പൂകാരി: ഇല്ല മുതലാളി, എനിക്ക് തെറ്റിയിട്ടില്ല, കാരണം കഴിഞ്ഞ മൂന്ന് ദിവസമായി എൻ്റെ ഭർത്താവു സുഖമില്ലാതെ ആശുപത്രിയിൽ ആയതിനാൽ ഞാൻ ഈ വഴി വന്നിട്ടില്ല!!
പൂകാരിയുടെ ആ ഉറച്ചു മറുപടി കേട്ടതും എൻ്റെ മനസ്സു വല്ലാതെ വിങ്ങി, പെട്ടെന്നുണ്ടായ എൻ്റെ ഭാവ മാറ്റം കണ്ടിട്ടോ എന്തോ ആ പൂകാരി എൻ്റെ മുഖത്തേക്കു കുറച്ചു നേരം കൂടെ തുറിച്ചു നോക്കി നിന്നതിനു ശേഷം അവരുടെ സ്വദ സിദ്ധമായ ശൈലിയിൽ ” പൂവേണോ പൂവ്” എന്ന് വിളിച്ചു കൂവിക്കൊണ്ടു എന്നിൽ നിന്നും നടന്നകന്നു!!
എൻ്റെ മനസ്സിലേക്ക് വീണ്ടും ഇരുട്ട് കയറിത്തുടങ്ങി, ആകാശത്തിൽ നീങ്ങിക്കൊണ്ടിരിക്കുന്ന മേഘങ്ങൾ സുര്യനെ മറച്ചു എനിക്ക് ചുറ്റും അന്ധകാരം പരത്തിയപ്പോൾ, പ്രകൃതിയും എൻ്റെ മനസ്സിന്റെ വിഷമത്തിൽ പങ്കു ചേരുന്നതായി എനിക്ക് തോന്നി!!
കടയിൽ ചെന്നിട്ടും എനിക്ക് എൻ്റെ ജോലിയിൽ തീരെ ശ്രദ്ധിക്കാൻ സാധിച്ചില്ല, എൻ്റെ തൊണ്ട വരളുന്നത് പോലെയും, പനി പിടിക്കുന്നത് പോലെയും ഒക്കെ എനിക്ക് തോന്നി, കടയിലെ ജോലിക്കാര് എന്നോട് എന്തെങ്കിലും സംശയങ്ങൾ ചോദിച്ചാൽ, അത് അവർ രണ്ടു ആവർത്തി ചോദിച്ചാൽ മാത്രമേ എൻ്റെ കാതുകളിൽ എത്തിയിരുന്നുള്ളൂ.
ഞാൻ വീണ്ടും കാര്യങ്ങളെ ഒന്നൂടെ വിശകലനം ചെയ്തു,
ഞാൻ ആ സമയത്തു കടയിൽ ആയിരിക്കും എന്ന് വ്യക്തായി അറിയാവുന്ന അനന്ദു എന്നെ കാണാൻ കടയിലേക്ക് വരാതെ നേരെ എൻ്റെ വീട്ടിലേക്കാണ് പോയത്.
ഞാൻ ആ ബേങ്ക് പാസ്ബുക്ക് കാണുന്നത് വരെ അനന്ദു വീട്ടിൽ വന്ന കാര്യം സീത എന്നോട് പറഞ്ഞിരുന്നില്ല
അവൾ അന്ന് അവൻ പിറന്നാൾ സമ്മാനമായി കൊടുത്ത സാരിയിൽ പതിവിലും അണിഞ്ഞൊരുങ്ങി നിന്നിരുന്നു.
പൂകാരിയുടെ വാക്കുകളിൽ നിന്നും അന്ന് അവൾക്കു മുല്ലപ്പൂക്കൾ കൊടുത്തത് അനന്ദു ആണെന്ന് ഉറപ്പുള്ള കാര്യമാണ്.
എങ്ങനെയൊക്കെ വിശകലനം ചെയ്തിട്ടും സീതയെയോ അനന്ദുവുനിയോ ന്യായീകരിക്കാനുള്ള ഒരു കരണവു എനിക്ക് കണ്ടെത്താൻ സാധിച്ചില്ല.
ആ പൂക്കൾ അവൾ സ്വയം ചൂടിയതാകുമോ, അതോ അനന്ദു അവളുടെ തലയിൽ ചാർത്തിക്കൊടുത്തതോ ??
എൻ്റെ ചിന്തകൾ കാട് കയറി, മനസ്സിലെ അസ്വസ്ഥത കൂട്ടാനെന്നോണം മറ്റൊരു കാര്യം കൂടെ എൻ്റെ ഓർമകളിലേക്ക് തെളിഞ്ഞു വന്നു!!
മുമ്പൊരിക്കൽ ഞാനും അനന്ദുവും റോഡരികിൽ സംസാരിച്ചിരിക്കെ ഞങ്ങളുടെ മുന്നിലൂടെ ഒരു സുന്ദരിയായ സ്ത്രീ “പിങ്ക് മുല്ലപ്പൂക്കൾ” ചൂടി കടന്നു പോഴി, അപ്പോൾ അനന്ദു എൻ്റെ മുതുകിൽ കരങ്ങൾ അമർത്തിക്കൊണ്ടു പറഞ്ഞു ” എടാ രാമാ,, ഈ സുന്ദരിയായ സ്ത്രീകൾ പിങ്ക് മുല്ലപ്പൂക്കൾ കൂടി ചുടിയാൽ ആവർക് ഒരു പ്രത്യേക ഭംഗിയാണ്, ഞാൻ കല്യാണം കഴിച്ചാൽ എൻ്റെ പെണ്ണിന് ഞാൻ പിങ്ക് മുല്ലപ്പൂക്കൾ മാത്രമേ വാങ്ങിക്കൊടുക്കുകയുള്ളൂ,,,”
അവൻ്റെ ആ വാക്കുകൾ കൂടി എൻ്റെ ഓർമകളിലേക്ക് വന്നു ചേർന്നപ്പോൾ,കൂടുതൽ നേരം കടയിൽ ഇരിക്കാൻ എനിക്കു സാധിച്ചില്ല, ഏകദെശം എട്ടു മണിയോടടുപ്പിച്ചു ഞാൻ വീട്ടിൽ തിരിച്ചെത്തി!
ഞാൻ വീട്ടിലേക്കു കയറി ചെല്ലുമ്പോൾ, എൻ്റെ കുട്ടികൾ അത്തായം കഴിക്കുകയായിരുന്നു, എന്നെ കണ്ടതും സീത എനിക്കും കൂടെ ദോശ ചുടട്ടെ എന്ന് ചോദിച്ചു, സത്യം പറഞ്ഞാൽ എനിക്കപ്പോൾ ഭക്ഷണനം കഴിക്കാൻ യാതൊരു താല്പര്യവും ഉണ്ടായിരുന്നില്ലെങ്കിലും സീതയ്ക്ക് ഒന്നും തോന്നണ്ട എന്ന് കരുതി ഞാൻ എനിക്കും രണ്ടു ദോശ എടുത്തുകൊള്ളുവാൻ ആവശ്യപ്പെട്ടു.
എനിക്ക് മുന്നിൽ ഭക്ഷണങ്ങൾ നിരത്തി അടുക്കളയിലേക്കു തിരിഞ്ഞു നടക്കാൻ തുടങ്ങിയ സീതയുടെ നേർക്കു ഞാൻ ഒരു ചോദ്യം എറിഞ്ഞു
“നീ ഈയിടെയായായി ഇപ്പോൾ പിങ്ക് മുല്ലപ്പൂക്കൾ മാത്രമാണല്ലോ തലയിൽ ചൂടുന്നത്”??
എൻ്റെ ആ ചോദ്യം കേട്ടതും, സീത പെട്ടെന്ന് ഷോക്ക് അടിച്ചത് പോലെ അവിടെ നിന്നു!! അവൾ അൽപ സമയത്തേക്കു എൻ്റെ നേർക്കു തിരിഞ്ഞു നോക്കിയില്ല ( എന്നോട് എന്ത് ഉത്തരം പറയണം എന്ന് ആലോചിക്കുകയാവും)
അല്പം കഴിഞ്ഞു അവൾ എൻ്റെ മുഖത്തേക്കു തിരിഞ്ഞു നോക്കിയപ്പോൾ അവളുടെ മുഖം വിളറി വെളുത്തിരിക്കുന്നതു എനിക്ക് വ്യക്തമായി മനസ്സിലായിരുന്നു!!
