സ്റ്റോറി ഓഫ് ഹെല

ഹായ്

എല്ലാവരും സുഖമായിരിക്കുന്നു എന്ന് വിശ്വസിക്കുന്നു …….

ഇതും പണ്ട് എപ്പഴോ എഴുതി തുടങ്ങിയ കഥയാണ്. ഡ്രാഫ്റ്റിൽ കിടന്നു കിട്ടി ഇനി ചിലപ്പോ ഡിലീറ്റ് ആയി പോയാലോന്നു ഓർത്തു പോസ്റ്റ്‌ ചെയ്യുന്നത് തുടരണോ വേണ്ടയോ എന്ന് അവസാനം അറിയിക്കു.ഏകദേശം ഒരു വർഷം ആയി ഇത് എഴുതിട്ട് ഇപ്പൊ ഞാൻ വായിച്ചപ്പോ വല്യ കുഴപ്പമില്ലെന്ന് തോന്നി അതാ ഇവിടെ പോസ്റ്റ്‌ ചെയ്യുന്നേ അറിയില്ല എത്രത്തോളം ആളുകൾക്ക് ഇഷ്ടപെടുന്നു.

Nb. സംഭാഷണങ്ങൾ പരമാവധി ഞാൻ അന്ന് ഹിന്ദിയിൽ എഴുതാൻ ശ്രെമിച്ചതാ ബട്ട്‌ നടന്നില്ല. ഈ സംഭാഷണം മുഴുവൻ ഹിന്ദിയിൽ ആണെന്ന് കരുതി വായിക്കണേ 😅

ഓഗസ്റ്റ് 15 2016…………ഒരു സ്വാതന്ത്ര്യ ദിനം……………,..

മുംബൈ നഗരത്തോട് വിട പറഞ്ഞു നാട്ടിലേക്ക് പോകാൻ മുബൈ എയർപോർട്ടിൽ കത്തിരിക്കുകയാണ്…..ഹരി കൃഷ്ണൻ ….വേറെ ആരുമല്ല ഞാൻ തന്നെ……..

രണ്ടു വർഷമായി നാട്ടിൽ ചെന്നിട്ട്….വീട്ടുകാരിപ്പോഴും കരുതിയിരിക്കുന്നത് ഞാൻ ലണ്ടൻനിൽ ആണെന്നാണ്…….

കരുതിയിരിക്കുന്നതോ.???????????

അല്ല ഞാൻ പറഞ്ഞു വിശ്വസിപ്പിച്ചിരിക്കുന്നത്…… എന്ന് പറയുന്നതാവും കൂടുതൽ ചേർച്ച…….. സ്വന്തം വീട്ടുക്കാരെ ചതിച്ചവൻ… പറ്റിച്ചവൻ…. വഞ്ചിച്ചവൻ….ഇതിന്റെ അർത്ഥമെല്ലാം ഒന്നാണെങ്കിലും വേറെ ഏതൊക്കെ പര്യായപദങ്ങൾ വേണെങ്കിലും എന്നേ വിളിക്കാം…….. അതിൽ എനിക്കൊരു ദുഖവും ഇല്ല……….കുറ്റബോധവും ഇല്ല……….

താമസം അവസാനിപ്പിച്ചത് കൊണ്ട് കൊണ്ടുപോകേണ്ട ഒരുമാതിരി പെട്ടതെല്ലാം ഞാൻ പെട്ടിയിൽ കയറ്റിയിട്ടുണ്ട്….. ബാക്കി ഫ്ലാറ്റിൽ വെച്ച് പൂട്ടി…… ഇനി ഇങ്ങോട്ട് എനിക്ക് ഇപ്പോഴെന്നും വരാൻ പറ്റില്ല………..
വീട്ടിൽ ചെന്നാൽ അവർ എന്നേ വീട്ടിൽ കയറ്റുമോ…….അതോ ആട്ടി ഇറക്കുവോ…
അറിയില്ലാ എല്ലാം കണ്ട് തന്നെ അറിയണം.

ഇന്നാ പഴയ തറവാട് പത്രസ്സുയർത്തി…… നിൽക്കുന്നുണ്ടെങ്കിൽ അത്‌ എന്റെ അധ്വാനം കൊണ്ട് മാത്രമാണ്….. പുറമെന്ന് നോക്കുമ്പോൾ പുതിയ മോഡലിൽ ഉള്ള ഒരു വലിയ വീട്…… എന്നാൽ ഉള്ളിലാ പഴയ പാലക്കാടൻ ഇല്ലത്തിന്റെ എല്ലാ പ്രൗടിയും കാത്തു സൂക്ഷിച്ചിട്ടുണ്ട്…… പ്രൗടി മാത്രേ ഉള്ളൂ……

അച്ഛൻ കൃഷ്ണൻ നമ്പൂതിരി…….. പേരിൽ മാത്രേ ഉള്ളൂ നമ്പൂതിരി…..കൂടപ്പിറപ്പുകൾ എല്ലാം ചതിച്ചു എല്ലാ സ്വത്തുക്കളും എഴുതി മേടിച്ചിട്ടും….ഇപ്പോഴും തന്റെ കൂടപ്പിറപ്പുകളാണ് തനിക്ക് വലുതെന്നും പറഞ്ഞു പൊക്കി പിടിച്ചോണ്ട് നടക്കുന്ന ഒരു മനുഷ്യൻ……….

ഇന്ന് ആ വീട് കാണുന്നവരെല്ലാം ഒരസ്സൂയകണ്ണോട് കൂടിയാണ് നോക്കുന്നതതെന്ന് അമ്മ ഇപ്പോഴും വിളിക്കുമ്പോൾ പറയും…ആ കുഗ്രമത്തിൽ ഇന്ന് അങ്ങയൊരു വീട് വേറെയില്ലുന്നു വേണേൽ പറയാം….… വീടുപണി തീർന്നു പാല് കച്ചാലിന്റെ അന്ന് രാത്രി എല്ലാവരും പോയി ഞാനും അച്ഛനും അമ്മയും അനിയനും…… അന്ന് അവരുടെ മുഖത്തുണ്ടായ ആാാ സന്തോഷം….. ഒരു മകൻ എന്നാ നിലയിൽ എനിക്കിന്നും അഭിമാനിക്കാം………അവർക്കെന്നെക്കുറിച്ചും അഭിമാനമായിരുന്നു…….

ഞാൻ വീട്ടിൽ ചെല്ലുന്നതോട് കൂടി ആ സന്തോഷം ഇല്ലാതെയാകും…… ഞാൻ അവർക്കൊരു അപമാനവും ആകും……

അച്ഛന് വീതമായി കിട്ടിയത് രണ്ടേക്കാർ ഭൂമിയും അതിലൊരു തറവാടും…….ആ വലിയ തറവാട്ടിൽ പട്ടിണിയോട് മല്ലിട്ട ദിവസങ്ങൾ….അതായിരുന്നു ചെറുപ്പകാലത്തെ എന്റെ ഓർമ്മകൾ….. പറഞ്ഞു വരുമ്പോൾ വലിയ പേരുകേട്ട ജന്മിമാരും തറവാട്ടുകാരും ഒക്കെയാണ് അടുപ്പിൽ തീ കത്തിക്കാറില്ലന്ന് മാത്രം….

ദിവസം ഒരു നേരം മാത്രം ആഹാരം കഴിച്ച ബാല്യങ്ങൾ…… പറമ്പിലെ നാളികേരം കഴിച്ചു വിശപ്പാടാക്കിയ ദിവസങ്ങൾ….. വിശന്നു വലഞ്ഞിരിക്കുമ്പോൾ കരിക്കിൻ വെള്ളം ഇറച്ചി കറിയും….. കരിക്ക് നെയ്ച്ചോറും ആയി കരുതി ആർത്തിയോടെ കഴിച്ച കാലം….. ഒരുപക്ഷെ അതിന് ഇന്നത്തെ നെയ്‌ച്ചോറിനെലും ഇറച്ചിക്കറിയേലുമൊക്കെ രുചിയുണ്ടായിരുന്നു………അന്ന്…….

ജാതി കൊണ്ട് ഉന്നതിയിലായിരുന്ന കൃഷ്ണൻ നമ്പൂതിരിക്ക്… മറ്റുള്ളവരുടെ കീഴിൽ ജോലോയെടുക്കുന്നതിനോട് താല്പര്യമില്ലയിരുന്നു ….. പുള്ളി കുറച്ചു കൃഷിയും പരുപാടിയൊക്കെ ആയി കൂടി….. കൂടെ അമ്മ സാവിത്രിയും ………..

പട്ടിണിക്കും ദാരിദ്ര്യത്തിനും കുറവില്ലായിരുന്നെങ്കിലും അതിന്റെ കൂടെ സ്നേഹത്തിനും കുറവില്ലായിരുന്നു……
സ്നേഹത്തോടും ലാളനയോടും വാത്സല്യത്തോടും കൂടി തന്നെയാണ് എന്നെയും അനിയനെയും വളർത്തിയത്….. എന്തിനേറെ പറയുന്നു… ഫോണിൽ സംസാരിക്കുമ്പോൾ തന്നെ ആ സ്നേഹം എനിക്ക് അനുഭവപ്പെടുമായിരുന്നു….. ഒരിക്കലും അവരെ ചതിക്കാനോ ഒന്നും മനസ്സുകൊണ്ട് കരുതിരുന്നതല്ല……എല്ലാം വിധി എന്ന് വേണേ സമാധാനിക്കാം…..

വിദ്യാഭ്യസ കാലഘട്ടം കഴിഞ്ഞു ജോലി എന്നതിനു പുറമെ ഓടിയപ്പോഴും…… ലക്ഷ്യം കാശു കാരനാകണം….എന്റച്ഛനെ പറ്റിച്ചവരെക്കാളും നല്ല നിലയിൽ എത്തണം………എന്നൊക്കെയുള്ള ഒരുപാട് ആഗ്രഹവും സ്വപനവുമായാണ് മുംബയിൽ എത്തുന്നത്………

(सर आपका बच्चा अब भूखा है………)
സർ നിങ്ങളുടെ കുട്ടിക്ക് വിശക്കുന്നുണ്ട്…..

എയർപോർട്ട് ലോഞ്ചിൽ കണ്ണുമടച്ചിരുന്ന ഞാൻ ഒരു സ്ത്രീയുടെ ശബ്ദം കേട്ടാണ് കണ്ണ് തുറന്നത്………..

വെളുത്ത സാരിയുടുത്ത ഒരു സ്ത്രീ ചിരിച്ചു കൊണ്ട് പറഞ്ഞു നീങ്ങി……..

ഞാൻ എന്റെ മടിയിലേക്ക് നോക്കി….

ആ അച്ചേടെ മോള് എഴുന്നേറ്റോ……… രണ്ടു കയ്യും വായിൽ തിരുകി പല്ല് മുളക്കത്തെ മോണകാട്ടി ചിരിക്കുന്ന എന്റെ ഹെല………മുഴുവൻ പേര് ഹെലാ ഹരി

ബാഗിൽ ഞാൻ കൃത്രിമ മുലപ്പാൽ അഥവാ പാക്കറ്റിൽ കിട്ടുന്ന പൊടി കലക്കി കുപ്പിയിലാക്കി വെച്ചിരുന്നു…… അതെടുത്തു കുഞ്ഞിന്റെ വായിൽ വെച്ചു കൊടുത്തതും അർത്തിയോടെ അവൾ അത്‌ കുടിക്കുന്നത് കണ്ടതും ഒരച്ഛൻ ആയ എന്റെ ഉള്ളൊന്ന് വിങ്ങി…………

ഇന്നേക്ക് എന്റെ മോള് ജനിച്ചിട്ട് 10 മാസം… ഈ പത്തു മാസം കടന്ന് പോയത് പോലും ഞാൻ അറിഞ്ഞില്ല…….ഞാനല്ല ഞങ്ങൾ…..അറിഞ്ഞില്ല!!!!!!!!!!

ഒരാഴചയായി എന്റെ മോള് അമ്മയുടെ മുലപ്പാൽ കുടിച്ചിട്ട്……..ആദ്യമൊക്കെ അവൾ മടി കാണിച്ചെങ്കിലും…… പോകെ പോകെ അവളും പൊരുത്തപ്പെട്ടു

എയർപോർട്ടിൽ കൂടെ കടന്നുപോകുന്നവരെല്ലാരും ഞങ്ങളെ നോക്കാൻ മറക്കുന്നില്ലാത്തത് പോലെ…….പത്ത് മാസം പ്രായമായ കൈ കുഞ്ഞിനേയും ഒരു ബാഗും ആയി വിമാനത്തിനു
കാത്തിരിക്കുന്ന 25 വയസ്സുകാരനായ ഞാൻ……… നിലത്തേക്ക് നോക്കിയതും വെള്ളം ടൈൽസിൽ എന്റെ നിഴൽ വ്യക്തമായി കാണാം….

എന്റെ മനസ്സ് അപ്പോഴും ഏതാനും മണിക്കൂറുകൾ കഴിഞ്ഞു നടക്കാൻ പോകുന്ന സംഭവ വികസങ്ങളെ പറ്റി ആലോചിച് ആസ്വസ്തനായിരുന്നു……..

രണ്ട് വർഷം കഴിഞ്ഞു വീട്ടിൽ ചെന്നിട്ട്….ഇപ്പൊ ചെല്ലുന്നതോ പത്തു മാസം പ്രായം ഉള്ള ഒരു കുഞ്ഞിനേയും കൊണ്ട്…….. എത്രയും പെട്ടന്ന് നാട്ടിൽ എത്തിയാൽ മതിയായിരുന്നു….. ഒരു പക്ഷെ അവർ എന്നേ വീട്ടിൽ കയറ്റിയില്ലെങ്കിൽ…….. എന്തു ചെയ്യും……

Leave a Reply

Your email address will not be published. Required fields are marked *