ഹരിത മനോഹരം – 4 14അടിപൊളി 

 

സമയം കടന്നു പോയി കൊണ്ടിരുന്നു.. രാത്രി ഏട്ടു മണി ആവാറാവുന്നു. ഇരുന്നിരുന്ന് ഹരി ഉറക്കം തൂങ്ങി തുടങ്ങി.

 

പോയി ചോദിക്കണം എന്നുണ്ട്, വെറുതെ ഇന്നത്തെ നല്ല മൂഡ് നശിപ്പിക്കണ്ട വച്ച്, ഹരി മിണ്ടാതിരുന്നു.

 

” ഡിംഗ് “………..

 

ഹരി ആയിഷയുടെ ഓഫീസിലേക്ക് പെട്ടെന്ന് തന്നെ കയറി.

 

ഒന്ന് നെടുവീർപ്പ് ഇട്ട് ആയിഷ മയത്തിൽ ചോദിച്ചു : ഒരുപാട് ലേറ്റ് ആയിലേ ഇന്ന്..

 

ഹരി : കുഴപ്പമില്ല മാം.. പാക്ക് ചെയ്യട്ടെ..

 

ആയിഷ : ഹാ..

 

ഓഫീസിൽ നിന്നും പുറത്തിറങ്ങിയ പിന്നാലെ ആയിഷ പറഞ്ഞു : എന്നാൽ, ഒന്നിച്ചു ഇറങ്ങാം, ഹരി രണ്ടാമത് വരാൻ നിക്കണ്ട.

 

ഹരി തന്റെ ബാഗ് എടുത്തു, അവസാനമായി ചെയ്യാനുള്ള കാര്യങ്ങൾ ഓടി നടന്ന് ചെയ്യുമ്പോൾ മനസ്സിൽ പറഞ്ഞു : ഇന്ന് ഇവിടെ എന്തൊക്കെയാ നടക്കുന്നത്…

 

ഹരി തന്റെ ബാഗും, ആയിഷയുടെ ബാഗും പിടിച്ചു കൊണ്ട് ആയിഷയുടെ പിന്നാലെ കാർ വരെ നടന്നു..

 

കാറിൽ കേറാൻ നേരം ഒന്ന് നിന്ന ശേഷം ആയിഷ തിരിഞ്ഞു നിന്ന് ചോദിച്ചു : ഇന്ന് ഫ്രൈഡേ അല്ലെ, രണ്ടെണ്ണം അടിച്ചാലോ…

 

ഹരി പിന്നിലേക്ക് തിരിഞ്ഞു നോക്കി തന്നോട് ആണോ ചോദിച്ചത് എന്നറിയാൻ..

 

ആയിഷ : ഗെറ്റ് ഇൻ ദി കാർ….

 

ഹരിയുടെ അഭിപ്രായം കേൾക്കാൻ കാത്ത് നിൽക്കാതെ ആയിഷ കാറിൽ കയറി..

 

ഹരി തിരിഞ്ഞും മറിഞ്ഞും നിൽക്കുന്നതിനിടയിൽ, കാറിന്റെ ഗ്ലാസ്സ് താഴ്ത്തി ആയിഷ പറഞ്ഞു : ചെവി കേൾക്കില്ല, വേഗം കേറാൻ..

 

ആയിഷയുടെ മിനി കൂപ്പറിൽ ഹരി അന്തം വിട്ട് തന്റെ ബാഗ് ചുറ്റി പിടിച്ചിരുന്നു..

 

കാർ ചെന്ന് നിന്നത് നഗരത്തിലെ പേര് കേട്ട ഫൈവ് സ്റ്റാർ ഹോട്ടകുകളിൽ ഒന്നിലാണ്..

 

ആയിഷയുടെ പിന്നാലെ ലിഫ്റ്റ് കയറി, റൂഫ് ടോപ് ബാറിൽ, സ്വിമ്മിംഗ് പൂളിനടുത്തു ആയിഷയുടെ അടുത്ത് തന്നെ ഹരിയും ഇരുന്നു ഒരു ടേബിളിന് മുന്നിലായി..

 

ആയിഷ : എന്താ വേണ്ടത്?..

 

ഹരി പതിയെ : വേണ്ട മാം..

 

ആയിഷ കൈ ഉയർത്തി വെയ്റ്ററെ വിളിച്ചു വേണ്ട സാധനം പറഞ്ഞു. രണ്ടു പേർക്കും കൂടെ…

 

ആയിഷ : എപ്പോഴാ സർട്ടിഫിക്കറ്റ് കിട്ടുന്നത്?..

 

ഹരി : രണ്ടു മാസം കൂടി പിടിക്കും എന്ന് തോന്നുന്നു.

 

ആയിഷ : ഏതു ബ്രാഞ്ചിൽ കയറാൻ ആണ് താല്പര്യം..

 

ഹരിയുടെ മനസ്സിൽ ഒരുപാട് സന്തോഷം തോന്നി….

 

ഹരി : ആർക്കിടെകെട്…..

 

ആയിഷ : ഇന്ത്യയിൽ എവിടെയും ഓകെ അല്ലെ..

 

ഹരി പതിയെ : ബാംഗ്ലൂർ കിട്ടിയാൽ..

 

ആയിഷ : ഓ,, വീണ ചേച്ചി….

 

ഹരി മുഖം കുനിച്ചു.

 

എന്തായാലും അപ്പോഴേക്കും സാധനവുമായി വൈറ്റെർ എത്തിയത് കൊണ്ട് കൂടുതൽ സംഭാഷണം ഉണ്ടായില്ല.

 

ആയിഷ രണ്ടെണ്ണം തീർക്കുന്ന സമയം കൊണ്ട് ഹരി നാലാമത്തെ തീർത്തു വച്ചു…

 

പൂളിലേക്ക് നോക്കി ഇരിക്കുന്ന ഹരിയോട് ആയിഷ ചോദിച്ചു : സൊ, വീണ ചേച്ചി.. അതെങ്ങനെ മുന്നോട്ട് കൊണ്ട് പോവാൻ ആണ് പ്ലാൻ.

 

ഹരി അടിച്ച ബലത്തിൽ ഒന്ന് ആലോചിച്ചു പറഞ്ഞു : പോകുന്ന വരെ പോകും മാം.. എനിക്കും ഐഡിയ ഇല്ല, ചേച്ചിക്കും ഇല്ല.

 

ആയിഷ : മ്മ്… സൊ ഹരി ആണല്ലേ ചേച്ചിയുടെ മാറ്റങ്ങൾക്ക് പിറകിൽ..

 

ഹരിക്ക് ഉത്തരം മുട്ടി : മാം അത്…

 

ആയിഷ : എനിക്കറിയാം… ഗുഡ്… ഞാൻ ശ്രമിച്ചു നടക്കാത്തതാണ്.. പേടി ഉണ്ടായിരുന്നു എനിക്ക്, നാളെ ചേച്ചി എന്റെ സീറ്റിൽ ഇരുന്നാൽ. ഇപ്പോൾ സമാധാനം ആയി എനിക്ക്.

 

ഹരി ആയിഷയെ നോക്കാതെ പൂളിലേക്ക് നോക്കി പുഞ്ചിരിച്ചു..

 

ആയിഷ : സൊ,, വാട്ട്‌ എബൌട്ട്‌ ദീപ്തി.. എനി സീരിയസ് റിലേഷൻഷിപ്?..

 

ഹരി ചിരിച്ചു കൊണ്ട് : ഒരു വഴിയും ഇല്ല മാം.. അന്ന് പാർട്ടിയിൽ വച്ച് പറഞ്ഞത് തന്നെ, ഇപ്പോഴും എപ്പോഴും. നോ ലവ്, നോ സ്ട്രിങ്സ് അറ്റാച്ഡ്… ബാച്‌ലർ…

 

ആയിഷ : മ്മ്… അപ്പോൾ വീട്ടിൽ?…ഒന്നും പറയില്ലേ?..

 

ഹരി : അത് ഉപേക്ഷിച്ചല്ലേ പോന്നത്, അവർ പറഞ്ഞാൽ എന്താ പറഞ്ഞില്ലെങ്കിൽ എന്താ..

Leave a Reply

Your email address will not be published. Required fields are marked *