പിന്നേയും തുടങ്ങി. ഈ തവണ മധുരം മത്ത് പിടിപ്പിക്കുമ്പോലെ കൂടി. പഞ്ചസാരയുടെയും ശര്‍ക്കരയുടെയും കൂട്ട് മനസ്സിലാക്കിയ ഞാന്‍ ഉണ്ടാക്കിയ പായസത്തില്‍ കുറച്ച്ക്കൂടി പാല്‍ ചേര്‍ത്ത് പരുവത്തിനാക്കി. അത് ഫ്രിട്ജില്‍ വെച്ചു. എന്നിട്ട് ഉറങ്ങാനായി കിടന്നപ്പോ ഞാന്‍ ഫോണ്‍ എടുത്തു, അമ്മയുടെ ഫോട്ടൊ ഒരെണ്ണം നോക്കിയിട്ട് പറഞ്ഞു, “അമ്മ… പായസം റെഡി.”
വെള്ളിയാഴ്ച ഓഫീസില്‍ നിന്നും നേരത്തെ ഇറങ്ങി. ഇറങ്ങുമ്പൊ റോയിയെ കണ്ടു കാര്യങ്ങള്‍ പറഞ്ഞു. അവന്‍ ഒരു ഓള്‍ ദി ബെസ്റ്റും പറഞ്ഞു. നേരത്തെ ഇറങ്ങിയത് വേറേ ഒന്നും അല്ലാ, പാലട പായസം ഫ്രെഷ് ആയിട്ട് ഉണ്ടാക്കണം. അഞ്ജലിയേ ഇമ്പ്രസ്സ് ചെയ്യിക്കാന്‍ ഫ്രിട്ജില്‍ വെച്ചത് എടുത്താല്‍ ശെരിയാവില്ലലോ…. ഏത്???
ഒരു നാലു മണി ആയപ്പൊഴേക്കും ഉണ്ടാക്കി തുടങ്ങി. പായസം മെല്ലെ കുറുകി എടുത്തു. ചൂട് പോകാതെ ഇരിക്കാന്‍ ഞാന്‍ ഒരു തെര്‍മല്‍ പാത്രത്തിലേക്ക് ഒഴിച്ചു. അപ്പൊഴെക്കും ആറു മണി കഴിഞ്ഞു. ഒരു പാലട ഉണ്ടാക്കാൻ രണ്ട് മണിക്കൂര്‍ വെണ്ട എന്ന് എനിക്കറിയാം പക്ഷെ സ്ലോ കുക്കിങ്ങ് ചെയ്യ്താല്‍ കുറേക്കൂടി ടേസ്റ്റ് ഉണ്ടാകും. ദാറ്റ്സ് ഓള്‍.
കുളിച്ച് റെടിയായി ഒരു ഏഴു മണി ആയപ്പോ ഇറങ്ങി. റെട് ഷര്‍ട്ടും, ഓഫ് വൈറ്റ് സ്യൂട്ടും ആണ്, എന്‍റ്റെ വേഷം. പൊകുന്ന വഴിക്ക് ഒരു ഫ്ലവര്‍ ബൊക്കെയും വാങ്ങി 7:50 ആയപ്പോ അഞ്ജലിയുടെ അപ്പാര്‍ട്ട്മന്‍റ്റില്‍ എത്തി. താഴെ നിന്നും ബസ്സ് ചെയ്യ്തപ്പൊ അഞ്ജലി തന്നെ ഇന്‍റ്റര്‍ക്കോം വഴി ടോര്‍ തുറന്നു. എട്ടാം നിലയില്‍ ഉള്ള അവളുടെ ഫ്ലാറ്റിലേക്ക് ലിഫ്റ്റില്‍ കയറിയ ഞാന്‍ ലിഫ്റ്റിന്‍റ്റെ കണ്ണാടിയില്‍ ഒന്ന് നോക്കി. “കൊള്ളാം. ടെൻഷൻ വേണ്ടാ. നിനക്ക് പറ്റും.” എന്ന് എന്നോട് തന്നെ പറഞ്ഞു. പാമിനെ ഊക്കിയ എനിക്ക് ടെൻഷനൊ? എന്നല്ലേ? എന്തോ, അഞ്ജലിയെ കാണുമ്പോ ഒരു ടെൻഷൻ.
ഡോർ ബെൽ അടിച്ചു. വാതിൽ തുറന്ന് വന്ന അഞ്ജലിയെ കണ്ട ഞാൻ ഒന്ന് വായ് പൊളിച്ച് നിന്ന്. ഒരു ഗ്രീൻ ഗൗൺ ആയിരുന്നു വേഷം.
“ഹലോ മാഷേ… ഇവിടെ എങ്ങും അല്ലേ?” അഞ്ജലിയുടെ ചോദ്യമാണ് എന്നെ സ്വഭോതത്തിലേക്ക് കൊണ്ടുവന്നത്. “ഹ… ഹായ്..” ഞാൻ ഒന്ന് വിക്കി. “സോറി പെട്ടെന്ന് ഇങ്ങനെ കണ്ടപ്പോ ഞാൻ ഒന്ന് ഞെട്ടി.” “അതെന്താ? ഇത് കൊള്ളില്ലെ?”
“അയ്യോ അങ്ങനെ അല്ലാ. സൂപ്പർ ആയിട്ട് ഉണ്ട് വേഷം. ഞാൻ ഇത്രെയും പ്രതീക്ഷിച്ചില്ല. അതൊണ്ട…”
“ഹാ ഹാ… താങ്ക്യൂ താങ്ക്യൂ.. കേറി വാ രവി. വന്ന കാലിൽ നിൽക്കാതെ”
“Oh yes! ദീസ് ആർ ഫോർ യൂ.” ഞാൻ ബൊക്കെ നീട്ടിക്കൊണ്ട് പറഞ്ഞു.
“Hey! കൊള്ളാലോ… ബ്യൂട്ടിഫുൾ ബൊക്കെ. എൻ്റെ ഫേവററ്റ് ലില്ലി ആണെന്ന് ഇങ്ങനെ മനസ്സിലായി?”
“അത്… ഒരു ഊഹത്തിൽ മെടിച്ചതാ”
“നൈസ്.. രവി ഒന്ന് ഇരിക്കുട്ടോ.. ഞാൻ ഈ ബോകെ ഒന്ന് വെള്ളത്തിൽ വെക്കട്ടെ… തനിക്ക് കുടിക്കാൻ എന്തെങ്കിലും?”
“ഏയ്, ഇപ്പൊ ഒന്നും വേണ്ട. വെള്ളം മതി.”
“ശെരി ഡാ. ഇപ്പൊ വരാം”
ഞാൻ അവിടെ ഉള്ള കൗവച്ലോട്ട് ഇരുന്നു. അത്യാവശം നല്ല ഫ്ലാറ്റ്. 1bhk ആണെന്ന് തോന്നുന്നു. ഭിത്തിയിൽ പട്ടികളുടെ ഫോട്ടോകൾ, ഗാങ്ങിൻ്റെ ഫോട്ടോസ്, പിന്നെ ഏതോ വിദ്വാൻ്റെ “ലൈഫ് ഈസ് ഷോർട്ട്, ബട്ട് ഇറ്റീസ് വൈഡ്” ക്വോട്ട്. എൻ്റമ്മോ ഫിലോസഫി.
“രവി, ഇന്നാ”
പുറകിൽ നിന്ന് അഞ്ജലിയുടെ ശബ്ദം. ഞാൻ തിരിഞ്ഞ് ഗ്ലാസ് വാങ്ങി. മെല്ലെ കുടിച്ചു.
“എങ്ങനെ ഉണ്ട് സെറ്റപ്പ്? ഇഷ്ടായോ?”
“കൊള്ളാം, നല്ല ഫ്ലാറ്റ്. ഇതു 1bhk ആണോ?”
“അക്ച്വലി ഇത് 2bhk ആണ് പക്ഷെ എന്തോ ഫോൾട്ടി ലൈൻ കാരണം രണ്ടാമത്തെ റൂം ഉപയോഗിക്കാൻ പറ്റില്ല. അതുകൊണ്ട് തന്നെ റെൻ്റ് കുറച്ച് കിട്ടി.”
“ങാ… അങ്ങനെ പറ. ഞാനും ഓർത്തു ഇങ്ങനെ ഒരു അപർട്മെൻ്റ് താങ്ങുവോ എന്ന്.. ഇവിടെ എല്ലാം പ്രൈസി അല്ലേ?”
“അതെ അതെ. റെൻ്റ് ഒന്നും താങ്ങില്ല. പിന്നെ ഇത് ഇങ്ങനെ ഒരു അവസ്ഥയിൽ സെറ്റ് ആക്കിയത. രവിടെ ഫ്ലാറ്റ്?”
“അതൊരു സ്റ്റുഡിയോ അപാർട്മെൻ്റ് ആണ്. 1rk.”
