“ഏട്ടൻ വർഷങ്ങൾ ആ വീട്ടിൽ വന്നിട്ടും ഏട്ടന് മനസിലാകാത്തത് ഏട്ടന്റെ മകൾക്കു ഒരു മണിക്കൂർ കൊണ്ട് മനസിലായത് കൊണ്ടാണ് അവൾ എന്നെ ഇഷ്ടപെട്ടത്… സമയം കിട്ടുമ്പോൾ അവളോട് ചോദിച്ചു നോക്ക്…”
“നീ ഇങ്ങനെ ഒന്നും പറയല്ലേടാ…”
“ഉള്ള കാര്യം പറയാൻ അന്ന് ഏട്ടനും മടി കാണിച്ചില്ലല്ലോ?”
“അതുപിന്നെ…”
“ഏട്ടാ.. എല്ലാവരും എന്നോട് ഇങ്ങനെയേ കാണിച്ചിട്ടുള്ളു.. ഇവൾ മാത്രം ആണ് അതിൽ കുറച്ചു വെത്യാസം ആയി നിന്നതു.. എന്നാലും അവൾക്കു എന്റെ സിറ്റുവേഷൻ ഒക്കെ നിങ്ങളോടു പറഞ്ഞു മനസിലാക്കാമായിരുന്നില്ലേ?
അവളും ചെയ്തില്ല…
പിന്നെ അന്ന് ഏട്ടൻ ഒരു വീടൊക്കെ സ്വന്തം വെക്കു എന്നാൽ നമുക്ക് നോക്കാം എന്നെങ്കിലും എന്നോട് പറഞ്ഞിരുന്നണെങ്കിൽ? “
“നീ വിഷമിക്കല്ലേട… “
ഏട്ടൻ സങ്കടത്തോടെ പറഞ്ഞു..
അവൾ ഇപ്പോഴും നിലം നോക്കി നിൽക്കുകയാണ്..
“എന്ത് വിഷമം? ഇവള് വരെ എന്നെ കൈവിട്ടില്ലേ? എല്ലാം അറിഞ്ഞിട്ടും…..”
ഒരു നിമിഷം ആരും ഒന്നും മിണ്ടിയില്ല…
“പിന്നെ കണ്ടത് നന്നായി… മറ്റന്നാൾ ഞാൻ കുവൈറ്റിൽ പോകുകയാണ്. കുവൈറ്റ് ഓയിൽ കമ്പനിയിൽ ജോലി കിട്ടി… നിങ്ങളുടെ മകൾ ഇനി ആരെങ്കിലും ഇഷ്ടപെട്ടാൽ കെട്ടിച്ചു കൊടുക്കണം.. അവന്റെ അപ്പനല്ലല്ലോ കെട്ടിച്ചു കൊടുക്കുന്നത്…? “
“ഡാ നീ… നമുക്ക് ഒരു വഴി ഉണ്ടാക്കാം..”
ഞാൻ ഒന്ന് ചിരിച്ചു…
“എന്ത് വഴി? അവൾക്കു നല്ല വീട്ടുകാർ ഇഷ്ടപെടുന്നവനെ കണ്ടുപിടിച്ചു കെട്ടിച്ചു കൊടുക്ക്… എന്നെപോലെ ആരും ഇല്ലാത്തവരെ ഒന്നും കാര്യമാക്കണ്ട… അപ്പൊ ശരി.. ഇനി ഒരിക്കലും കാണാതിരിക്കട്ടെ….”
അതും പറഞ്ഞു ഞാൻ നടന്നു… കണ്ണുകൾ നിറഞ്ഞു ഒഴുകുന്നുണ്ടായിരുന്നു… ഹൃദയം വേദനിച്ചു പിടഞ്ഞുകൊണ്ടിരുന്നു.. എന്നാലും തല ഉയർത്തി തന്നെ നടന്നു…
***
അതങ്ങനെ അവസാനിച്ചു…
പിന്നെ എല്ലാം വളരെ പെട്ടെന്ന് ആയിരുന്നു.. ഞാൻ പോകുന്നതിനു മുൻപ് എന്റെ പൈസ ഇടാനുള്ള അക്കൗണ്ട് അമ്മയെ ഏല്പിച്ചു. Atm കാർഡും, ഒപ്പിട്ട ചെക്കുകളും എല്ലാം.
ആവശ്യം വന്നാൽ അമ്മ പൈസ എടുത്തോ എന്ന് പറഞ്ഞു..
അങ്ങനെ ഞാൻ കുവൈറ്റിൽ എത്തി.. ജീവിതം മാറി മറിഞ്ഞു..
പണ്ട് ആഗ്രഹിച്ചിരുന്ന കാര്യങ്ങൾ എല്ലാം നടത്താൻ തക്കവണ്ണം സാലറി ഉണ്ടായിരുന്നു..
ആതിര മനസ്സിൽ ഉണ്ടായിരുന്നു എന്നും.. അവളെപ്പറ്റി ഓർക്കാത്ത ഒരു ദിവസം പോലും ഇല്ല..
അമ്മയെ ഇടയ്ക്കു വിളിക്കും..
കിട്ടുന്ന പൈസ ചിലവിനു മാറ്റി വച്ച് ബാക്കി നാട്ടിലുള്ള എന്റെ അക്കൗണ്ടിലേക്കു അയച്ചു കൊണ്ടിരുന്നു. മാസം അൻപതിനായിരം രൂപ അയക്കാൻ എനിക്ക് കഴിഞ്ഞു..
നാട്ടിലേക്ക് പോകണം എന്ന ആശ മനസ്സിൽ ഇല്ലായിരുന്നു.. അതുകൊണ്ടു രണ്ടു വർഷം ആയിട്ടുപോലും ഞാൻ നാട്ടിൽ പോയില്ല.. എങ്ങോട്ടു പോകാൻ?
ഇനി നാട്ടിൽ എത്തി സേവ് ചെയ്ത പൈസക്ക് ഒരു വീട് വാങ്ങണം എന്നും ഞാൻ ഓർത്തു..
വീട്ടിൽ വിളിക്കുമ്പോൾ അമ്മ മാത്രമേ സംസാരിക്കാറുള്ളു.. ഏട്ടത്തി അന്ന് ഞാൻ അങ്ങനെ പറഞ്ഞതില്പിന്നെ മിണ്ടാൻ വന്നിട്ടില്ല..
ഒരു വർഷം കൂടി കഴിഞ്ഞു..
ഒരു ദിവസം വീട്ടിൽ നിന്ന് വിളിച്ചപ്പോൾ ആണ് അമ്മ ഒരു കാര്യം പറഞ്ഞത്..
“എടാ നിനക്ക് ലണ്ടനിൽ ഒരു ജോലി വേണമെങ്കിൽ ശരിയാക്കാം എന്ന് നിന്റെ ഏട്ടൻ പറഞ്ഞു. അവിടെയുള്ള അവന്റെ കൂട്ടുകാരന്റെ കമ്പനിയിൽ ആളെ വേണം എന്ന്… “
“സംഗതി നല്ലതൊക്കെ ആണ് അമ്മെ.. പക്ഷെ അമ്മക്ക് അറിയാമല്ലോ അവൻ എനിക്ക് നല്ലതൊന്നും ഇതുവരെ ചെയ്തിട്ടില്ല…”
“അതെ മോനെ.. എന്നാൽ ഇതെങ്കിലും അവൻ ചെയ്യട്ടെ എന്നാണ് എന്റെ അഭിപ്രായം… അവൻ നിന്നെ വിളിക്കും.. പഴയതൊക്കെ മറക്കണം…”
ഞാൻ അതിനെപ്പറ്റി ആലോചിച്ചു.. നിലവിൽ ഉള്ള ജോലി നല്ല കഷ്ട്ടം ഉണ്ട്. നല്ലൊരു ജോലി കിട്ടുകയാണെങ്കിൽ അത് നല്ലതല്ലേ എന്ന് ആലോചിച്ചു..
ഏട്ടൻ എന്നെ വിളിച്ചു.. ജീവിതത്തിൽ ആദ്യമായാണ് അവൻ എന്നെ വിളിക്കുന്നത്.. കാര്യം പറഞ്ഞു.. നിനക്ക് ജോലി ഉറപ്പായും പറഞ്ഞിട്ടുണ്ട് എന്നും അതിന്റെ ചിലവിന് 6 ലക്ഷം വേണ്ടിവരും എന്നും പറഞ്ഞു..
