എല്ലാറ്റിനും മുകളിൽ, യൂ ആർ ഗുഡ്, ലൈക് വീണ ആൻഡ് അനു സെഡ്. ഇവിടെ വന്ന ശേഷം, നിന്റെ പോലെ ആർക്കും സുഖിപ്പിക്കാൻ പറ്റിയിട്ടില്ല എന്നെ..
കാറിൽ നിന്നും ഇറങ്ങിയ വഴി ഹരി റൂം കീ കാർഡ് ആയിഷക്ക് നേരെ നീട്ടി…
ആയിഷ: നീ വച്ചോ,, എന്റെ കയ്യിൽ വേറെ ഉണ്ട്, പിന്നെ, വീണ ചേച്ചിടെ അമ്മ, പോവാൻ സമയം ഉണ്ടല്ലോ..
ആയിഷ കൂടുതൽ പറയാതെ നടന്നു പോയി.. പിന്നാലെ ഹരിയും.. നടക്കുമ്പോൾ ഹരിയുടെ മനസ്സിൽ ഒരു മുഖം മാത്രം ഉണ്ടായിരുന്നുള്ളു, വീണയുടെ. കഴിഞ്ഞ ആഴ്ച വീണ തന്നെ നോക്കിയിരുന്ന മുഖ ഭാവങ്ങൾ.. അതേ വീണക്ക് അറിയാമായിരുന്നു.. മുന്നേ തന്നെ..
ഫ്ലാഷ് ബാക്ക്…. അനുവിന്റെ ഫ്ലാറ്റിൽ. 12 ദിവസങ്ങൾക്കു മുൻപ്.
ആയിഷ ഗ്ലാസ് പിടിച്ചിരിക്കുകയാണ്. അനുവും വീണയും മുന്നിൽ ഇരിപ്പുണ്ട്.
വീണ : എന്താ ആയിഷ ഇഷ്യൂ.. എന്തിനാ കാണണം, സംസാരിക്കാൻ ഉണ്ട് എന്ന് പറഞ്ഞത്..
അനു : എനിക്ക് തോന്നുന്നത് ഹരിയുടെ എന്തോ കാര്യം ആണ് എന്നാണ്.
വീണ : എന്തേലും പ്രശ്നം,, വീണ്ടും??..
ആയിഷ : ഇല്ല, ഞാൻ ആണ് പ്രശ്നത്തിൽ. വലിയൊരു പ്രശ്നത്തിൽ…
അനുവും വീണയും ഒരേ വായയിൽ ചോദിച്ചു : എന്താ ആയിഷ, എന്താ പ്രശ്നം?..
ആയിഷ തന്റെ വിസ പ്രശ്നം പറഞ്ഞു രണ്ടു പേരോടും..
അനു : എനിക്ക് പരിചയമുള്ള, ഹൈ കോർട്ട് വക്കീൽ ഉണ്ട്, ഈ കേസുകൾ ഡീൽ ചെയ്യുന്നത്, ഞാൻ വിളിച്ചു ചോദിക്കട്ടെ..
വീണ : പിടിപാട് വച്ച് ഒന്നും നടക്കില്ലേ ആയിഷ?…
ആയിഷ : അനു, നീ വിളിക്കാൻ വരട്ടെ, ഒരു വഴി ഉണ്ട്, ഒരേ ഒരു വഴി..
അനു : എന്താ…
ആയിഷ : അതിന് നിങ്ങൾ രണ്ടു പെരും കൂടെ നിൽക്കണം, നിങ്ങൾ രണ്ടു പെരുമാണ് എന്റെ ശക്തി.. കൂടെ ഉണ്ടാവും എന്ന് പ്രോമിസ് തരണം, ഹരി കൂടെ ഉൾപ്പെടുന്ന കാര്യമാണ്.. അവന് ഗുണമേ ഉണ്ടാവൂ.. അത് ആലോചിച്ചു ടെൻഷൻ വേണ്ട..
അനുവും വീണയും ആയിഷക്ക് പ്രോമിസ് കൊടുത്തു..
ആയിഷ തന്റെ മനസ്സിലെ മാര്യേജ് ഐഡിയ അവരോട് പറഞ്ഞു. അതുകൊണ്ട് ഹരിക്ക് ഉണ്ടാകാൻ പോകുന്ന നേട്ടവും..
അനുവും വീണയും സൈലന്റ് ആയി അത് കേട്ടിട്ട്…. ഒന്നും പറയാൻ പറ്റാത്ത അവസ്ഥ..
ആയിഷ അനുവിനോട് : അനു, അറിയാലോ, ഞാൻ ബോർഡ് ഓഫ് ഡയറക്ടർസിൽ കയറിയാൽ, ഹരി ഈസ് ഫ്രീ.. ഫ്രീ ഫ്രം മൈ ക്ലച്ച്..
അനു പതിയെ ആലോചിച്ചു ചുണ്ട് ഒന്ന് കടിച്ചു പറഞ്ഞു : മ്മ്..
ആയിഷ : പിന്നെ ചേച്ചി, അവൻ അവിടെ ചേച്ചിടെ ഓഫീസിൽ ഉണ്ടാവും, എപ്പോഴും വിശ്വസ്ഥൻ ആയി, എന്റെ കൂടെ ചേച്ചി ഉണ്ടായിരുന്ന പോലെ…..
ആയിഷയുടെ വാക്കുകൾ വീണയുടെ കാതുകളിലൂടെ കയറി തലച്ചോറിൽ തിരിഞ്ഞു മറിഞ്ഞു..
ആയിഷ : നിങ്ങൾ ഉണ്ടാവില്ലേ കൂടെ.
……………………………………………………….
തിരികെ ഓഫീസിൽ…..
കാഫെറ്റീരിയയിൽ വീണയുടെ പിന്നാലെ കയറി ഹരി. ആരും ഇല്ല എന്ന് ഉറപ്പു വരുത്തിയ ശേഷം…
ഹരി : ചേച്ചിക്ക് എല്ലാം അറിയാമായിരുന്നു അല്ലെ.. ഇത്രയും ദിവസത്തിൽ ഒരു വാക്ക്.. എന്നോട്.
ഹരിയുടെ വാക്കുകൾ മുറിഞ്ഞു..
വീണ : എടാ, എനിക്ക് എങ്ങിനെ ആണ് പറയേണ്ടത് എന്ന് അറിയില്ലായിരുന്നു നിന്നോട്, അതാണ്. പിന്നെ ആയിഷ, അവളായി പറഞ്ഞു കൊണ്ട് എന്ന് പറഞ്ഞപ്പോൾ.
ഹരി തല താഴ്ത്തി…..
വീണ : ഹരീ, നിനക്ക് ഇവിടെ മിനിമം 3 വർഷം ഒക്കെ വർക്ക് ചെയ്താൽ കിട്ടുന്ന ഓഫർ ആണ് ഇതിലൂടെ..
ഹരി : പൈസ അല്ലെങ്കിൽ പതവി ആണോ ചേച്ചി വലുത്…
വീണ : അല്ല,, നീ ഇവിടെ, എന്റെ കൂടെ ഉണ്ടാവില്ലേ… എപ്പോഴും ഞാൻ അതേ ഓർത്തുള്ളൂ. അല്ലാതെ..
ഹരി : ആലോചിക്കട്ടെ ചേച്ചി… ഓഫീസിൽ മാനം പോകുന്ന കേസ് ആണ്…
……………………………………………………….
തിങ്കളാഴ്ച പത്തരക്ക്, എമിഗ്രേഷൻ ഓഫീസിൽ, ക്ലാർക്ക് വന്നു പറഞ്ഞു, മാം നിങ്ങളെ വിളിക്കുന്നുണ്ട്….
ആയിഷയുടെ പിന്നാലെ ഹരിയും കയറി ഓഫീസിനുള്ളിൽ…
