സ്വാതന്ത്ര്യം – 3 Like

“അവർ ഇല്ലാത്തത് ഒന്നും പറഞ്ഞില്ലല്ലോ?”

“ദേ… അച്ചുവേട്ട എന്റെ കയ്യിന്ന് അടി വാങ്ങരുത് കേട്ടോ”

അവൾ അവനെ തല്ലാൻ കൈയ്യോങ്ങി

” എന്നാലും അമ്മു…”

“ദെ പിന്നേം…മര്യാദക്ക് ഇരിക്ക് അവിടെ നമുക്ക് ഓഫിസിൽ പോണ്ടേ”

“ഹോ ഇനി അവിടെ എന്തൊക്ക ആവും ഞാൻ കാണാൻ പോകുന്നേ “
അവൻ തലക്ക് കൈ കൊടുത്ത് ഇരുന്നു

” അവിടെ ഒന്നും ഇല്ല ഏട്ടൻ പേടിക്കണ്ടിരിക്ക് ”

“ഹോ എന്നാലും അമ്മു അന്ന് ഞാൻ ആ റൂമിലേക്ക് ഓടി കേറിയപ്പോ കണ്ട നീ എവിടെ ഇപോ ഞാൻ ഈ കാണുന്ന അമ്മു എവിടെ??”

” അതൊക്കെ ഈ അമ്മുട്ടി ടെ ഓരോ നമ്പർ അല്ലെ ”

“ഹോ സമ്മതിച്ചു”

” ഏട്ടനു വിശക്കുന്നില്ലേ??”

” ആ ഉണ്ട് ”

“ആ നമുക്ക് പോകുന്ന വഴി ഹോട്ടലിൽ കേറി കഴിക്കാം ”

“അതെന്ത?? ഇവിടെ ഒന്നും ഉണ്ടാവില്ലേ??”

“ഇവിടെ ഉണ്ടാവും പക്ഷെ കഴിക്കണ്ട . അച്ചുവേട്ടനെ ഇഷ്ടം ഇല്ലാത്തവരുടെ ഒന്നും എനിക് വേണ്ട”

“എന്താ മോളെ ഇത്”

“ആ അങ്ങനെ ആണ് ഏട്ടൻ ഇരിക്ക് ഞാൻ ഡ്രസ് മാറട്ടെ”

” ആ ” അവൻ അതും പറഞ്ഞ് പുറത്തേക്ക് ഇറങ്ങി .

” അതേ.. ഒന്നിങ്ങോട്ട് വന്നേ ”

അവൻ പുറത്തേക്ക് ഇറങ്ങിയപ്പോ തന്ന അവൾ വിളിച്ചു

“എന്താ അമ്മു??”

“ഇങ്ങോട്ട് കേറി വാ ”

അവൻ മടിച്ചു മടിച്ചു അകത്തേക്ക് കയറി

“എ… എന്താ??”

“അല്ല ഇത് എവിടാ ഓടി പോകുന്നേ??”

“ഞാൻ…ഓടി പോയില്ലലോ??”

“പിന്നെ… ഇപോ ഉറങ്ങി ഓടിയത് എന്തിനാ ഇവിടുന്ന്??”

“അത്… അത് നീ ഡ്രസ് മാറാൻ പോവല്ലേ?”

“അതിന്”

” അത് ശരിയാവില്ല”

“എന്ത് ഞാൻ ഡ്രസ് മാറുന്നതോ??”

“അല്ല ഞാൻ ഇവിടെ നില്കുന്നത്”

“അതെന്ത്… എനിക്ക് ഒരു കുഴപ്പവും ഇല്ലാലോ പിന്നെ അച്ചുവേട്ടനു എന്ന … എന്നാണേലും അച്ചുവേട്ടൻ കാണണ്ടതൊക്കെ തന്നെ അല്ലെ എല്ലാം”

അവൾ ഒരു കള്ള ചിരിയോടെ പറഞ്ഞു

“അമ്മു… വേണ്ട ശരിയാവില്ല.. നീ ഒരു കാര്യം മനസിലാക്ക്… പണ്ട് നിന്നോട് എനിക് ഇഷ്ടം ഉണ്ടായി നിനക്കും ഉണ്ടായിരുന്നു എന്ന് തന്നെയാണ് എന്റെ വിശ്വാസം പക്‌ഷേ 14 വർഷം ആയിരിക്കുന്നു നമ്മൾ തമ്മിൽ കണ്ടിട്ട് അടുത്ത് ഇടപഴകിയിട്ട്… പെട്ടെന്ന് ഇപോ കേറി അത്ര അടുത്ത് ഇടപഴകൽ ഒരു…ഒരു ഇതാണ്…. കുറച്ചു സമയം വേണം.. നമുക്ക് വേണ്ടെ???”
അവന്റെ ചോദ്യം കേട്ട് അവൾ അന്തം വിട്ട് അവനെ നോക്കി

” നീ നീ ഡ്രസ് മാറി ട്ട് പറ ഞാൻ പുറത്ത് ഉണ്ടാവും ”

അവൻ അതും പറഞ്ഞു പുറത്തേക്ക് ഇറങ്ങി

കുറച്ചു കഴിഞ്ഞപ്പോൾ അവൾ ഡ്രസ് മാറി ലേഡീസ് സ്യൂട്ട് ഇട്ട് പുറത്തിറങ്ങി

“പോവാം”

“ആ പോവാം ”

അവർ രണ്ടും കൂടെ ഇറങ്ങി താഴേക്ക് ചെന്നു . അവിടെ ഉണ്ടായിരുന്നവർ ഒക്കെ അവരെ നോക്കി എങ്കിലും അവൾ ആരെയും മൈൻഡ് ചെയ്തില്ല. അവനു ആരെയും നോക്കാനുള്ള ധൈര്യവും ഉണ്ടായിരുന്നില്ല.

അവളാണ് കാർ എടുത്തത് , അവൻ കൂടെ കയറി . വണ്ടി മുന്നോട്ട് പോയി കുറെ നേരം ആയിട്ടും അവൾ ഒന്നും മിണ്ടാത്തത് അവനെ അത്ഭുതപ്പെടുത്തി.

“അമ്മു??”

“ഉം”

“നീ എന്താ ഒന്നും മിണ്ടാത്തത്??”

“ഒ ഞാൻ എന്ന മിണ്ടാനാ നമ്മൾ അടുത്ത് ഇടപഴകിയിട്ടില്ലല്ലോ ന്നിട്ട് പതിയെ മിണ്ടന്ന് വച്ചു.”

അവൾ ഒരു പുച്ഛം കലർന്ന ശൈലിയിൽ പറഞ്ഞു

“നീ അത് ആലോചിച്ചു ഇരിക്കുവാണോ?? ടി ഞാൻ …അത് ”

“സാരമില്ല അച്ചുവേട്ട.. ഞാൻ അച്ചുവേട്ടന്റെ ഭാഗത്ത് നിന്ന് ചിന്തിച്ചില്ല ”

“അമ്മു…”

“ആ..”

“ടി.. സോറി… ”

“എന്തിന്??”

“ഞാൻ അങ്ങനെ ഒക്കെ പറഞ്ഞില്ലേ നിനക്ക് സങ്കടം ആയി ന്ന് എനിക്ക് മനസ്സിലായി”

“ആ എനിക്ക് നല്ല സങ്കടം ആയി”

“അയ്യോ സങ്കടം മാറ്റാൻ ഇപോ എന്താ ചെയ്യുക?”

“ഒന്നും വേണ്ട”

“അങ്ങനെ പറഞ്ഞ പറ്റില്ല”

“എന്ന എനിക്കൊരു ഉമ്മ തരുമോ”

അവൾ പറഞ്ഞത് കേട്ട് അവൻ ഞെട്ടി..

“എ … എന്താ??”

” കുന്തം..”

“ടി.. ഞാൻ… അതിപ്പോ”

“ആ എന്ന വേണ്ട പോ”

അവൾ വണ്ടി ഓടിക്കുന്ന ശ്രദ്ധിച്ചിരുന്നു.

“അമ്മു… ഞാൻ…ഞാൻ തരാം ”

അവൾ പെട്ടെന്ന് വണ്ടി സൈഡ് ആക്കി

“ശെരിക്കും”

ഭയങ്കര എക്സൈറ്റ്മെന്റോടെ അവൾ അവനെ നോക്കി

“ആ..”

“ആ എന്ന ത ”

അവൾ അവനു നേരെ മുഖം തചിരിച്ചു കണ്ണടച്ചിരുന്നു

അവൻ മടിച്ചു മടിച്ചു അവളുടെ കവിളിൽ ഒരു ഉമ്മ കൊടുത്തു.
“അയ്യേ… ഇതാണോ??”

Leave a Reply

Your email address will not be published. Required fields are marked *