ശിൽപ്പേട്ടത്തി – 4 3

“”””നിന്നോട് ഞാമ്പറഞ്ഞതല്ലേ അപ്പുവിന്റെ നിഴലിന്റെയടുത്തുപോലും വരരുതെന്ന്…!””””…
ഏട്ടത്തി കോപത്താൽ അലറി വിളിച്ചു കൊണ്ട് തന്റെ കൈയിൽ ഇരുന്ന വാൾ വെച്ച് പാറുവിന്റെ കഴുത്ത് നോക്കി ആഞ്ഞു വെട്ടി. അവളുടെ കഴിഞ്ഞു തെറിച്ചു കടലിലേക്ക് വീണു ഒപ്പം അവളുടെ ഉടലും. പാറുവിന്റെ കഴുത്തിൽ വെട്ടുകൊണ്ട് ആ നിമിഷം ചുടുരക്തം എന്റെ മുഖത്തേക്ക് ചീറ്റിതെറിച്ചു.ഒരു ഞെട്ടലോടെ ഞാനെന്റെ പാറുവിന്റെ മരണത്തിന് സാക്ഷ്യം വഹിച്ചു.

ഏട്ടത്തിയെ തടുക്കാനോ പാർവതിയെ രക്ഷിക്കാനോ എനിക്കാവേളയിൽ സാധിച്ചില്ല. ഞെട്ടലോടെ അമ്പരപ്പോടെ ഏട്ടത്തിയുടെ പ്രവർത്തി നോക്കി നിൽക്കാൻ മാത്രം എനിക്ക് സാധിച്ചുള്ളൂ.

“”””നീയെന്റെയാ….എന്റെമാത്രം….!””””….പെട്ടന്ന് ഏട്ടത്തി കൈയിലെ വാൾ കടലിലേക്ക് വലിച്ചെറിഞ്ഞുകൊണ്ട് എന്റെ മാറിലേക്ക് മുഖം അമർത്തി എന്നെ കെട്ടിപിടിച്ചു. ആ നിമിഷം അവരിൽ നിന്നും എന്റെ നാസികയിലേക്ക് തുളച്ചു കയറിയത് ചുടുരക്തത്തിന്റെ ചൂര് ആയിരുന്നു. പാറുവിന്റെ രക്തത്തിന്റെ…!”

“””പാറു….””””…ഒരു അലറി വിളിയോടെ ഞാൻ ഉറക്കത്തിൽ നിന്നും ഞെട്ടി എഴുന്നേറ്റു. ബെഡിൽ എഴുന്നേറ്റ് ഇരുന്നു കിതപ്പോടെ വേഗത്തിൽ ശ്വസിച്ചുകൊണ്ട് ഞാൻ കണ്ടത് സ്വപ്നം ആണെന്ന് മനസ്സിലാക്കി എടുത്തപ്പോളാണ് മനസ്സിന് ഒരു സമാധാനം ലഭിച്ചത്. ഇതിനോടകം എന്റെ ശരീരം നന്നായി തന്നെ വിയർത്തിട്ടുണ്ട്.

മനസ്സിന് ഒരു സ്വസ്ഥതയില്ല… അതുകുറച്ചു ദിവസമായല്ലോ പോയിട്ട്…!

ഇപ്പോളുള്ള എന്റേയീ ജീവിതം പോലും ഒരു ദുസ്വപ്നം ആവണേയെന്നാണ് എന്റെ പ്രാർത്ഥന…!.. ഉള്ളിൽ നിറയെ ഭയമാണ്…!

റൂമിൽ ആകെ ഇരുൾ നിറഞ്ഞു കിടക്കുകയാണ്. സമയം എത്രയായി എന്നറിയാൻ വേണ്ടി ഞാൻ ഫോണിനായി പരതി. ഒടുവിൽ ബെഡിന്റെ ഏതോ ഒരറ്റത്ത് നിന്നും എനിക്ക് ഫോൺ കിട്ടി. സ്ക്രീൻ ഓൺ ചെയ്തു സമയം നോക്കി 10.15 കഴിഞ്ഞു.

“”അപ്പോൾ ഉറക്കം തുടങ്ങിയിട്ട് കുറച്ചധികം സമയമായി…””.. ഞാൻ സ്വയം പറഞ്ഞു.

സമയം നോക്കിയതിനു ശേഷം സ്കീൻ ഓഫ്‌ ചെയ്യാൻ പോകുമ്പോളാണ് പതിവില്ലാതെ വാട്സാപ്പിൽ ഒരു മെസ്സേജ് വന്നേക്കുന്നത് എന്റെ ശ്രദ്ധയിൽപെട്ടത്.

വാട്സ്ആപ്പ് തുറന്ന് നോക്കിയപ്പോൾ കണ്ടത് പരിചയമില്ലാത്ത നമ്പറിൽ നിന്നും ഒരു വോയിസ്‌ മെസ്സേജ് ആണ്.

“”””ഏട്ടാ….ഞാനാ പാറു… ഏട്ടൻ തിരക്കിലാണോ….?”””””… വോയിസ്‌ ക്ലിപ്പ് കേട്ടതും ഞാൻ ഉടൻ തന്നെ അവളെ വിളിച്ചു.പക്ഷെ ഒരു ഫുൾ റിംഗ് കഴിഞ്ഞിട്ടും കോൾ അറ്റൻഡ് ചെയ്‌തില്ല. ഞാൻ വീണ്ടും ഒരുതവണ കൂടി ശ്രമിച്ചു. ഫുൾ റിംഗ് കഴിയാറായപ്പോളാണ് കോൾ അറ്റൻഡ് ചെയ്‌തത്.

“””””ഹലോ….ഏട്ടാ….”””””…കോൾ എടുത്ത ഉടനെ തന്നെ അപ്പുറത്ത് നിന്നും എന്റെ പാറുവിന്റെ മധുരം നിറഞ്ഞ ശബ്ദം എന്റെ കാതിലേക്ക് ഒഴുകിയെത്തി.

“”””പാറുട്ടി…”””””… എന്തോ അവളുടെ ശബ്ദം കേട്ടപ്പോൾ ഞാനറിയാതെ വിതുമ്പിപ്പോയി. മുന്നെ കണ്ട സ്വപ്നവും എല്ലാം കൊണ്ടും മനസ്സാകെ കലങ്ങിമറിയുകയാണ്.

“”””ഏട്ടനുറങ്ങുവായിരുന്നോ…?””””………..വീണ്ടും അപ്പുറത്ത് നിന്നും പാറുവിന്റെ നിഷ്കളങ്കമായ കൊഞ്ചാലോടെയുള്ള ശബ്ദം.

“”””ഇല്ലടി പാറുട്ടി… ഞാൻ ഇപ്പോഴാ നിന്റെ മെസ്സേജ് കണ്ടത്…!”””””… ഞാൻ സന്തോഷത്തോടെ പറഞ്ഞു.

“”””പിന്നെ… പിന്നെ… വെറുതേനൊണ പറയണ്ടാട്ടോ.. നിക്കുമനസ്സിലായി
ഏട്ടനുറങ്ങുവായിരുനെന്ന്..”””””… പാറു കുറുമ്പോടെ എന്നോട് പറഞ്ഞു.

“””ശരി….സമ്മതിച്ചു…ഉറങ്ങുവായിരുന്നു… പെട്ടന്ന് ആരോവിളിക്കണേ പോലെ തോന്നി… പക്ഷെ ഫോണെടുത്ത് നോക്കിയപ്പോഴാ വിളിച്ചത് എന്റെ പാറുട്ടിയാണെന്ന് മനസ്സിലായെ…”””””…ഞാൻ പാർവതിയോട് കൊഞ്ചി.ശേഷം ബെഡിൽ നിന്നുമെഴുന്നേറ്റ് ബാത്‌റൂമിലേക്ക് നടന്നു……””””പാറുട്ടി…?””””… ബാത്‌റൂമിലേക്ക് നടക്കുന്നതിന്റെ ഇടയിൽ ഞാൻ സ്നേഹത്തോടെ അവളെ വിളിച്ചു.

“”””ങ്ങും….എന്തായേട്ടാ…?””””… അവളും അതെ ഈണത്തിൽ വിളികേട്ടു.

“””ഞാനൊന്ന് ഇച്ചീമുള്ളീട്ട് വരാട്ടോ…”””…ഒരു കള്ളച്ചിരിയോടെ ഞാൻ അവളോട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *