സ്റ്റോറി ഓഫ് ഹെല 4

പട്ടിണിക്കും ദാരിദ്ര്യത്തിനും കുറവില്ലായിരുന്നെങ്കിലും അതിന്റെ കൂടെ സ്നേഹത്തിനും കുറവില്ലായിരുന്നു……
സ്നേഹത്തോടും ലാളനയോടും വാത്സല്യത്തോടും കൂടി തന്നെയാണ് എന്നെയും അനിയനെയും വളർത്തിയത്….. എന്തിനേറെ പറയുന്നു… ഫോണിൽ സംസാരിക്കുമ്പോൾ തന്നെ ആ സ്നേഹം എനിക്ക് അനുഭവപ്പെടുമായിരുന്നു….. ഒരിക്കലും അവരെ ചതിക്കാനോ ഒന്നും മനസ്സുകൊണ്ട് കരുതിരുന്നതല്ല……എല്ലാം വിധി എന്ന് വേണേ സമാധാനിക്കാം…..

വിദ്യാഭ്യസ കാലഘട്ടം കഴിഞ്ഞു ജോലി എന്നതിനു പുറമെ ഓടിയപ്പോഴും…… ലക്ഷ്യം കാശു കാരനാകണം….എന്റച്ഛനെ പറ്റിച്ചവരെക്കാളും നല്ല നിലയിൽ എത്തണം………എന്നൊക്കെയുള്ള ഒരുപാട് ആഗ്രഹവും സ്വപനവുമായാണ് മുംബയിൽ എത്തുന്നത്………

(सर आपका बच्चा अब भूखा है………)
സർ നിങ്ങളുടെ കുട്ടിക്ക് വിശക്കുന്നുണ്ട്…..

എയർപോർട്ട് ലോഞ്ചിൽ കണ്ണുമടച്ചിരുന്ന ഞാൻ ഒരു സ്ത്രീയുടെ ശബ്ദം കേട്ടാണ് കണ്ണ് തുറന്നത്………..

വെളുത്ത സാരിയുടുത്ത ഒരു സ്ത്രീ ചിരിച്ചു കൊണ്ട് പറഞ്ഞു നീങ്ങി……..

ഞാൻ എന്റെ മടിയിലേക്ക് നോക്കി….

ആ അച്ചേടെ മോള് എഴുന്നേറ്റോ……… രണ്ടു കയ്യും വായിൽ തിരുകി പല്ല് മുളക്കത്തെ മോണകാട്ടി ചിരിക്കുന്ന എന്റെ ഹെല………മുഴുവൻ പേര് ഹെലാ ഹരി

ബാഗിൽ ഞാൻ കൃത്രിമ മുലപ്പാൽ അഥവാ പാക്കറ്റിൽ കിട്ടുന്ന പൊടി കലക്കി കുപ്പിയിലാക്കി വെച്ചിരുന്നു…… അതെടുത്തു കുഞ്ഞിന്റെ വായിൽ വെച്ചു കൊടുത്തതും അർത്തിയോടെ അവൾ അത്‌ കുടിക്കുന്നത് കണ്ടതും ഒരച്ഛൻ ആയ എന്റെ ഉള്ളൊന്ന് വിങ്ങി…………

ഇന്നേക്ക് എന്റെ മോള് ജനിച്ചിട്ട് 10 മാസം… ഈ പത്തു മാസം കടന്ന് പോയത് പോലും ഞാൻ അറിഞ്ഞില്ല…….ഞാനല്ല ഞങ്ങൾ…..അറിഞ്ഞില്ല!!!!!!!!!!

ഒരാഴചയായി എന്റെ മോള് അമ്മയുടെ മുലപ്പാൽ കുടിച്ചിട്ട്……..ആദ്യമൊക്കെ അവൾ മടി കാണിച്ചെങ്കിലും…… പോകെ പോകെ അവളും പൊരുത്തപ്പെട്ടു

എയർപോർട്ടിൽ കൂടെ കടന്നുപോകുന്നവരെല്ലാരും ഞങ്ങളെ നോക്കാൻ മറക്കുന്നില്ലാത്തത് പോലെ…….പത്ത് മാസം പ്രായമായ കൈ കുഞ്ഞിനേയും ഒരു ബാഗും ആയി വിമാനത്തിനു
കാത്തിരിക്കുന്ന 25 വയസ്സുകാരനായ ഞാൻ……… നിലത്തേക്ക് നോക്കിയതും വെള്ളം ടൈൽസിൽ എന്റെ നിഴൽ വ്യക്തമായി കാണാം….

എന്റെ മനസ്സ് അപ്പോഴും ഏതാനും മണിക്കൂറുകൾ കഴിഞ്ഞു നടക്കാൻ പോകുന്ന സംഭവ വികസങ്ങളെ പറ്റി ആലോചിച് ആസ്വസ്തനായിരുന്നു……..

രണ്ട് വർഷം കഴിഞ്ഞു വീട്ടിൽ ചെന്നിട്ട്….ഇപ്പൊ ചെല്ലുന്നതോ പത്തു മാസം പ്രായം ഉള്ള ഒരു കുഞ്ഞിനേയും കൊണ്ട്…….. എത്രയും പെട്ടന്ന് നാട്ടിൽ എത്തിയാൽ മതിയായിരുന്നു….. ഒരു പക്ഷെ അവർ എന്നേ വീട്ടിൽ കയറ്റിയില്ലെങ്കിൽ…….. എന്തു ചെയ്യും……

തന്റെ കുഞ്ഞിനെ മാറോട് ചേർത്ത്…….ആട്ടി ഉറക്കാനുള്ള ശ്രെമം തുടങ്ങി…….. പക്ഷെ എവിടെ……ഉറങ്ങുന്നതേയില്ല…….അച്ഛനൊരിക്കരിക്കലും അമ്മയാകാൻ കഴിയില്ലലോ…….. പക്ഷെ എനിക്കയെ പറ്റു

വിമാനം പുറപ്പെടറായി എന്നുള്ള സന്ദേശം കേട്ടതും …….ബാഗ് എടുത്തു തോളിൽ തൂക്കി…….. എന്റെ ഹെലയെയും മാറോടു ചേർത്തു ഞാൻ നടന്നു……….

നേരെ വിമാനത്തിലേക്ക്….. ഞാനും എന്റെ മോളും ആദ്യമായി ഒരുമിച്ചു വിമാനത്തിൽ കേറാൻ പോകുന്നു…….സന്തോഷിക്കേണ്ടേ നിമിഷം
എന്നാൽ എത്ര ശ്രെമിച്ചാലും സന്തോഷം വരതൊരു നിമിഷം………….വിമാനം എന്നാ എന്നേ അതിശയിപ്പിക്കുന്ന വസ്തു അത്‌ അടുത്തു കണ്ടിട്ട് പോലും എനിക്ക് ഒന്നും തോന്നുന്നില്ല………

വിമാനത്തിൽ കേറി….. എയർഹോസ്റ്റസ് സീറ്റ്‌ കാണിച്ചു തന്നു….. ഞങ്ങൾ അവിടെയിരുന്നു….. ഹെലയുടെ കവിളിൽ നിന്നൊരു മുത്തം കൈകൊണ്ടെടുത്ത് ചുണ്ടിൽ വെച്ചു ഒരു ചിരിയും ചിരിച്ചു അവരും പോയി…..

നീ വല്ലതും അറിയുന്നുണ്ടോ നിന്റച്ഛൻ അനുഭവിക്കുന്നത്….. ഞാൻ മനസ്സ്സിൽ പറഞ്ഞവളെ നോക്കിയത്.. പല്ലില്ലാത്ത മോണ കാട്ടിയുള്ള ചിരി….. അവളുടെ അമ്മയെ പോലെ……..അമ്മയുടെ എല്ലാം അതെ പോലെ തന്നെ കിട്ടിയിട്ടുണ്ട്….…….
ഹെലയുടെ മുഖത്ത്‌ നോക്കുമ്പോളാണ് എനിക്ക് കുറച്ചു ധൈര്യം കിട്ടുന്നത്…അവളുടെ അമ്മയേ പോലെ എന്നേ സന്തോഷിപ്പിക്കാൻ വേണ്ടി ചിരിക്കുന്നത് പോലെ …………..

Leave a Reply

Your email address will not be published. Required fields are marked *