സ്റ്റെപ്പ് ഇറങ്ങി ചെന്നതും…….. അമ്മ ഇരുന്നു കരയുന്നു അച്ഛന് അടുത്തിരിപ്പുണ്ട്….. എല്ലാരും എന്നേ ഒരു ക്രിമിലിനെ പോലെ നോക്കുന്നു….ചിലരുടെ മുഖത്തു പുച്ഛം… കാണാം………
ഞാൻ അമ്മയുടെ അടുത്തേക്ക് ചെന്ന്…
അമ്മേ പറ്റി പോയി…………
നീ ഇത്രെയും നാള് ഞങ്ങളെ പറ്റിക്കുന്നെയിരുന്നല്ലേ…….. പെഴച്ച് പെറ്റൊരു കുഞ്ഞുമായി വന്നേക്കുന്നു….എന്നേ തള്ളി നിലത്തേക്കിട്ട് അമ്മ മുറിയിലേക്ക് പോയി…….. കൂടെ അച്ഛനും അനിയനും………
കണ്ണ് തുടച്ചു……ഞാൻ വെളിയിലേക്ക് ഇറങ്ങി…… ഒരു പെട്ടി വെളിയിൽ വെച്ച് ബാക്കി എല്ലാം എടുത്തു മുകളിലേക്ക് കേറി…….. വീണ്ടും ഞാൻ താഴെക്കിറങ്ങിയതും……
””””നിന്നെ പറ്റി ആരും ഇങ്ങനൊന്നുമല്ല വിചാരിച്ചേ…… നീ ഈ കുടുംബത്തിന്റെ അന്തസ്സാടാ നശിപ്പിച്ചേ…….പിഴച്ചു പെറ്റൊരു കുഞ്ഞിനെമായി വന്നേക്കുന്നു.. തുഫ്ഫ്…… നീട്ടിയൊരു തുപ്പും…….അച്ഛന്റനിയൻ ആയിരുന്നു പറഞ്ഞത്………
ഞാനൊന്ന് ശ്വാസം വലിച്ചു വിട്ട്…….റിലാക്സ് ആയി………
ഇനി എന്റെ കുഞ്ഞിനെ ആരെങ്കിലും അങ്ങനെ വിളിച്ചാൽ…….. നാവായിരിക്കില്ല മറുപടി പറയുന്നത്…….. സാവധനത്തിൽ പറഞ്ഞു ഞാൻ മിറ്റത്തിന്ന് പെട്ടി എടുത്ത് ഉള്ളിലേക്ക് കേറി…… മനസ്സിൽ ദേഷ്യം ആയിരുന്നെങ്കിലും……….. അത് പുറത്തേക്ക് വരാത്തൊരവസ്ഥായിൽ ആയിരുന്നു ഞാൻ……….
മുറിയിൽ കേറി വാതിൽ കുട്ടിയിട്ട്….. ഒന്ന് കുളിച്ചു ഫ്രഷ് ആയി…….. ബാത്റൂമിൽ ഹീറ്റർ ഒക്കെ വെച്ചിട്ടുണ്ട്….. ഞാൻ അവസാനം വന്നപ്പോൾ അതില്ലായിരുന്നു………
.ഒരു പെട്ടി തുറന്നു അതിൽ നിറയെ ഹെലയുടെ കളിപ്പാട്ടം ആയിരുന്നു…… അതിൽ നിന്നും അവള്ക്കും അവളുടെഅമ്മയ്ക്കും പ്രീയപെട്ട…… കുഞ്ഞു മഞ്ഞ താറാവിന്റെ റബ്ബറിൽ തീർത്ത കളിപ്പാട്ടം…എടുത്ത് രണ്ടെണ്ണം സൈഡിലും… ഒരെണ്ണം കയ്യിലും കൊടുത്തു ….. ഞെക്കുമ്പോൾ അതിൽ നിന്നും താറാവിന്റെ ശബ്ദം…വരും….. അത് അവൾക്ക് പ്രീയപെട്ടതായിരുന്നു……
അലമാര തുറന്ന് ഓരോ പെട്ടിയിൽ നിന്നും തുണികൾ കുത്തി നിറച്ചു അലമാരയിൽ വെച്ച് ………..
അതിൽ നിന്നൊരു ഷോർട്സും ബനിയനും ഇട്ട്…….. എന്റെ കുഞ്ഞിന്റടുത്തേക്ക്……
അച്ചന്റെ പൊന്നാണോ ഇത്……… അമ്മ വരുവാട്ടോ…… പെട്ടന്ന് വരും…….അമ്മയെ ഓർത്താത്തപ്പോൾ തന്നെ എന്റെ കണ്ണുകൾ നിറഞ്ഞൊഴുകൻ തുടങ്ങി……..
കുഞ്ഞിനൊരുമ്മയും ……… അവളെ ചേർത്തു പിടിച്ചു കിടന്നു……………..
ചെറിയൊരു മയക്കം കഴിഞ്ഞേഴുന്നേറ്റപ്പോളും ഹെല എഴുനേറ്റ് തന്നെ കിടപ്പായിരുന്നു……….
നമ്മുക്കെ ഒന്ന് മേല് കഴുകിട്ട് ചാഞ്ചാം…….ഹീറ്ററിൽ നിന്നും ചെറു ചൂട് വെള്ളമെടുത്തു മേല് കഴുകി ഉടുപ്പൊക്കോ മാറി ഞങ്ങൾ വീണ്ടും കിടന്നു……രണ്ടു കയ്യും വായിൽ തിരുകി വെച്ചിരിക്കുന്ന ഹെല……….
വിശക്കുന്നുണ്ടോ…….. മോൾക്ക് പാല് താരവേ……….
ബാഗിൽനിന്നും നിപ്പിൾ ബോട്ടിൽ എടുത്തു നോക്കി അത് കാലിയായിരുന്നു ………കുപ്പിയും ബ്രീസ്റ്റ് മിൽക്ക് പൌഡറിന്റെ കുപ്പിയുമെടുത്ത് അടുക്കളയലേക്ക്……നടന്നു…….. താഴെലേക്ക് പോകാൻ തീരെ താല്പര്യമില്ല പക്ഷെ അന്നേരം എന്റെ മോള് പട്ടിണിയാകും………
അടുക്കളയിൽ ചെന്ന് കുപ്പി കഴുകി…… പൊടി വെള്ളത്തിൽ കലക്കി….. കുപ്പിയിലാക്കി തിരിച്ചു മുകളിലേക്ക് കേറി….ഹാളിലൊന്നും ആരെയും കാണുന്നില്ല…….ആരെയും കാണാത്തെ എന്താ………
ഞാൻ അച്ഛന്റെ അമ്മയുടേം മുറിയിലേക്ക് ചെന്ന്…… പാതി ചാരിയാ വാതിലിന്റെ ഇടയിലൂടെ നോക്കി…….. അച്ഛന്റെ മടിയിൽ കിടന്നുറങ്ങുന്ന അമ്മ….യെ കണ്ടതും……….. എന്റെ കണ്ണ് കണ്ണുനീർ പൊഴിച്ചു…….ആ കാലിൽ തൊട്ട് ഒന്ന് മാപ്പ് പറയണം എന്ന് തോന്നി……ഞാൻ നിറഞ്ഞ കണ്ണുമായി മുറിക്കുള്ളിലേക്ക് കേറി……..
എന്നേ കണ്ടതും അച്ഛൻ മുഖം താഴ്ത്തി അമ്മേനെ നോക്കി……….. ഞാനാ കാലിൽ തൊട്ടതും അമ്മ എഴുനേറ്റ്……..ആ കണ്ണുകൾ വീണ്ടും നിറഞ്ഞു തുടങ്ങി……
അമ്മ എന്നോട് ക്ഷേമിക്കമ്മാ……….
ഞാനാ കാൽ ച്ചുവട്ടിൽ ഇരുന്നു കരഞ്ഞു…..
ചെല്ല് നീ എഴുനേറ്റ് മുറിയിലേക്ക് പോ….. അച്ഛൻ പറഞ്ഞതും ഞാൻ ആ മുറിക്ക് വെളിയിലിറങ്ങി………
