്തരവനോ എന്താണ് മിസ്റ്റർ കുമ്പകർണ്ണൻ ഈ വഴിക്ക… ഒക്കെ. “”””….

ഒരു ലുങ്കിയും ബനിയനുമിട്ട് മുറ്റത്തെ ചേരിപ്പടിയിൽ ചാരിയിരുന്ന് പുതു മണവാട്ടിയുമായി സൊള്ളുന്ന ചെറിയിക്ക ചെന്ന് കേറിയ ഉടനെ എനികിട്ട് കുത്തി….. അതും ഇളിഭ്യനായി….

അയ് ചോയ്ക്കാനുണ്ടോ എളാപ്പാ… സുഹൈലിക്ക ഇന്നും ആപ്പാനോട് വഴക്കുണ്ടാകിക്കാണും… ല്ലെ…. “”” ചെറിയിക്കാക്ക് കുടിക്കാനുള്ള വെള്ളവുമായി ഉമ്മറ പടിയിൽ വന്ന സുഹറ ഞങ്ങളെ രണ്ടാളെയും നോക്കി ഒരു ചിരിയോടെ എൻ്റെ നേർക്കായി പറഞ്ഞു….

മോളെ ടാ ഒരു മിനിറ്റെ ട്ട……. എടാ സുഹൈലെ ഉപദേശിക്കാണെന് തോന്നരുത് നീ പോത്ത് പോലെ വളർന്നല്ലോ… ഇപ്പോഴും വാപ്പയുമായി തെറ്റി നടക്കാ…. ഉളുപ്പുണ്ടോടാ…. പൊട്ടാ…നിനക്കൊന്നും ചിന്തിച്ചൂടെ… “”””…. ഫോണിലുള്ള അമ്മായിക്ക് കുറച്ച് റെസ്റ് കൊടുത്ത് ഇയാള് എന്നെ ഒണ്ടാക്കുവാ… പെണ്ണുങ്ങളുടെ മുന്നിലൂടെ ചീപ് ഷോ….. ….

പിന്നാ ഞാൻ വിടുവോ…. അല്ലെങ്കിലെ വീട്ടിൽ ഒരാളെക്കൊണ്ട് പൊറുതി മുട്ടി നിൽക്ക…. അതിൻ്റിടയിൽ ഇവിടെയും ഊമ്പിക്കാനും ഉപദേശിക്കാനും വന്നാ…..

ഡീ… ആ വെള്ളമിങ് തന്നെ…. വല്ലാത്ത ദാഹം… “””” സുഹറയുടെ കയ്യിൽ നിന്നും വെള്ളമുള്ള ക്ലാസ്സ് ഒരു ചൊടിയോടെ പിടിച്ച് വാങ്ങിട്ട് ഞാൻ പറ്റാവുന്നത്ര അകത്താക്കി….

യ്യോ ഇത് എളാപ്പാക്കാ….””””” എൻ്റെ കുടിപ്പ് കണ്ടതും സുഹറ തന്ത്രപാടിൽ പറഞ്ഞു…..

എടാ എന്ത് പണിയാ കാണിച്ചേ അത് എനിക്ക് വേണ്ടി കൊണ്ടുവന്നതല്ലേ….. “””””

വെളളം പകുതി പുറത്തും ബാക്കി മുറ്റത്തേക്കും ഒഴിച്ച്

ഓ ങ്ങനെ… തൽക്കാലം ഇയാളിപ്പോ വെള്ളം കൂചണ്ട…. കുറെ നേരായി ഒലിപ്പിക്കല്ലെ ഇനി അത് വച്ച് അഡ്ജസ്റ് ചെയ്യ്…. “””” ബാക്കിവന്ന വെള്ളം മുറ്റത്തേക്ക് ഒഴിച്ച് കളഞ്ഞ് കാലി ഗ്ലാസ് ഉമ്മറ പടിയിൽ വച്ച്.. ഞാൻ സുഹറയുടെ കൈയും പിടിച്ച് വല്യമ്മായീന്നും പറഞ്ഞു അടുക്കളയിലോട്ട് മിസൈലിട്ട മാതിരി പോകുവായിരുന്നു….

ഇനി ചൊറിയാൻ തോന്നരുത് ചെറ്റക്ക്….. ആ ഫോണിലുളള പെണ്ണോട് ആളാവാൻ നോക്കുവാ പന്നി …

Leave a Reply

Your email address will not be published. Required fields are marked *