:എങ്ക പോണുടാ.. ഷർട്ട് ഫുള്ളാ നനഞ്ഞു മൈരേ.. ഒരു ഷർട്ടെടുത്ത് വാടാ
അപ്പോഴും ബോധമില്ലാത്താ എനിക്ക് മനസ്സിലായിരുന്നില്ല എന്റെ തല വീഴചയിൽ ആ മേശയിൽ തലയടിച് നെറ്റി പൊട്ടിയെന്നും ചോര മുഖത്തുകൂടെ വാർന്നോഴുകുന്നുണ്ടെന്നും…
ഞാനെപ്പോഴും മഴ പെയ്യുന്നുണ്ടെന്നും ഷർട്ട് നനഞ്ഞെന്നും അബോധാവസ്ഥയിൽ പറഞ്ഞോണ്ടെ ഇരുന്നു.. എന്തിനധികം പറയുന്നു അവിടെ വന്ന പെൺകുട്ടി പോലും ഉള്ളത് ഞാൻ കണ്ടില്ല..
പക്ഷെ എന്നെക്കാളും ബോധമില്ലാത്താവര് ആ രണ്ട് മലരന്മാരായിരുന്നു…കള്ളും കുടിച് കിളിപോയി ഇരിക്കുന്നവനായിരുന്നു വണ്ടി ഓടിച്ചിരുന്നത്.. ഓടിക്കുന്നത് ഏത് വശത്തു കൂടെയെന്ന് പോലും ആർക്കും അറിയത്തില്ലാരുന്നു.. ഇടക്ക് വണ്ടി തെന്നിപോകാനും തുടങ്ങി..അത് പോകട്ടെ എവിടെയാണ് ഹോസ്പിറ്റൽ എന്നറിയാതെയാണ് പോകുന്നത്
ആരുടൊക്കയോ പ്രാർഥന കൊണ്ട് നൈറ്റ് പട്രോളിംഗിലുണ്ടായിരുന്ന പോലീസുകാർ ഞങ്ങളുടെ ലക്കും ലാഖനുമില്ലാത്ത ഡ്രൈവിങ് കണ്ട് പിന്നാലെ ചെയ്‌സ് ചെയ്ത് പിടിച്ചു..
ഒരു വിധത്തിൽ ബാലൻസ് ചെയ്ത് പൊയ്‌കൊണ്ടിരുന്ന ഞങ്ങളുടെ ബൈക്കിന്റെ മുൻപിലേക്ക് ആ ബോലോരോ കൊണ്ട് നിർത്തിയപ്പോ ബ്രൈക് പിടിക്കേണ്ടതിന് പകരം മാട സാമി ക്ലച് പിടിച്ചമർത്തി.. നേരെ പോയി ബോലോരക്കിടിച്ചു സൈഡിലേക്ക് മറഞ്ഞു വീണു..
ഇതിൽ അരിശം പൂണ്ട ആ വെട്ടാവളിയന്മാർ ആരാ തള്ളക്കുണ്ടാക്കാന മൈരേ പോകുന്നെന്നും പറഞ് ജീപ്പിൽ നിന്നിറങ്ങിയ പോലീസുക്കാരെ അടിക്കാൻ പോയി.. ഇനി ഞാനായിട്ടെന്താണാ ഈ റോട്ടിൽ കിടക്കുന്നെന്ന് പറഞ് ഞാനും അവന്മാരെ കൂടെ കൂടാൻ പോയി.. എവടെ രണ്ടടി വച്ചപ്പോഴേക്കും പിന്നില്ലേക് മലർന്നടിച്ചു വീണു.. ആ വീഴ്ചയിൽ എന്റെ കണ്ണുകളും അടഞ്ഞിരുന്നു..
തല പൊട്ടി പൊളിയുന്ന വേദന എടുത്തപ്പോഴാണ് കണ്ണു തുറക്കുന്നത്.. കിടക്കുന്നത് ഒരു ഹോസ്പിറ്റലിലാണെന്ന് ഒറ്റ നിമിഷത്തിലെ മനസ്സിലായി…തലക്ക് സ്റ്റിച്ചിട്ടിട്ടുണ്ടെന്ന് തോന്നുന്നു.. അതൊന്ന് ഉറപ്പ് വരുത്താൻ കൈ കൊണ്ട് തടവാൻ പോയതാ.. പക്ഷെ അത് പാളി പോയി.. ഡ്രിപ്പിട്ട കൈ ആയിരുന്നു ഉയർത്തിയതി.. അതിലൂടെ രക്തം തിരിച്ചിറങ്ങാൻ തുടങ്ങി.. ഇത് കാണ്ടാ നഴ്സ് എന്നെ ഒന്ന് തുറിച്ചു നോക്കി.
:അമീതിയ ഇരിക്കാ മുടിയതാ തമ്പി
കൈത്തണ്ടയിൽ കുത്തിയിറക്കിയ സൂചിയെടുത്ത് തിരിച് കൈ മടക്കിലേക്ക് ഒരു ധാക്ഷണ്ണ്യവും കൂടാതെ കുത്തിയിറക്കി…ഇനിയും അതെടുത്ത് മാറ്റി കുത്താതിരിക്കാൻ അനുസരണയുള്ള കുട്ടിയെ പോലെ അരമണിക്കൂർ അനങ്ങാതെ കിടന്നു..
അത് കഴിഞ്ഞപ്പോ കൈ മുട്ടിൽ പഞ്ഞി വച്ചു ബെഡിൽ നിന്ന് പുറത്തേക്ക് ഇറങ്ങി..
:പോലെമാ തമ്പി
എവിടെന്നോ വന്ന ഒരു പോലീസ് ചേട്ടൻ അടുത്തേക്ക് വന്ന് പറഞ്ഞു.
ചിലപ്പോ എന്നെ ഇവിടെ എത്തിച്ച പോലീസുകാരൻ ആയിരിക്കും.
:വേണ സർ നാ തനിയ പൊയ്ക്ളാം
:ഇല്ലാ.. തമ്പി നാ ഒരു ഓട്ടോറിഷാ പിടിച് തരാ…ഡെയ് പൈത്യകരാ ഉന്നെ വീട്ടിക് അണപ്പത്ക്ക് അല്ലെ .. സ്റ്റേഷന് കൂട്ടീട്ട് പോകര്തിക്ക് ആണെടാ മുട്ടാളെ
അയാളുടെ മറുപടിയിൽ ഞാനൊന്ന് അങ്ങോട്ട് ചൂളിപോയി…
:എൻ ഫ്രണ്ട്‌സ് എങ്കെ ഇറുക്ക് സർ
ഓട്ടോയിൽ പോകുമ്പോ അവന്മാരെ ഓർമ വന്നപ്പോ ചോദിച്ചു.
:കവലപ്പട വേണ തമ്പി.. അന്ത രണ്ട് പേര് ജെട്ടി പോട്ട് സെല്ലിലെ പടുത്തിട്ടിറിക്ക്
:അപ്പടിയ.. ശെരി ശെരി
അയാളത് പറഞ്ഞപ്പോ ആടില് ഷാജിപ്പാപ്പനും കൂട്ടരും സ്റ്റേഷനിൽ കളർ ബോക്സിറും ഇട്ട് നില്കുന്നതാണ് ഓർമ വന്നത്..
:തമ്പി കൊഞ്ചം കാശ് എടുത്ത് വച്ചിക്കോ.. അന്ത siക്ക് കൊടുക്കത്ക്ക്.. ഇല്ലേ അന്ത ആള് പെരിയ പ്രെചനമയിടുവേ.
:സർ എങ്കിട്ടെ ഫോണുമില്ലേ കശുമില്ലെയ്
:യാർക്കോ ഫോൺ പണ്ണി അണപ്പ് സൊള്ള്.. താ എൻ ഫോൺ
അയാളെ ഫോൺ വാങ്ങി അനുവിന് വിളിച് കാശ് അയക്കാൻ പറഞ്ഞു.. ഇയാളത് എടിഎംന്ന് എടുത്ത് എനിക്ക് തന്നെ തന്നു.. ഓട്ടോറിക്ഷക്ക് കാശും കൊടുത്ത് ഞാനാ പോലീസുകാരന്റെ കൂടെ സ്റ്റേറ്റിനിലേക്ക് നടന്നു കയറി..സ്റ്റേഷൻ വളപ്പിൽ അരുണിന്റെ ബൈക്ക് കിടക്കുന്നുണ്ട്.
