ഹരിചരിതം – 3 2

ഇനി എന്നോടല്ലേ പറഞ്ഞത്…

” ശ്രീ….” ഞാൻ വിളിച്ചു…

” കേറി വാ സഖാവേ…. ഞാൻ പറഞ്ഞില്ലേ….” അവൾ പറഞ്ഞു.

ഞാൻ കേറിചെന്നു. എന്റെ അതെ പോലത്തെ മുറി തന്നെ. പിന്നെ കുറെ ചാർട്ടും, കളർ പേപ്പറും ഒക്കെ വേറൊരു ടേബിളിൽ വെച്ചിട്ടുണ്ട്. പിന്നെ കബോഡിനോട് ചേർന്ന് ഒരു ചെറിയ മേശയിൽ സോൾഡറിങ് അയണും, കുറെ ഇലക്ട്രോണിക്സ് ഐറ്റംസും. റൂമിൽ കുറെ പെയിന്റിങ്‌സ് ഒക്കെ ഒട്ടിച്ചു വെച്ചിട്ടുണ്ട്… പിന്നെ അവളും ഏതൊക്കെയോ ഫ്രണ്ട്‌സ് ഒക്കെ നിൽക്കുന്ന ഫോട്ടോസും.
” വാ..ഇവിടിരിക്ക്.. “അവൾ കട്ടിലിൽ കുറച്ചു നീങ്ങിക്കിടന്നു കൊണ്ട് പറഞ്ഞു.

ഞാൻ പോയി കട്ടിലിന്റെ ക്രാസിയിൽ ചാരി ഒരു കാൽ ബെഡിലേക്ക് നീട്ടിവെച്ചു ഇരുന്നു.

” നിനക്ക് വിശക്കുന്നില്ലേ?? “, ഞാൻ ചോദിച്ചു.

” ആ..,ചെറുതായിട്ട്…”

” എന്നാ വാ… നമുക്ക് എന്തേലും കഴിക്കാം…”

” നിക്ക്… ഇപ്പൊ പോവാം..” എന്റെ നേരെ തിരിഞ്ഞു കിടന്നുകൊണ്ട് അവൾ പറഞ്ഞു.

അവൾ തിരിഞ്ഞു കിടന്നപ്പോ ടോപ് ഒന്ന് മാറി അവളുടെ സൈഡ് വയർ ചെറുതായി കാണുന്നുണ്ട് സ്ലിറ്റിലൂടെ… അവൾ വന്നിട്ട് ടോപ് മാറ്റിയിട്ടുണ്ട്.. പാൻറ് അത് തന്നെ… ഡ്രെസ്സിന്റെ ഇടക്ക് കൂടി കാണുന്ന അവളുടെ വയറിന്റെ ഭാഗത്തിന് ഒടുക്കത്തെ ഭംഗി.. പക്ഷെ അവിടെ എന്തോ ഒരു പാട് പോലെ…

ഞാൻ ഒന്നും മിണ്ടാതായപ്പോ അവൾ എന്നെ ഒന്ന് നോക്കി..

” ഇതെന്താടീ നിന്റെ വയറിൽ ഒരു കഷ്ടപ്പാട്?? ” ഞാൻ കുസൃതിയോടെ ചോദിച്ചു.

“അതോ… അത് പണ്ട് ഞാൻ സ്കൂട്ടർ ഓടിക്കാൻ പഠിച്ചപ്പോ ഗേറ്റിലെ കമ്പി തട്ടിയതാ….” അവൾ നിസ്സാരമായി പറഞ്ഞു. അവൾ ഡ്രസ്സ് പിടിച്ചിട്ടതൊന്നും ഇല്ല. എന്തോ ഫോണിൽ ഒടുക്കത്തെ ചാറ്റിങ് ആണ്. ബോയ്‌ഫ്രണ്ട്‌ ആണോ??

” ഓക്കേ… ” അവൾ ചാടി എണീറ്റ് എന്റെ അടുത്തേക്ക് ഇരുന്നു കൊണ്ട് പറഞ്ഞു.

” എന്ത് ഓക്കേ?? ”

” അത് നാളെ ഒരു സർപ്രൈസ് ഉണ്ട്… ”

” എന്താ…?? ”

” അതൊക്കെ അങ്ങനെ പറയാൻ പറ്റുമോ….നാളെ കാണാം മോനെ… ” അവളെന്റെ കവിളിൽ പിടിച്ചു വലിച്ചു കൊണ്ട് പറഞ്ഞു.

” ഞാനേ ഡ്രസ്സ് മാറ്റിയിട്ട് വരാം…എന്നിട്ട് നമുക്ക് പുറത്തു പോയി ഫുഡടിക്കാം…” അവൾ ബെഡിൽ നിന്നും ചാടി എണീറ്റ് കബോഡിൽ നിന്നും ഒരു ടോപ് എടുത്ത് ബാത്റൂമിലേക്ക് കേറാൻ തുടങ്ങി.

” നീ ഇവിടുന്നു മാറിക്കോ… ഞാനും ഈ ടീഷർട് മാറട്ടെ…” ഞാൻ എണീറ്റ് അപ്പുറത്തെ റൂമിലേക്ക് നടന്നു.

* * * * * * * * * *

ടൗണിലെ നല്ലൊരു ഹോട്ടലിൽ ആണ് ഫുഡ് കഴിക്കാൻ പോയത്.. ചിക്കനും പൊറോട്ടയും ഫ്രൈഡ് റൈസും ഒക്കെ കഴിച്ചു ഒരു പെപ്‌സി കൂടി കുടിച്ചപ്പോ ഒരു സമാധാനം ആയി. പുറത്തേക്ക് ഇറങ്ങുമ്പോൾ അവൾ അഭിയെ വിളിച്ചു. അഭി ഡ്യൂട്ടി കഴിഞ്ഞു ഇറങ്ങാൻ നിൽക്കുകയാണ്… അവിടെ തന്നെ നിൽക്ക്, ഞങ്ങൾ ഇപ്പൊ വരാം എന്നും പറഞ്ഞു ശ്രീ വണ്ടി നേരെ അങ്ങോട്ട് വിട്ടു.
അഭിയുടെ കാർ അവിടുത്തെ ഹോസ്റ്റലിന്റെ മുന്നിലാണ് പാർക്ക് ചെയ്തിട്ടുള്ളത്. ഞങ്ങൾ ചെന്നപ്പോൾ അവൾ കാറിൽ ചാരി നിന്ന് വെള്ള കോട്ടിട്ട ഒരാളുമായിട്ട് സംസാരിക്കുകയാണ്. നല്ല ഹൈറ്റും വെയിറ്റും ഉള്ള ശരീരം. ഒരു ഡാർക്ക് റെഡ് ഷർട്ട് ബ്ലാക്ക് പാന്റ്സ്, ഇൻ ചെയ്തിട്ടുണ്ട്.. കാലിൽ ഫോർമൽ ഷൂ.. കയ്യിൽ ഒരു മെറ്റൽ സ്ട്രാപ്പ് ഉള്ള വാച്ച്.. തലയിൽ അധികം മുടി ഇല്ല… ഉള്ളത് മുടി ഇത്തിരി കളർ ചെയ്തിട്ടുണ്ട് എന്ന് തോന്നുന്നു. ഒരു ബ്രൗൺ ഷെയ്‌ഡ് അവിടവിടെ ആയി കാണാം.സ്റ്റെത് കഴുത്തിലൂടെ രണ്ടു സൈഡിലേക്ക് ആയി ഇട്ടിട്ടുണ്ട്.

ഞങ്ങൾ വരുന്നത് കണ്ടപ്പോൾ അഭി കൈ കാണിച്ചു.. എന്നിട്ട് അങ്ങോട്ട് വരാൻ പറഞ്ഞു. ഇല്ല, വണ്ടി എടുത്തിട്ട് ഇങ്ങോട്ട് വരാൻ പറഞ്ഞിട്ട് ഞങ്ങൾ കുറച്ചു മാറി കാത്തു നിന്നു.

” അതാരാ?? ” ഞാൻ ശ്രീയോട് ചോദിച്ചു. അവൾ വണ്ടി സ്റ്റാൻഡിൽ ഇട്ട് സൈഡ് ആക്കി ഒരു കാൽ നിലത്തു കുത്തി ഇരിക്കുകയാണ്.. ഞാൻ രണ്ടു കാലും ഒരേ സൈഡിലേക്കിട്ട് പതുക്കെ ആട്ടിക്കൊണ്ട് അവളുടെ പിന്നിലും…

” പതുക്കെ.. അല്ലേൽ നമ്മൾ രണ്ടും കൂടെ ആ ഓടയിൽ കിടക്കും” , അവൾ പതുക്കെ എന്റെ കയ്യിൽ അടിച്ചുകൊണ്ട് പറഞ്ഞു..

Leave a Reply

Your email address will not be published. Required fields are marked *