ആന്റി : നീ നിന്റെ ഇഷ്ടം പോലെ ജീവിക്കെടി പിന്നെ വല്ലവനും ചണ്ടിയാക്കി കഴിയുബോൾ അങ്ങോട്ടേക്കെങ്ങാൻ കയറി വന്നാൽ നീ വിവരം അറിയും ഇത്രയും പറഞ്ഞുകൊണ്ടു അവർ പതിയെ ആദിയെ നോക്കി
ആദി : ഹലോ ആന്റി ഞാൻ നിങ്ങളെയൊന്ന് കാണാൻ ഇരിക്കുവായിരുന്നു
ആന്റി : ഒന്ന് പോ ചെറുക്കാ നിന്നോടൊന്നും സംസാരിക്കാൻ എനിക്ക് നേരമില്ല നീയായിരിക്കുമല്ലേ രാക്ക് രാമാനം ഇവളെയും ചാടിച്ചോണ്ട് പോയത്
ആദി : വാ അടക്ക് തള്ളേ
ആന്റി : ടാ നീ
ആദി : നിങ്ങളൊക്കെ മനുഷ്യ ജന്മം തന്നെയാണോ ഈ പാവത്തിനെ അവിടെയിട്ട് നിങ്ങൾ എന്തൊക്കെ ക്രൂരതകളാ ചെയ്തത് ഇവളൊരു കേസിനു പോയാൽ നിങ്ങളുടെ സ്വത്തിന്റെ പകുതി ഇവളുടെ കയ്യിൽ ഇരിക്കും എന്താ നിങ്ങൾക്ക് അതിൽ വല്ല സംശയവുമുണ്ടോ ഞാൻ ഇവളെ കെട്ടാൻ പോകുവാ നിങ്ങൾ പറഞ്ഞതുപോലെ ആവശ്യം കഴിയുബോൾ ഉപേക്ഷിക്കാൻ അല്ല ജീവിതാവസാനം വരെ ചേർത്തു നിർത്താൻ നിങ്ങളുടെ ഒറ്റ പൈസ ഇവൾക്ക് വേണ്ട അതൊക്കെ കൊണ്ടു പോയി നിങ്ങൾ പുഴുങ്ങിതിന്നോ അല്ലെങ്കിൽ ഏതെങ്കിലും പാവങ്ങൾക്ക് ധാനം കൊടുക്ക് അങ്ങനെയെങ്കിലും നിങ്ങളുടെ പാവങ്ങൾ തീരട്ടെ പിന്നെ നിങ്ങൾ പറഞ്ഞല്ലൊ രാത്രി ചാടിച്ചുവെന്ന് ഇവൾ എന്തിനാ രാത്രി വീട് വിട്ടതെന്ന് നിങ്ങൾക്കറിയാമോ അത് നിങ്ങളുടെ
രൂപ : വേണ്ട ആദി മതി നമുക്ക് പോകാം
ഇത് കേട്ട ആദി ആന്റിയെ ഒന്നുകൂടി നോക്കിയ ശേഷം മുന്നോട്ട് നടന്നു
രൂപ : മുത്തശ്ശിക്ക് എങ്ങനെയുണ്ട്
ആന്റി : ഹോ അപ്പൊൾ തള്ളയെ നീ മറന്നിട്ടില്ല നീ പോയത് മുതൽ ഞാൻ നിന്നെ എന്തോ ചെയ്‌തെന്ന് പറഞ്ഞു നടക്കുന്നുണ്ട് ഇന്ന് പോയിട്ട് എല്ലാം വിശദമായി തന്നെ അവരോട് പറയാം മോള് അമ്മയെ കടത്തി വെട്ടിയെന്ന് തള്ള അറിയട്ടെ
ഇത് കേട്ട രൂപ ഒന്നും മിണ്ടാതെ മുന്നോട്ട് നടന്നു
മാളിന് വെളിയിൽ
ആദി : അവർക്ക് രണ്ട് കൂടി കൊടുക്കേണ്ടതായിരുന്നു
രൂപ : പോട്ടെ അവർക്ക് എന്നെ ഇഷ്ടമല്ലെങ്കിലും ഞാൻ അവരെ അമ്മയെ പോലെയാ കാണുന്നെ അവരുടെ മോൻ ചെയ്തതറിഞ്ഞാൽ അവർക്ക് സഹിക്കാൻ പറ്റില്ല
ആദി : നിനക്ക് വിഷമമയോ
രൂപ : ഇല്ല ഒരുപാട് സന്തോഷം തോന്നി
ആദി : എന്തിന്
രൂപ : നീ അങ്ങനെയൊക്കെ പറഞ്ഞതിന്
ആദി : ശരി കയറ്
ഇത് കേട്ട ആദി ചിരിച്ചുകൊണ്ടു പറഞ്ഞു രൂപ പതിയെ ബൈക്കിന് പുറകിലേക്ക് കയറി ശേഷം ആദിയുടെ വയറിൽ മുറുക്കി പിടിച്ചിരുന്നു
ആദി : എന്ത് പറ്റി ഇല്ലെങ്കിൽ ഞാൻ പറഞ്ഞാൽ പോലും ദേഹത്തു പിടിച്ചിരിക്കാത്തതാണല്ലൊ
ഇത്രയും പറഞ്ഞു ആദി വണ്ടി മുന്നോട്ടെടുത്തു രൂപ പതിയെ ആദിയുടെ പുറകിൽ ചുണ്ട് ചേർത്ത് മുത്താൻ തുടങ്ങി
ആദി : എന്താടി കാണിക്കുന്നെ എന്റെ കണ്ട്രോൾ പോവും കേട്ടോ
ഇത് കേട്ട രൂപ ആദിയുടെ ഷോൾടറിൽ പതിയെ പല്ലു താഴ്ത്തി
ആദി : ആ ഇവള്…
തുടരും……..
അഭിപ്രായങ്ങൾ എന്തായാലും കമെന്റ് ചെയ്യുക 💙💙💙
