സുറുമ എഴുതിയ കണ്ണുകളിൽ- 4

“അറിയാതെ പോയല്ലോടീ നിന്റെ സ്നേഹം ഞാൻ..”

“അറിയിക്കാതിരുന്നത് എന്റെ തെറ്റ്…

ഇത്താന്റെ മുത്ത് ഇത്താന്റെ കൂടെ ഉണ്ടായാൽ മതി…

നിന്റെ സ്നേഹം മാത്രം മതി എനിക്ക്…
നിന്റെ അടുക്കൽ എങ്കിലും എനിക്ക് ആദ്യ ഭാര്യയുടെ സ്ഥാനം വേണം..

ശരീരം കൊണ്ട് കിട്ടിയില്ല എങ്കിലും മനസ്സ് കൊണ്ടെങ്കിലും എനിക്കാ സ്ഥാനം വേണം…

അത് മാത്രം മതി എനിക്ക്…”

അവളുടെ ശബ്ദം ഇടറിയിരുന്നു… വാക്കുകൾ മുറിഞ്ഞു മുറിഞ്ഞാണ് പുറത്തുവന്നത്… വിതുമ്പിക്കൊണ്ട് ആയിരുന്നു അവൾ ഇത്രയും പറഞ്ഞത്…

വാക്കുകളിലൂടെ അവളുടെ പ്രണയം എനിക്ക് തുറന്നു കാട്ടുകയായിരുന്നു… അർഹിക്കാത്തതാഗ്രഹിക്കുന്നവളെ പോൽ അവളുടെ വാക്കുകൾ ദുർബലമായിരുന്നു..

” ഉണ്ടാകും പെണ്ണേ… നീ ആണ് എന്റെ ആദ്യ ഭാര്യ…. നിനക്കേ ഉള്ളൂ അതിനുള്ള യോഗ്യത…”

സന്തോഷം കൊണ്ടും നാണം കൊണ്ടും അവളുടെ മുഖം ചുവന്നു തുടുത്തിരുന്നു…

” ഭർതൃമതിയായ എന്നെ ആസ്ഥാനത്ത് കാണാൻ ന്റെ മുത്തിന് വിഷമം ഉണ്ടോ??..”

“അങ്ങനെ നോക്ക ആണെങ്കിൽ ഈ വക സാധനങ്ങൾ ഒന്നും എനിക്കും ഇല്ലാല്ലോ… പിന്നെ എന്താ”

“ആഹാ… അതെപ്പോ?? ആരാണാവോ ന്റെ ചെക്കന്റെതൊക്കെ കട്ടെടുത്തത്….”

തമാശ നിറഞ്ഞ വാക്കുകൾ ആശ്ചര്യ പൂർവ്വം അവൾ ചോദിച്ചു

“കട്ടെടുത്തതൊന്നുമല്ല… ഞങ്ങൾ സ്നേഹത്തോടെ പരസ്പരം കൈമാറിയതാ….

ന്റെ ചിന്നുവിന്…”

അത് പറയുമ്പോൾ അവളെ ഓർത്തെന്നോണം എന്റെ ഗണ്ഡം ഇടറിയിരുന്നു…

കണ്ണുനീർ തുള്ളികൾ ചാലിട്ടൊഴുകിയിരുന്നു…

ചുണ്ടുകൾ വിറ കൊള്ളുന്നുണ്ടായിരുന്നു…

കവിളുകൾ തുടിക്കുന്നുണ്ടായിരുന്നു…

ഇതാണ് എന്റെ പ്രണയം…

അല്ല….

എന്റെ പ്രണയ വിരഹം….

” വാവേ… ഞാൻ ഒരു പൂതി പറഞ്ഞാൽ നടത്തി തരുമോ?? വിഷമാകില്ല എങ്കിൽ…”

“നീ കാര്യം പറ പെണ്ണേ… ”

“നിന്റേം ചിന്നൂന്റേം കഥ പറഞ്ഞ് തരുമോ??”
“അത് വേണോ??”

“ഹ്‌മ്…. പ്ലീസ്….. നല്ല കുട്ടി അല്ലേ…”

” ഓക്കെ… ന്റെ ഭാര്യ ആദ്യമായി ഒരു കാര്യം ചോദിച്ചതല്ലേ… നടത്തി തന്നില്ല എന്ന് വേണ്ട”

അവളെ എന്നിലേക്ക് ചേർത്ത് നിർത്തി നെറ്റിയിൽ ഉമ്മ വെച്ചു… അവളൊന്ന് ചിണുങ്ങി…

“വാ.. നമുക്കാ ബാൽക്കണിയിലേക്ക് ഇരിക്കാ…”

അഴിച്ചിട്ട മുണ്ട് എടുത്തുടുത്ത് ഞാൻ ബാൽക്കെണിയിലേക്ക് നടന്നു… കൈയിൽ കിട്ടിയതെന്തോ വലിച്ച് കയറ്റി അവളും പിന്നാലെ കൂടി… കഥ കേൾക്കാനുള്ള തിടുക്കത്തിൽ…

കൈയിൽ കരുതിയ സിഗരറ്റിന് തീ കൊളുത്തിയിട്ട് ഞാനെന്റെ ഓർമ്മകളെ ഇന്നലെകളിലേക്കോടിച്ചു…

തുടരും..

ഷാജഹാന്റെയും ചിന്നുവിന്റെയും (സെഫീനാ മെഹ്റിൻ) പ്രണയം ഈ കഥയിൽ ചുരുക്കി പറയുകയും വിശദമായി മറ്റൊരു കഥയായി ഈ കഥയുടെ കൂടെ തന്നെ നിങ്ങൾക്കു മുമ്പിൽ എത്തിച്ചാലോ എന്നൊരു ആലോചനയുണ്ട്. ഈയൊരു കാര്യത്തിൽ നിങ്ങളുടെ അഭിപ്രായം തേടുന്നു. ഷാജഹാൻറെ കുട്ടിക്കാലവും സ്കൂൾ ജീവിതവും പ്രണയവും ഈ കഥയുടെ കൂടെ എഴുതുമ്പോൾ നിങ്ങൾക്ക് മടുപ്പ് വരണ്ട എന്ന് കരുതിയാണ് ഇങ്ങനെ ഒരു ആലോചന. ഈയൊരു കാര്യം നിങ്ങളുടെ ഇഷ്ടത്തിന് വിടുന്നു.

സ്നേഹത്തോടെ

~ പാക്കരൻ ~

Leave a Reply

Your email address will not be published. Required fields are marked *