വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് – 5 9അടിപൊളി 

 

രൂപ : സമാധാനമായല്ലൊ അല്ലേ

 

ഇത്രയും പറഞ്ഞു രൂപ ക്ലാസ്സിലേക്ക് നടന്നു ഒപ്പം ആദിയും

 

കുറച്ചു സമയത്തിന് ശേഷം ഗീതുവും ക്ലാസ്സിലേക്ക് എത്തി അവൾ പതിയെ രൂപയുടെ അടുത്തേക്ക് ചെന്നിരുന്നു

 

ഗീതു : നീ ഇന്ന് നേരത്തേ വന്നോ

 

രൂപ : ഉം

 

ഗീതു : എന്താടി ഒരു പരുങ്ങല്

 

രൂപ : ഹേയ് ഒന്നുമില്ല

 

ഗീതു : ഇല്ല എന്തോ ഒരു പ്രശ്നം ഉണ്ട് നീ എന്താടി ഒളിപ്പിക്കുന്നെ നിന്റെ മുഖം കണ്ടാൽ അറിയാം എന്തോ ഒരു കള്ളത്തരം ഉണ്ടെന്ന്

 

രൂപ : ടീ അത് പിന്നെ ഞാൻ ഒരു കാര്യം പറഞ്ഞാൽ നീ അത് ആരോടും പറയരുത്

 

ഗീതു : പിന്നെ നിന്റെ കാര്യം വിളിച്ചു പറഞ്ഞോണ്ട് നടക്കലല്ലേ എന്റെ പണി നിനക്ക് വിശ്വാസമില്ലേങ്കിൽ പറയണ്ട

 

രൂപ : ഹേയ് അങ്ങനെയല്ല ടി ഞാൻ പറയാം

 

*******—–********************************

 

ഉച്ചക്ക് ലഞ്ച് ടൈം

 

ആദിയും അജാസും രൂപയുടെയും ഗീതുന്റെയും അടുത്ത്

 

ആദി : വേഗം വാ പെട്ടെന്ന് പോയില്ലെങ്കിൽ സീറ്റ്‌ കിട്ടത്തില്ല

 

ഇത് കേട്ട ഗീതു പതിയെ ആദിയെ നോക്കി ചിരിച്ചു

 

ആദി 🙁 ഇവളെന്തിനാ ചിരിക്കുന്നെ ) പെട്ടെന്ന് വാ ഞാൻ പോയി സീറ്റ്‌ പിടിക്കാം

 

ഇത്രയും പറഞ്ഞു ആദി അജാസുമായി ക്യാൻറ്റീനിലേക്ക് നടന്നു

 

അല്പസമയത്തിനു ശേഷം

 

അജാസ് : നീ ഒന്നും കഴിക്കാൻ കൊണ്ട് വന്നില്ലേടാ ആദി

 

ആദി : ഇല്ലടാ ഇന്ന് വീട്ടിൽ ഒന്നും ഉണ്ടാക്കിയില്ല ഞാൻ ഇവിടുന്ന് കഴിക്കാം എന്ന് വച്ചു ഇത്രയും പറഞ്ഞു രൂപയെ ഒന്ന് നോക്കിയ ശേഷം ആദി ഒരു ഊണിനു ഓർഡർ കൊടുത്തു

 

ഇത് കണ്ട ഗീതു പതിയെ ചിരിക്കാൻ തുടങ്ങി

 

അജാസ് : ഇവൾക്കിത് എന്ത് പറ്റി വട്ട് പിടിച്ചോ

 

ഗീതു : ഇതൊക്കെ കണ്ടാൽ എങ്ങനെ ചിരിക്കാതിരിക്കും ടാ ആദിത്യാ ഇവളെന്നോട് എല്ലാം പറഞ്ഞു അതുകൊണ്ട് അധികം അഭിനയമൊന്നും വേണ്ട

 

അജാസ് : എന്ത് അഭിനയം നിനക്കെന്താടി

 

ഗീതു : അയ്യോ മോന് ഒന്നും അറിയില്ല അല്ലേ ഇവളിപ്പോൾ ഇവന്റെ വീട്ടിലാണെന്ന കാര്യമൊക്കെ ഞാൻ അറിഞ്ഞു അതുകൊണ്ട് ഇനി അഭിനയം ഒന്നും വേണ്ട

 

അജാസ്  : ഇവള് ഇവന്റെ വീട്ടിലോ 😮

 

ഗീതു : അപ്പോ നിന്നോടിവൻ ഒന്നും പറഞ്ഞില്ലേ

 

അജാസ് : കള്ള പന്നി ഇനി നീയുമായി എനിക്ക് ഒരിടപാടുമില്ല ചതിയൻ

 

ആദിയെ നോക്കി ഇത്രയും പറഞ്ഞു അജാസ് ചെയറിൽ നിന്ന് എഴുനേറ്റു

 

ഇത് കണ്ട ആദി വേഗം അജാസി ചെയറിലേക്ക് പിടിച്ചിരുത്തി

 

ആദി : ടാ നീ വിചാരിക്കുന്ന പോലെ അല്ല കാര്യങ്ങൾ

 

അജാസ് : പോടാ കോപ്പേ നീ ഒന്നും പറയണ്ട ഇവളെ വിളിച്ചിറക്കിയിട്ട് നീ എന്നോട് ഒരു വാക്ക് പറഞ്ഞോ

 

ആദി : പയ്യെ പറ അജാസേ അത് അങ്ങനെയൊന്നുമല്ല ഞാൻ നിന്നോട് ഇന്ന് പറയാൻ വേണ്ടി ഇരുന്നതാടാ

 

അജാസ് : വേണ്ടടാ നീ ഒന്നും പറയണ്ട

 

ആദി : ഇവനെ കൊണ്ട്….ചേട്ടാ ഇവന് ഒരു മീൻ പൊരിച്ചത് കൊടുത്തെ

 

അജാസ് : എന്റെ പട്ടിക്ക് വേണം നിന്റെ മീൻ പൊരിച്ചത്

 

ആദി : അളിയാ അത് പിന്നെ ഒരു പ്രതേക സഹചര്യം ഉണ്ടായി നിന്നോട് ഞാൻ എല്ലാം പറയാം ഇപ്പോ പ്രശ്നം ഉണ്ടാക്കല്ലേ പ്ലീസ്

 

അജാസ് : എന്തായാലും ഇത് മോശമായി പോയി ആദി

 

ആദി : സോറി സോറി സോറി എന്താ പോരെ ഇന്ന് പോകുന്നതിനു മുൻപ് നിന്നോട് പറയാൻ ഇരുന്നതാ ഇവളാ എല്ലാം കുളമാക്കിയത്

 

ആദി ഗീതുവിനെ നോക്കി പറഞ്ഞു

 

അജാസ് :  എന്നാലും നിനക്കെവിടുന്നാടാ ഇത്രയും ധൈര്യം കിട്ടിയത് വേറെ പ്രശ്നം ഒന്നും ഉണ്ടായില്ലേ

ആദി : അതൊക്കെ വലിയ കഥയടാ ഞാൻ എല്ലാം പറയാം ആദ്യം നീ ഇരുന്ന് കഴിക്ക്

വൈകുന്നേരം

അജാസ്  : ടാ ഓണത്തിന്റെ കാര്യം പറയാനാണോ ക്ലാസ്സ്‌ കഴിഞ്ഞിട്ട് നമ്മളോട് ഇവിടെ തന്നെ ഇരിക്കാൻ പറഞ്ഞത്

ആദി : ആണെന്നാ തോന്നുന്നത്

പെട്ടെന്നാണ് ക്ലാസ്സിലേക്ക് ആരതിയും വിഷ്ണുവും എത്തിയത്

വിഷ്ണു : ഡേയ് ഓണം സെലിബ്രേഷന്റെ കാര്യം എല്ലാവർക്കും അറിയാമല്ലോ അല്ലേ അതിനെ പറ്റി പറയാനാ നിങ്ങളോട് ഇവിടെ ഇരിക്കാൻ പറഞ്ഞത് പരുപാടി അടുത്ത ശനിയാഴ്ച ആയിരിക്കും അതായത് ഇനി കുച്ച് സമയമേ ഉള്ളു പരുപാടികളൊക്കെ നടത്താൻ എല്ലാവരും ഒരു 100 രൂപ വീതം കൊണ്ടു വരണം

Leave a Reply

Your email address will not be published. Required fields are marked *