അതിനു ശേഷം സീത പോയി കുളിച്ചു എനിക്കുള്ള ഭക്ഷണം തയ്യാറാകാൻ തുടങ്ങി, കുറച്ചു കഴിഞ്ഞു ഞാനും പോയി കുളച്ചതിനു ശേഷം ഞങ്ങൾ ഒന്നിച്ചിരുന്നു ഊണ് കഴിച്ചു, കടയിലേക്ക് തിരിച്ചു പോകും മുമ്പേ ഞാൻ അവൾക്കു ഒരിക്കൽ കൂടി ഒരു ദീർഘ ചുമ്പനം നൽകി, അന്ന് ഞാൻ വളരെ സന്തോഷവാനായിരുന്നു,കാർമേഘങ്ങളെല്ലാം നീങ്ങി മനസ്സ് സ്വസ്ഥമായിരുന്നു!!
കുറച്ചു ദിവസങ്ങൾക്കു ശേഷം ഞാൻ കടയിൽ നിന്നും അല്പം നേരത്തെ ഇറങ്ങി ഒരു ഏഴു മണിയോടെ വീട്ടിലേക്കു മടങ്ങിയെത്തി, അന്ന് ഞാൻ സീതയെ കണ്ടു അക്ഷരാർത്ഥത്തിൽ നെട്ടി,കാരണം അന്ന് അവൾ പതിവിലും ഭംഗിയായി ഒരുങ്ങിയിരുന്നു, ബർത്ഡേയ് ഗിഫ്റ്റായി അനന്ദു കൊടുത്ത സാരിയിൽ അവളെ അതീവ സുന്ദരിയായി കാണപ്പെട്ടു, പോരാത്തതിന് അവൾ തലയിൽ ചൂടിയിരിക്കുക്കുന്ന ‘പിങ്ക് മുല്ലപ്പൂക്കളും’ അവളുടെ സൗന്ദര്യത്തിന്റെ മാറ്റു പതിന്മടങ്ങു് കൂട്ടിയിരുന്നു, എൻ്റെ ഭാര്യയുടെ സൗന്ദര്യത്തിൽ ഞാൻ ഒരിക്കൽ കൂടി അഭിമാനം കൊണ്ട നിമിഷം ആയിരുന്നു അത് !!
ഞാൻ എൻ്റെ കയ്യിലുണ്ടായിരുന്ന ചാവിക്കൂട്ട് ടേബിളിൽ വെക്കവേ അവിടെ ഒരു കവർ കിടക്കുന്നതു എൻ്റെ ശ്രദ്ധയിൽ പെട്ടു, ഇതാരുടേയോ കവർ എന്ന് ചോദിച്ചു കൊണ്ട് ഞാൻ അത് തുറക്കുമ്പോയേക്കും എൻ്റെ പിന്നിൽ വന്നു നിന്ന സീതയുടെ നിഴൽ ഞാൻ ശ്രദ്ധിച്ചിരുന്നു.
ഞാൻ ആ കവർ തുറന്നു നോക്കിയപ്പോൾ അതിൽ ഒരു ബാങ്കിന്റെ പാസ്ബുക്ക് ആയിരുന്നു, അതിൽ അക്കൗണ്ട് ഹോൾഡറിന്റെ പേര് അനന്ദു എന്നും കാണപ്പെട്ടു.
അത്, അനന്ദുവിന്റെ ആയിരിക്കും (എൻ്റെ പിന്നിൽ നിൽക്കുന്ന സീത ഒരു വിറയലോടെ പാറയുന്നതു ഞാൻ കേട്ടു)
ഞാൻ: അതിനു അനന്ദു ബാംഗ്ലൂരിൽ നിന്നും തിരിച്ചെത്തിയോ? (ഞാൻ ആശ്ചര്യത്തോടെ ചോദിച്ചു )
സീത: ആ,, ഇന്ന് തിരിച്ചെത്തി , നിങ്ങളെ കാണാൻ ഇവിടെ വന്നിരുന്നു ,,,
അവളുടെ ആ മറുപടി കേട്ടപ്പോൾ എനിക്ക് എൻ്റെ രക്തം തിളച്ചു, കാരണം ഞാൻ ഈ സമയത്തു മിക്കവാറും കടയിൽ ആയിരിക്കുമെന്ന് ഇവളെ പോലെ തന്നെ അനന്ദുവിനും അറിയാം, എന്നിട്ടും അവൻ എന്നെ കാണാൻ ഷോപ്പിൽ വരാതെ നേരെ എൻ്റെ വീട്ടിലേക്കാണ് വന്നത്, പോരാത്തതിന് സീത അവൻ ഗിഫ്ട് ആയി കൊടുത്ത സാരിയിൽ പിങ്ക് മുല്ലപ്പൂക്കളും വെച്ച് പതിവിലും ഭംഗിയായി ഒരുങ്ങിയിരിക്കുന്നു, എന്നിലെ സംശയ രോഗി വീണ്ടും ഉണർന്നു , ഒരിക്കൽ കൂടി എനിക്ക് സീതയുടെയും അനന്ദുവിന്റെയും ബന്ധത്തിൽ സംശയം തോന്നി തുടങ്ങി.
അന്ന് രാത്രി സീത എൻ്റെ അരികിൽ സുഖമായി കിടന്നുറങ്ങുമ്പോൾ ഞാൻ മനസ്സമാധാനം നഷ്ടപ്പെട്ടു ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്നു നേരം വെളുപ്പിച്ചു , അന്ന് ഞാൻ ഉച്ച വരെ കടയിലേക്ക് പോയില്ല, കാരണം അന്വേശിച്ച സീതയോടു (മനസ്സിന് പകരം) ശരീരത്തിന് നല്ല സുഖം പോരാ എന്ന ഒരു കള്ളവും പറഞ്ഞു !!
വൈകുന്നേരം കടയിലേക്ക് പോകുമ്പോൾ എനിക്കെതിരെ വരുന്ന പൂകാരിയെ കണ്ടു ഞാൻ അവരുടെ ഓരം ചേർന്നു എൻ്റെ ബുള്ളറ്റ് നിർത്തി .
ഇന്നലെ അവൾ ചൂടിയ മുല്ലപ്പൂക്കൾ അനന്ദു കൊടുത്തതാണെന്നു ഏറെക്കുറെ ഉറപ്പുണ്ടായിരുന്നെങ്കിലും, ഒരു അവസാന പ്രതീക്ഷയെന്നോണം ആ പൂകാരിയോടും കൂടി ചോദിച്ചു അതിനു ഒരു അടിവരയിടാം എന്ന് ഞാൻ തീരുമാനിച്ചു!!
ഞാൻ പൂകാരിയോടായി ചോദിച്ചു: ” ആഹ്,,, പിന്നെ നിങ്ങൾ ഇന്നലെ സീതയ്ക്ക് മുല്ലപ്പൂക്കൾ കൊടുത്തിരുന്നില്ല? അവൾ അതിൻറെ കാശ് നിങ്ങൾക്ക് തന്നിരുന്നോ എന്ന് അവൾക്കൊരു സംശയം (എൻ്റെ കള്ള നാടകത്തിനു ഒറിജിനാലിറ്റി കിട്ടാൻ ഞാൻ എൻ്റെ കീശയിൽ നിന്നും പെയ്സ് എടുത്തു അതിൽ നിന്നും പൈസ പുറത്തേക്കെടുക്കുന്നതു പോലെയും അഭിനയിച്ചു)
“ഇല്ല മുതലാളി, ഞാൻ ഇന്നലെ നിങ്ങളുടെ ഭാര്യയ്കു പൂക്കൾ കൊടുത്തിരുന്നില്ല”
പൂകാരിയുടെ ആ മറുപടി കേട്ടതും എൻ്റെ ഉള്ളിലെ അവസാന പ്രതീക്ഷയും നഷ്ട്ടപ്പെട്ടു, എങ്കിലും മനസ്സിലെ വിഷമം പുറത്തു കാണിക്കാതെ ഞാൻ വീണ്ടും അവരോടു ചോദിച്ചു
ഞാൻ:ചിലപ്പോൾ നിങ്ങൾ മറന്നതാകും, ഞാൻ വീട്ടിൽ ചെന്നപ്പോൾ അവൾ പൂവ് ചൂടിയിരുന്നു, നിങ്ങൾ അല്ലാതെ പിന്നെ മറ്റാരാണ് ഈ ഭാഗത്തു പൂക്കൾ വിൽക്കുന്നത്?
