സ്നേഹസീമ – 2 3

ഞാൻ : ടീച്ചർ കട്ടനാണ്…. പാൽ ഉണ്ടായിരുന്നില്ല….മറന്നു വാങ്ങാൻ

ടീച്ചർ : അത് സാരല്ല്യ…. കട്ടനാ ഈ തണുപ്പിന് ബെസ്റ്റ്….അല്ല ഇവിടെ നല്ല തണുപ്പാണല്ലോ…

ഞാൻ : ഡിസംബറിൽ എവിടെയും തണുപ്പല്ലേ…. പക്ഷെ ഇവിടെ എന്തായലും നല്ല തണുപ്പാ…

ടീച്ചർ ചായ ഒരു സിപ് കുടിച്ചതും എന്നെ ഒന്ന് നോക്കി. ആമുഖത്തു എന്തോ ഒരു വൈക്ലബ്യം കാണാം.. ടീച്ചർ കപ്പ്‌ താഴെ തന്നെ വെച്ചു…

ഞാൻ : ചായ പണി പാളി അല്ലെ….

എനിക്ക് ചെറിയ ചമ്മൽ വന്നു. എന്നാലും ഞാൻ എന്റെ കുറ്റം ഏറ്റു പറഞ്ഞു കീഴടങ്ങി.

ടീച്ചർ : എന്റെ അഖിലെ… ഒറ്റയ്ക്ക് ഇത്ര നാളായി ഇവിടെ താമസിക്കുന്ന ഒരാൾക്ക് ഒരു ചായ പോലും ഇടാൻ അറിയില്ല എന്നറിഞ്ഞാൽ മോശമാണെ. ഞാൻ വനജേച്ചിയോട് പറയട്ടെ…

ടീച്ചർ ഒന്ന് ആക്കി ചിരിച്ചു…. എന്തോ ടീച്ചറുടെ ആ ചിരി കാണാൻ നല്ല ചന്തം.

ഞാൻ : അയ്യോ ചതിക്കല്ലേ പൊന്നു ടീച്ചറെ..  ഞാൻ അങ്ങനെ കുക്കിംഗ്‌ ഒന്നും ഇല്ല….. വല്ലപ്പോളും ഒരു ഓംലറ്റ് ബ്രെഡ് ജാം അല്ലാതെ ഒന്നും പരീക്ഷിക്കാറില്ല…. ഒക്കെ പുറത്തു നിന്നാണ്….

ടീച്ചർ : ആ അങ്ങനെ വരട്ടെ… അതാണ് ഇത്ര ക്ഷീണം…. ശരീരത്തിൽ ഒന്നും ഇല്ല.. അമ്മ പറഞ്ഞിരുന്നു…

ഞാൻ : എന്നാലും ടീച്ചർക്ക് എന്നെ എങ്ങനെ മനസ്സിലായി സ്റ്റേഷനിൽ വെച്ചു.

ടീച്ചർ :  അതോ… അമ്മ നിന്റെ ഫോട്ടോസ് ഒക്കെ കാണിച്ചിരുന്നു. പിന്നെ മോള് വന്നപ്പോൾ ഇടയ്ക്ക് ഫേസ്ബുക്കിൽ കണ്ടിരുന്നു.

ഞാൻ : ആ….. ഓക്കേ….. പറഞ്ഞ പോലെ എന്താ സഞ്ചനയുടെ  വിശേഷം….. അവൾക്ക് സുഖല്ലേ….

സീമ : മം അവള് ഇപ്പൊ നാലു മാസമായി വന്നു പോയിട്ട്… ദുബായിൽ അവളുടെ ഭർത്താവിന് നല്ല ബിസിനസ്‌ ആണ്… ഒരു മകൻ… ഇപ്പോ 2 വയസ്സായി…

ഞാൻ : ഞാൻ അവളെ കണ്ടിട്ട് എത്ര കൊല്ലമായി എന്നറിയാമോ… അവളെ മാത്രമല്ല എന്റെ എത്രയോ വേണ്ടപ്പെട്ടവരെ ഒന്ന് കണ്ടിട്ട് വർഷങ്ങളായി…. നാട്ടിൽ ഒപ്പം പഠിച്ച കൂട്ടുകാർ, ടീച്ചേർസ്, പിന്നെ നാടും നാട്ടുകാരും…… ഞാനും ഇപ്പൊ ഇടയ്ക്ക് വന്നു പോകുന്ന ഒരു പ്രവാസിയായി…… നാട്ടുകാർക്കൊക്കെ ഞാൻ ഒരു അപരിച്ചതനായി…

അത് ഞാൻ ശരിക്കും നെഞ്ചിൽ തട്ടി പറഞ്ഞതാ…. ഈ ഇടയ്ക്കാണ് രക്ഷധികാരി ബൈജു കണ്ടത്….. അതിലെ ദിലീഷ് പൊത്തന്റെ ആ സീൻ പെട്ടെന്ന് ഓർമ വന്നു….

സീമ : അഖിൽ ഗ്ലൂമി ആയല്ലോ….

ഞാൻ : ഏയ്‌ ചുമ്മാ… അത് പോട്ടെ…. പറഞ്ഞിട്ട് കാര്യമില്ല…ഇവിടത്തെ തിരക്കിൽ പെട്ടു കഴിഞ്ഞാൽ എന്നും തിരക്ക് തന്നെയാ….

സീമ : എന്തിനാ ഇവിടെ കിടക്കുന്നത്…. നിനക്ക് നാട്ടിൽ നല്ല ജോലി കിട്ടില്ലേ…. പിന്നെ സമ്പാത്യത്തിനു വല്ല കുറവുമുണ്ടോ…

ഞാൻ : അതില്ലാ… പക്ഷെ… നാട്ടിൽ അച്ഛനുണ്ടല്ലോ…

ടീച്ചർ ഒരു നിമിഷം എന്റെ മുഖത്തു നോക്കി പെട്ടെന്നു ചിരി പൊട്ടി… ഞാനും ചിരിച്ചു…

ഞാൻ : അയ്യോ ടീച്ചറെ ഞാൻ ഇങ്ങനെ പറഞ്ഞെന്നു നാട്ടിൽ പോയി പറയല്ലേ….

ഞങ്ങൾ അങ്ങനെ കുറച്ചു പഴയ കാര്യങ്ങളും നാട്ടുവാർത്തകളും  ഒക്കെ ചർച്ച ചെയ്തിരുന്നു. ഞാനും ടീചറും കുറച്ചു ചിരിച്ചും തമാശ പറഞ്ഞും ഞങ്ങൾ ഇത്രയും കൊല്ലത്തെ ആ ഗ്യാപ് ഫിൽ ചെയ്തു തുടങ്ങിയിരുന്നു….

പെട്ടെന്ന് ആണ് ടീച്ചറുടെ ഫോൺ റൂമിൽ ചാർജ് ചെയ്യാൻ വെച്ചിരുന്നത് ബെൽ അടിക്കാൻ തുടങ്ങിയത്…… ടീച്ചർ എണീറ്റ് റൂമിൽ പോയി.. പക്ഷെ ലൈറ്റ് ഓൺ ചെയ്തപ്പോൾ ട്യൂബ്ലൈറ്റ് കത്തിയില്ല .

സീമ : അഖിൽ…

ഞാൻ : എന്താ ടീച്ചർ…

സീമ : ഇവിടെ ലൈറ്റ് കത്തുന്നില്ല.

ഞാൻ : താ വരുന്നു….

ഞാൻ റൂമിൽ ചെന്ന് നോക്കിയപ്പോൾ ഇരുട്ടായിരുന്നു..  ടീച്ചർ കാൾ എടുത്ത് സംസാരിച്ചു തുടങ്ങിയിരുന്നു. ഞാൻ വെളിച്ചം തീരെയില്ലാത്തതിനാൽ റൂമിലെ കർട്ടൻ നീക്കിയപ്പോൾ പുറത്തു നിന്നുള്ള വെളിച്ചം ഉള്ളിലേക്ക് കയറിയി. ടീച്ചർ ഗ്ലാസിന്റെ മുന്നിലേക്ക് നീങ്ങി നിന്നു. ഞാൻ ബെഡിൽ കയറി ട്യൂബ് ലൈറ്റ് തിരിച്ചു നോക്കിയെങ്കിലും കത്തിയില്ല.

ഞാൻ : ബൾബ് പോയെന്നു തോനുന്നു… നാളെ മാറ്റാം….

ഞാൻ എന്നോട് തന്നെ പറഞ്ഞു റൂമിൽ നിന്ന് തിരിച്ചിറങ്ങവേ വെറുതെ ഒന്ന് ടീച്ചറെ തിരഞ്ഞു നോക്കിയതാ….

Leave a Reply

Your email address will not be published. Required fields are marked *