ശിൽപ്പേട്ടത്തി – 4

________________________________

ഏട്ടത്തി റൂമിൽ നിന്നും പോയതിനുശേഷം ഞാൻ ഓരോന്നാലോചിച്ച് ബെഡിൽ തന്നെ കിടന്നു. പിന്നീട് ഇട്ടിരുന്ന നനഞ്ഞ ഡ്രസ്സ്‌ മാറി ഒരു കാവിമുണ്ടും ടീഷർട്ടും ഇട്ടുകൊണ്ട് ഞാൻ താഴേക്ക് ഇറങ്ങി.

അടുക്കളയിൽ നിന്നും ഒച്ചയും ബഹളങ്ങളും കേൾക്കുമ്പോൾ തന്നെ മനസ്സിലായി അമ്മയും ഏട്ടത്തിയും അവിടെയുണ്ടെന്ന്.

ഏട്ടത്തി അമ്പലത്തിൽ പോയതുകൊണ്ട് വിളക്ക് വെച്ചത് അമ്മയാണ്.

ഞാൻ അടുക്കളയുടെ വാതിക്കൽ ചെന്ന് അകത്തേക്ക് തലയിട്ട് അവിടത്തെ
അവസ്ഥയെന്തെന്ന് നോക്കി.

ഏട്ടത്തി എന്തോ ഗസ്റ്റ് സ്റ്റൗവ്വിൽ വെച്ചു ഇളക്കുന്നുണ്ട്. അമ്മ തൊട്ടപ്പുറത്ത് ഇരുന്ന് എന്തോ അരിയുകയാണ്.

അമ്പലത്തിൽ നിന്നും വന്നപ്പോലുള്ള ഡ്രസ്സ്‌ മാറി ഇപ്പോളൊരു ബ്ലാക്ക് ചുരുദാർ ടോപ്പും ലോങ്ങ്‌ സ്കെർട്ടും ആണ് ഏട്ടത്തിയുടെ വേഷം. അമ്മ സാധാരണ പോലെ സാരി.

ഞാൻ രണ്ടും കല്പിച്ചു മനസ്സിൽ ഒരു ലക്ഷ്യത്തോടെ അകത്തേക്ക് കയറി.

“””ആ… വന്നോ സാറ്….അല്ല നീയിത്രേന്നേരം ഉറങ്ങുവായിരുന്നോ…?.”””””…..അമ്മ എന്നെ കണ്ടതും കളിയാക്കി കൊണ്ട് ചോദിച്ചു.

ഞാനതിന് മറുപടി പറയാതെ അമ്മയെ നോക്കി കൊഞ്ഞനം കുത്തി കാണിച്ചു. എന്റെ പ്രവർത്തി ഏട്ടത്തിയുടെ അധരങ്ങളിൽ ചെറുപുഞ്ചിരി പടർത്തി.

“”””പോടാ….””””…അമ്മ എന്നെ നോക്കി കണ്ണുരുട്ടികൊണ്ട് പറഞ്ഞു. ഒപ്പം അമ്മയുടെ ചുണ്ടിലും ഒരു ചിരി വിരിഞ്ഞു.

ഞാൻ അമ്മയെ നോക്കി ഇരു കണ്ണുകളും ചിമ്മി കാണിച്ചുകൊണ്ട് ഏട്ടത്തിയുടെ അരികിലേക്ക് നടന്നു. എന്റെ വരവ് ഏട്ടത്തിയും കടകണ്ണാൽ ശ്രദ്ധിക്കുന്നുണ്ട്.

“””ഇന്ന് എന്തായേട്ടത്തി കറിക്ക്…?””””….ഞാൻ ഏട്ടത്തിയോട് ചേർന്ന് നിന്നുകൊണ്ട് ഏട്ടത്തി തവി വെച്ചിളക്കുന്ന പാത്രത്തിൽ നോക്കികൊണ്ട് ചോദിച്ചു.

“””ഏഹ്….””””… പെട്ടന്ന് എന്നിൽ നിന്നും ഒരു ചോദ്യം ഉയർന്നതും ഏട്ടത്തി ഞെട്ടലോടെ മുഖം ഉയർത്തി എന്നെയൊന്നു നോക്കി. ആ മുഖം നിറയെ സംശയം നിഴലടിക്കുന്നുണ്ട്.

“”””ഞാഞ്ചോദിച്ചത് കേട്ടില്ലേ… ഇന്നെന്താ കറിക്കെന്ന്…?’””””… ഞാൻ ചിരിയോടെ ഏട്ടത്തിയെ നോക്കി ചോദിച്ചു.

“”””മോര് കൂട്ടാനാ…””””…ഏട്ടത്തി പറയാൻ തുനിഞ്ഞതും അമ്മ ചാടിക്കയറി പറഞ്ഞു.

“”””അയിന് അമ്മയോട് ഞാനൊന്നും ചോയ്ച്ചില്ലല്ലോ…”””…എന്തോ അമ്മയുടെ മറുപടി എനിക്ക് ഇഷ്ടമായില്ല. ഏട്ടത്തിയുമായുള്ള പിണക്കത്തിനൊരു അയവ് വരുത്തണം എന്നുള്ള ഉദ്ദേശത്തോടെയാണ്‌ ഇങ്ങോട്ട് വെച്ചു പിടിച്ചത്.

“”””അവളോട് ചോദിച്ചാലും അതുതന്നെയാ പറയു….””””…. അമ്മ പുച്ഛച്ചിരിയോടെ എന്നോട് പറഞ്ഞു. അമ്മയുടെ കളിയാക്കൽ കേട്ട് ഏട്ടത്തിയും ചിരിയടക്കുന്നത് ഞാൻ കണ്ടു.

“”””ഓ വലിയ കോമഡിയായിപ്പോയി….ഏട്ടത്തിക്ക് നാണമില്ലേ ഈ ഊള ചളിക്കൊക്കെ ഇങ്ങനെ ചിരിക്കാൻ…?”””””… ഞാൻ അമ്മയെ നോക്കി പുച്ഛിച്ചുകൊണ്ട് ഏട്ടത്തിയുടെ കവിളിൽ പിച്ചി ഏട്ടത്തിയുടെ ചോദിച്ചു.

“””സ്സ്… “”””.. എന്റെ നുള്ളൽ ഏട്ടത്തിക്ക് വേദന സമ്മാനിച്ചതും ഏട്ടത്തി എരിവ് വലിച്ചു എന്നെ നോക്കി കണ്ണുരുട്ടി.

“”””നൊന്തോ….?””””… ഞാൻ ആ മിഴികളിൽ നോക്കി ചിരിയോടെ ചോദിച്ചു.

“”””ഇല്ല… നല്ല ചുകം….””””… ഏട്ടത്തി എന്നെ കളിയാക്കി കൊണ്ട് പറഞ്ഞു.

ഞാൻ മെല്ലെ അമ്മയെ തിരിഞ്ഞു നോക്കി… അമ്മ ഞങ്ങളെ ശ്രദ്ധിക്കാതെ അമ്മയുടെ ജോലിയിൽ ശ്രദ്ധിക്കുകയാണ്. പെട്ടന്ന് ഞാൻ ഏട്ടത്തിയോട് ചേർന്ന് നിന്നുകൊണ്ട് ഞാൻ നുള്ളിയ കവിളിൽ എന്റെ ചുണ്ടുകൾ അമർത്തി ചുംബിച്ചു.

എന്റെ ഭാഗത്ത്‌ നിന്നും അത്തരത്തിൽ ഒരു നീക്കം ഏട്ടത്തിയും പ്രതീക്ഷിച്ചതല്ല അതിനാൽ അതിന്റെ ഒരു ഞെട്ടൽ ഏട്ടത്തിയിൽ ഉടലിടുത്തു. അവർ
അമ്പരപ്പോടെ എന്നെ മിഴികൾ ഉയർത്തി നോക്കി.

“””””ഉം…??.””””… ഏട്ടത്തിയുടെ നോട്ടം കണ്ടെന്നോണം ഞാൻ പുരികം ഉയർത്തി ചോദ്യഭാവത്തിൽ മൂളി.

“””””ങ്ങു.. ഹും….””””… ഏട്ടത്തി ചിരിയോടെ ഒന്നുമില്ല എന്നർത്ഥത്തിൽ തലയാട്ടി.

ഞാൻ ചുംബിച്ച നിമിഷം ഏട്ടത്തിയുടെ മിഴികൾ പിടയുന്നത് ഞാൻ ശ്രദ്ധിച്ചിരുന്നു. ഒപ്പം ആ മിഴികളിൽ ഒരു പ്രത്യേക തിളക്കവും രൂപിതമായി. ഞാൻ ഏട്ടത്തിയുടെ മിഴികളിൽ തന്നെ ഇമവെട്ടാതെ നോക്കി നിന്നു. ആ കരിങ്കൂവള മിഴികളിൽ തന്നെ നോക്കി നിൽകുമ്പോൾ ഞാൻ ചുറ്റുമുള്ളതെല്ലാം മറന്നു. ഏട്ടത്തിയും എന്റെ കണ്ണുകളിൽ തന്നെ ഇമകൾ ചിമ്മാതെ നോക്കി നിൽക്കുകയാണ്. ആ മിഴികളുടെ കാന്തിക ശക്തിയിൽ അടിമപ്പെട്ട് ഞാൻ ഏട്ടത്തിയെ വരിപുണരാൻ ഒരുങ്ങി. ഏട്ടത്തിയും അത് കൊതിക്കുന്നുണ്ടെന്ന് എനിക്കാ മിഴികളിൽ നോക്കിയപ്പോൾ വ്യക്തമായി.

“””അല്ല നിങ്ങളുടെ പിണക്കം മാറിയോ…?””””… പെട്ടന്ന് അമ്മ ഞങ്ങളോട് ഇരുവരോടുമായി തിരക്കി. അമ്മയുടെ ചോദ്യം ആണ് ഞങ്ങളിരുവരെയും ബോധമണ്ഡലത്തിലേക്ക് തിരികെയെത്തിച്ചത്.അത്രയും നേരം എന്നോട് ചേർന്ന് നിന്നിരുന്ന ഏട്ടത്തി പെട്ടന്ന് എന്നിൽ നിന്നും അകന്ന് മാറി തന്റെ ജോലിയിൽ ശ്രദ്ധയൽപ്പിച്ചു.

“”””ഓ… അതൊക്കെയെപ്പോ മാറീതാ….ല്ലേ ഏട്ടത്തി…!””””…. ഞാൻ അമ്മക്ക് മറുപടി നൽകികൊണ്ട് ഏട്ടത്തിയുടെ കൂട്ട് പിടിച്ചു.

“”””ങ്ങും….””””…. ഏട്ടത്തി അതിന് കനപ്പിച്ചൊന്ന് മൂളി.

“””””എന്നിട്ട് ശില്പമോള് അപ്പുവിനെ ശ്രദ്ധിക്കുന്ന് കൂടിയില്ലല്ലോ…?””””…. അമ്മ ഉച്ചത്തിൽ പറഞ്ഞു. അമ്മ പറഞ്ഞത് കേട്ടതും ഏട്ടത്തി മുഖം തിരിച്ചു എന്നെയൊന്നു നോക്കി.പക്ഷെ ഏട്ടത്തിയുടെ മുഖത്തെ ഭാവം എനിക്ക് തിരിച്ചറിയാൻ സാധിച്ചില്ല.

“”””അതേട്ടത്തി… ചുമ്മാ ഏറുപ്പിടിക്കുവാ…!””””….ഞാൻ കള്ളച്ചിരിയോടെ പറഞ്ഞുകൊണ്ട് ഏട്ടത്തിയുടെ ഇടുപ്പിൽ ഇക്കിളിയിട്ടു…

“”””ഹാഹ്….അപ്പു… വേണ്ടടാ….സ്സ്….യ്യോ…””””…. ഇക്കിളി സഹിക്കാനാവാതെ ഏട്ടത്തി ചിരിയോടെ എന്നോട് അപേക്ഷിച്ചു. പക്ഷെ ഞാനത് കൊണ്ട് നിർത്താൻ ഒരുക്കമല്ലായിരുന്നു.

ഞാൻ ഏട്ടത്തിയുടെ പഞ്ഞിപോലത്തെ വയറിൽ എന്റെ വിരലുകൾ കൊണ്ട് ഇക്കിളിയിട്ട് കൊണ്ട് ഇരുന്നു.

“”””അഹ്….അമ്മേ വേണ്ടാന്നുപ്പറയമ്മേ….””””…. ഏട്ടത്തി ചിണുങ്ങികൊണ്ട് അമ്മയോട് പറഞ്ഞു.

“”””എന്റെപ്പൊന്നോ….നിങ്ങളുടെ രണ്ടാളുടേം ഇടേൽ ഞാനില്ല… നിങ്ങളെന്താന്ന് വെച്ചാലായിക്കോ…!’””””…അമ്മ ചിരിയോടെ പറഞ്ഞുകൊണ്ട് കൈ ഒഴിഞ്ഞു.

അമ്മ രക്ഷക്ക് എത്തില്ലന്ന് അറിഞ്ഞതോടെ ഏട്ടത്തി നിസ്സഹായഭാവം മുഖത്ത് ഇടുത്തണിഞ്ഞുകൊണ്ട് എന്നെ അപേക്ഷയോടെ നോക്കി.

“”””എന്റെ അപ്പൂട്ടനല്ലേ….മതീടാ… പ്ലീസ്….””””… ഏട്ടത്തി എന്റെ ഇരുകവിളിലും കൈത്തലം ചേർത്തുകൊണ്ട് പറഞ്ഞു.

“”””ഉം… ശരി ഈ തവണ വെറുതെ വിട്ടിരിക്കുന്നു….”””””…ഞാൻ അതും പറഞ്ഞു മെല്ലെ ചിരിച്ചു.

ഏട്ടത്തിയും ആ ചോരചുണ്ടുകൾ നാവ് നീട്ടി നനച്ചുകൊണ്ട് എന്റെയൊപ്പം
ചിരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *