സ്റ്റോറി ഓഫ് ഹെല 4

ഹെലയെ പൊക്കി വിൻഡോയിലൂടെ പുറത്തേക്ക് ഓരോന്നൊക്കെ കാണിച്ചു….അവളെ കളിപ്പിച്ചു ഞാനും ഇരുന്നു……….

മോള് ആണോ………….ഞാൻ തിരിഞ്ഞു നോക്കിയതും മെലിഞ്ഞിട്ടൊരു പെൺകുട്ടി എന്റെ അപ്പുറത്തെ സീറ്റിൽ ഇരിക്കുന്നു ….. ഞാൻ ഇപ്പോഴാണ് ശ്രെദ്ധിക്കുന്നത്………
അതെ…… ചിരി വരത്തെ മുഖവുമായി ഞാൻ പറഞ്ഞു…….

ഞാൻ മലയാളിയാണെന്ന് ഇവർക്കെങ്ങനെ മനസ്സിലായി…….ആ എനിക്കിപ്പോ അത്‌ ചിന്തിക്കാനല്ലേ സമയം

ആ പെൺകുട്ടി ഹെലയെ വിളിച്ചിട്ടവൾ മൈന്റ് പോലും ചെയ്യുന്നില്ല…….. എന്ത് കണ്ടിട്ടാണെന്ന് അറിയില്ല…….വിൻഡോയിൽ കൂടി പുറത്തേക്കും നോക്കി നിൽക്കുന്നുണ്ട്….

രണ്ടുമണിക്കൂർ നേരത്തെ കളിക്കൊടുവിൽ…. നിപ്പിൾബോട്ടിലിൽ നിന്നും കുറച്ചു പാലും കുടിച്ചു അവൾ വീണ്ടും ഉറക്കമായി……………

പതിനൊന്നു മണി കഴിഞ്ഞിരുന്നു വിമാനം കൊച്ചിയിൽ ഇറങ്ങിയപ്പോൾ…….. വിമാനത്തിൽ നിന്നിറങ്ങിയതും ലാഗേജ്‌ വേണ്ടി കാത്തു നില്പായി ……..

ങ്ങീ………… പെണ്ണ് കീറി പൊളിക്കാൻ തുടങ്ങി…………….

ഓ…….. ഓ…….. ഓ………ഒന്നുല്ല…… ഒന്നുല്ല…..….കയ്യിലെടുത്തു അവളെ ആട്ടി…….കരച്ചിൽ മാത്രം കുറയുന്നില്ല…… ആ സമയത്ത് തന്നെ ലെഗ്ഗെജും വന്ന്….. ഒരു കൈയിൽ കരയുന്ന എന്റെ മോളേ ചേർത്തു പിടിച്ചു ഓരോ പെട്ടിയും ഇറക്കാൻ നോക്കുമ്പോഴും ശബ്ദം കൂട്ടി കരയാൻ ഹെല മറന്നില്ല…….

ഇത് കണ്ട് മുന്നിൽ നിന്ന ചേട്ടൻ എല്ലാ പെട്ടികളും ഇറക്കി വെച്ച് തന്നു…….ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നും നന്ദി പറഞ്ഞു….. പെട്ടികൾ അവിടെ തന്നെ വെച്ച് ലോഞ്ചിലേക്ക് നടന്നു പെട്ടികളെകാൾ എനിക്ക് വലുത് എന്റെ ഹെല തന്നെയായിരുന്നു……..

കരച്ചിൽ കുറച്ചു കുറഞ്ഞിട്ടുണ്ട്….. ലോഞ്ചിൽ ചെന്ന് ഇട്ടിരുന്ന സ്നഗ്ഗി ഊരി വേറെ ഇട്ടപ്പോൾ തന്നെ ഹെല ഹാപ്പിയായി….. അല്ലേലും എന്റെ ഹെലക്ക് ഇതൊന്നും ശീലമില്ലാതാണ്….. ആദ്യമായല്ലേ…….അത്‌ കൊണ്ടായിരിക്കും…… എങ്ങനെങ്കിലും ഒന്ന് വീടെത്തിയാൽ മതിയായിരുന്നു…..

തിരിച്ചു പെട്ടി ഇറക്കി വെച്ചിരുന്നെടുത്തു ചെന്നപ്പോൾ അയാൾ പോയിട്ടില്ല….. പുള്ളി അതിനു കാവൽ നിൽക്കുന്നു ….. ഏകദേശം ഒരു 40 45 വയസ്സ് കാണും…… നരച്ച ബുള്ളഗൻ താടി വെച്ചൊരു ജന്റിൽ മാൻ……..

ഞാൻ ചെന്നതും അയാൾ നോക്കി ചിരിച്ചു…….

കരച്ചിൽ നിർത്തിയോ മോള്………
ആ ഇപ്പൊ കുഴപ്പമില്ല…….താങ്ക്യൂ…..

ഏയ്യ് ഞാൻ നിങ്ങൾ പോകുന്നത് കണ്ടപ്പോൾ ഇവിടെ നിന്നതാ…….

പേരെന്താണ്……..

ഭാസ്കർ…………ഇനി എങ്ങനെ ആരെങ്കിലും വന്നിട്ടുണ്ടോ……..

ഇല്ല ടാക്സി പിടിക്കണം………

എങ്ങോട്ടാണ്………

ഞാൻ പാലക്കാട്ടേക്ക്…….നിങ്ങളോ…..

ഞാൻ കോട്ടയം………

വാ ഞാൻ ടാക്സി വിളിച്ചു തരാം… ഇനി കുഞ്ഞിനേമയി ബുദ്ധിമുട്ടേണ്ട……

വേണ്ടെന്ന് പറയണം എന്നുണ്ടായെങ്കിലും എന്റെ അവസ്ഥാ അതിനനുവദിച്ചില്ല …..അയാൾ എന്റെ പെട്ടിയും ബാഗും എടുത്ത് എയർപോർട്ടിനു വെളിയിൽ എത്തി……….. ടാക്സി വിളിച്ചു എല്ലാം അതിൽ കയറ്റി തന്നു…….

ഒറ്റക്കെ ഉള്ളൂ കുഞ്ഞിനേം ആയി കുഞ്ഞിന്റെ അമ്മയില്ലേ………

ഇല്ല…….. നാളെയെ വരൂ……

അയാളോട് ഒരു കള്ളവും പറഞ്ഞു ഞാൻ കാറിൽ കേറി………..

ചേട്ടാ താങ്ക്സ് നിങ്ങൾ വന്നില്ലായിരുന്നേൽ ചിലപ്പോൾ ഞാൻ പെട്ട് പോയേനെ…..

താങ്ക്സ് ഒന്നും വേണ്ട……….എന്നാ ഞാൻ പോട്ടെ….. എവിടെങ്കിലും വെച്ച് കാണാം…..

അയാൾ എന്നെനോടും മോളോടും യാത്ര പറഞ്ഞു…….. നടന്നു നീങ്ങി…….

സാറേ എങ്ങോട്ടാ……….. ഡ്രൈവർ തല തിരിച്ചു കൊണ്ട് ചോദിച്ചു……..

പാലക്കാട്ടേക്ക് ഷൊർണൂർ…………
ഷൊർണുറിൽ എവടെയാ…….

കുറച്ചു ഉള്ളിലാ വഴി ഞാൻ പറഞ്ഞു തരാം………….

എൺപതുകളിൽ ഇറങ്ങിയാ ഏതോ ഒരു ഹിന്ദി പാട്ടും ചെറിയ ശബ്ദത്തിൽ കേൾക്കുന്നുണ്ടായിരുന്നു………….

ഹെലെയെ മടിയിൽ വെച്ചു…….അവളെ കൂടെ ചേർത്ത് സീറ്റ്‌ ബെൽറ്റ്‌ ഇട്ട് ഇരുന്നു………… ദൂരം കുറയുംതോറും നെഞ്ചിടിപ്പ് കൂടി വരുന്നുണ്ട്…….ഇങ്ങനെ പോകുകയാണേൽ വീട്ടിൽ ചെല്ലുന്നതിനു മുന്നേ ഹൃദയം പൊട്ടി ചാകും……….

ചേട്ടാ വണ്ടി ഒന്ന് ഒതുക്കാവോ…..

അയാൾ വണ്ടി ഒതുക്കി……..ഞാൻ കുഞ്ഞിനെമായി വെളിയിൽ ഇറങ്ങി…… ഒരു മരത്തണലിൽ നിന്നു…….

Leave a Reply

Your email address will not be published. Required fields are marked *