”””’നിന്റെ കണ്ണാടി കിട്ടിയിരിക്കുന്നെ….. ””””’
മുറിയിൽ നിന്നും അച്ഛന്റെ സംസാരം കേട്ടപ്പോൾ തന്നെ മനസ്സിലെ പാതി ഭാരം ഒഴിഞ്ഞത് പോലെ……….തിരിച്ചു ഞാൻ സോഫയിൽ വന്നിരുന്നു…….അവർ വരട്ടെ………
അമ്മ വേഗം അടുക്കളയിലേക്ക് പോകുന്നതും കണ്ട്….. ഒരു ചെറിയ പാത്രവുമായി മുറിയിലേക്കും……
എന്തായിരിക്കും ആ പാത്രത്തിൽ എന്നറിയാനുള്ള ആകാംഷയോടെ ഞാൻ മുറിയിലേക്ക് ചെന്ന്….. അമ്മയുടെ മടിയിൽ കിടന്ന് കുറുക്ക് കഴിക്കുന്ന ഹെല….. എന്നേ കണ്ടതും കയ്യും കാലൊക്കെ പൊക്കി പരിജയം പുതുക്കി ….തല പൊക്കി അമ്മ എന്നേ നോക്കി…… കുഞ്ഞിനെ നോക്കി ചിരിച്ചോണ്ടിരുന്ന എന്റെ മുഖം മാറി….
ഞാൻ അമ്മയുടെ അടുത്തിരുന്നു…….
മാറിയിരിക്കടാ…….. ഈ കുഞ്ഞിനോട് ദേഷ്യം കാണിക്കാൻ കഴിയേലഞ്ഞിട്ടാ…എനിക്ക്…..നീയുമായി എനിക്കൊരു ബന്ധവും ഇല്ല……….
കുറുക്ക് കൊടുത്തു കഴിഞ്ഞതും ഞാൻ കുഞ്ഞിനേം എടുത്തു ഞാൻ മുകളിലേക്ക് പോയി………
ഞാനാരേം കൊന്നിട്ടൊന്നുമില്ലല്ലോ….????
മനസ്സിലോരോന്നൊക്കെ പറഞ്ഞു കൊണ്ട് മുറിയിൽ കേറി വാതിൽ വലിച്ചാടച്ചു…അപ്പോഴാണ് ഞാൻ ഭിത്തിയിൽ തൂക്കിയിരിക്കുന്ന ഫോട്ടോ ശ്രെദ്ധിച്ചത്….ഞാൻ ജോലി കിട്ടി മുംബൈക്ക് പോയപ്പോൾ റെയിൽവേ സ്റ്റേഷനിൽ നിന്നെടുത്ത സെൽഫി….. ഞാനും അമ്മയും അച്ഛനും അനിയനും…….
ചേട്ടാ…….വാതിൽ തുറക്ക്………ഹരീഷ് വാതിലിൽ തട്ടി കൊണ്ട് വിളിച്ചു…….
ഞാൻ വാതിൽ തുറന്നു………..
എന്താടാ….എന്തു പറ്റി…………
ഒന്നൂല്ല….. കുഞ്ഞിനെ എടുക്കാൻ വന്നേ……….
അതിന് നീ അയ്യോ കൊട്ടി കൊണ്ടാണോ വരുന്നേ……
അവന് ഹെലയുടെ അടുത്തിരുന്നു കുഞ്ഞിനെ കളിപ്പിക്കാൻ തുടങ്ങി……….
താഴേ നിന്നും അമ്മ അവനെ വിളിച്ചു……… അവന് ഹെലെയെ എടുത്ത് താഴേക്ക് ഇറങ്ങിയതും……….ഞാനും പുറകെ ചെന്ന്….
ഞാൻ വരുന്നത് കണ്ടപ്പോഴേ അമ്മ അടുക്കളയിലേക്ക് പോയി……….
എന്താമ്മേ വിളിച്ചേ…….. ഹരീഷ് ചോദിച്ചു….
നീ ആ കടയിൽ പോയി സാധനങ്ങൾ വാങ്ങിച്ചിട്ടു വാ…….
അവൻ കുഞ്ഞിനെ എന്റെ കയ്യിലേക്ക് തന്ന് കടയിലേക്ക് പോയി…….
ഞങ്ങൾ പറമ്പിലൊക്കെ നടന്ന് നടന്ന് മാളൂന്റെ വീടിനടുത്തെത്തി…… അങ്ങോട്ടെന്ന് വെച്ച് പോയതല്ല….. ഹെലനെ ഓരോന്നൊക്കെ കാണിച്ചും കളിച്ചും ചിരിച്ചൊക്കെ അവിടെ എത്തിയതാ….. ഞങ്ങളെ കണ്ടതും ഉമ്മറത്തിരുന്ന മാളു ഓടി വന്ന്…….
അഹ് ഇതാര്…… വന്നത് അറിഞ്ഞായിരുന്നു….. ഇതാണല്ലേ ആൾ കുഞ്ഞിന്റെ നേരെ കൈ നീട്ടികൊണ്ടവൾ പറഞ്ഞു……….
മാളു അവൻ എന്തെ മണി…………..
ഏട്ടൻ പണിക്കു പോയേക്കണേ……
ഞാൻ വന്നതറിഞ്ഞില്ലേ……
അത് ഇനി അറിയൻ ഈ ജില്ലയിൽ ആരും ഇല്ല……..
മൊത്തം വാർത്ത പടർന്നല്ലേ………
പിന്ന നാട്ടിൽ മൊത്തം ഇതാപ്പോ ചർച്ച ….ചായ കടയിലും ആൽ തറയിലും പാടത്തും പറമ്പിലുമൊക്കെ……..
അല്ല നിങ്ങടാ കല്യാണകാര്യം എന്തായി……….
മാളു……… ഉമ്മറത്ത് നിന്നനെ ഒരു കൈ ഉത്തരത്തിൽ പിടിച്ചു കൊണ്ടാണ് അവളുടെ അച്ഛൻ വിളിച്ചത് ………നെറ്റിയിലൊരു ഭസ്മകുറിയും ദേഹത്തു ഒരു പൂണൂലും…… കള്ള കിളവൻ….ആ മൈരൻ എന്നേ പണ്ടേ കണ്ടൂടാ…………
മാളു ചെല്ല് പൊക്കോ ഇല്ലേ നിന്റച്ഛന്റെ ടെമ്പർ തെറ്റും…….. കുഞ്ഞി കാലിനോരുംമയും കൊടുത്തവൾ ഓടി…..
ഞാനും മണിയും പ്ലസ് ടു വിനു പഠിക്കുന്ന…സമയം…അവനൊരു ക്രിസ്ത്യാനി പെണ്ണുമായി ഇഷ്ടത്തിലായി….അത് സ്കൂളിലും വീട്ടിലുമൊക്കെ വലിയ വിഷയമായി……
മണിയുടെ അച്ഛനാണെ അടുത്തുള്ള ഒരമ്പലത്തിലെ പൂജാരിയും…….. പുള്ളിക്ക് ആ ബന്ധം അങ്ങ് സുഖിച്ചില്ല….. ഒരുദിവസം എന്നേം മണിനേം ഉപദേശിക്കാനായി വീട്ടിലെക്ക് വിളിച്ചു……
ആദ്യം കുറെ കാര്യങ്ങൾ ഒക്കെ പറഞ്ഞു പറഞ്ഞു അവസാനം അത് ജാതിയിലേക്ക് വരെ എത്തി…… അവനോട് അതിനെ പറ്റി കുറെ പറഞ്ഞിട്ട് എന്നാടൊരു ചോദ്യം…..
എന്താ ഹരി ഞാൻ പറഞ്ഞതിൽ കാര്യമില്ലേ……….
എന്റെ ദേഹത്തു കിടന്ന പൂണൂല് പൊട്ടിച്ചു നിലത്തേക്കെറിഞ്ഞാണ് ഞാൻ മറുപടി കൊടുത്താത്…….എന്റെ പുറകേം മണിയും….. അതോടെ അങ്ങേര് ഉള്ളപ്പോൾ ആ വീട്ടിൽ ചെല്ലാൻ പറ്റത്തെ അവസ്ഥായായി…….. എന്റെ വീട്ടിലും കുറെ പ്രേശ്നങ്ങൾ ഉണ്ടായി……അതിനെ ചോല്ലി…….
