സ്വാതന്ത്ര്യം – 3 Like

“പിന്നെ…”

“ഇതെന്ത് ഉമ്മയാണ് അച്ചുവേട്ട… ”

“നീ പിന്നെ എന്താ ഉദ്ദേശിക്കുന്നത്??”

” ഇങ് വാ കാണിച്ചു തരാം”

അവൾ പെട്ടെന്ന് അവന്റെ മുഖം പിടിച്ചു അവന്റെ ചുണ്ടിൽ ഉമ്മ വച്ചു… അറിയാതെ തുറന്നു പോയ അവന്റെ വായും അവളുടെ വായും തമ്മിൽ കോർത്തു.. നാക്കുകൾ തമ്മിൽ തഴുകി … മിനിറ്റുകളോളം നീണ്ടു നിന്നു .. ഒടുവിൽ ശ്വാസം മുട്ടിയപ്പോൾ അവൾ മുഖം മാറ്റി…

അവൻ ഞെട്ടലോടെ നോക്കുമ്പോ അവൾ നാണിച്ചു തല താഴ്ത്തി ഇരിക്കുന്നു

“അമ്മു… നീ …എന്താ ഇത്”

“ഇതാണ് മനുഷ്യ ഉമ്മ അല്ലാതെ മറ്റേത് ഒക്കെ ആരെങ്കിലും ഇപോ ചെയ്യോ”

അവൾ അതും പറഞ്ഞു വണ്ടി സ്റ്റാർട്ട് ആക്കി മുന്നോട്ട് എടുത്തു..

അവൻ എന്തോ സ്വപ്ന ലോകത്ത് എത്തിയ പോലെ വണ്ടി ഓടിക്കുന്ന അവളെ തന്നെ നോക്കി ഇരുന്നു…

ഇടക്ക് അവന്റെ ഭാഗത്തേക്ക് നോക്കിയ അവൾ കണ്ടു അത്

“ഹലോ????? കിളി പോയോ??”

അവൾ അവന്റെ മുഖത്ത് കൈ വീശികൊണ്ടു ചോദിച്ചു പെട്ടെന്ന് ഞെട്ടി സ്വബോധത്തിലേക്ക് വന്ന അവൻ അവളെ നോക്കി ഒന്ന് ചിരിച്ചിട്ട് റോഡിലേക്ക് നോക്കി ഇരുന്നു.

കാർ ഷോപ്പിന് മുന്നിലേക് പാർക്കിങ്ങിലേക് കയറി നിന്നു അവൾ പുറത്തിറങ്ങി അവനു പക്ഷെ കയും കാലും അനങ്ങുന്നില്ലായിരുന്നു..

“അല്ലെ ഇറങ്ങുന്നില്ലേ ??” അവൾ അവന്റെ സൈഡിൽ വന്നു ചോദിച്ചു

“അത്… വേണോ??”

“പിന്നെ വേണ്ടേ വാ മനുഷ്യ”

അവൾ ഡോർ തുറന്നു പിടിച്ചു , അവൻ പുറത്തേക്ക് ഇറങ്ങി

“ആ വാ ”

അവൾ ലോക്ക് ചെയ്തിട്ട് അവനോട് നടക്കാൻ പറഞ്ഞിട്ട് കടയ്ക്ക് ഉള്ളിലേക്ക് നടന്നു. അവർ കേറി വരുമ്പോ തന്നെ വാതുക്കൽ നിന്ന സെയിൽസ് മാൻ മാർ എല്ലാം അവനെ കണ്ടു പക്ഷെ അവളുടെ കൂടെ അവൻ വന്നത് അത്ഭുതത്തോടെ അവർ നോക്കി നിൽക്കുകയാണ്.. അവൻ അവരെ നോക്കി ചിരിച്ചു പക്ഷെ അവന്റെ മുഖം ആകെ വിളറി വെളുത്തിരുന്നു . തോമ ചേട്ടൻ അവനെ കണ്ടു എന്തോ പറയാൻ വന്നു എങ്കിലും അവളെ കണ്ടു മാറി . അയാളോട് കണ്ണുകൊണ്ട് അവൻ പിന്നെ കാണാം എന്ന രീതിയിൽ അർജുൻ പറഞ്ഞു. അവർ മുന്നോട്ട് പോയി അവൾ മുകളിൽ അവളുടെ ക്യാബിനിലേക്ക് നടന്നു . അവനും പുറകെ നടന്നു വഴിയിൽ പ്രകാശ് സാറും ജിനുവും അവളെ വിഷ് ചെയ്‌തു . പിന്നാലെ ഞാൻ പോകുന്നത് അത്ഭുതത്തോടെ അവർ നോക്കി നില്കുന്നുണ്ടായിരുന്നു എന്നാൽ എന്നോട് ഒന്നും ചോദിക്കാൻ അവൾ ഉള്ളത് കൊണ്ട് അവർക്ക് പറ്റിയില്ല. ക്യാബിൻ എത്തിയപ്പോൾ അവൾ സീറ്റിലേക്ക് ഇരുന്നു ac ഓണ് ആക്കി ..
“എല്ലാരും നോക്കുന്നുണ്ടായിരുന്നു അമ്മു”

“എന്ത്… അച്ചുവേട്ടൻ അവിടെ ഇരുന്നെ”

അവൾ അവനോട് അവളുടെ മുന്നിലുള്ള സീറ്റിൽ ഇരിക്കാൻ പറഞ്ഞു

“അതേ… താഴെ എല്ലാരും എന്നെ നോക്കുന്നുണ്ടയിരുന്നു.. നിന്റെ കൂടെ ഇങ്ങനെ വരുന്നത് ”

“അത് സാരമില്ല അവർക്ക് കാര്യം അറിയാഞ്ഞിട്ടല്ലേ അതൊകെ മറിക്കോളും ”

“ശോ… ”

“എന്താ അച്ചുവേട്ട ??”

“അല്ല ഞാൻ … ഞാൻ താഴെ ചെല്ലട്ടെ??”

“എന്തിന്??”

“അല്ല ജോലി??”

അവളുടെ മുഖം മാറി

” ദേ… ഞാൻ ഇന്നലെ പറഞ്ഞു … മര്യാദയ്ക്ക് അവിടെ ഇരുന്നോ ..ഞാൻ അച്ചനെ ഒന്നു വിളിക്കട്ടെ ”

അവൾ അതും പറഞ്ഞു ഫോൺ എടുത്ത് അച്ചനെ വിളിച്ചു കുറെ നേരം എന്തൊക്കെയോ സംസാരിച്ചു . അർജുൻ അവിടെ ആ ac യിലും ഇരുന്ന് വിയർക്കുകയാണ് .. താഴെ ഇനി എന്താ പറയേണ്ടത് എന്നൊക്കെ ഓർത്തിട്ട്

“ഇതെന്ന അച്ചുവേട്ട… ഇങ്ങനെ വിയർക്കുന്നെ??”

അവൾ ഫോണ് കട്ട് ആക്കി ചോദിച്ചു

“ങേ…. അത്… അത്… അറിയില്ല അമ്മു”

“എന്റെ പൊന്നേട്ടാ ഇങ്ങനെ ടെൻഷൻ അടിക്കാതെ .. ദേ ഞാൻ അച്ചനോട് കാര്യം എല്ലാം പറഞ്ഞു അച്ചന് ഉടനെ വരും ന്നിട്ട് നമ്മുടെ കല്യാണം ആണ് പോരെ…”

അവൾ ഭയങ്കര സന്തോഷത്തോടെ പറഞ്ഞു

അവൻ അവളെ നോക്കി ഒന്ന് ചിരിച്ചു കാണിച്ചു

“ഞാൻ ജിനു നേം പ്രകാശ് സർ നെയും വിളിക്കുവാ അവരോട് കാര്യം എല്ലാം പറയും പിന്നെ ഒരു കുഴപ്പവും ഇല്ല”

അവൻ തലയാട്ടി അവൾ ഓഫിസ് ലാൻഡ് ഫോണ് എടുത്ത് അവരെ രണ്ടു പേരെയും ക്യാബിനിലേക്ക് വിളിപ്പിച്ചു

” മേ ഐ” കുറച്ചു കഴിഞ്ഞപ്പോൾ രണ്ടു പേരും കൂടെ കേറി വന്നു

Leave a Reply

Your email address will not be published. Required fields are marked *