ഹരിയെ നോക്കി ആയിഷ തുടർന്നു : സമയം ഒരുപാട് എടുത്താൽ, എന്റെ ഈ കമ്പനിയിലെ ഹാർഡ് വർക്ക് മൊത്തം വേസ്റ്റ് ആകും. എന്റെ പ്രൊമോഷൻ കയ്യിൽ നിന്നും പോകും, വേറെ ആരെങ്കിലും അവിടെ കയറും.
ഹരി : അതുകൊണ്ട്….
ആയിഷ : മുന്നിലെ ഏക പോംവഴി, ഒരു ഇന്ത്യൻ പൗരനെ കല്യാണം കഴിക്കുക എന്നതാണ്. സൊ എനിക്ക് തിരിച്ചും പോകണ്ട.. എനിക്ക് പൗരത്വം കിട്ടുകയും ചെയ്യും..
ഹരി: മാം ഞാൻ എന്തിനാ,, എനിക്ക് എന്ത് യോഗ്യത ആണ്.. നമ്മൾ തമ്മിൽ അതിന്…. എത്രയോ യോഗ്യന്മാർ, മാമിന് മാച്ചിങ് ആയി ഇവിടെ ഇല്ലേ?…
ആയിഷ ചിരിച്ചു കൊണ്ട്: ഹരിയേക്കാൾ യോഗ്യത ഉള്ള ഒരുപാട് പേര് ഉണ്ട്, ഐ നോ. ഇപ്പോഴത്തെ സാഹചര്യത്തിൽ, ചെറിയ സമയത്ത്, ഹരിയേക്കാൾ മാച്ചിങ് ആയി വേറെ ആരെയും കിട്ടില്ല എനിക്ക്.
ഹരി : മനസ്സിലായില്ല..
ആയിഷ : നമ്മൾ രണ്ടു പേർക്കും, പരസ്പരം കുറെ അറിയാം. മുഴുവനായി ഇല്ലെങ്കിൽ കൂടെ. എംബസി അന്വേഷണം ഉണ്ടായാൽ, ഉണ്ടാവും. അപ്പോൾ ആ സമയത്ത് ഹരിയേക്കാൾ ബെറ്റർ ഓപ്ഷൻ എനിക്ക് കിട്ടാൻ ഇല്ല, അല്ലെങ്കിൽ കിട്ടില്ല… ഒരു കഥ ഉണ്ടാക്കാനും പറഞ്ഞു ഫലിപ്പിക്കാനും ഹരിയേക്കാൾ നല്ലൊരു ചോയ്സ് എനിക്ക് കിട്ടില്ല…
ഹരി അൽപം ഗൗരവത്തിൽ : അനു വക്കീൽ ഇല്ലേ,, ലെസ്ബിയൻ മാര്യേജ്.. അത് നടക്കാത്തത് അല്ലല്ലോ. വക്കീലും മാരീഡ് അല്ല… എന്നെ വിട്ടൂടെ മാം..
ആയിഷ ചിരിച്ചു കൊണ്ട്: രണ്ടു വട്ടം നോർമൽ മാര്യേജ് ചെയ്ത ഞാൻ, മൂന്നാമത് ലെസ്ബിയൻ മാര്യേജ്.. എംബസിക്കാർ എന്താ പൊട്ടന്മാർ ആണോ ഹരി..
ഹരി : മാം,,, എന്നെ കൊണ്ട് പറ്റില്ല. ഞാൻ ലവിനെ പറ്റി ചിന്തിക്കുക കൂടെ ചെയ്യില്ല ജീവിതത്തിൽ എന്ന് ശപതം എടുത്തിട്ടുള്ളതാണ്..
ആയിഷ പൊട്ടി ചിരിച്ചു കൊണ്ട് : ലവിനെ പറ്റി ഇവിടെ ആര് പറഞ്ഞു.
ആയിഷ സീരിയസ് ആയി : എനിക്ക് നിന്റെ പ്രശ്നങ്ങൾ അറിയാം, ഇപ്പോൾ നിനക്ക് എന്റെയും. രണ്ടിനും ഉള്ള സൊല്യൂഷൻ ഞാൻ പറയാം, ശരിക്ക് കേട്ടോ..
ആയിഷ: നമ്മുടെ മാര്യേജ് ബൈ ബുക്ക് ഒൺലി ആയിരിക്കും, അതായത് അന്വേഷണം കഴിഞ്ഞ് എനിക്ക് പൗരത്വം കിട്ടുന്ന വരെ. അത് കഴിഞ്ഞാൽ നമ്മൾ പരസ്പര ധാരണയിൽ ഡിവോഴ്സ് ചെയ്യുന്നു.
അതിന് പകരം, ഞാൻ ബോർഡ് ഓഫ് ഡയറക്ടർസിൽ കയറിയതും, നിനക്ക്, ആർക്കിടെക്ട് ആയി നമ്മുടെ കമ്പനിയിൽ, അതും ഡയറക്റ്റ് തേർഡ് ലെവലിൽ ജോയിനിങ്. ബാംഗ്ലൂർ ബ്രാഞ്ചിൽ തന്നെ, വീണയുടെ അണ്ടറിൽ.
ഹരി ആലോചിച്ചു തല പുണ്ണ് ആക്കാൻ തുടങ്ങി.. ഒന്നും അങ്ങോട്ടും തെളിയുന്നും ഇല്ല. മനസ്സിൽ ആകെ മൂടൽ മഞ് നിറഞ്ഞ പോലെ..
ആയിഷ ഹരിയെ നോക്കി : സൊ.. ടേക്ക് ടൈം, യൂ ഹാവ് 30 മിനിറ്റ്സ്.
ഹരി : ടേക്ക് ടൈം എന്ന് പറഞ്ഞു, 30 മിനുട്ടോ മാം?.. ഇത് ലൈഫിന്റെ കാര്യം ആണ്…
ആയിഷ : ജോർജ് സാറിനെ കാണണം, ഇന്ന് തന്നെ കാര്യങ്ങൾ പറയണം, തിങ്കളാഴ്ച എമ്ബസിയിലേക്ക് അപ്പോയിന്റ്മെന്റ് എടുക്കണം… സമയം കുറവാണ്..
ഹരി കാറിൽ നിന്നും ഇറങ്ങി, അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ നടന്ന്, എത്ര ആലോചിച്ചിട്ടും ഒരുപിടുത്തവും കിട്ടിയില്ല..
ഹരിക്ക് അറിയാം വളരെ ആലോചിച്ചു ആയിഷ കണ്ടു പിടിച്ച തന്ത്രം, താൻ ഉൾപ്പെട്ട ആ കുതന്ത്രത്തിൽ തനിക്ക് ആലോചിക്കാൻ 30 മിനുറ്റും……
ആയിഷ കാറിൽ നിന്നും ഇറങ്ങി : നമുക്ക് ഇപ്പോൾ ജോർജ് സാറിനെ കാണണം, അത് കഴിഞ്ഞ് രണ്ടു ദിവസം ടൈം ഉണ്ടല്ലോ.. ശരിക്ക് ആലോചിക്കലോ..
ഹരി ഗതിയില്ലാതെ, തീരുമാനം എടുക്കാൻ പറ്റാതെ കാറിൽ കയറി..
ഹരിയെ പോലെ ജോർജും അന്തം വിട്ടു എല്ലാം കേട്ടിട്ട്…
തിരികെ ഓഫീസിലേക്ക് വരുമ്പോൾ കാറിൽ ഇരുന്ന് ആയിഷയോട് ഹരി മുഖത്ത് നോക്കാതെ ചോദിച്ചു : ഇതിനു വേണ്ടി ആയിരുന്നു അല്ലെ, എന്നോട് പതിവില്ലാത്ത കരുണ കാണിച്ചതും മറ്റും…
ആയിഷ : അതേ എന്നും അല്ല എന്നും പറയാം.. അനു, വീണ ചേച്ചി… ഞാനും കയുരിയസ് ആയി. പിന്നെ നിന്നെ കൂടുതൽ അറിയണം തോന്നി, മിനിമം 6 മാസം എങ്കിലും എന്റെ ഭർത്താവ് ആവാൻ പോകുന്ന ആൾ അല്ലെ..
