പെട്ടന്ന് ഏട്ടത്തി തോർത്തൽ അവസാനിപ്പിച്ചുകൊണ് എന്റെ തലയിൽ നിന്നും തോർത്ത് എടുത്തു സ്വന്തം തോളിലേക്ക് ഇട്ടു ശേഷം എന്റെ മുഖം പിടിച്ചുയർത്തി നിറഞ്ഞൊഴുകിയ എന്റെ മിഴികൾ തുടച്ച ശേഷം സ്നേഹത്തോടെ എന്നെ നോക്കി എന്റെ മുടിയിഴകളിലൂടെ ഏട്ടത്തിയുടെ പട്ടുപോലത്തെ മൃദുലമായ നീളൻ വിരലുകൾ ഓടിച്ചു.
“””അതെ….ഒന്നുകൂടി ഞാനാവർത്തിക്കുവാ… നീയവളെ കല്യാണം കഴിക്കില്ല….അതിന് ഞാസമ്മതിക്കില്ല….!!!…”””””… പരുക്കനായ മുഖഭാവത്തോടെ ഉറച്ച ശബ്ദത്തിൽ അവർ എന്നെ നോക്കി ആ കരികൂവള മിഴികൾ ഉരുട്ടി എന്നെ തറപ്പിച്ചു നോക്കികൊണ്ട് പറഞ്ഞു ശേഷം എന്റെ കവിളിൽ രണ്ട് തട്ടും തട്ടി അവർ മുറിവിട്ട് പുറത്തേക്ക് ഇറങ്ങി.
വാതിൽപ്പടിയിൽ എത്തിയ ശേഷം ഏട്ടത്തി എന്നെയൊന്ന് തിരിഞ്ഞു നോക്കി. ആ നിമിഷം അവരുടെ മുഖഭാവം എനിക്ക് വായിച്ചെടുക്കാൻ സാധിച്ചില്ല.
മിഴികളിൽ വന്യതയും അധരത്തിൽ ചെറുപുഞ്ചിരിയും അണിഞ്ഞു ഏട്ടത്തിയുടെ നോട്ടം. ആ നോട്ടത്തിന് മുന്നിൽ പതറി മുഖം കുനിക്കാൻ മാത്രം എനിക്ക് സാധിച്ചുള്ളൂ.
________________________________
ഏട്ടത്തി റൂമിൽ നിന്നും പോയതിനുശേഷം ഞാൻ ഓരോന്നാലോചിച്ച് ബെഡിൽ തന്നെ കിടന്നു. പിന്നീട് ഇട്ടിരുന്ന നനഞ്ഞ ഡ്രസ്സ് മാറി ഒരു കാവിമുണ്ടും ടീഷർട്ടും ഇട്ടുകൊണ്ട് ഞാൻ താഴേക്ക് ഇറങ്ങി.
അടുക്കളയിൽ നിന്നും ഒച്ചയും ബഹളങ്ങളും കേൾക്കുമ്പോൾ തന്നെ മനസ്സിലായി അമ്മയും ഏട്ടത്തിയും അവിടെയുണ്ടെന്ന്.
ഏട്ടത്തി അമ്പലത്തിൽ പോയതുകൊണ്ട് വിളക്ക് വെച്ചത് അമ്മയാണ്.
ഞാൻ അടുക്കളയുടെ വാതിക്കൽ ചെന്ന് അകത്തേക്ക് തലയിട്ട് അവിടത്തെ
അവസ്ഥയെന്തെന്ന് നോക്കി.
ഏട്ടത്തി എന്തോ ഗസ്റ്റ് സ്റ്റൗവ്വിൽ വെച്ചു ഇളക്കുന്നുണ്ട്. അമ്മ തൊട്ടപ്പുറത്ത് ഇരുന്ന് എന്തോ അരിയുകയാണ്.
അമ്പലത്തിൽ നിന്നും വന്നപ്പോലുള്ള ഡ്രസ്സ് മാറി ഇപ്പോളൊരു ബ്ലാക്ക് ചുരുദാർ ടോപ്പും ലോങ്ങ് സ്കെർട്ടും ആണ് ഏട്ടത്തിയുടെ വേഷം. അമ്മ സാധാരണ പോലെ സാരി.
ഞാൻ രണ്ടും കല്പിച്ചു മനസ്സിൽ ഒരു ലക്ഷ്യത്തോടെ അകത്തേക്ക് കയറി.
“””ആ… വന്നോ സാറ്….അല്ല നീയിത്രേന്നേരം ഉറങ്ങുവായിരുന്നോ…?.”””””…..അമ്മ എന്നെ കണ്ടതും കളിയാക്കി കൊണ്ട് ചോദിച്ചു.
ഞാനതിന് മറുപടി പറയാതെ അമ്മയെ നോക്കി കൊഞ്ഞനം കുത്തി കാണിച്ചു. എന്റെ പ്രവർത്തി ഏട്ടത്തിയുടെ അധരങ്ങളിൽ ചെറുപുഞ്ചിരി പടർത്തി.
“”””പോടാ….””””…അമ്മ എന്നെ നോക്കി കണ്ണുരുട്ടികൊണ്ട് പറഞ്ഞു. ഒപ്പം അമ്മയുടെ ചുണ്ടിലും ഒരു ചിരി വിരിഞ്ഞു.
ഞാൻ അമ്മയെ നോക്കി ഇരു കണ്ണുകളും ചിമ്മി കാണിച്ചുകൊണ്ട് ഏട്ടത്തിയുടെ അരികിലേക്ക് നടന്നു. എന്റെ വരവ് ഏട്ടത്തിയും കടകണ്ണാൽ ശ്രദ്ധിക്കുന്നുണ്ട്.
“””ഇന്ന് എന്തായേട്ടത്തി കറിക്ക്…?””””….ഞാൻ ഏട്ടത്തിയോട് ചേർന്ന് നിന്നുകൊണ്ട് ഏട്ടത്തി തവി വെച്ചിളക്കുന്ന പാത്രത്തിൽ നോക്കികൊണ്ട് ചോദിച്ചു.
“””ഏഹ്….””””… പെട്ടന്ന് എന്നിൽ നിന്നും ഒരു ചോദ്യം ഉയർന്നതും ഏട്ടത്തി ഞെട്ടലോടെ മുഖം ഉയർത്തി എന്നെയൊന്നു നോക്കി. ആ മുഖം നിറയെ സംശയം നിഴലടിക്കുന്നുണ്ട്.
“”””ഞാഞ്ചോദിച്ചത് കേട്ടില്ലേ… ഇന്നെന്താ കറിക്കെന്ന്…?’””””… ഞാൻ ചിരിയോടെ ഏട്ടത്തിയെ നോക്കി ചോദിച്ചു.
“”””മോര് കൂട്ടാനാ…””””…ഏട്ടത്തി പറയാൻ തുനിഞ്ഞതും അമ്മ ചാടിക്കയറി പറഞ്ഞു.
“”””അയിന് അമ്മയോട് ഞാനൊന്നും ചോയ്ച്ചില്ലല്ലോ…”””…എന്തോ അമ്മയുടെ മറുപടി എനിക്ക് ഇഷ്ടമായില്ല. ഏട്ടത്തിയുമായുള്ള പിണക്കത്തിനൊരു അയവ് വരുത്തണം എന്നുള്ള ഉദ്ദേശത്തോടെയാണ് ഇങ്ങോട്ട് വെച്ചു പിടിച്ചത്.
“”””അവളോട് ചോദിച്ചാലും അതുതന്നെയാ പറയു….””””…. അമ്മ പുച്ഛച്ചിരിയോടെ എന്നോട് പറഞ്ഞു. അമ്മയുടെ കളിയാക്കൽ കേട്ട് ഏട്ടത്തിയും ചിരിയടക്കുന്നത് ഞാൻ കണ്ടു.
“”””ഓ വലിയ കോമഡിയായിപ്പോയി….ഏട്ടത്തിക്ക് നാണമില്ലേ ഈ ഊള ചളിക്കൊക്കെ ഇങ്ങനെ ചിരിക്കാൻ…?”””””… ഞാൻ അമ്മയെ നോക്കി പുച്ഛിച്ചുകൊണ്ട് ഏട്ടത്തിയുടെ കവിളിൽ പിച്ചി ഏട്ടത്തിയുടെ ചോദിച്ചു.
