സ്റ്റോറി ഓഫ് ഹെല

ഹിന്ദിയും ഇംഗ്ലീഷും കയ്യിലിട്ടമ്മനം ആടുന്ന എനിക്ക്…….. ഭാഷയൊരു വിഷയവേ അല്ലായിരുന്നു ആദ്യ ദിവസം തന്നെ…… എല്ലാരുമായി കമ്പനിയായി…..തല്ക്കാലം കോളേജ് ഗസ്റ്റ് ഹൌസിൽ താമസം……..

നാളെ തൊട്ട് ക്ലാസ്സിൽ പോണം….. പിളേരൊക്കെ എങ്ങനെയാണാവോ….. പൂത്ത കാശുള്ളവരുടെ മക്കളാണ് അവിടെ പഠിക്കുന്നത്….. അവരുടെ ഒരു വർഷത്തെ ഫീ എന്റെ എന്റെ ഒരു വർഷത്തെ ശമ്പളത്തേക്കാൾ വലുതായിരുന്നു……….

അടുത്ത ദിവസം കോളേജിൽ നേരെ ക്ലാസ്സിലേക്ക്………..

എക്സിക്യൂട്ടീവ് ലുക്കിൽ ഞാൻ മൂന്നാം വർഷ..ക്ലസ്സിലേക്ക് കേറി…..

എല്ലാരും എഴുനേറ്റു വിഷ് ചെയ്തു…

സിറ്റ് സിറ്റ്………

ഒരു വലിയ ശീതികരിച്ച ക്ലാസ്സ്‌ മുറി….. ഓരോ കുട്ടിക്കും വെവ്വേറെ കസേരയും ടേബിളും…..30 ആൺ കുട്ടികൾ മുപ്പത് പെൺ കുട്ടികൾ ഇതായിരുന്നു സ്‌ട്രെങ്ത്ത്….. പല പല സംസ്ഥാനങ്ങളിൽ നിന്നുള്ളവർ………….

ഗുഡ് മോർണിംഗ് അൾ ഓഫ് യു………ഞാൻ എല്ലാവരെയും ഒന്ന് കൂടെ വിഷ് ചെയ്തു

ഐ ആം ഹരികൃഷ്ണൻ ഫ്രം കേരള….. ആൻഡ് ഐ വിൽ ബി വിത്ത്‌ യു ഫ്രം ടുഡേ ഓൺവേർഡസ്….. ഐ വിൽ ടീച്ച് തെ സബ്ജെക്ട് ക്യാപിറ്റൽ മാർക്കറ്റ് … ആൻഡ് ഇട്സ് സ്‌ട്രുക്ചർ സൊ ലെറ്റസ്‌ ഗെറ്റ് സ്റ്റാർട്ട്‌…..
അന്ന് ക്ലാസും കഴിഞ്ഞു തിരിച്ചിറങ്ങിയപ്പോഴാണ് ഒരു കാര്യം മനസ്സിലായത് …….സാധാരണ ഒരു കോളേജ് അല്ല പഠനത്തിനു മുൻ തൂക്കം നൽകുന്ന ഒരു കോളേജ്….. നമ്മുടെ ഭാഷയിൽ പറഞ്ഞാൽ ഒരു അലമ്പും ഇല്ലാത്തെ സൈലന്റ് കോളേജ്….. കുട്ടികൾക്കണേൽ പഠിക്കാൻ മാത്രേ താല്പര്യമുള്ളൂ…….വേറെ ഒന്നിനോടും ഒരു താല്പര്യവും ഇല്ല……….

ക്ലാസ്സിലിരുന്നു ദഹിപ്പിക്കുന്ന നോട്ടം നോക്കുന്നു പെൺകുട്ടികളും ഉണ്ടായിരുന്നു……..ഓരോ ദിവസം കഴിയുന്തോറും എല്ലാരുമായി അടുത്തു…….കളിയും ചിരിയും പഠനവുമൊക്കെയായി ഒരു മാസം കഴിഞ്ഞു……….കോളേജിൽ ഞാനൊരു സ്റ്റാറായി മാറിയ വിവരം ഞാൻ പോലും അറിയാൻ വൈകി…… മറ്റു ഡിപ്പാർട്മെന്റിലെ കുട്ടികൾ വരെ വന്ന് പരിചയപെടുന്നു…… അതിൽ കൂടുതലും പെൺ കുട്ടികൾ……. കുറച്ചു പേർ നമ്പർ ഒക്കെ ചോദിച്ചു ഞാൻ കൊടുത്തില്ല……

ആ മാസം തന്നെയായിരുന്നു കോളേജ് ഡേ
അമ്മയുടെ പാട്ട് പാടാനുള്ള കഴിവ് കുറച്ചൊക്കെ എനിക്കും കിട്ടിയിട്ടുണ്ട്……കോളേജ് ഡേ ഒക്കെ ഉഷാറായി നടന്നു കൊണ്ടിരുന്നു….സാധാരണ കോളേജിൽ കണ്ടു വരുന്ന മദ്യപാനം പോലുള്ളവ ഒന്നും അവിടെ കാണാനില്ല…… എന്തൂട്ട് പിള്ളേരാണോ എന്തോ….എല്ലാത്തിനും പഠിക്കണം എന്നൊരോറ്റ വിചാരമേ ഉള്ളൂ…

കുറച്ചു ഷോ ഇറക്കം എന്നുള്ള രീതിയിൽ ഞാൻ സ്റ്റേജിൽ കേറി അമീർ ഖാനെ കജോൽ നേം മനസ്സിൽ വിചാരിച്ചു ഒരു പാട്ട് അങ്ങ് കാച്ചി…

ചാൻഡ്‌ സിഫരീഷ് ജോ കർത്താ ഹാമാരി..

ദെത്താ വോ തും കൊ ബാത്താ………

ഷർമോ ഹയാ കെ പർദെ ഗിര കെ

കർനി ഹ ഹം കൊ ഖത്താ……..

സിദ് ഹേ അബ് തോ ഹ ഹുദ കൊ മിത്തനാ

ഹോനാ ഹെ തുജ് മേ ഫനാ……..

പാട്ട് തീർന്നതും ഞാൻ പ്രേതീക്ഷിച്ചത് പോലെ തന്നെ ഞാൻ മെയിൻ ആയി
എന്നേ അറിയാതെ ആരും ആ കോളേജിൽ ഇല്ല എന്നുള്ളവസ്ഥായിലായി……….

പിറ്റേന്ന് ക്ലാസ്സിൽ ചെന്ന് സ്റുഡന്റ്സിനൊരു പ്രൊജക്റ്റും കൊടുത്ത്…….അടുത്ത ദിവസം ഞാൻ തിരിച്ചു നാട്ടിലേക്ക്……….നാട്ടിലെത്തി പറമ്പിലെ കുളത്തിലേക്ക് ചാടിയപ്പോ കിട്ടിയ സുഖം ഹോ……..
കേറി വാ പനി പിടിപ്പിക്കേണ്ട….. അടുക്കള വാതിൽക്കൽ നിന്നും അമ്മയുടെ വിളി വന്നതോടെ…………നനഞ്ഞോട്ടിയ തോർത്തുമുടുത്ത് കുളപ്പാടവിലേക്ക് കേറി……………മുണ്ടും ഉടുത്തു നേരെ അടുക്കളയിലേക്ക്…….പണ്ടത്തെ ചാണകംമെഴുകിയ തിണ്ണയിലിരുന്നു അമ്മയുണ്ടാക്കിയ ദോശയും ചമ്മന്തിയും കെറ്റി……….മുറിയിലേക്ക്…………

മുത്തശ്ശി എന്താണ് ദൈവത്തെ വിളിച് നിലത്തിറക്കുവോ………

പ്രാത്ഥിച്ചോണ്ടിരുന്ന മുത്തശ്ശിയേം ശല്യപെടുത്തി മുറിയിലേക്ക്…….. നല്ലൊരു ഉറക്കം ഉറങ്ങി……….

രാവിലെ എഴുനേറ്റ് ചായയും ആയി ഉമ്മറത്തെ കൊലയിൽ ഇരുന്നു അപ്പുറത്തിരുന്ന് അമ്മ പച്ചക്കറി അരിയുന്നുണ്ട്…….

നീ ഇവിടെ നടക്കുന്നത് വല്ലതും അറിയുന്നുണ്ടോ കുട്ട്യേ……..

എന്താമ്മ…….

നിന്റനിയൻ ഒന്നും പറഞ്ഞില്ലാ……..

ഇല്ലന്നെ എന്താ……..

മ്മടെ പടിഞ്ഞാറലെ മാളുവും അവനും തമ്മിലിഷ്ടത്തിലാണെന്ന്………

ങേ…….അതെപ്പോ………

അതൊക്കെ കുറെ നാളായി ഞങൾ അറിയുന്നതിപ്പോഴാന്ന് മാത്രം

നടത്തി കൊടുക്കായിരുന്നില്ലേ……

അതിപ്പോ നീ നിൽക്കുമ്പോ എങ്ങനാ കുട്ട്യേ നടത്തുന്നെ ആൾക്കാർ എന്ത് പറയും…….

ആൾക്കാരെ എന്തിനാ നോക്കുന്നെ… നാളെ പോയി സംസാരിക്ക് അവന്റീഷ്ട്ടല്ലേ അത്‌ നടക്കട്ടെ………

നിന്റെ കൂട്ടുകാരനല്ലേ മാളൂന്റെ ആങ്ങള നിനക്ക് സംസാരിച്ചാൽ എന്താ…..

പിന്നെ ഞാൻ അവനോട് എന്ത് പറയാനാ

അത്‌ പിന്നെ അമ്മാരു കാര്യം പറയട്ടെ.. നമ്മുക്ക് ഈ വീടൊന്ന് പുതുക്കി പണിതലോ………നിന്റെൽ കാശ് വല്ലതും ഇണ്ടോ…….

ഓ അപ്പൊ അതാണ് കാല്യണലോചിക്കാൻ പോകാത്തെ….. ല്ലേ……
ഇനി അത്‌ കാരണം നടക്കാതിരിക്കണ്ട….. അതിന് ഞാൻ വഴിയുണ്ടാക്കാം ……….

പിറ്റേന്ന് മുതലോരോട്ടമായിരുന്നു ലോൺ ശെരിയാക്കി…….. പ്ലാൻ വരപ്പിച്ചു കോൺട്രാക്ടറും കൊടുത്തപ്പോഴേക്കും ഒരാഴ്ചത്തെ ലീവ് രണ്ടാഴ്ചയ്യായി……

നാളെ പോയില്ലേ ഇനി ആ ജോലിം പോകും…… പിറ്റേന്ന് ഉച്ചക്ക് ട്രെയിൻ കേറി…….. മുംബൈലോട്ട്……

അവിടെ ചെന്നപ്പോൾ അടുത്ത കുരിശ്….ഗസ്റ്റ്‌ ഹൌസ് ഒഴിയണമെന്ന്….ഭാഗ്യത്തിന് ഒരു ഫ്ലാറ്റ് കിട്ടി ബന്ദ്ര എന്നാ സ്ഥാലത് അത്‌ ഒരു പോഷ് ഏരിയ ആയിരുന്നു….. വാടക 20000 രൂപ…….പക്ഷെ വർത് ആയിരുന്നു………

പിറ്റേന്ന് വീണ്ടും ക്ലാസ്സിലേക്ക്…….

ഗുഡ് മോർണിംഗ് അൾ ഓഫ് യു……….ലാപ്ടോപ് പ്രൊജക്ടറിലേക്ക് കണക്ട് ചെയ്യുന്നതിനിടയിൽ ഞാൻ പറഞ്ഞു…….

ഗുഡ് മോർണിങ് സർ…….

ഹൌ വാസ് തെ ലാസ്റ്റ് വീക്ക്‌സ് …….തിരിഞ്ഞ് ലാക്ചർ ടേബിളിൽ ചാരി നിന്നു ചോദിച്ചു………..

പിച്ചല ഹാഫ്ത ബഹുത് ഉബഒ താ ( ബോർ ആയിരുന്നു സർ.) ഒരു പെൺ കുട്ടി എഴുനേറ്റ് നിന്ന് പറഞ്ഞു……..

ശില്പ അതായിരുന്നു അവളുടെ പേര്……..

ശില്പ അഗർ ആപ് പ്രൊജക്ട് പൂര കർത്തി ഹെ…………(ശില്പ പ്രൊജക്റ്റ്‌ കംപ്ലീറ്റ് ചെയ്തോ ) ചിരിച്ചു കൊണ്ട കുട്ടിയോട് ചോദിച്ചു…..

നോ സർ……..

വൈ………..

കൽ മേം സബ്‌മിറ് കരൂങ്ക……….(നാളെ വെക്കാം )

ഷുവർ……..

യെസ് സാർ…….

ഓക്കേ സിറ്റ് ഡൌൺ……….

ലിസൺ ഓൾ ഓഫ് യു…..ആപ് സബ്ഹീ സുനി അഗലെ സോമവർ ആപ്‌കേ ലിയെ ആകിരീ ടാരീഖ ഹേ

…( അടുത്ത തിങ്കളാഴ്ചയാണ് പ്രൊജക്റ്റ്‌ വെക്കാനുള്ള ലാസ്റ്റ് ഡേറ്റ് കഴിയുന്നതും എല്ലാവരും നേരത്തെ തന്നെ വെക്കാൻ ശ്രെമിക്കുക….. അല്ലാത്തപക്ഷം.. എക്സാം എഴുതാൻ സാധിക്കില്ല….)…………
അതോടെ എല്ലാത്തിന്റെ കിളി പോയ പോലെ…….ആദ്യമായിട്ടായിരുന്നു ഞാൻ അങ്ങനെ പറഞ്ഞത്…….

Leave a Reply

Your email address will not be published. Required fields are marked *