വർഷങ്ങൾക്ക് ശേഷം – 4അടിപൊളി  

റോഷൻ ഫോണിൽ സംസാരിക്കുന്ന സമയം പറഞ്ഞ കഥ പൂർത്തിയാക്കാൻ പറ്റാതെ പ്രമോദ് ഞെരിപിരി കൊള്ളുകയായിരുന്നു….

“ഓകേ ചേച്ചി… ഞാൻ ദേ വരുന്നു….”, റോഷൻ കോൾ വച്ചു കൊണ്ട്, പോകാനുള്ള മുഖഭാവത്തോടെ പ്രമോദിന് നേരെ തിരിഞ്ഞു. കാര്യം പിടികിട്ടിയ പ്രമോദ് വിഷാദഭാവത്തിൽ തലകുലുക്കി. അപ്പോൾ പ്രമോദിന്റെ മുഖഭാവം, കളി പാതിക്ക് വച്ച് നിർത്തേണ്ടി വന്നപ്പോൾ സന്ധ്യ നോക്കിയ അതേ നോട്ടത്തെ അനുസ്മരിപ്പിച്ചു. ഓരോരുത്തർക്കും അവരവരുടെ കടി പ്രധാനമാണല്ലോ…! ഭാര്യക്കത് കളി ഭർത്താവിനത് കഥ… “What a wonderful family”….

പ്രമോദിനോട് യാത്ര പറഞ്ഞ് റോഷൻ സ്കൂട്ടർ സ്റ്റാർട്ടാക്കി. ആ സമയം ശബ്ദം കേട്ട് സന്ധ്യ മുകൾനിലയിലെ ജനലിനരികിലേക്ക് വന്ന് നിന്നു. ഇരുവരും പരസ്പരം നോക്കി യാത്ര പറഞ്ഞു. പുറപ്പെടാൻ നേരം, സന്ധ്യ അവിടെ നിന്നുകൊണ്ട് അവന് ഒരുപാട് സ്നേഹചുംബനങ്ങൾ വായുവിലൂടെ എറിഞ്ഞു കൊടുത്തു…. *** *** *** *** ***

ആശുപത്രിയുടെ മുൻ വശത്ത് തന്നെ രേഷ്മ ചേച്ചി നിൽക്കുന്നുണ്ടായിരുന്നു.

“എവിടെയാ ചേച്ചി…”, സ്കൂട്ടർ പാർക്കിംഗിൽ ഒതുക്കിക്കൊണ്ട് റോഷൻ ചോദിച്ചു.

രേഷ്മ ചേച്ചി : ” മുകളിലെ വാർഡില്…”

ഇരുവരും അകത്തേക്ക് കയറി, ധൃതിയിൽ നടക്കാൻ തുടങ്ങി.

“അജിയേട്ടന് ഞാൻ സ്ഥിരം ഇവിടത്തെ ഫാർമസീന്നാ മരുന്ന് വാങ്ങാറ്… അങ്ങനെ വന്നപ്പോഴാ കണ്ടേ….”, വാർഡിലേക്ക് എത്തിച്ചേരുന്നതിനുള്ളിൽ ചേച്ചി പറഞ്ഞു.

ചാർജിങ്ങ് പോയിന്റിനരികെ തന്റെ ഫോൺ കുത്തിയിടുകയായിരുന്ന വിമൽ , അപ്രതീക്ഷിതമായ റോഷന്റെ വരവ് കണ്ട് ഒന്ന് പേടിച്ചു.

“എന്താടാ ഞാൻ വിളിച്ചാ ഫോൺ എടുക്കാത്തെ, മൈരേ…”, രാവിലെ തൊട്ടുള്ള ദേഷ്യത്തിൽ അവനാ ചോദിച്ചത് അൽപം ഉറക്കെയായിരുന്നു.

“റോഷാ, പതുക്കെ… ഇതൊരു ആശുപത്രിയാണ്”, രേഷ്മ ചേച്ചി പെട്ടന്ന് തന്നെ അവന്റെ കൈക്ക് കേറി പിടിച്ചു.

റോഷൻ ചുറ്റും നോക്കി. രോഗികളും കൂടെ നിൽക്കുന്നവരും എല്ലാം അവന്റെ ഒച്ച കേട്ട് അവരെ നോക്കുന്നുണ്ടായിരുന്നു. അവൻ മൊത്തത്തിൽ ഒന്ന് അടങ്ങി.

“അവൻ എവിടെ…?”, സംയമനം പാലിച്ചുകൊണ്ടു റോഷൻ വിമലിനോട് ചോദിച്ചു.

കയ്യിലും കാലിലും വലിയ തുന്നികെട്ടലുകളുമായി ബെഡ്ഡിൽ കിടക്കുന്ന അച്ചു, അരികിൽ ഇരുന്ന ഫ്രൂട്ട്സിൽ നിന്നും ഒരു മുന്തിരി പറിച്ചു വായിലേക്കിട്ടു. ഈ സമയം റോഷനും സംഘവും അവിടേക്ക് നടന്നെത്തി.

“എത്ര നേരാടാ.. ഒരു ചായ വാങ്ങാ–“, വിമലാണെന്ന് കരുതി പറഞ്ഞു തുടങ്ങിയ അച്ചു കൂടെ റോഷനേയും രേഷ്മ ചേച്ചിയെയും കണ്ടതും വാക്കുകൾ പാതിയിൽ വിഴുങ്ങി.

“വേദനയുണ്ടോടാ..?”, റോഷൻ അവനരികിൽ വന്നിരുന്നു, അവന്റെ തുന്നിക്കെട്ടലുകൾ പരിശോധിച്ച് കൊണ്ട് ചോദിച്ചു.

അച്ചു : “ഇല്ല ഓകേ ആണ്…”

റോഷൻ : “എന്നാ… എന്താ നടന്നേന്ന് പറഞ്ഞോ…. ഇല്ലേൽ ഞാൻ വേദനിപ്പിക്കും.”

അതു കേട്ടതും അച്ചു ഞെട്ടി വിമലിനെ ഒന്ന് നോക്കി. ഇരുവരും അവനോട് കാര്യം പറയാനാവാതെ വിയർത്തു.

“പട്ടി വട്ടം ചാടി… വണ്ടീന്നു വീണു… ഇമ്മാതിരി സ്ഥിരം വല്ല നമ്പറും ഇറക്കിയാ… പൊന്നു മോനേ…”, അച്ചുവിന്റെ വച്ചു കെട്ടിൽ തന്റെ കൈ അമർത്തിക്കൊണ്ട് റോഷൻ പറഞ്ഞു.

അച്ചുവിന് ചെറുതായി വേദനിക്കാൻ തുടങ്ങിയിരുന്നു. റോഷന്റെ സ്വഭാവം അതാണ്, ഉടായിപ്പ് കാണിക്കാണെന്ന് തോന്നിയാ പിന്നെ രക്ഷയില്ല…

“വേണ്ടടാ… ഞങ്ങൾ പറയാം..”, അച്ചുവിന് വേദനിക്കുന്നു എന്ന് കണ്ടതും വിമൽ കുറ്റസമ്മതം നടത്തി.

റോഷൻ കയ്യെടുത്തു. എന്നിട്ട് ആകാംഷയോടെ വിമലിന്റെ കണ്ണിലേക്ക് നോക്കി, ഒപ്പം രേഷ്മ ചേച്ചിയും. *** *** *** *** ****

ആശുപത്രിയുടെ ജനാലക്കരികിലേക്ക് നീങ്ങി നിന്നുകൊണ്ട് വിമൽ കാര്യം പറയാൻ തുടങ്ങി.

വിമൽ : ഞാനും അച്ചുവും കൂടി ഒരു കച്ചവടം തുടങ്ങിയിരുന്ന കാര്യം നിനക്ക് ഓർമ്മയില്ലേ…?”

“മ്മ്… ബുക്സ്ന്റെ എന്തോ ഹോൾസൈൽ കോൺട്രാക്ട്… അല്ലേ..?”, റോഷൻ അവന്റെ ഓർമ്മ ഉറപ്പിച്ചു.

വിമൽ : ” അതെ.. UK, US തുടങ്ങിയ സ്ഥലങ്ങളിലെ പഴയ എഡിഷൻ ലൈബ്രറിപ്പുസ്തകങ്ങൾ ബൾക്കായി ഇവിടെ ഇറക്കി, ഇവിടങ്ങളിൽ നടക്കാറുള്ള പുസ്തകമേളകളിൽ വിൽക്കുക. ഈ വിധം ഇവിടെയുള്ള വായനക്കാർക്ക് ബുക്സ് കുറഞ്ഞ വിലക്ക് വിൽക്കാൻ നമുക്ക് പറ്റും. ഒപ്പം അത്യാവിശം തരക്കേടില്ലാത്ത ലാഭവും കിട്ടും.”

റോഷൻ ശ്രദ്ധാപ്പൂർവ്വം വിമലിന്റെ വാക്കുകൾ കേട്ടു.

വിമൽ : “ഈ പരിപാടി ചെയ്യുന്ന ആകേ 4-5 ഡീലർമാരെ ഇന്ന് കേരളത്തിൽ ഒള്ളൂ… അതിലൊരാളെ മുട്ടിച്ച് തരാമെന്നും ഏറ്റ് ഒരുത്തൻ ഞങ്ങൾക്കൊപ്പം കൂടി. അവനെ നേരത്തെ പരിചയം ഉള്ളതുകൊണ്ട് ഞങ്ങൾക്കും ഓകേ ആയിരുന്നു. അവനെ വിശ്വസിച്ചു ഞങ്ങൾ നൽകിയ പണം ഡീലറിന്റെ അടുത്ത് എത്തിയില്ല. ചോദിച്ചപ്പോൾ ഒക്കെ സാധനം ഇന്ന് വരും നാളെ വരും എന്നൊക്കെ അവൻ അവധി പറഞ്ഞു കൊണ്ടേയിരുന്നു. പുസ്തകം കൊടുക്കാമെന്ന് ഏറ്റവർക്ക് സാധനം കൊടുക്കാനാവാതെ വന്നപ്പോൾ അച്ചു പോയി വേറെ വഴിയില്ലാതെ അവനോട് പണം തിരികെ ചോദിച്ചു. അപ്പോഴാ ഇത്…..”

രേഷ്മ ചേച്ചി : “എത്രയാ കിട്ടാനുള്ള കടം..?”

വിമൽ : “10 ലക്ഷം….”

വിമലിന്റെ പറച്ചില് കേട്ട് രേഷ്മ ചേച്ചി മൊത്തത്തിൽ ഞെട്ടി. റോഷൻ “ഇത്രക്ക് മണ്ടന്മാർ ആണോടാ നിങ്ങൾ…!” എന്ന ഭാവത്തിൽ തല ചൊറിഞ്ഞു.

റോഷൻ : “ഏതവനാടാ ഈ പണി തന്നവൻ…?”

വിമൽ : “നിനക്കറിയാം… പണ്ട് നമ്മുടെ കൂടെ ഒക്കെ ഗ്രൗണ്ടിൽ കളിച്ചിട്ടുണ്ട്… നിക്സൺ.”

ആ പേര് കേട്ടതും നിക്സന്റെ ആ പഴയ മുഖം റോഷന്റെ മനസ്സിലേക്ക് കടന്നു വന്നു. റോഷൻ നോക്കുമ്പോൾ രേഷ്മ ചേച്ചിയും ആകെ ഞെട്ടി നിൽക്കുകയാണ്.

“ചേച്ചീ…”, അവൻ ചേച്ചിയുടെ ചുമലിൽ മെല്ലെ കൈ വച്ചു.

ഏതോ ചിന്തയിൽ ആണ്ടിരുന്ന ചേച്ചി പെട്ടന്ന് ഞെട്ടി, സ്വബോധത്തിലേക്ക് തിരികെ വന്നു.

റോഷൻ : ” നീങ്ങൾ എന്നിട്ട് എന്നോടെന്താ ഇതുവരെ ഇക്കാര്യം പറയാതിരുന്നേ…?”

ചോദ്യത്തിനു മറുപടി പറയാൻ വിമൽ പതിവിലും സമയമെടുത്തു.

“ഡാ…”, റോഷൻ വിമലിന്റെ തോളിൽ കൈ വച്ചുകൊണ്ട് വീണ്ടും ചോദിച്ചു.

“നിന്റെ കയ്യീന്ന് അല്ലെങ്കിൽ തന്നെ ഈ കച്ചവടത്തിന്റെ പേരും പറഞ്ഞു കൊറേ ഞങ്ങൾ വാങ്ങിയിട്ടുണ്ട്. അതു കൂടാതെ ഇതും കൂടി എങ്ങനാടാ ഞങ്ങൾ….”, വിമൽ പറഞ്ഞൊപ്പിക്കാൻ ബുദ്ധിമുട്ടി.

അവന്റെ പറച്ചില് കേട്ട് റോഷൻ കുറച്ച് സമയം മൗനം പാലിച്ചു.

“അപ്പോ ഇത്രയും കാലത്തെ നമ്മുടെ ഫ്രണ്ട്ഷിപ്പ്, കുറച്ച് നോട്ടുകെട്ടുകൾ ഇടയിൽ വന്നാ തീരുന്നതേ ഒള്ളു… അല്ലേ…?”, റോഷൻ അരിശം ഒതുക്കിയ സ്വരത്തിൽ ചോദിച്ചു.

റോഷനത് പറഞ്ഞതും വിമലിന് തന്നെ സ്വയം നിയന്ത്രിക്കാൻ ആയില്ല. അവൻ റോഷനെ കെട്ടിപ്പിടിച്ചു…

“നീ ഇത്ര മാത്രം സ്നേഹിക്കാൻ ഞാനൊക്കെ എന്തു ഭാഗ്യമാടാ ചെയ്തത്…!”, വിമൽ കരയാൻ തുടങ്ങുന്ന ഭാവത്തിൽ പറഞ്ഞു.