ആദി : എടി സത്യമായും നന്നായിരിക്കും ഞാൻ വാങ്ങാൻ പോകുവാ
ഇത്രയും പറഞ്ഞു ആദി പതിയെ പ്രൈസ് ടാഗിലേക്ക് നോക്കി ശേഷം പതിയെ നാക്ക് കടിച്ചു
രൂപ : എന്താ
രൂപ പതിയെ പ്രൈസ് നോക്കി 3999/-
രൂപ : എന്താ മോൻ വാങ്ങുന്നില്ലേ
ആദി : അത് പിന്നെ ഇത് അത്ര പോരെന്ന് തോന്നുന്നു നമുക്ക് വേറെ നോക്കിയാലോ
ഇത് കേട്ട രൂപ പതിയെ ചിരിച്ചു
രൂപ : ഞാൻ പറഞ്ഞതല്ലേ വേണ്ടെന്ന് ഓവർ റേറ്റാടാ നീ വാ
പെട്ടെന്നാണ് രൂപ എന്തോ ആലോചിച്ച് നിന്നത്
രൂപ : ആദി ഒരു കാര്യം വാങ്ങാൻ വിട്ടു പോയി ഞാൻ ഇപ്പോൾ വരാം
ആദി : നിക്ക് ഞാനും വരാം
രൂപ : വേണ്ടടാ നീ ഇവിടെ നിന്നോ
ആദി : ഞാൻ കൂടി വന്നാൽ എന്താ
രൂപ : ടാ അത് പിന്നെ എനിക്ക് ഇന്നറുകളാടാ വാങ്ങേണ്ടത് 🙄 നീ ഇവിടെ നിക്ക് കൂടെ വന്നാൽ നാണക്കേടാ
ഇത് കേട്ട ആദി പതിയെ ചിരിച്ചു
ആദി : ശരി വേഗം പോയി എടുത്തിട്ടു വാ
ഇത് കേട്ട രൂപ ബാസ്‌കറ്റുമായി അങ്ങോട്ടേക്ക് പോയി ആദി വീണ്ടും ആ പട്ടു പാവാടയെ ഒന്ന് നോക്കി ശേഷം അത് തന്റെ കയ്യിലേക്കെടുത്തു
ശേഷം ഇന്നർ സെക്ഷനടുത്തേക്ക് നടന്നു രൂപ അവിടെ സെയിൽസ് ഗേളുമായി സംസാരിക്കുകയായിരുന്നു ആദിയുടെ കണ്ണ് പെട്ടെന്ന് തന്നെ സെക്ഷനു മുന്നിൽ ഡിസ്പ്ലേ ചെയ്തിരുന്ന ബ്രാ കളിലേക്കു പോയി ശേഷം ആദി രൂപയെ ഒന്നു കൂടി നോക്കി
“അവളുടെ സൈസ് എത്രയായിരിക്കും?”
എന്തോ മനസ്സിൽ കാണക്കുകൂട്ടിയ ശേഷം ഡിസ്പ്ലേയിൽ ഉണ്ടായിരുന്നു ഒരു ഡാർക്ക് ബ്ലൂ നെറ്റ് മോഡൽ ബ്രാ ആദി കയ്യിലേക്കെടുത്തു ശേഷം അത് പട്ടു പാവാടക്കടിൽ മറച്ചു വെച്ചു അല്പനേരത്തിന് ശേഷം രൂപ അവിടേക്ക് എത്തി
രൂപ : നിന്നോട് ഞാൻ പറഞ്ഞതല്ലേ അവിടെ നിന്നാൽ മതിയെന്ന്
പെട്ടെന്നാണ് രൂപ ആദിയുടെ കയ്യിൽ ഇരിക്കുന്ന പട്ടു പാവാട കണ്ടത്
രൂപ : ഇതെന്തിനാടാ നീ എടുത്തത്
ആദി : നിന്നെ ഈ ഡ്രെസ്സിൽ കാണാൻ എന്തോ വല്ലാത്തൊരു ആഗ്രഹം പൈസയുടെ പേരിൽ അത് മാറ്റിവെക്കെണ്ടെന്ന് തോന്നി
രൂപ : ടാ നീ
ആദി : ഉം പിന്നെ നിന്റെ ഷർട്ടിനും പാന്റിനുമൊക്കെ പൈസ തന്നത് അമ്മയാണ് കേട്ടോ ഇത് മാത്രം എന്റെ കാണക്കായിട്ട്
ഇത്രയും പറഞ്ഞു ആദി ഡ്രസ്സ് ബാസ്കറ്റിലേക്കിട്ടു
ശേഷം മുന്നോട്ട് നടന്നു ഒപ്പം രൂപയും
അല്പസമയത്തിന് ശേഷം ബില്ലിംഗ് സെക്ഷൻ – ബില്ലിംഗ് സ്റ്റാഫ് ഓരോ സാധനങ്ങൾക്കായി ബില്ലിടുവാൻ തുടങ്ങി പെട്ടെന്നാണ് രൂപ അവയ്ക്കിടയിൽ ബ്ലൂ ബ്രാ കണ്ടത്
രൂപ : അത് ഞങ്ങൾ എടുത്തതല്ലല്ലൊ
സ്റ്റാഫ് : എടുത്തതല്ലേ
ആദി : ഹേയ് നിങ്ങൾ ബില്ലിട്ടോ
രൂപ : ആദി അത് ഞാൻ എടുത്തിട്ടില്ല
പെട്ടെന്നാണ് എന്തോ ആലോചിച്ച ശേഷം രൂപ ആദിയുടെ മുഖത്തെക്കു നോക്കി
രൂപ : നീയാണോ അത് എടുത്തത്
ആദി : അതാ പട്ടുപാവാടായുടെ കൂടെ ഫ്രീ കിട്ടിയതാ വേണ്ടെന്നു പറയാൻ പറ്റോ 🙄
രൂപ : ഫ്രീ അല്ല നിന്റെ… വഷളൻ ലോക വഷളൻ
ആദി : ഒന്ന് പയ്യെ പറയെടി
സ്റ്റാഫ് : ഹലോ ഇതാ ബില്ല്
പെട്ടെന്ന് തന്നെ ആദി ബില്ല് വാങ്ങിയ ശേഷം പൈസ കൊടുത്തു
ആദി : വാടി പോകാം
രൂപ : വേണ്ട
ആദി : നിനക്കെന്താടി പ്രശ്നം അതാണെടി ഇപ്പോഴത്തെ മോഡൽ
രൂപ : ഓഹ് എല്ലാ മോഡലും നോക്കി വച്ചിട്ടുണ്ട് അല്ലേ
ആദി : ദൈവമേ ശെരി നീ ഇടണ്ട പോരെ മോള് വാ അമ്മ അവിടെ കാത്തിരിക്കൂന്നുണ്ടാകും
ഇത്രയും പറഞ്ഞു ആദി മുന്നോട്ട് നടന്നു
“ഏതാടി ഇവൻ ”
പെട്ടെന്നാണ് ഒരു ഒരു സ്ത്രീ രൂപയുടെ അടുത്തേക്ക് എത്തിയ ശേഷം ഇപ്രകാരം ചോദിച്ചത്
ആദി : ( ഇതാരാ ഈ അവതാരം )
രൂപ : ആരായാൽ ആന്റിക്കെന്താ എന്നെ വിട്ടേക്ക്
ആദി :(ഓഹ് അപ്പോൾ ഇതാണ് ആന്റി ) രൂപേ എന്തെങ്കിലും പ്രശ്നം ഉണ്ടോ
ആന്റി : ഉണ്ടെങ്കിൽ നീ തീർക്കുവോടാ തീർക്കോന്ന്
രൂപ : വെറുതെ അവനോട് വഴക്കിണ്ട ഞാൻ ഇനി നിങ്ങളുടെ അടുത്തേക്ക് ഒന്നിനും വരില്ല
ആന്റി : എന്തായാലും നിന്റെ തൊലിക്കട്ടി സമ്മതിച്ചിരിക്കുന്നു അമ്മയുടെ മോള് തന്നെ
രൂപ : ദേ ആന്റി എന്റെ അമ്മയെ ഒന്നും പറയരുത് ഞാൻ പറഞ്ഞില്ലേ നിങ്ങളുടെ സ്വത്തും പണവും ഒന്നും എനിക്ക് വേണ്ട എന്നെ ഒന്ന് ജീവിക്കാൻ വിട്ടാൽ മതി
