പോണോ വേറെ എങ്ങോട്ടും തിരിച്ചു പോയാലോ………
ഊ…….ആ……ആാാാ…….ഹെല എന്റെ ഷർട്ടിൽ വലിച്ചെന്തോ പറയുന്നുണ്ട്……….അവളെ നോക്കി ചിരിച്ചു……..അവളെ നോക്കി ഞാനും പുഞ്ചിരിച്ചു
പോകാം എന്നായാലും എല്ലാരും അറിയേണ്ടതല്ലേ………എന്ത് വന്നാലും ഞാനും എന്റെ മോളും അവിടെ തന്നെ താമസിക്കും…… എനിക്കെന്റെ മോളെ നോക്കണം……
ജോലിക്കും പഠനത്തിനും ദൂരെ പോകുന്ന പെണ്ണുങ്ങൾ കൈ കുഞ്ഞുമായി കേറി വരുന്നതാണ് നമ്മൾ കൂടുതലും കണ്ടിട്ടുള്ളത്……… അതോടെ അവളെ സമൂഹം മോശപ്പെട്ടവളായി ചിത്രീകരിക്കുന്നതും….അവളെ പറ്റി പല കഥകൾ പരക്കുകയും…… തക്കം കിട്ടിയാൽ…….അവളുടെ ഭർത്താവിന്റെ സ്ഥാനവും കാത്തു നിൽക്കുന്ന കുറെ എണ്ണം………..
എനിക്ക് പിന്നെ അതൊന്നും പേടിക്കണ്ടല്ലോ……പല കഥകൾ പറയുവായിരിക്കും…….. നേരെ നിന്ന് പറയട്ടെ ബാക്കി അന്നേരം നോക്കാം……… ഒരു പക്ഷെ ചിലപ്പോ എന്റെ കുഞ്ഞിനെ നോക്കില്ലായിരിക്കും…….എന്നാലും കുഴപ്പമില്ല…… കുഞ്ഞിനെ ഉണ്ടാക്കാൻ മാത്രം അറിഞ്ഞാൽ പോരല്ലോ……..എന്റെ കുഞ്ഞിന്റെ കാര്യം ഞാൻ നോക്കിക്കോളാം എനിക്കാരുടെയും സഹായം വേണ്ട……
സെൽഫ് മോട്ടിവേറ്റ് ചെയ്ത് ഞാൻ കാറിൽ കേറി… ഇനി കഷ്ടിച്ച് പത്തു കിലോമീറ്റർ കാണും…… സമയം ഉച്ചകഴിഞ്ഞു മൂന്നു മണി……….
അടുക്കുംതോറും അച്ഛന്റെയും അമ്മയുടെയും അനിയന്റെയും മുഖം… മനസ്സിലേക്ക് മാറി മാറി വരുന്നു…… ഇതൊന്നുമറിയാതെ മടിയിൽ കിടന്നുറങ്ങുന്നെന്റെ ഹെല………കുഞ്ഞിനൊരുമ്മയും കൊടുത്ത് ഇരുന്നു……..അവളെ നോക്കുമ്പോൾ തന്നെ ഓരോശ്വാസം തോന്നുന്നുണ്ട്………
ചേട്ടാ വണ്ടി ഒന്നോതുക്കുവോ…….
ചേട്ടാ ഇനി ഒരു രണ്ട് കിലോമീറ്റർ കൂടിയേ ഉള്ളൂ…….ചാർജ് എത്രെയി…..
7000 ആകും…..
ഞാൻ പേഴ്സിൽ നിന്നും 10000 രൂപ കൊടുത്തു……..
ഇത് കൂടുതലുണ്ടല്ലോ സാറേ………
അത് വെച്ചോ എനിക്കൊരു ഉപകാരം ചെയ്യുവോ……… ബാക്കിൽ ഉള്ള പെട്ടി ഒന്ന് ഇറക്കി വെച്ചാൽ മതി…….. എന്നിട്ട് ചേട്ടൻ പൊക്കോ ……..
അത്രോള്ളു അത് ഞാൻ ഏറ്റു……….
വണ്ടി വീണ്ടും നീങ്ങി തുടങ്ങി………..
നെഞ്ചിടിപ്പ് കൂടി…… വിയർപ്പുത്തുള്ളികൾ തലയിൽ നിന്നും ഒലിച്ചിറങ്ങി കൊണ്ടിരുന്നു……….
പഴയ മതിലിന്റെ പടിക്കെട്ട് കടന്നതും….. മിറ്റത് അച്ഛനും അമ്മയും അനിയനും കസിൻസും അവരുടെ വീട്ടുകാരും….എന്നു വേണ്ട എല്ലാരും തന്നെയുണ്ട്……..ഇന്നാനെന്താ എല്ലാരും ഇവിടെ………അതല്ലേലും അങ്ങനെനല്ലാ പന്തം പേടിച്ചു പന്തളത്ത് ചെന്നപ്പോ പന്തം കൊളുത്തി പട എന്ന് പറഞ്ഞ പോലെയായി…….
കാർ കണ്ടതും എല്ലാരുടെയും മുഖത്തു ഒരു ചിരി…..
ചിരിച്ചു കൊണ്ട് അമ്മ കാറിനടുത്തേക്ക് ഓടി വരുന്നുണ്ട്……
കാറിന്റെ ഡോർ തുറന്ന്….. ട്ടർകിയിൽ പൊതിഞ്ഞ കുഞ്ഞുമായി ഞാൻ ഇറങ്ങിയതും…… ഓടി വന്ന അമ്മ നിന്നു ആാാ മുഖത്തെ ചിരി മാഞ്ഞു……ഞാൻ എന്തോ വലിയ കുറ്റം ചെയ്‌തെന്നുള്ള തോന്നൽ എന്റെ ഉള്ളിൽ ഉടലെടുത്തു…….. ഞാൻ കുഞ്ഞിനെ നോക്കി അവൾ ഉറക്കമായിരുന്നു……..
കുഞ്ഞുമായി ഞാൻ അമ്മയുടെ അടുത്തേക്ക് നടന്നു…… അടുത്തെത്തിയതും……… അമ്മ എന്നേം കുഞ്ഞിനേം മാറി മാറി നോക്കി…… എന്താ നടക്കുന്നതെന്നറിയാതെ….അവിടെ കൂടി നിന്നവരും നോക്കുന്നുണ്ട്……….അച്ഛന് ഓടി അടുത്തേക്ക് വന്ന്……….
എന്റെ കണ്ണും നിറഞ്ഞു കലങ്ങി……….
ഓടി വന്നച്ഛൻ എന്നോട് എന്നോട് ചോദിച്ചു.
…….ഇതെന്തടാ….. ഈ കാണുന്നെ….ഏതാ ഈ കുഞ്ഞ്……..
എന്നോട് ക്ഷെമിക്കണം…… ഇതെന്റെ കുഞ്ഞാ…….ഞാൻ ഇടറിയ ശബ്ദത്തോടെ പറഞ്ഞതും ആരെയും നോക്കാതെ വീടിനുള്ളിലേക്ക് നടന്നു…….
വീടിന്റെ ചവിട്ടുപടികൾ കേറുമ്പോളും ഇരു വശത്ത്തും നിന്നു…… കസിൻസും അവരുടെ അച്ഛനമ്മമാരും നോക്കുന്നുണ്ട്… ആരെയും നോക്കാതെ കുഞ്ഞിനേയും ചേർത്തു പിടിച്ചു…… സ്റ്റെപ്പ് കേറി എന്റെ മുറിയിലെത്തി……വാതിലടച്ചു കുറ്റിയിട്ട്….
കുഞ്ഞിനെ കട്ടിലിൽ കിടത്തി………അവളുടെ കുഞ്ഞി കാലിൽ മുഖം ചേർത്തുകരഞ്ഞു……………
ബ്വ…….. അവൾ ശബ്ദം ഉണ്ടാക്കി….. ഞാൻ കണ്ണുതുടച്ചു….. അവളെ നോക്കി….എനിക്ക് ധയ്ര്യം താരാണെന്നോണം…… ആ കുഞ്ഞു മുഖത്തൊരു ചിരി വിടർന്നു………
കുഞ്ഞിനെ എടുത്ത്…നെഞ്ചിനോട് നോട് ചേർത്ത് തലോടി…..… ഒരു കൈ കൊണ്ട് ബെഡ് വലിചു നിലത്തിട്ട്…… അവളെ അതിൽ കിടത്തി ഞാൻ താഴെക്കിറങ്ങി….എന്റെ പെട്ടിയെല്ലാം വെളിയിൽ ആണ് കുഞ്ഞിനുള്ള പാലും അതിൽ ആണ്………….എനിക്ക് വലുത് അവളുടെ കാര്യമാണ് എന്നു മനസ്സിൽ പറഞ്ഞു താഴേക്ക് ഇറങ്ങി……
