സുറുമ എഴുതിയ കണ്ണുകളിൽ- 4

ഒരു ഉത്തമ ഭാര്യയായി തറവാട്ടിൽ ഞാൻ വന്നു കയറുമ്പോൾ ഒരുപാട് പ്രതീക്ഷകളായിരുന്നു…. ആ നാല് ചുവരുകൾക്കുള്ളിൽ എന്റെ പ്രതീക്ഷകളെല്ലാം അവസാനിക്കുകയായിരുന്നു… രാത്രികൾ ഓരോന്നായി കടന്ന് പോയി കൊണ്ടിരുന്നു… ദിവസങ്ങൾ ആഴ്ചകളായി… ആഴ്ചകൾ മാസങ്ങളായി… എന്റെ പ്രണയവും പ്രണയ സാഫല്യവും എനിക്ക് കിട്ടിയില്ല… ഞാൻ കന്യകയായി തന്നെ തുടർന്നു… ജാസിർക്ക എന്നെ എന്ത് കൊണ്ട് തൊടുന്നില്ല?? ഒന്ന് മനസ്സ് തുറന്ന് സംസാരിക്കാൻ പോലും റെഡി ആവുന്നില്ല… ബാക്കി ചുറ്റുമുള്ളതെല്ലാം സ്വപ്ന തുല്യം.. കുടുംബം, കുടുംബക്കാർ വീട്ടകാര് എല്ലാവരും സ്നേഹനിധികൾ… പക്ഷേ ഞാൻ കാത്തിരുന്ന സ്നേഹം അതെല്ല.. പതിയെ ഞാൻ ജാസിർക്കാനോട് അടുക്കാൻ ശ്രമിച്ചു… മാന്യമായ രീതിയിലുള്ള സംസാരവും പരിഗണയും ആള് എനിക്ക് തിരിച്ച് തൽകി… പക്ഷെ ഒരു ഭാര്യക്ക് വേണ്ടുന്ന പരിഗണന ഒന്നും തന്നെ ലഭിക്കുന്നുമില്ല..

ഒരു ദിവസം ജാസിർക്ക ഫോണ് നോക്കി നിക്ക ആയിരുന്നു. പെട്ടെന്ന് ഫോണ് ബെഡിലേക്കിട്ട് ബാത് റൂമിലേക്ക് പോയി.. കുട്ടികൾ എടുത്തു ഗെയിം കളിക്കുന്നതിന് ലോക്ക് ഇട്ടിട്ടുണ്ടായിരുന്നു. ഞാൻ ഇടക്കിടക്ക് വിളിക്കാൻ ഇക്കാൻറെ ഫോൺ ഉപയോഗിക്കുന്നത് കൊണ്ട് എനിക്ക് പാസ്സ്‌വേർഡ് അറിയാമായിരുന്നു.

രണ്ടുദിവസമായി ഇക്കാ ഫോൺ താഴെ വെക്കാത്തത് ഞാൻ ശ്രദ്ധിച്ചിരുന്നു എപ്പോ നോക്കിയാലും അതിൽ കുത്തി കൊണ്ടിരിക്കും… വെറുതെ ഒരു കൗതുകത്തിന് ഫോൺ എടുത്തു നോക്കിയതാണേലും നോട്ടിഫിക്കേഷൻ നോക്കിയപ്പോൾ നിംബസ് മെസ്സഞ്ചറിൽ ഒരു നോട്ടിഫിക്കേഷൻ കണ്ടു. ഐക്കണിൽ തൊട്ടപ്പോൾ നിംബസ് ഓപ്പൺ ആയി വന്നു. ഇക്കാ ലോഗൗട്ട് ചെയ്തിട്ട് ഉണ്ടായിരുന്നില്ല. ജംഷീറ എന്ന പെൺകുട്ടിയുമായുള്ള ചാറ്റ് ആണ് മുകളിൽ തന്നെ ഉണ്ടായിരുന്നത്. തുറന്നു ഓരോരോ മെസ്സേജുകൾ ആയി വായിക്കാൻ തുടങ്ങി. എന്റെ സർവ്വ നാഡി ഞെരമ്പുകൾ തളർന്ന് പോവുന്ന
കാര്യങ്ങളായിരുന്നു അതിൽ കണ്ടത്….

ഞാൻ ജീവിച്ചിരിക്കുന്നത് തന്നെ എന്തിന് എന്ന് തോന്നി പോയ നിമിഷങ്ങൾ… ഞാൻ തുടക്കം മുതൽ ഓരോന്നായി വായിക്കാൻ തുടങ്ങി…

വായിച്ച് കഴിഞ്ഞപ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞിരുന്നു… അവരുടെ പ്രണയം വായിച്ചറിഞ്ഞ എനിക്ക് അത്രക്ക് വിഷമം ഉണ്ടായി എങ്കിൽ ഇക്ക എത്ര ഉരുകിയിട്ടുണ്ടാകും… ആളോട് ആദ്യമായി ഒരു ബഹുമാനമൊക്കെ തോന്നിയ നിമിഷം… അത്രക്ക് പ്രണയമായിരുന്നു അവരുടെ ഉള്ളിൽ… വിരഹമായിരുന്നു വാക്കുകളിൽ… നിർവചിക്കാനാവാത്ത ഒരു തരം നിർവികാര ആത്മബന്ധം…”

“അല്ല… അതിനും മാത്രം എന്താ അതിൽ ഉണ്ടായിരുന്നേ??”

ഞാൻ ഇടക്ക് കയറി ഒന്നിടപെട്ടു…

“നിന്റെ ഇക്കാന്റെ ഉമ്മാന്റെ അതായത് നിന്റെ മാമിയുടെ വീടിനടുത്ത കുട്ടിയാണ് ഈ ജംഷീറ… ഇക്കാന്റെ കളിക്കൂട്ടുകാരി… പാവപ്പെട്ട വീട്ടിലെ ആയത് കൊണ്ട് നിന്റെ മാമൻ കല്യാണം കഴിപ്പിച്ച് കൊടുക്കില്ല എന്ന് പറഞ്ഞു… കാല് പിടിച്ചു കരഞ്ഞിട്ടും സമ്മതിച്ചില്ല.. ദുരഭിമാനവും പൈസയുടെ ഹുങ്കും… ഇന്നത്തെ നിന്റെ അവസ്ഥ തന്നെ ആയിരുന്നു ഇക്കാക്ക്… അനുസരിക്കാതെ വേറെ വഴി ഇല്ലായിരുന്നു… ഇതിനിടക്ക് നിന്റെ മാമൻ മുൻ കൈയ്യെടുത്ത് ജംഷീറാന്റെ കല്യാണം നടത്തിച്ചു. ഏതോ ഒരു ഗൾഫുകാരൻ.. കണ്ണെടുക്കാൻ കഴിയാത്ത മൊഞ്ചുള്ള അവളെ ആരാ കൊത്തി കൊണ്ടു പോവാത്തത്… ജാസിർക്ക ഇതിനിടയിൽ നിസ്സഹായനായി നിന്നു… മരിച്ചാലോ എന്ന് വരെ ആലോചിച്ചിട്ടുണ്ട് എന്ന് എന്നോട് പറഞ്ഞിട്ടുണ്ട്…

ജംഷീറാന്റെ കല്യാണം കഴിഞ്ഞതോടെ നിന്റെ മാമൻ ഇക്കാക്ക് കല്യാണം നോക്കാൻ തുടങ്ങി… സൗന്ദര്യത്തിൽ ജംഷീറാനെ വെല്ലുന്ന ഒരുത്തി വേണം എന്നായിരുന്നു വാശി… എന്നാൽ ജാസിർക്ക സ്നേഹിച്ചിരുന്നത് ജംഷീറാന്റെ മനസ്സായിരുന്നു അല്ലാതെ അവളുടെ ശരീര സൗന്ദര്യമായിരുന്നില്ല എന്ന് നിന്റെ മാമാക്ക് അറിയില്ലാലോ… അങ്ങനെ നാടു മുഴുവൻ അരിച്ച് പെറുക്കുമ്പോഴാണ് ആ നറുക്ക് എനിക്ക് വീഴുന്നത്… അതാടെ നിന്റെ മാമ തന്നെ എല്ലാം ഉറപ്പിക്കുകയായിരുന്നു…

പക്ഷേ ഇതിന്റെ ഒക്കെ ഇടയില് മനുഷ്യൻ മറന്നു പോവുന്ന ഒരു സത്യം ഉണ്ട്… ദൈവം എന്ന് പറഞ്ഞ സത്യം… യഥാർത്ഥ പ്രണയം അത് ദൈവീകമാണ്… നിന്നെ എനിക്ക് കിട്ടിയ പോലെ… മനുഷ്യൻ എത്രയൊക്കെ പൊളിച്ചടുക്കാൻ ശ്രമിച്ചാലും അത് കൂടി ചേരുക തന്നെ ചെയ്യും…

ജഷീറാന്റെ കല്യാണം കഴിഞ്ഞിട്ടും അവര് തമ്മിലുള്ള ബന്ധത്തിന് ഒരു മാറ്റവും വന്നില്ല.. പ്രണയം വിരഹമായും… വിരഹം പ്രണയമായും മാറി മറിഞ്ഞു… അവരുടെ പ്രണയ ദിനങ്ങൾക്ക് മാറ്റേകാൻ ആ പഴയ ദിനങ്ങളിലെ വസന്തവും ഋതുഭേതങ്ങളും പൂക്കാലമായി പൊഴിഞ്ഞു വസന്തമേകി… പൂമ്പാറ്റകളെ പോൽ അവർ പാറി പാറി നടന്നു.. അവരുടെ സ്വകാര്യതയായി ആ പൂക്കാലത്തെ അവർ മറച്ചു പിടിച്ചു….

ഒരു മനുഷ്യൻ എന്ന നിലയിൽ എനിക്ക് അടങ്ങാത്ത സന്തോഷം ഉണ്ട്… അത് പോലെ അസൂയയും… പക്ഷേ ഒരു ഭാര്യ എന്ന നിലയിൽ എന്റെ അവകാശമല്ലേ അവൾ കട്ട് എടുക്കുന്നത്… എനിക്ക് താങ്ങാവുന്നതിനും അപ്പുറം ആയിരുന്നു…. ഞാൻ ഇക്കാനോട് ചോദിക്കാൻ തന്നെ തീരുമാനിച്ചു… ഒന്നും അറിയാത്ത ഒരു പൊട്ടിയായി എനിക്ക് തുടരാനാകുമായിരുന്നില്ല…
ഇക്ക റൂമിലേക്ക് വന്നപ്പോൾ ഞാൻ ഇക്കാനോട് പൊട്ടിത്തെറിച്ചു… എന്തൊക്കെ പറഞ്ഞു എന്ന് എനിക്ക് തന്നെ അറിയില്ല… മനസ്സിലെ ഭാരമെല്ലാം ഇറക്കി വെച്ചപ്പോൾ സങ്കടങ്ങൾ കണ്ണീരായി പൊഴിഞ്ഞു…. തളർന്ന് ബെഡിൽ ഇരുന്ന എന്റെ കൈകൾ കൂട്ടിപിടിച്ച് ഇക്ക കുറേ മാപ്പ് പറഞ്ഞു.. എന്റെ ഉള്ളിലെ വിങ്ങിപൊട്ടലിന് അതൊന്നും ഒരു പരിഹാരമാവുമായിരുന്നില്ല… അവസാനം കാലിൽ വരെ വീണു… മനസ്സിൽ പ്രതിക്ഷ്ട്ടിച്ച പുരുഷൻ കാലിൽ വീണാൽ ഏത് സ്ത്രീക്കാ സഹിക്കാൻ ആവാ.. എന്നെ കെട്ടിപിടിച്ച് വിങ്ങിപൊട്ടി ഇക്ക വീണ്ടും കുറേ മാപ്പ് പറഞ്ഞു… എന്റെ ഉള്ളിലെ മഞ്ഞ് മലയെ ഉരുക്കി കളയാൻ തക്ക ശക്തിയേറിയതായിരുന്നു ആ പശ്ചാതാപം… ഇത് വരെ ഉണ്ടായതെല്ലാം എന്നോട് മനസ്സ് തുറന്ന് ഏറ്റു പറഞ്ഞു…

തുടർന്നുള്ള ദിവസങ്ങളിൽ ഞങ്ങൾ കൂടുതലായി ഇടപഴകാൻ തുടങ്ങി… അടുത്തറിയാൻ തുടങ്ങി… എന്നോട് അടുത്താലും അദ്ദേഹത്തിന് ജംഷീറയെ പിരിയാൻ സാധിക്കുമായിരുന്നില്ല… എന്റെ അവസ്ഥയിൽ ഇക്കാക്ക് ഭയങ്കര വിഷമം ഉണ്ടായിരുന്നു… എത്ര ഒക്കെ ആയാലും ഇന്നും ഇക്കാന്റെ മനസ്സിൽ ഒരു രണ്ടാം ഭാര്യയുടെ സ്ഥാനമേ എനിക്ക് ഉള്ളൂ… അത് ഇക്കാക്കും നന്നായി അറിയാം.. ഞങ്ങൾ പതുക്കെ ശാരീരികമായി അടുക്കാൻ തുടങ്ങി… ഞങ്ങൾ അങ്ങനെ സംതൃപ്തി അണഞ്ഞ് ഇന്ന ചേർന്ന് കിടക്കുന്ന സമയത്ത് ഇക്ക എന്നോട് ഒരു കാര്യം പറഞ്ഞു…

സബീ.. മോളേ….

എന്താ ക്കാ…

ഇക്ക പറയുന്നത് കൊണ്ട് മോൾക്ക് ഒന്നും തോന്നരുത്… നിനക്ക് ഇത് വരെ ആരോടും ഇഷ്ടം തോന്നിയിട്ടില്ല എന്ന് നീ പറഞ്ഞു.. ഞാനാണ് നിന്റെ ആദ്യത്തെ പുരുഷൻ… ഇനി മോൾക്ക് ആരോടെങ്കിലും അങ്ങനെ ഒരു ഇഷ്ടം തോന്ന ആണെങ്കിൽ ബന്ധം പുലർത്തുന്നതിന് ഇക്കാക്ക് സന്തോഷമേ ഉള്ളൂ.. എനിക്ക് തരാൻ പറ്റാതെ പോയ സ്നേഹം നിനക്ക് തരുന്ന ഒരാൾ… നിന്റെ ശരീരം മോഹിക്കുന്ന ആളല്ല എന്ന് പൂർണ്ണ ഉറപ്പുള്ള ഒരാൾ…

Leave a Reply

Your email address will not be published. Required fields are marked *